തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Friday 27 December 2013

രാജ്യം പൗരന്മാരോട് കാണിക്കുന്ന രണ്ടു തരത്തിലുള്ള നീതി.



"ദേവയാനി" ഇപ്പോള്‍ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ്,  അതല്ല മറിച്ച് അഭമാനമായി മാറിയിരിക്കുകയാണ് എന്ന തരത്തിലും ചര്‍ച്ചകള്‍ നവമാധ്യമങ്ങളില്‍ നിറയുന്ന ഈ സന്ദര്‍ഭത്തില്‍ , ഇത്തരം വിഷയങ്ങളില്‍ നാം മൗനിയാകുന്നത് രാജ്യത്തിന്‍റെ നല്ല ഭാവിക്ക്‌ ഗുണം ചെയ്യില്ല എന്നതിനാല്‍ പൗരന്‍ എന്ന നിലയില്‍ നമുക്ക് ഉണ്ടാകുന്ന അഭിപ്രായങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. നമ്മുടെ മുന്‍പ്രസിഡന്‍റ്  അബ്ദുല്‍ കലാം മുസ്ലിം നാമധാരിയായത് കൊണ്ട് മാത്രം അമേരിക്ക ഉടുമുണ്ടഴിച്ചു അഭമാനിച്ചത് നാം മറന്നു കാണില്ല. അന്ന് ഉണരാത്ത "നയതന്ത്രം"  ഇന്ന് ഉണര്‍ന്നു പ്രവൃത്തിക്കുന്നതിന്റെ ചേതോവികാരം തീര്‍ച്ചയായും നാം തിരിച്ചറിയേണ്ടതാണ്. ആരാണ് ദേവയാനി ഖൊബ്രഗടെ, ആരാണ് അബ്ദുല്‍ കലാം.

Wednesday 4 December 2013

ആഭ്യന്തര മന്ത്രിക്കൊരു തുറന്ന കത്ത്‌

ബഹുമാന്യ ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിലേക്ക് ഒരു 
പ്രവാസിയുടെ കത്ത്‌.

ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്ന ജയില്‍ ജീവിതം തന്നെയായിരിക്കണം നാം, ജയില്‍ പുള്ളികള്‍ക്കും നല്‍കേണ്ടത്. അല്ലാതെ അത് മാത്രം ബ്രിട്ടീഷ്കാര്‍ ഭരിക്കുന്നതിനും മുന്‍പുള്ള അവസ്ഥ നിലനില്‍ക്കുന്നത് പ്രത്യേകിച്ചും ദൈവത്തിന്‍റെ നാടിന് (ഇന്ന് ശൈത്താന്റെ നാട് )യോജിച്ചതല്ല. അതിനാല്‍ ആധുനികതയുടെ നൂതനവല്‍ക്കരണം നമ്മുടെ ജയിലുകളില്‍ അത്യന്താപേക്ഷിതമാണ്. അതിന് വേണ്ടിയുള്ള നടപടികള്‍ നമ്മുടെ ആഭ്യന്തര വകുപ്പ്‌ തുടക്കമിട്ടതില്‍ ഞങ്ങള്‍ അഭിമാനപുളകിതരാകുന്നു !

Saturday 9 November 2013

ചിതലരിച്ച പ്രത്യയശാസ്ത്രവുമായി പിണറായി അധികാര കസേലയിലേക്ക് !

വ്യക്തമായ മൂല്യങ്ങളുമായി, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങാതെ, ജനസേവനം മാത്രം ലക്ഷ്യമാക്കികൊണ്ട്, അതിലൂടെ ദൈവ പ്രീതിയില്‍ എത്താം എന്ന ചിന്താകതിയുമായി പ്രവൃത്തിക്കുന്ന ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയെ ഇടയ്ക്ക്ടെ കൊട്ടുക എന്നത്, നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിരം കലാപരിപാടിയാണ്. തങ്ങളുടെ ചൊല്‍പ്പടിക്ക് കിട്ടുന്നവരെ കൂടെ കൂട്ടുകയും മറിച്ചാണെങ്കില്‍ തള്ളിക്കളയുകയും ചെയ്യുന്ന പ്രവണത എല്ലാ പാര്‍ട്ടികളുടെയും നയമാണ്.

Sunday 13 October 2013


Sunday 6 October 2013

പതിനാറില്‍ കുടുങ്ങികിടക്കുന്ന സമുദായം !

പുതിയ കാലത്തിന്‍ വായനക്കിടയില്‍ പ്രകൃതിയുടെ മാറ്റങ്ങളെ വിശകലനം ചെയ്യുന്നതിനുള്ള മനുഷ്യന്‍റെ പാക പിഴവുകളാണ് ഇന്നിന്‍റെ നാശത്തിന്‍റെ തുടക്കം. വരും വരാഴ്കകള്‍ ചിന്തിക്കാതെ പഴയ സമ്പ്രദായങ്ങള്‍ അതേപോലെ പിന്തുടരാനുള്ള തിടുക്കത്തില്‍ പ്രകൃതി മനുഷ്യനില്‍ വരുത്തുന്ന മാറ്റങ്ങളും കാലങ്ങളില്‍ വരുത്തുന്ന വ്യതിയാനങ്ങളും നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത്.

Tuesday 16 July 2013

പ്രവാസികള്‍ ആര്‍ക്ക് വേണ്ടി മെഴുകുതിരിയാകുന്നു...?


പ്രവാസി ഉരുകിയൊലിച്ചു, വിശന്നുവലഞ്ഞു കൊണ്ട് നാട്ടില്‍ കൊട്ടാരം കണക്കെ വീട് വെയ്ക്കുന്നു. സ്ഥലങ്ങള്‍ വാങ്ങി കൂട്ടുന്നു. ഭാര്യക്ക്‌ യാത്ര ചെയ്യാന്‍ കാര്‍, കുട്ടികള്‍ക്ക് ഇഗ്ലീഷ്‌ വിദ്യാഭ്യാസം,  മൊബൈല്‍, ബൈക്ക്. ശരാശരി, ഏതൊരു പ്രവസിയോടും  എന്താണ് നാട് പിടിക്കാന്‍ നോക്കാത്തത് എന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം, മക്കള്‍ എവിടെയുമെത്തിയില്ല, അവര്‍ക്ക് ജീവിക്കാന്‍ എന്തെങ്കിലും കരുതണം എന്നാണ്. ഇന്ന് പ്രവാസി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഒരു പരിധിവരെ മനശാസ്ത്രന്ജന്മാര്‍ പറയുന്ന കാരണം, അധാര്‍മികതയില്‍ ആണ്ടുപോയ പ്രവാസി സന്താനങ്ങളും ഭാര്യമാരും ആണെന്നാണ്. ആര്‍ത്തി പൂണ്ട പ്രവാസി എല്ലാം വെട്ടിപിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ, അവസാനം പ്രാവാസിയായ നിനക്ക് അന്ത്യവിശ്രമം കൊള്ളാന്‍ ആറടി മണ്ണിന്‍റെ അവകാശം,  നിന്‍റെ ഉറ്റവരില്‍  നിന്നും നിനക്ക് ലഭിക്കില്ല എന്ന്. ഇതറിയാന്‍, നീ ഈ ലോകത്തോട് വിടപറയേണ്ടിയിരിക്കുന്നു.  

Monday 27 May 2013

എന്‍റെ ആദ്യ വിമാനയാത്ര

എന്‍റെ ആദ്യ വിമാനയാത്ര സംഭവ ബഹുലമായിരുന്നു . 11

വര്‍ഷം മുന്‍പ് ഒമാനിലെക്കുള്ള യാത്ര തുടക്കകാരായ ഞാനും 

എന്‍റെ സുഹ്രത്തും (സമദ്‌ ഒമാന്‍ ) ഒരേ കമ്പനിയിലേക്ക് 

...ആദ്യ 

യാത്രയല്ലെ അതിനാല്‍ നന്നായി 

ആസ്വദിക്കാം എന്ന് കരുതി കോഴിക്കോട് - ബോംബെ -

ഡല്‍ഹി -ഒമാന്‍ ഇങ്ങനെയുള്ള 

കണക്ഷന്‍ ഫ്ലൈറ്റ് ആയിരുന്നു. 

Sunday 19 May 2013

നാം കാണാതെ പോകുന്നത് ...!

എന്‍റെ പ്രൈമറി സ്കൂള്‍ കാലഘട്ടത്തില്‍ , നാട്ടില്‍ സുലഭമായി വയലോലകളും ,കൃഷികളും,പുഴകളും, തോടുകളും ,കുളങ്ങളും, മരങ്ങളും ആവിശ്യത്തിനും അതിലധികവും ലഭ്യമായിരുന്നു. എന്നിട്ടും അന്ന് സ്കൂളുകളില്‍ നിന്ന് (മര)തൈകള്‍  കുട്ടികള്‍ മുഖാന്തരം വിതരണം ചെയ്തു. അന്ന് അതിന്‍റെ യുക്തി ആലോചിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. മറിച്ച് എല്ലാവരും മത്സരിച്ച് ആ തൈകള്‍ ഓരോ വീട്ടിലും കൊണ്ടുപോയി പറമ്പ് നിറയെ നട്ടു. 

ഇന്ന് അത് വളര്‍ന്ന് വലുതായി നാട് മുഴുവനായി പരന്നുകിടക്കുന്നു. ലോകത്ത്‌  ആര്‍ക്കും ഒരു ഉപയോഗവും ഇല്ലാത്ത, എന്നാല്‍ പ്രകൃതിക്ക് കോട്ടം തട്ടുന്ന അക്കേഷ്യ, മട്ടി, മുതലായവയുടെ തൈകള്‍ ആയിരുന്നു അന്ന് ഗ്രാമങ്ങള്‍ തോറും പിടിപ്പിച്ചിരുന്നത്. ഈ മരങ്ങള്‍ ഗുണങ്ങള്‍ നല്‍കില്ല എന്ന് മാത്രമല്ല നമ്മുടെ മറ്റുള്ള കൃഷികളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു എന്നടിത്താണ് ഇതിന്‍റെ ഗൗരവം നാം കാണേണ്ടത്. കേരളത്തിലെ കൃഷികളുടെ ജൈവ ഗുണങ്ങളെ ഊറ്റി കുടിച്ചു വറ്റിചിരുക്കുകയാണ് അന്ന് വിതരണം ചെയ്ത തൈകള്‍ എന്ന്, ഇന്ന് തിരിച്ചറിയുമ്പോള്‍ ഒരു പഠനം ഇത് സംബന്ധിച്ച് നടത്തേണ്ടതുണ്ട് എന്നിടത്താണ് കാര്യങ്ങള്‍ കിടക്കുന്നത്.

Sunday 14 April 2013

സോഷ്യല്‍ മീഡിയകളും, യുവാക്കള്‍ ഉള്‍വലിയുന്ന രാഷ്ട്രീയവും

രാഷ്ട്രീയത്തില്‍ നിന്ന്‍ ഉള്‍വലിയുന്ന യുവതലമുറയും സോഷ്യല്‍ നെറ്റ് വര്‍ക്ക്‌  സൈറ്റുകളില്‍ തന്‍റെതായ ഇടം കണ്ടെത്തുന്ന യുവാക്കളും ഇന്ന് നാടിന്‍റെ നേര്‍കാഴ്ചകള്‍ ആണ്.ലോകത്ത്‌ ഇന്ന് നടക്കുന്ന എല്ലാ രാഷ്ട്രീയ മാറ്റങ്ങളിലും യുവാക്കള്‍ക്കും  സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്കും  വളരെയധികം പ്രാധാന്യം ഉണ്ടായിരുന്നു എന്നതില്‍ സംശയമേ ഇല്ല . ഈ മാറ്റത്തിന്‍റെ ചാലക ശക്തികള്‍ എന്ന് പറയുന്നത് യുവാക്കള്‍ തന്നെയാകുന്നു. ഈ മാറ്റത്തിന്‍റെ അലയൊലികള്‍ ഇന്നും ലോകത്ത്‌ പൂര്‍ത്തിയായി വരുന്നതെയുള്ളൂ. അതിന്‍റെ നടപടിക്രമങ്ങള്‍ക്ക് ഇന്ന് ലോകം സാക്ഷിയായികൊണ്ടിരിക്കുകയാണ്. അതില്‍ നിന്ന് പ്രചോതനം ഉള്‍ക്കൊണ്ടാണ് നമ്മുടെ ഡല്‍ഹിയിലും പീഡനം നടന്നപ്പോള്‍ നാം കണ്ടത്‌. ഒരു കോടിയുടെ നിറമോ, മറ്റോ  നമ്മള്‍ അവിടെ കണ്ടില്ല എന്ന് മാത്രമല്ല സോഷ്യല്‍ മീഡിയ വഴി ആയിരങ്ങളെ തെരുവുകളില്‍ അണിനിരത്താന്‍ യുവാക്കള്‍ക്ക് കഴിയുകയും ചെയ്തു. ലോകത്തിലെ വലിയ ജനാതിപത്യ രാജ്യമായ നമ്മുടെ രാജ്യത്തെ ആകമാനം ആ ചലനം വിറപ്പിച്ചു. ഭരണകൂടം ആലസ്യത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടി വന്നു. അങ്ങനെയൊരു അവസ്ഥ മേലില്‍ വരാതിരിക്കുവാന്‍ വേണ്ടി നമ്മുടെ രാജ്യത്ത്‌  സോഷ്യല്‍ മീഡിയകള്‍ക്ക്‌  വിലക്കുകള്‍ പലതും കൊണ്ട് വരാന്‍ തകൃതിയായി ആലോചനയില്‍ ആയി നമ്മുടെ സാമാജികര്‍ .

Tuesday 12 March 2013

മരണമായെത്തിയ പാസ്പോര്‍ട്ട്

ഹലോ !
അസ്സലാമുഅലൈക്കും
വാലൈക്കും സലാം
അതെ, ഇക്കാകയാണോ?
അതെ, സൈനബ ഉറങ്ങിയോ ? ഇല്ല ഉറങ്ങാന്‍ കിടന്നതെ ഉള്ളൂ ..മക്കളൊക്കെ ഉറങ്ങി , ഞാന്‍ അങ്ങനെ ഓരോന്നും ആലോചിച്ചു കിടക്കുകയായിരുന്നു.....
ഇക്കാക എപ്പോള വരിക ....?
ഞാന്‍ വരാം മോളെ, മിക്കവാറും തിരിച്ചു വരുമ്പോള്‍ കൂടെ മോളെയും കൂട്ടി വരണം എന്നാണ് ആഗ്രഹം . അതിനുള്ള സമ്മതമൊക്കെ അര്ബാബ് നല്‍കി അല്‍ഹംദുലില്ലാഹ് !......


Saturday 2 February 2013

വൈകി കിട്ടുന്ന നീതി, നീതി നിഷേധത്തിനു തുല്യം.

"വൈകി കിട്ടുന്ന നീതി, നീതി നിഷേധത്തിനു തുല്യം". നമ്മുടെ സമത്വസുന്ദര ജനാതിപത്യ രാജ്യത്ത്‌ ഇന്ന്  ഇത് പറഞ്ഞു കൊണ്ടിരിക്കുന്നത് ഇന്ത്യയില്‍ തന്നെ പ്രശസ്തമായ നടനും, നൂറു കോടി മുടക്കി സിനിമയിറക്കി റിലീസിംഗ്  ചെയ്യാന്‍ പറ്റാതെ പ്രയാസപ്പെടുകയും ചെയ്യുന്ന കമലാഹസന്‍ . ചെറിയ ഒരു സിനിമ റിലീസിംഗ് തിയ്യതി നീണ്ടുപോയപ്പോള്‍ വൈകി കിട്ടുന്ന നീതി, നീതി നിഷേധത്തിനു തുല്യം എന്ന്  പറയാന്‍ തക്കവണ്ണം നമ്മുടെ നീതി വിവസ്ഥയില്‍ പൗരന്‍മാര്‍ക്കുള്ള അവബോധം നാം മനസ്സിലാക്കുമ്പോള്‍ , കഴിഞ്ഞ നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ വിവിധ ജയിലുകളില്‍ ജീവിതം ഹോമിക്കപ്പെട്ട അബ്ദുല്‍ നാസര്‍ മദനിയുടെ നഷ്ടപ്പെട്ട ജീവിതത്തിനു ആരാണ് ഉത്തരവാദി. ഇവിടെ നീതി വൈകിയിട്ടും കിട്ടുന്നില്ല എന്ന് വരുമ്പോള്‍ .


Sunday 20 January 2013

"എനിക്കും ഉപ്പയുണ്ട് കൊണ്ടു പോകാന്‍ സമ്മതിക്കില്ല"


ഞാന്‍ ഉമ്മാന്റെ വയറ്റില്‍ ജീവന്‍ കിളര്‍ത്തപോള്‍ തന്നെ   എനിക്കും ഉണ്ടായിരുന്നു ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപനങ്ങളും. എനിക്കും ഉപ്പയുണ്ട് ഗള്‍ഫുകാരനായ ബാപ്പ ഞാന്‍ ജനിച്ചാല്‍ കുറെ സമ്മാനങ്ങളും കളികൊപ്പുകളുമായി മരുഭൂമിയില്‍ നിന്നും എന്നെ കാണാന്‍ കൊതിയോടെ എന്റെ പൊന്നു ബാപ്പ ഓടിവരും.