തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Monday 28 November 2011

മലയാളികള്‍ എന്ത്യേ ഇന്ത്യയില്‍ അല്ലെ ........?



ഇന്ത്യയില്‍ കേരള ജനതയ്ക്ക് ഒരു നീതിയും തമിഴ് ജനതയ്ക്ക്‌ മറ്റൊരു നീതിയും എന്ന വിവസ്ഥ പിന്തുടരുന്നുണ്ടോ എന്ന് തോന്നിപോകും കേന്ദ്ര സര്‍ക്കാരിന്റെ മുല്ലപ്പെരിയാര്‍ വിഷയം കൈകാര്യം ചെയ്യുന്ന വിതം കണ്ടാല്‍ തോന്നുക. തമിഴ് ജനതയ്ക്ക് മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം കിട്ടിയില്ലെങ്കില്‍ പട്ടിണിയായിരിക്കും ഫലത്തില്‍ ഉണ്ടാകുക എന്നത്‌  നമ്മള്‍ തിരസ്ക്കരിക്കരുത്. എന്നാല്‍ അവിടെത്തെ ജനങ്ങളും ഭരണാധികാരികളും എന്തുകൊണ്ട് കേരളത്തിലെ ലക്ഷകന്നക്കിനു  (ഇവിടെ തമിഴ് ജനതയും ഉണ്ട് എന്നോര്‍ക്കണം) വരുന്ന ജനജീവിതം കാണുന്നില്ല. കേരളത്തിലെ വെള്ളം അവര്‍ക്ക്‌ വേണം എന്നാല്‍ അത് കൂടുതല്‍ തുറന്നു വിടാനും പറ്റില്ല, വേറെ പുതുക്കാനും പറ്റില്ല എന്ന ഒരു നിലപാട് തമിഴ്നാട്ടിലെ ഭരണ-പ്രതിപക്ഷം കൈക്കൊള്ളുന്നത് തീരെ ആശ്വസ്യമല്ല. ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ അവിടെത്തെ ഉയര്‍ന്ന മാധ്യമ നിരീക്ഷകന്‍ പറയുന്നത് കേട്ടാല്‍ അത്യന്തം ലജ്ജാവഹം എന്നല്ലാതെ എന്ത് പറയാം. അദ്ദേഹം പറയുന്നത്, കേരളത്തില്‍ ഡാം പൊട്ടിയാല്‍ ആ വെള്ളം ഇടുക്കിയില്‍ പോയി തങ്ങി നില്‍ക്കും എന്നാണ്. അദ്ദേഹം പറയുന്നത് കേട്ടാല്‍ തോന്നും ഡാം പൊട്ടുമ്പോള്‍ വെള്ളം പതിയെ പോയിട്ട് നമ്മള്‍ കാണിക്കുന്ന രീതിയില്‍ മറ്റൊരു ഡാമില്‍ പോയി അടങ്ങിനില്‍ക്കും എന്നാണ്. എന്തൊരു വിരോധാഭാസം. കൂടാതെ ഇതുകൂടി അദ്ദേഹം പറഞ്ഞുകളഞ്ഞു  മുല്ലപ്പെരിയാര്‍ ഡാം മുതല്‍ ഇടുക്കി ഡാം വരെ ആള്‍താമസം ഇല്ല, ടൌണ്‍ ഷിപ്‌ ഇല്ല എന്ന്‍. യഥാര്‍ത്ഥത്തില്‍ 30,000.00 ആള്‍ക്കാരും പത്തോളം ടൌണ്‍ ഷിപ്പുകളും വെള്ളത്തില്‍ പോകുമെന്ന യാഥാര്‍ത്ഥ്യം പോലും അറിയാത്തവരാണോ തമിഴ്നാട് സാംസ്‌കാരിക പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും. അല്ല എന്ന് തന്നെ പറയാം അവര്‍ അവരുടെ സ്വാര്‍ത്ഥതയ്ക്കു വേണ്ടി നിലകൊള്ളുമ്പോള്‍ നാം അവര്‍ക്ക് വേണ്ടി നമ്മുടെ ജീവിതം പണയപ്പെടുത്തി വെള്ളം കൊടുക്കുന്നു.

ഇനിയും ഈ കളി തുടരാന്‍ കേരള ജനത ഇഷ്ടപെടുന്നില്ല. അതിനാല്‍ നാം നമ്മുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി മുന്നോട്ട് പോകുകയും പുരാതന രാജാക്കന്‍മാരുടെ കരാര്‍ ഉയര്‍ത്തിപ്പിടിച്ചുക്കൊണ്ട് 999 വര്‍ഷം നാം കാത്തു നില്‍ക്കാതെ ആര്‍ജ്ജവം കാണിക്കേണ്ട ഒരു അവസരം ആണിപ്പോള്‍ വന്നിരിക്കുന്നത്. അതിനുവേണ്ടിയായിരിക്കട്ടെ നമ്മുടെ പ്രവര്‍ത്തനം. ഇതിനു വേണ്ടി നമ്മുടെ ഭരണകൂടത്തെ നാം പ്രാപ്തരാക്കുവാന്‍ വേണ്ട നടപടികളുമായി നാം ഓരോ വ്യക്തിയും നമ്മളാല്‍ കഴിയുന്നത് ചെയ്യേണ്ടുന്ന ഒരു അവസരം വന്നിരിക്കുന്നു.

ഒരു കാര്യം കൂടി ഇവിടെ എടുത്തുക്കാട്ടെണ്ടിയിരിക്കുന്നു, തമിഴ്നാട് സിനിമാ-സാസ്കാരിക നായകന്‍മ്മാര്‍ അവരുടെ പക്ഷം ന്യായികരിക്കുമ്പോള്‍ നമ്മുടെ സിനിമാ പ്രവര്‍ത്തകരും മറ്റും  മൌനം പാലിക്കുന്നത് കാണുമ്പോള്‍ എന്തേയ് നിങ്ങള്‍ക്കും നിങ്ങളുടെ പ്രേക്ഷകര്‍ക്ക്‌ വേണ്ടി ഒന്നും ചെയ്യാനില്ലേ എന്ന് ചോദിയ്ക്കാന്‍ തോന്നുന്നു.