ഫേസ്ബുക്കില്‍ അടയിരിക്കുന്ന ഖത്തറിലെ ഒരു സംഘം ആളുകളും അവരുടെ കുടുംബവും കൂടി ഇന്നലെ (16/03/2012) ധുക്കാന്‍ -സകരീത്ത് (പേര് ശരിയായി നിങ്ങള്‍ വായിക്കുക) എന്ന ചരിത്ര മുറങ്ങുന്ന മണ്ണില്‍ സമ്മേളിച്ചു. അതി മനോഹരമായ ആ യാത്രയെ കുറിച്ചുള്ള വിശകലനങ്ങളും മറ്റും ഇതിനു പിന്നാലെ മറ്റു ബ്ലോഗ്ഗര്‍മ്മാര്‍ പോസ്റ്റും എന്നുള്ളതുകൊണ്ട് ഞാന്‍ അതിനു മുതിരുന്നില്ല . മറിച്ചു യാത്രയുടെ പിന്നാപുറങ്ങളില്‍ എന്‍റെ നിരീക്ഷണത്തില്‍ തങ്ങിയ കുറച്ചു കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ. ചരിത്രത്തില്‍ മറിഞ്ഞുപ്പോയ ഏടുകള്‍ കണ്ണിനു പകര്‍ന്നു നല്‍കുവാനുള്ള ഒരു തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍ .
ഞങ്ങളുടെ വണ്ടി പൊതുവേ വളരെ പിന്നില്‍ ആയിരുന്നെതിനാല്‍ പലപ്പോഴും നമ്മുടെ ബാക്കിയുള്ള സഖാക്കള്‍ക്ക് ഞങ്ങളെ കാത്തുനില്‍ക്കേണ്ടി വന്നു. വൈകുന്നതിനു പല കാരണങ്ങള്‍ സഹയാത്രക്കാര്‍ പറയുമെങ്കിലും ഞങ്ങള്‍ പറയുക ...ഈ യാത്രയുടെ നായകന്‍ (അലിഘിതം)ഞങ്ങളുടെ കൂടെയാണ് ഉള്ളത്. അതിനാല്‍ ഞങ്ങള്‍ക്ക് യാത്രയില്‍ എല്ലാവരെയും ശ്രദ്ധിക്കേണ്ടി വരുന്നതിനാല്‍ എല്ലാ വണ്ടികളും മുന്നില്‍ ഉണ്ട് എന്ന് ഉറപ്പുവരുത്തി മാത്രമേ ഞങ്ങള്‍ക്ക് യാത്ര തുടരാനൊക്കൂ ..യാത്രയില്‍ ഉടനീളം നായകന്‍ ജലീല്‍ കുറ്റിയാടി മരുഭൂമിയില്‍ കാണുന്ന മുള്ളും മുരിക്കും ..അതിന്‍റെ ഘടനയും മറ്റും വിവരിക്കുനുണ്ടായിരുന്നു. ഏതായാലും ഞങ്ങളുടെ യാത്ര തുടങ്ങുന്നതിന്‍റെ മുന്നോടിയായി ഭക്ഷണം കഴിക്കേണ്ടതുണ്ട് . അതിനാല്‍ എല്ലാവരും ധുക്കാനില്‍ ഒരു വീട്ടില്‍ അഭയം തേടി. ഖത്തര്‍ പെട്രോളിയം കൊബൌണ്ട് ആയതിനാല്‍ സെക്യൂരിറ്റിക്കാര്‍ ഞങ്ങളെ തടഞ്ഞു. ചരിത്രം തേടിയുള്ള യാത്രയില്‍ മുബെ പറഞ്ഞതുപോലെ ഞങ്ങളുടെ വണ്ടി പലതും കണ്ടുകൊണ്ട് അങ്ങനെ സാവധാനം അവിടെയെത്തിയപ്പോള്‍ മറ്റുള്ള വാഹനങ്ങള്‍ അവിടെവിട്ടുപോയിരിന്നു. പിന്നീട് ആര്‍ക്കോ ഒരു പാസ്‌വേഡ് ഓര്‍മ്മ വന്നു. അങ്ങനെ സെക്യൂരിറ്റിയോട് "സൈഫുദ്ദീന്‍" എന്ന് പറഞ്ഞു. അപ്പോള്‍ ഗേറ്റ് തുറന്നു ഞങ്ങളും ഭക്ഷണം കഴിക്കാന്‍ പോയി. അപ്പോള്‍ ആരോ പറയുന്നുണ്ടായിരിന്നു എയര്‍പോര്‍ട്ടില്‍ കുടുങ്ങിയാല്‍ "സൈഫുദ്ദീന്‍" എന്നുപറഞ്ഞാല്‍ മതിയെന്ന്.
എല്ലാവരും ഭക്ഷണം അകത്താക്കി ചെറിയ പാട്ടും കൂത്തുമായി അവിടെ ഇവിടെ ഇരിന്നുക്കൊണ്ട് ചിലര്‍ അടക്കം പറയുന്നത് കേട്ടു "രാജന്‍ ജൊസഫ് ഇല്ലാത്തത് ഒരു കുറവുണ്ട് " ഞാന്‍ മനസ്സില്‍ വിചാരിച്ചു ആരാണ് ഈ മഹാന്‍ .....മകനെയും കൊണ്ട് പുറത്തേക്ക് വന്നപ്പോള്‍ നാമൂസ്സിന്റെ വക ഒരു ചെക്കപ്പ് . ആലോ ബായി, കുറച്ചു കാശു വേണം എന്ന്. ഓക്കേ ..അതുകയിഞ്ഞു മോനെ പുറത്തുനിന്നു കളിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ,പുറത്ത് ഗൌരമായ ചര്‍ച്ചകള്‍ നടക്കുന്നു ഒരു വശത്ത് മറുവശത്ത് പരിചയപ്പെടലുകളും ക്യാമറക്കണ്ണിലൂടെ വീക്ഷിക്കാന്‍ ശ്രമിക്കുന്ന മറ്റു പലരും. ഒരു ചര്‍ച്ച അല്‍പ്പം ശ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കേട്ടത്, ഗൌരവപരമായ വായനയെ കുറിച്ചാണ്. താല്‍പ്പര്യം മറുഭാഗത്തായി.. അവര്‍ ചര്‍ച്ച ചെയ്യുന്നത്
""രാജന്‍ ജൊസഫ് " ഇല്ല എന്നതാണ് .എന്തുപറ്റി പുള്ളിക്കാരന് എന്നായി മറ്റു ചിലര്‍ അങ്ങനെ വല്ലാത്ത ഒരു സംഭവമായി രാജന്‍ ജൊസഫ് . ഞാന്‍ മനസ്സില്‍ കരുതി എന്തോ വലിയ ഒരു സാധനം തന്നെയാണ് ഈ "രാജന്‍ ജൊസഫ് ". സകരീത്തിലേക്ക് ഞങ്ങളെയും കൊണ്ട് വണ്ടി ആഞ്ഞുകിതച്ചുകൊണ്ട് യാത്രയായി. യാത്രയില്‍ മജീദ് ടീവിയും , തന്സീമും പറയുന്നത് കേട്ടു "രാജന്‍ ജൊസഫ് " ഇല്ലാത്തത് മോശമായിപ്പോയി എന്ന് കൂടാതെ "രാജന്‍ ജൊസഫ് " എന്ന സാധനത്തിന്റെ ഗുണങ്ങളും മറ്റും വര്‍ണ്ണിക്കുന്നതും കേള്‍ക്കാനിടയായി. എങ്കില്‍ പിന്നെ ഈ സാധനത്തെ കുറിച്ച് അറിയണം എന്ന് എന്‍റെ മനസ്സിനു ജിജ്ഞാസ ഉണ്ടായി........അടക്കിപിടിച്ചിരിക്കുമ്പോള്‍ അതാ വല്ലപ്പോയും ഫേസ്ബുക്ക് നോക്കുന്ന എന്‍റെ ഭാര്യ പറയുന്നു തത്വചിന്താകതിക്കാരനായ നമ്മുടെ സഖാവ് എവിടെ എന്ന്. ഫേസ്ബുക്ക്ല്‍ ഉറങ്ങുന്ന ഞാന്‍ അറിയാത്ത ഈ മഹാസംഭവം വളരെ പ്രധാനപ്പെട്ട ഒരു ഐറ്റം ആണെന്ന് കരുതി ....യാത്രയില്‍ വൈകുന്നത് കൊണ്ട് നമ്മുടെ തണല്‍ ഇടയ്ക്ക് കേറിവന്നു ഞങ്ങളുടെ വണ്ടിക്കു ചുക്കാന്‍ പിടിക്കുന്ന മഹാനോട് ഒരു ഉപദേശം കൊടുക്കുന്നത് കണ്ടു. എന്താ മാഷേ അറുപതില്‍ എങ്കിലും വിട്ടുകൂടെയെന്നു............ ഖത്തറിലെ ചെരിയകുട്ടികള്‍ മുതല്‍ വീട്ടമ്മമ്മാര്‍ക്ക് പോലും സുപരിചിതനാം വണ്ണം വളര്‍ന്നു പന്തലിച്ച ഒരു സുഹ്രത് ബന്ധത്തിന് രാജന്‍ ജോസെഫ്നു കയിഞ്ഞു എന്ന യാഥാര്‍ത്ഥ്യം ഞാനും പതിയെ യാത്രയിലുടനീളം അഗീകരിക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. ഏതായാലും പുള്ളിക്കരേനെ കുറിച്ച് പഠിക്കാന്‍ തന്നെ തീരുമാനിച്ചു. കാരണം നമുക്കും പിടിച്ചുനില്‍ക്കണം അല്ലെ.....!
ധുക്കാനില്‍ പള്ളിയില്‍ പോയപ്പോള്‍ പരിചയമുള്ള കുറച്ചുപ്പേരെ കണ്ടു. അവര്‍ പറയുന്നു. ഇങ്ങനെയും ഒരു കൂട്ടായ്മയോ? ആരാണ് ....ഏതു സംഘടനയാണ് ...എങ്ങനെയാണ് ?എന്നൊക്കെ ...ഒരു ഫേസ്ബുക്ക് അല്ലെങ്കില്‍ ബ്ലോഗ് കൂട്ടായ്മ എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് വിശ്വസിക്കുവാന്‍ പ്രയാസം...പല പാര്‍ട്ടിക്കാര്‍, പല മതക്കാര്‍ , പല വിശ്വാസികള്‍ , പല നാട്ടുകാര്‍ എല്ലാവരും മലയാളികള്‍ എന്ന ഒരൊറ്റ ലേബലില്‍ ഒത്തു കൂടുന്നു. ഇതൊന്നും മറ്റുള്ളവര്‍ക്ക് വിശ്വസിക്കുവാന്‍ പ്രയാസം......യാത്രയില്‍ എപ്പോളോ ഇസ്മായില്‍ പറയുന്നത് കേട്ടു സുബൈര്‍ ഒരു വശത്ത് , ഭാര്യ മറുവശത്ത് മകള്‍ വേറെ ഒരു വഴിക്ക് ..വേറെ വേറെ നടക്കുന്നു എന്ന്. ഞാന്‍ പറഞ്ഞു ഒന്നിച്ചു നടക്കാന്‍ ആണെങ്കില്‍ വീട്ടില്‍ ഇരിന്നാല്‍ മതിയല്ലോ. അതുമല്ല ഉറങ്ങികിടക്കുന്ന ചരിത്രങ്ങള്‍ എന്നെ ഏതോ ലോകത്ത് എത്തിചിരിന്നു..അതൊന്നും ഞാന്‍ ഇവിടെ പറഞ്ഞു നിങ്ങളെ ബോറടിപ്പിക്കുന്നില്ല ...പിന്നീട് വേറെ ഒരവസരത്തില്‍ ആകാം......ഏതായാലും ഇതൊക്കെ വായിച്ചു നിങ്ങള്‍ ആരും ഒറ്റയ്ക്ക് അവിടെയ്ക്ക് പ്പോയികളയരുത്. കാരണം ഒറ്റപ്പെട്ട ....പലരും പറയും പോലെ ജിന്നുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഏകാന്തമായ മരുഭൂമി ആയതിനാല്‍ ഗ്രൂപുകള്‍ ആയെ പോകാവൂ........
ക്ഷമിക്കണം ഫോട്ടോ ചിലപ്പോള്‍ ക്ലിയര്‍ ആകാന്‍ സാധ്യത കുറവാണ് ഗാലക്സി ആയതിനാല്‍ .......
തുടക്കം
ഭക്ഷണത്തിനു ശേഷം ഫോട്ടോ
"സുബൈര്‍ ബിന്‍ ഇബ്രാഹിം" വന്നിറങ്ങിയപ്പോള്‍
 |
ഇതങ്ങു കൊണ്ടുവെച്ചാല്‍ അവര്‍ എങ്ങനെ ..കളിക്കും...നോക്കാം |
 |
ഇത് തണലിനുള്ള (ഇസ്മാഈല്‍ )മറുപടി |
ഫോട്ടോ ശ്രദ്ധിക്കൂ ...വല്ല .....
 |
Add caption |
ഞാനും ഉണ്ടേ
എന്തോ ആവോ ......?
ഫിലിം സിറ്റി
ചെറിയ ചര്‍ച്ച
ചിരിക്കാതിരിക്കാന്‍ ശ്രമിച്ചു ......
 |
രാജാവും പരിവാരവും |
 |
ഗാലക്സി വ്യൂവില്‍കൂടി |
 |
ഗാലക്സി കൗതുകം |
 |
സുഡാനിയുടെ കാവ കുടിച്ചുതീര്‍ത്ത മഹാന്മാര്‍ |
ശ്രദ്ധിക്കൂ
ചരിത്രം ......തുടരും
 |
ആരാത് വെറുതെ ഒരു തടസ്സം സൃഷ്ടിച്ചിരിക്കുന്നു |
 |
എന്നാലും ഞാന്‍ കടക്കും |
 |
ആരും ഇല്ലേ തന്സീമിനോട് ഇതൊന്നു വാങ്ങാന്‍ |
 |
അടക്കാമരമായാലും വീടിനു നേരെ വളരന്നാല്‍ വെട്ടണം |
 |
കുറച്ചു വിശ്രമം |
 |
ആരാണ് ഈ ബോള്‍ട്ട് ഇളക്കിയത് |
 |
തച്ചന്‍ പണിത തചോലം ... |
 |
വെറുതെ ടൂര്‍ എന്നും പറഞ്ഞു വന്നിട്ട് ...ഈ ഉണങ്ങിയ സ്ഥലം |
 |
വേഗം ഫ്ലാഷ് അടിക്കൂ ... |
 |
ഇത്രയും വലിയ ഒരു ....... |
ഇവര്‍ക്കെന്താ വട്ടായോ ......?
ഞാന്‍ പോകുന്നു...നിങ്ങള്‍ വരുന്നെങ്കില്‍ വന്നോ ....?
 |
ഒക്കെ ശരിയാക്കാം |
 |
ഇവരുടെ ഒരു കാര്യം |
ഖത്തറിലെ കേരളം
സാഹിത്യ വായന കുറയുന്നു ...എന്നാല്‍ പിന്നെ പുസ്തകം ഇറക്കണോ....?
 |
നമ്മുടെ രാജന്‍ ജോസഫ് എവിടെ .....? |
 |
രാജന്‍ ജോസഫ് ഉണ്ടായിരുന്നെങ്കില്‍ ഇതിന്‍റെ മുകളില്‍ കയറ്റി ......... |
 |
എനിയ്ക്ക് വയ്യ |
 |
എങ്ങനെയുണ്ട് അന്‍റെ മൊബൈല്‍ ....? |
ഗാലക്സി സൂപ്പര്‍ ഫോട്ടോ
 |
ഇനി ഞങ്ങള്‍ വരട്ടെ രാജന്‍ ജോസഫിനെ കിട്ടുമെങ്കില്‍ കൊണ്ടുവരാം |
 |
തിരയുടെ ഭാവി എഡിറ്റര്‍ |
യാത്രയുടെ സുന്ദര നിമിഷങ്ങള്‍ ...ഇതില്‍ നന്നായി വിവരിച്ചിട്ടുണ്ട്..ചിതര്ങ്ങളും നന്നായിട്ടുണ്ട്...
ReplyDeleteയാത്രാ വിവരണങ്ങള്‍ പലരും അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കാം .....നന്ദി
Deleteവായിച്ചു കൊണ്ടിര്‍ക്ക്യാരുന്നു! സന്തോഷം പങ്കു വെക്കുന്നു! നമ്മുടെ കൂട്ടായ്മ യാത്രയുടെ സിംഹഭാഗവും ദൂരം അപഹരിച്ചെങ്കിലും (അനിവാര്യം!) ആ യാത്രയും ഒരു അനുഭവം തന്നെ!!
ReplyDeleteദൂരം അതാണ് യാത്രയുടെ ഹരം.....പക്ഷെ എല്ലാവരും ഒരുമിച്ച് ഒരു ബസില്‍ ആണെങ്കില്‍ ........!!!!
Deleteയാത്രയുടെ സുന്ദര നിമിഷങ്ങള്‍ ...ഇതില്‍ നന്നായി വിവരിച്ചിട്ടുണ്ട്..ചിത്രങ്ങളും നന്നായിട്ടുണ്ട്...
ReplyDeleteനിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി
Deleteപല പാര്‍ട്ടിക്കാര്‍, പല മതക്കാര്‍ , പല വിശ്വാസികള്‍ , പല നാട്ടുകാര്‍ എല്ലാവരും മലയാളികള്‍ എന്ന ഒരൊറ്റ ലേബലില്‍ ........ഈ ഒത്തു ചേരല്‍ വളരെയേറെ ഹൃദ്യമായി..ഈ വിവരണവും.....
ReplyDeleteഅതെ രാജേഷ് ....ഈ ഒത്തു ചേരല്‍ വളരെയേറെ ഹൃദ്യമായി
Deleteതിരിച്ചു കിട്ടാത്ത നഷ്ടങ്ങള്‍...
ReplyDeleteതിരിച്ചുവരാത്ത നിമിഷങ്ങള്‍ ....
Deleteതിരിച്ച് വരൂ, ഇതൊക്കെ നമുക്ക് തിരിച്ച് പിടിക്കാമെന്നേയ്..
ReplyDeleteഎവിടേയ്ക്കാ വരേണ്ടത്
Deleteസന്തോഷം ..വിവരണം ഒരല്‍പം കൂടിയാവാമായിരുന്നു ..ചിത്രങ്ങള്‍ എല്ലാം നന്നായി .
ReplyDeleteഓഫീസില്‍ പണി വന്നതിനാല്‍ വിവരണം നിര്‍ത്തുകയായിരുന്നു
Delete"ഫേസ്ബുക്കില്‍ അടയിരിക്കുന്ന ഖത്തറിലെ ഒരു സംഘം ആളുകളും അവരുടെ കുടുംബവും.... "
ReplyDeleteഅതങ്ങ് സക്രീത്തില്‍ പോയി പറഞ്ഞാമതി!
പല പാര്‍ട്ടിക്കാര്‍, പല മതക്കാര്‍ , പല വിശ്വാസികള്‍ , പല നാട്ടുകാര്‍ എല്ലാവരും മലയാളികള്‍ എന്ന ഒരൊറ്റ ലേബലില്‍ ........അങ്ങനെ അതൊരു സംഭവം ആയി അല്ലെ..! രാജകീയമായ തലക്കെട്ട് കണ്ടപ്പോ ഉടന്‍ വന്നു വായിച്ചു...
ReplyDeleteനല്ല വിവരണം... subair...
നിങ്ങളുടെ ഒരു കുറവ് ഉണ്ടായിരുന്നു.......സാരമില്ല അടുത്ത തവണ ആകാം അല്ലെ
Deleteellllammmmmmmmmmmmmm,,,,nanmakku..matramayiii oru kuuuuuutayma..in...qatar
ReplyDeleteഅതെ , എല്ലാം നന്മയ്ക്ക് വേണ്ടി
Deleteഅവിടെ നിന്നും തിരിച്ചത്തിയില്ലല്ലോ സുബൈര്‍ അപ്പോഴേക്കും പോസ്റ്റോ .. .....
ReplyDeleteനന്നായിരിക്കുന്നു സുബൈര്‍ ചിത്രങ്ങളും വിവരണവും ....
ചൂടോടെ...
Deleteഇപ്പോൾ മനസ്സിൽ ആ ആരവം,,,, ഉൽസവം കഴിഞ്ഞനാൾ ഉണ്ടാകുന്ന ഒരു ഗൃഹാതുരത!!!
ReplyDeleteകൊടിയിറക്കം .....
Deleteപല പാര്‍ട്ടിക്കാര്‍, പല മതക്കാര്‍ , പല വിശ്വാസികള്‍ , പല നാട്ടുകാര്‍ എല്ലാവരും മലയാളികള്‍ എന്ന ഒരൊറ്റ ലേബലില്‍ ........അങ്ങനെ അതൊരു സംഭവം ആയി .! തിരയില്‍ ഇരുന്നാല്‍ എടെല്ലാം കാണാം
ReplyDeleteഅങ്ങനെ അതൊരു സംഭവം ആയി .! ആയി
Deleteപ്രവാസി സംഘടനകള്‍ കണ്ടു പഠിക്കണം ഈ കൂട്ടായ്മ.
ReplyDeleteകണ്ടു പഠിക്കാന്‍ ,,,,,,,,,,,,,..............!!!!!!!!!!!!!!!!
Deleteഒരിക്കലും കണ്ടിട്ടില്ലാത്തവര്‍ പോലും നമ്മിലെ നമ്മെ തിരിച്ചറിയുന്നു എന്നത് ദൈനംദിന ജീവിതത്തിലെ നമ്മുടെ സാമൂഹ്യ/രാഷ്ട്രീയ ഇടപെടലുകള്‍ക്ക് സാക്ഷ്യപത്രമായി അനുഭവപ്പെടാം..
ReplyDeleteതീര്‍ച്ചയായും ഈ ബ്ലോഗ് വായിച്ചപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വഴികളിലൂടെ ഇനിയുമേറെ മുന്നോട്ടു പോവാനുള്ള ഊര്‍ജ്ജം ലഭിച്ചു എന്ന് പറയാതിരിക്കാന്‍ വയ്യ.....
തീര്‍ച്ചയായും നടന്നുകൊണ്ടിരിക്കുന്ന വഴികളിലൂടെ ഇനിയുമേറെ മുന്നോട്ടു പോവാനുണ്ട്
Delete>>>ധുക്കാനില്‍ പള്ളിയില്‍ പ്പോയപ്പോള്‍ പരിചയമുള്ള കുറച്ചുപ്പേരെ കണ്ടു. അവര്‍ പറയുന്നു. ഇങ്ങനെയും ഒരു കൂട്ടായ്മയോ? ആരാണ് ....ഏതു സംഘടനയാണ് ...എങ്ങനെയാണ് ?എന്നൊക്കെ ...ഒരു ഫേസ്ബുക്ക് അല്ലെങ്കില്‍ ബ്ലോഗ് കൂട്ടായ്മ എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് വിശ്വസിക്കുവാന്‍ പ്രയാസം...പല പാര്‍ട്ടിക്കാര്‍, പല മതക്കാര്‍ , പല വിശ്വാസികള്‍ , പല നാട്ടുകാര്‍ എല്ലാവരും മലയാളികള്‍ എന്ന ഒരൊറ്റ ലേബലില്‍ ഒത്തു കൂടുന്നു. ഇതൊന്നും മറ്റുള്ളവര്‍ക്ക് വിശ്വസിക്കുവാന്‍ പ്രയാസം...<<<
ReplyDeleteഇതാണ്, ഇത് മാത്രമാണ് ഈ കൂട്ടായ്മയുടെ ഉദ്ദേശം. പ്രത്യേക സ്ഥാപിത താല്പര്യങ്ങളൊന്നുമില്ലാത്ത ഒരു കൂട്ടായ്മ. എല്ലാ നല്ല സുഹൃത്തുക്കളുടേയും സഹകരണം മാത്രമാണ് ഇതിന്റെ വിജയവും..
ഈ യാത്ര വിജയിപ്പിച്ച എല്ലാ കൂട്ടുകാർക്കും നന്ദി..
ശരിയാണ് ...ഒരു വ്യത്യസ്ത അനുഭവം ....
Deleteകണ്ടാ... അത്താണ് രാജൻ ജോസഫ്. കൂടെയില്ലെങ്കിലും ഒക്കെ കാണും.
ReplyDeleteഅത്താണ് ഓരൊക്കെ ഓനെ തെരഞ്ഞോണ്ടിരുന്നേർന്ന്. പഹയൻ എപ്പളാ പിന്നീന്ന് പിടിക്കാന്ന് പറയാമ്പറ്റൂല്ലാല്ലോ...!!!
എല്ലാം കാണുന്നവന്‍ രാജന്‍ ...എല്ലാം കേള്‍ക്കുന്നവന്‍ ജോസഫ്
Deleteനല്ല വിവരണം @സുബൈര്‍!!'! അനിര്‍വചനീയമായ അനുഭൂതിയില്‍ നിര്‍വൃതി കൈ വരിച്ച ഒരു യാത്ര! ഭാഗഭാക്കാവാന്‍ കഴിഞ്ഞതില്‍ അകൈതവമായ സന്തോഷം ഇവിടെ രേഖപ്പെടുത്തട്ടെ! കെട്ടിത്തൂക്കിയതില്‍ (ടാഗ്) സഖാവിനും Rajan Joseph പ്രത്യേകം നന്ദി!!! (ഭാഷ ഇച്ചിരെ കട്ടി ആയ്വോ ആവ്വോ ;) നാമൂസിന് Naamoos Peruvalloor പഠിച്ചതാ ;)
ReplyDeleteനല്ല വിവരണത്തിന് പ്രചോതനം നല്‍കിയതാവട്ടെ ..രാജന്‍ ജോസഫും
Deleteനന്നായിട്ടുണ്ട് >>>.....
ReplyDeleteനന്നാക്കണം ..നന്നാക്കിയത്തില്‍ നന്ദി
Deleteചുട്ടുപൊള്ളുന്ന ചരിത്രത്തിന്റെ കനലെരിയുന്ന സ്മരണകള്‍ തന്നെയാണ് നമ്മെ നാമായി നിലനിര്‍ത്താന്‍ സഹായിക്കുന്നത്..
ReplyDeleteഅത്തരം ഓര്‍മ്മകള്‍ക്ക് വിലക്ക് കല്പിക്കുമ്പോളാണ് സ്വന്തം രക്തത്തെ സ്മരിക്കാത പുതുതലമുറ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്നതും..
കനലെരിയുന്ന സ്മരണകള്‍ തന്നെയാണ് നമ്മെ നയിക്കേണ്ടത് ..
Deleteപത്ത് വര്ഷം തികയുന്നു ഖത്തറില്‍!'! ഇതിനു മുന്നത്തെ പത്ത് വര്ഷം "സഹൂദി അറേബ്യ"യില്‍ .. ഏകാന്ത വാസം എന്ന് തന്നെ പറയാം! ഇവിടെ ഖത്തറില്‍ ബന്ധുക്കളുടെ കൂടെ വാരാന്ത്യങ്ങളില്‍ കൂടും എന്നല്ലാതെ അധികം പുറത്തു പോവാറില്ല! പക്ഷെ ഒന്നര മാസം മുന്നേ പങ്കെടുത്ത ബ്ലോഗേര്‍സ് മീറ്റ്, ക്യൂ മലയാളം, ദിപ്പോ നമ്മുടെ ട്രിപ്പും! എല്ലാം മാറ്റി മറച്ചിരിക്കുന്നു. ദൃഡമായ ബന്ധങ്ങള്‍!!!'!!!
ReplyDeleteഇവിടെ നാലുവര്‍ഷം കയിഞ്ഞു ...ബന്ധങ്ങള്‍ കൂടുന്നു ഇത്തരം കൂട്ടായ്മകള്‍ കൊണ്ട്
Deleteനനവില്ലാത്ത ഈ മണ്ണിലെത്തിയിട്ടു അഞ്ചു വര്‍ഷമായി..
ReplyDeleteവരുമ്പോള്‍ ആകെ മൂന്നു പേരാണ് പരിചയക്കാര്‍ ഉണ്ടായിരുന്നത്..
പക്ഷെ വന്നു രണ്ടുമാസം കഴിഞ്ഞപ്പോള്‍ മുതല്‍ സൌഹൃദത്തിനും യാത്രകള്‍ക്കും കുറവില്ല..
ഇവിടിനി കാണാത്ത ഫാം ഹൗസുകളും, ചെറുകാടുകളും വിരളം..
ജീവിതത്തിലെ എല്ലാ നഷ്ടങ്ങളിലും സന്കടങ്ങളിലും താങ്ങും തണലുമായി നിന്ന നല്ല കൂട്ടുകാര്‍ ഒരുപാടുണ്ട്.. മറക്കാന്‍ പറ്റില്ല ആരെയും.. ഒരിക്കലും..
എല്ലാ പ്രയാസങ്ങളും മറക്കാന്‍ ..... ചരിത്രത്തിലെ ഏടുകള്‍ മറിക്കാന്‍ ...നമുക്കൊന്നായി തുഴയാം
Deleteഅടുത്തവര്‍ ആരും അടരാതിരിക്കാന്‍ വീണ്ടും ഇത് പോലുള്ള കൂടിച്ചേരലുകള്‍ സംഘടിപ്പിക്കണം...(പലരെയും മുങ്ങാന്‍ അനുവദിക്കുകയും അരുത്)
ReplyDeleteരാജന്‍ ജോസഫിനെ ..പിടിച്ചു കെട്ടിയിടാന്‍ ആരെയെങ്കിലും ഏര്‍പ്പാട് ചെയ്യുക
Deleteഒരിക്കലും കണ്ടിട്ടില്ലാത്തവരും കണ്ടിട്ടും കൂടുതല്‍ അടുക്കാതവരും എപ്പോഴോ മനസ്സ് കൊണ്ട് അടുത്തത് പോലെ ഒരനുഭവം...
ReplyDeleteകണ്ടിട്ടും അടുക്കുന്നില്ല .......?
Deleteതെളിച്ചമുള്ള മനസ്സുകള്‍ക്കിടയില്‍ അറിയാതെ തന്നെ പരസ്പരമൊരു രസതന്ത്രം രൂപപ്പെടും..
ReplyDeleteഅവിടെയാണ് സൗഹൃദം വിളയുന്നത്..
അതിന്‍റെ നിറവിലാണ് പ്രണയം പൂത്തുലയുന്നതും..
ആര്‍ക്കും രഹസ്യ അജണ്ടകള്‍ ഉണ്ടാകാതിരിക്കുക എന്നത് മാത്രമാണ് ഒരേയൊരു ഉപാധി..
സ്നേഹം മാത്രമായിരിക്കണം അതിനടിസ്ഥാനം..
സ്നേഹവും..... രഹസ്യ അജണ്ടയും ....
Deleteതീര്‍ച്ചയായും...ഈ മുഖ പുസ്തകത്തിലൂടെ ഉള്ള അറിവിലൂടെ പല സൌഹൃദങ്ങളെ അറിയാനും തിരിച്ചറിയാനും കഴിയുന്നുണ്ട്....ഈ സുബൈര്‍ ബായിയുടെ ഈ പോസ്റ്റിലൂടെ ആര്‍ ജെ ക്ക് മനസ്സിലാവുന്നുണ്ടല്ലോ താങ്കളെ എല്ലാവരും മിസ്സ് ചെയ്തിരുന്നു എന്ന്...
ReplyDeleteആണോ?
Deleteഏകനായി പോകുന്നതിന്റെയും ആൾകൂട്ടത്തിൽ ഒറ്റപെട്ടുപോകുന്നതിന്റെയും ഇടയിലാണ് പ്രവാസി. ഇടക് മനസ്സിൽ തോന്നുന്നത് പങ്കുവെക്കാൻ ചീത്തപറഞ്ഞാൽ ചിരിച്ചുകൊണ്ട് പ്രതികരിക്കുന്ന ചിലർ , ആ സൗഹൃദം വല്ലാത്ത ഒരനുഭൂതിയാണ്....
ReplyDeleteസൗഹൃദം വല്ലാത്ത ഒരനുഭൂതിയാണ്....
Deleteപ്രത്യയ ശാസ്ത്രപരമായ പല പല കാഴ്ചപ്പാടുകള്‍ ഉള്ളവരായിരുന്നു യാത്രയില്‍ ഉണ്ടായിരുന്നവരെല്ലാം....പക്ഷെ അങ്ങനെയുള്ള ഒരു നോക്കോ വാക്കോ ചിന്തയോ യാത്രയില്‍ ഉണ്ടായതെ ഇല്ല എന്ന് പറയാം.....പൂത്തു പരിലസിച്ചത് സ്നേഹ സൌഹൃദങ്ങള്‍ മാത്രം..(നമൂസിന്റെ അസ്കിത)..
ReplyDeleteഅതെ ..അത് മാത്രം
Deleteയാത്രകള്‍ മനസ്സിനെ വിമലീകരിക്കും എന്ന് പറയുന്നത് വളരെ ശരിയാ..അടുത്ത യാത്ര എന്നാണ് എന്ന് ''കമ്മറ്റിക്കാരുടെ '' അറിയിപ്പ് കാത്തിരിക്കുകയാണ്..
ReplyDeleteകാത്തിരിക്കാം ...ഒരു ജല യാത്രയ്ക്ക്
Deleteഇതുവരെ പരസ്പരം കാണാതെ തുറന്നു ഒന്ന് സംസാരിക്കാതെ സഖാവ് എന്റെ കനവില്‍ ഉള്ളപ്പോള്‍ കണ്ടോ കേട്ടോ അറിഞ്ഞവര്‍ നല്‍കുന്ന വിവരണത്തില്‍ അതിശയോക്തി ഒട്ടുമില്ല ,,
ReplyDeleteഅങ്ങനെയും ഉണ്ടല്ലേ
Deleteവൈയക്തിക അതിശയോക്തികളിലും ഗ്രിഹാതുര വിഠിത്തങ്ങളിലും കുടുങ്ങികിടക്കാതെ ചെയ്യാനെന്തെങ്കിലും ഉണ്ടെങ്കില്‍ ചെയ്തു തീര്‍ക്കുക.
ReplyDeleteഉണ്ടല്ലോ അതെല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്
Delete>>>ധുക്കാനില്‍ പള്ളിയില്‍ പ്പോയപ്പോള്‍ പരിചയമുള്ള കുറച്ചുപ്പേരെ കണ്ടു. അവര്‍ പറയുന്നു. ഇങ്ങനെയും ഒരു കൂട്ടായ്മയോ? ആരാണ് ....ഏതു സംഘടനയാണ് ...എങ്ങനെയാണ് ?എന്നൊക്കെ ...ഒരു ഫേസ്ബുക്ക് അല്ലെങ്കില്‍ ബ്ലോഗ് കൂട്ടായ്മ എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് വിശ്വസിക്കുവാന്‍ പ്രയാസം...പല പാര്‍ട്ടിക്കാര്‍, പല മതക്കാര്‍ , പല വിശ്വാസികള്‍ , പല നാട്ടുകാര്‍ എല്ലാവരും മലയാളികള്‍ എന്ന ഒരൊറ്റ ലേബലില്‍ ഒത്തു കൂടുന്നു. ഇതൊന്നും മറ്റുള്ളവര്‍ക്ക് വിശ്വസിക്കുവാന്‍ പ്രയാസം...<<<
ReplyDeleteഒരേമാതാപിതാക്കളുടെ മക്കളാണ് മനുഷ്യര്‍ എന്ന ബോധവും ബോധ്യവും ഉള്ള സമൂഹത്തിന്റെ സര്‍ഗാത്മകവും രചനാത്മകവുമായ കാഴ്‌ചപ്പാടായിരിക്കണം നമ്മുടെ അഭിപ്രായം (മതം )
നമ്മുടെ അഭിപ്രായം ...അതിനെ വെറുതെ വിടുക...അത് സ്വതന്ത്രമായി നിന്നോട്ടെ
Deleteഈ യാത്രയില്‍ നിങ്ങളോടൊപ്പം വരണം എന്ന് കരുതിയതായിരുന്നു .ഈ യാത്രാവിവരണം വായിക്കുകയും ചിത്രങ്ങള്‍ കാണുകയും കൂടി ആയപ്പോള്‍ എന്‍റെ നഷ്ട പട്ടികയില്‍ ഈ യാത്രയും ഞാന്‍ എഴുതി ചേര്‍ക്കുന്നു.ഇങ്ങിനെയൊരു യാത്രാവിവരണം എഴുതിയ താങ്കള്‍ക്ക് നന്ദി .
ReplyDeleteവരാതിരുന്നതില്‍ ..പിണക്കമാണ്
Deleteസംഭവം ഭംഗിയായി എന്ന് ഫേസ് ബുക്കില്‍ കണ്ടു. ഇവിടെ വന്നപ്പോള്‍ അത് അതി ഗംഭീരമായി എന്ന് മനസ്സിലായി. എല്ലാ സൌഹൃദ കൂട്ടായ്മകളും എന്നും സ്നേഹത്തണല്‍ തന്നെ. ഈ ശീതളിമയില്‍ എല്ലാവരും ഇത്തിരി സമയം കൂടിയതും, ആ വിവരം പോസ്റ്റ് ആക്കിയതും, ഫോട്ടോ ഇട്ടതും എല്ലാം ഹൃദ്യമായി.
ReplyDeleteനന്ദി ..സ്തുതി വാക്കുകള്‍ക്ക് ...
DeleteAnwar Babu "ഇങ്ങനെയും ഒരു കൂട്ടായ്മയോ? ആരാണ് ....ഏതു സംഘടനയാണ് ...എങ്ങനെയാണ് ?എന്നൊക്കെ ..."
ReplyDeleteസമാനമായ ഒരു അനുഭവം നമ്മള്‍ യാത്ര തുടങ്ങിയ വജ്ബ പെട്രോള്‍ പമ്പിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നെനിക്കും അനസിനുമുണ്ടായി.. ഒരു പാടൊരുപാട് കൂട്ടായ്മകളുടെ ദുഖാന്‍ യാത്രകള്‍ തുടക്കം കുറിക്കുന്നതിന് സാക്ഷിയായിട്ടുള്ള ആ കടയിലെ ജീവനക്കാരന് അറിയേണ്ടതും ഇത് തന്നെ..ഇങ്ങനെയും ഒരു കൂട്ടായ്മയോ..??
എന്‍റെ അനുഭവം നിങ്ങള്‍ക്കും ഉണ്ടായി എന്നറിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട് ....ഞാന്‍ വെറുതെ പറഞ്ഞതല്ല എന്ന് ബോധ്യമയല്ലോ ...നന്ദി
Deleteസൌഹൃദങ്ങള്‍ എന്റെ സ്വകാര്യ അഹങ്കാരങ്ങള്‍ എന്ന് കുറിച്ചവനാണ് ഞാന്‍ . എന്തായാലും ഈ കൂട്ടായ്മക്ക് ദീര്‍ഘായുസ്സ് നേരേണ്ടതുണ്ട് . എന്നും കൂട്ടങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ ഭാഗ്യം കിട്ടിയവനെങ്കില്‍ പോലും ആഴമുള്ള ഈ സൌഹൃദ കൂട്ടായ്മയില്‍ എല്ലാ നിലയിലും എന്നും സജീവമായി നിലനില്‍ക്കണം എന്ന് ഞാനും മോഹിക്കുന്നു . കാലങ്ങള്‍ പിന്നിടുമ്പോള്‍ മനം നിറഞ്ഞ സംതൃപ്തിയോടെ ഓര്‍ക്കാന്‍ ധാരാളം അനുഭവങ്ങള്‍ ഇത് നമുക്ക് സമ്മാനിക്കും . കാത്തിരിക്കാം . മനോഹരമായ നിമിഷങ്ങള്‍ ഇനിയും നമ്മെ തേടി വരാതിരിക്കില്ല
ReplyDeleteആഴമുള്ള ഈ സൌഹൃദ കൂട്ടായ്മയില്‍ എല്ലാ നിലയിലും എന്നും സജീവമായി നിലനില്‍ക്കണം എന്ന് ഞാനും മോഹിക്കുന്നു....അനസ് ബഷീര്‍
Deleteക്രിയാത്മകമായ സംരംഭങ്ങള്‍ സര്‍ഗാത്മകമാകുമ്പോള്‍ സങ്കീര്‍ത്തനങ്ങള്‍ സംഗീതമായി പെയ്‌തിറങ്ങും ..
ReplyDeleteമറുപടിക്കായി സാഹിത്യം വരുന്നില്ല ..അതിനാല്‍ നന്ദിയില്‍ ഒതുക്കുന്നു
Deleteസഹ ബ്ലോഗര്‍മ്മാര്‍ ...ക്യൂ മലയാളം പ്രവര്‍ത്തകര്‍ ...നിങ്ങള്‍ നല്‍കിയ എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി..മുകളില്‍ ഉള്ള എല്ലാ അഭിപ്രായങ്ങളും ഞാന്‍ മുഖവില്യ്ക്കെടുക്കുന്നു ...ക്യൂ മലയാളത്തില്‍ എന്‍റെ ലിങ്കുകളില്‍ വന്ന എല്ലാ അഭിപ്രായങ്ങളും ഇതിന്‍റെ കൂടെ ചേര്‍ക്കാന്‍ പറ്റിയിട്ടില്ല. എന്നാല്‍ പ്രസക്തമെന്നു തോന്നുന്ന ചിലത് ഞാന്‍ ആഡ് ചെയ്തിട്ടുണ്ട് ....എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി..സമയം ഉള്ളപ്പോള്‍ വീണ്ടും സന്ദര്‍ശിക്കണം എന്ന് സ്നേഹത്തിന്‍റെ ഭാഷയില്‍ ........
ReplyDeleteഒരുപാട് കൊതിച്ചതായിരുന്നു ഈ യാത്രയില്‍ പങ്കാളിയാവാന്‍ പക്ഷെ കഴിഞ്ഞില്ല ... എന്നിരുന്നാലും ഈ വിവരങ്ങളും ഫോട്ടോയും കണ്ടപ്പോള്‍ നിങ്ങളുടെ കൂടെ യാത്ര ചെയ്ത പ്രതീതി.. ഇനി അടുത്ത യാത്രയില്‍ തീര്‍ച്ചയായും ഞാനും ഉണ്ടായിരിക്കും നിങ്ങളില്‍ ഒരുവനായി ...
ReplyDeleteവീണ്ടും വരാട്ടോ ... സസ്നേഹം
ഞങ്ങള്‍ കാത്തിരിക്കാം ആഷിന്‍റെ കൂടെ യാത്രയ്ക്ക് ....
Deleteവിവരണം കുറെ കൂടിയാവാമായിരുന്നു ..ചിത്രങ്ങള്‍ എല്ലാം നന്നായിട്ടുണ്ട് ട്ടോ ...
ReplyDeleteകൂടുതല്‍ വിവരിക്കാന്‍ വേണ്ടി ശ്രമിച്ചു ..നടക്കുന്നില്ല ......
Delete