തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Wednesday, 4 April 2012

സ്വപ്നം


ഞാന്‍ അവളോട്‌ ചോദിച്ചു, ഈ മഴയത്ത്‌ നീ എവിടെയാണ് പോകുന്നത്. അവള്‍ എന്‍റെ ചോദ്യത്തിനു മുഖം നല്‍കാതെ മഴ നനഞ്ഞുകൊണ്ട് നടന്നു പോകുകയാണ്. സമയം ഏകദേശം രാത്രിയുടെ യാമങ്ങള്‍          കഴിഞ്ഞിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവളുടെ കിതപ്പിന് വേഗത കൂടിയോ...? എവിടെയും അവളെ കണ്ടത് ഓര്‍മ്മയില്ല. ഇവിടെത്തെ ദേശത്ത് കാരിയാണോ എന്നും അറിയില്ല.   


ഭൂമിയുടെ ചടുലതയ്ക്ക് താളങ്ങള്‍ പകര്‍ന്നുക്കൊണ്ട് പെയ്തിറങ്ങുന്ന മഴയുടെ താളത്തിനു അനുസരിച്ച് കൊണ്ടാണോ അവളുടെ നടത്തം. എന്തോ മനസ്സില്‍ അവളുടെ നടത്തവും വേഗതയാര്‍ന്ന യാത്രയുടെ അര്‍ത്ഥവും തേടിയുള്ള എന്‍റെ അന്ന്യെക്ഷണം അവളുടെ നേര്‍ക്കായത് ഞാന്‍ പോലുമറിഞ്ഞില്ല.

വെറും ഒരു കൌതകത്തിനു മുഖം തിരിച്ചപ്പോള്‍, പെട്ടെന്ന് ഞെട്ടി ത്തരിച്ചുപ്പോയി. ആ യുവതി ആറ്റിലേക്ക് എടുത്തുചാടിയിരിക്കുയാണ്. ഞാന്‍ ശബ്ദമുണ്ടാക്കി ആളെകൂട്ടാന്‍. പക്ഷെ ശബ്ദം പുറത്തേയ്ക്കു വന്നില്ല. അടുത്തൊന്നും ആരെയും കാണാനും ഇല്ല. അധികം ആലോചിക്കാതെ ഞാന്‍ എടുത്തു ചാടി. എങ്ങേനെയോക്കെയോ അവളെ രക്ഷിച്ചു. കുറച്ചു നേരം ആകെ ഒരു സ്തബനാവസ്ഥ. വേദനകൊണ്ട് പുളയുകയാണ് ഞാന്‍.

നിമിഷങ്ങള്‍ അങ്ങനെ ഞങ്ങളെ തയ്കിക്കൊണ്ട് പോയിക്കൊണ്ടിരിന്നു. ഞങ്ങള്‍ മുഖത്തോടുമുഖം നോക്കിയിരിക്കുയായി. രണ്ടുപേരും ഒന്നും ചോദിക്കുന്നുമില്ല പറയുന്നുമില്ല.

ഞാന്‍ ചോദിച്ചു എന്തിനാണ് സ്വയം ജീവനെടുക്കുവാന്‍ ശ്രമിച്ചത്‌ എന്ന് ....കുറെ നിമിഷം മൌനം...... പിന്നെ കരഞ്ഞു കൊണ്ട്, ഭാര്യ പറഞ്ഞു ഞാന്‍ ജീവന്‍ ഒടുക്കാനോന്നും ശ്രമിച്ചിട്ടില്ല “നിങ്ങള്‍ സ്വപ്നം കണ്ടു കട്ടിലില്‍ നിന്നും വീണതാണന്ന്‍” മഴയുടെ അകംബടിയായി മിന്നലും ഇടിയും അവളുടെ വാക്കുകള്‍ക്ക് മൂര്‍ച്ചക്കൂട്ടിയോ ആവോ.....

4 comments:

 1. എന്നാലും അവൾ ആരായിരിക്കും!

  ReplyDelete
  Replies
  1. ഉത്തരം കിട്ടാത്ത ചോദ്യം ........

   Delete
 2. ഒരു സ്വപ്ന കഥ നന്നായിട്ടുണ്ട് കഥയുടെ തുടക്കത്തില്‍ സ്വപനം ആണെന്ന് തോന്നിയില്ല അക്ഷര തെറ്റ് തിരുത്തുമല്ലോ കയിഞ്ഞപ്പോള്‍ എന്നത് കഴിഞ്ഞപ്പോള്‍ എന്ന് ആക്കുമല്ലോ

  ReplyDelete
  Replies
  1. നന്ദി റഷീദ്‌ ബായ്‌ വന്നതിനും വിലയേറിയ അഭിപ്രായങ്ങള്‍ക്കും. തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുവാന്‍ ശ്രമിക്കാം നന്ദി

   Delete