ഖത്തറില്‍ 1456ദിവസങ്ങള്‍ മിനുട്ടുകളെപോലെ എന്‍റെ ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞുപോകുമ്പോള്‍ സംസകാരികപരമായി എനിക്കും കുടുംബത്തിനും എന്താണ് ഖത്തര്‍ നല്‍കിയ സംഭാവന എന്ന് ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. എന്നാല്‍ നേരെ മറിച്ചു ഒരു സാമ്പത്തികമായ നേട്ടങ്ങള്‍ ഖത്തര്‍ മണ്ണ് എനിയ്ക്ക് നല്‍കി എന്ന വസ്തുത എപ്പോളും പ്രത്യക്ഷത്തില്‍ തന്നെ എന്നെയും കുടുംബത്തെയും ബോധവാന്‍മ്മാരക്കിയിട്ടുള്ളതാണ് . എന്നാല്‍ മുകളില്‍ പറഞ്ഞ ആഴത്തില്‍ ഉള്ള ഒരു ഗഹനമായ വിഷയമായി ഖത്തറിലെ ചരിത്രങ്ങള്‍ ഉറങ്ങികിടക്കുന്നു എന്ന വസ്തുത ഇത്രയും കാലം ഇവിടെ ഉണ്ടായിട്ടും ഇന്നലെ മാത്രമാണ് ചിന്തയ്ക്ക് പാത്രമായിട്ടുള്ളത് .
ഇവിടെ ജോലി ടെന്‍ഷന്‍ മാറ്റാന്‍ പലപ്പോഴും വീണുകിട്ടുന്ന വെള്ളിയാഴ്ചകള്‍ അത് ചിലപ്പോള്‍ ഖത്തറിലെ കാലാവസ്ഥ അനുകൂലമാണെങ്കില്‍ വല്ല ഗാര്‍ഡന്‍ അല്ലെങ്കില്‍ പാര്‍ക്കിലോ പോയി വെടി പറഞ്ഞു സമയം തീര്‍ക്കാര്‍ ആയിരുന്നു പതിവ്.. എന്നാല്‍ പതിവിനു വിപരീതമായി ഇന്നലെ (17/02/2012 )വെള്ളിയാഴ്ച ഒരു ഫോണ്‍ കോള്‍ ഹലോ സുബൈര്‍ അല്ലെ...അതെ എന്ന് മറുതലക്കല്‍..... അപ്പോള്‍ മാത്രമാണ് ഞാന്‍ എന്‍റെ ഉറക്കം തെളിഞ്ഞത്. എന്താ പരിപാടി എന്ന് മറുതലക്കല്‍ നിന്നും സലാഹുദ്ദീന്‍ (ബ്ലോഗര്‍ ). ഞാന്‍ പറഞ്ഞു പ്രത്യേകിച്ച് ഒന്നും ഇല്ല . എന്നാല്‍ പിന്നെ നമ്മള്‍ ഒരു യാത്ര പോകുകയല്ലേ. ഞങ്ങള്‍ തയ്യാറാണ് എന്നും ഞാനും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മജീദ് ടീവി (Art of Wave)യും കുടുംബവും വീട്ടില്‍ വന്നു. ഞങ്ങളും കൂടി അ വരോടപ്പം. വണ്ടി ലക്ഷ്യമില്ലാതെ യാത്രയായി. അങ്ങനെ എവിടെയാ മജീദെ പോകുക . തീരുമാനമാകാതെ ഒടുവില്‍ ഞങ്ങള്‍ കേറിയ കാര്‍ തിരിഞ്ഞ വഴി ഞങ്ങള്‍ തെരഞ്ഞെടുത്തു. ശമാല്‍ . ഒന്നുരണ്ടു പ്രാവിശ്യം അവിടെ ഞങ്ങള്‍ പോയിട്ടുണ്ടെങ്കിലും ഈ യാത്ര തികച്ചും ജീവിതത്തില്‍ ഒരു ചരിത്ര യഥാര്‍ത്ഥ്യം തേടിയുള്ള ഒരു ചരിത്രാന്നെഷികളുടെ കുതിപ്പായി ഞങ്ങള്‍ അറിയാതെ അത് മാറി വന്നിരിന്നു.
ശരിക്കും മനസ്സിനെ കണ്‍കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍, സ്മരണകള്‍ ,ബാക്കിവെയ്പ്പുകള്‍, ഒരു ജനതയുടെ സഹനത്തിന്‍റെ , ആവിഷ് ക്കാരത്തിന്റെ ഉദാത്തശേഷിപ്പുകള്‍ . ഒരു ജനത എങ്ങനെ അല്ല- അല്ലെങ്കില്‍ എങ്ങനെയാകണം- അല്ലെങ്കില്‍ എങ്ങനെയാവരുത് എന്ന ഒരു പാഠം നമ്മെ പഠിപ്പിക്കാന്‍ തക്കവണ്ണം ബാക്കിവെച്ച കുറെ നൊമ്പരങ്ങള്‍ . മാനവികതയുടെ ഐക്യം ,സഹകരണം ,യാഥാര്‍ത്യബോധം, അര്‍പ്പണ മനോഭാവം എന്നിവ വിളിചോതുന്നതായിരിന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഖത്തറില്‍ ജീവിച്ചിരിന്ന ജനതയുടെ ബാക്കിവെച്ച ഓര്‍മ്മപ്പെടുത്തലുകള്‍ ..മനസ്സ് ചരിത്രങ്ങള്‍ക്ക് മുന്പേ സഞ്ചരിക്കാന്‍ തുടങ്ങി ....എത്ര മനോഹരമായാണ് അവര്‍ ,നാം ഇപ്പോള്‍ പറയുന്ന "ടൌണ്‍ഷിപ്പ്" ഒരുക്കിയിരുന്നത് . എത്ര മാത്രം അടുപ്പമുള്ളതായിരുന്നു അവരുടെ കുടുംബ ജീവിതവും മാര്‍ക്കറ്റും തമ്മില്‍ ...എല്ലാം ഒരു കുടകീഴില്‍ എന്ന് പറയാം. ഒരു വലിയ പള്ളി അതിനോട് ചേര്‍ന്നുള്ള കുറെ കടകള്‍ , അത് കൂടിച്ചേര്‍ന്നുണ്ടായ ടൌണ്‍ , പിന്നെ ചെറിയ ചെറിയ വീടുകള്‍ കുറെ പേര്‍ക്ക് വേണ്ടി ചര്‍ച്ചകളും പ്രശ്നങ്ങളും മറ്റും ചര്‍ച്ച ചെയ്യാന്‍ വേണ്ടി ഇന്ന് നാം വിളിക്കുന്ന മജിലിസ് അങ്ങനെ നീണ്ടു പോകുന്നു.. എന്താണ് നമുക്കുള്ള പാഠം .എങ്ങനെയാണ് അവര്‍ ആ കടലോരത്ത് ഉള്ളത് കൊണ്ട് പരസ്പരം സഹകരിച്ചുകൊണ്ട് ഒരു സാമൂഹിക അടിത്തറ കെട്ടി പടുത്തത് എന്നുള്ള വസ്തുത നാം പഠനവിധേയമാക്കെണ്ടതുണ്ട് . നമ്മുടെ ജീവിതത്തില്‍ ഒരിക്കലും ഇത്തരത്തില്‍ ഉള്ള ഒരു ആശയവിനിമയം അതായത് ഇങ്ങനെ ഒരു സമൂഹം ഇത്തിരിവട്ടം പോന്ന സ്പേസില്‍ വളര്‍ത്തിയെടുക്കാന്‍ പുതുതലമുറയ്ക്ക് പ്രതേകിച്ചു പറ്റുമെന്ന് തോന്നുന്നില്ല .കാരണം ഇന്ന് നമ്മള്‍ കേരളിയര്‍ കല്യാണം കയിഞ്ഞാല്‍ പിന്നെ നമ്മുടെ തറവാട്ടില്‍ നിന്നും മാറിത്താമസിക്കാന്‍ വെമ്പുന്നവര്‍ ആണ്. ഒരു ചെറിയ വീട്ടില്‍ നമുക്ക് സാധിക്കാത്തത് ഒരു സമൂഹത്തില്‍ എങ്ങനെ പ്രവര്‍ത്തികമാക്കാം എന്നുള്ള വസ്തുത വര്‍ഷങ്ങള്‍ക്കു മുന്‍പ് ഖത്തര്‍ ജനത തെളിയിച്ചിരിന്നു എന്നതാണ് ഞങ്ങള്‍ കണ്ട ചരിത്ര ശേഷിപ്പുകളില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റുന്നത്.
.jpg)
അവിചാരിതമായി, നിനച്ചിരിക്കാതെ മായികലോകത്ത് (ബ്ലോഗര്‍ )നിന്ന് ആഷിക്ക് വന്നത് കൊണ്ട് ഞങ്ങള്‍ക്ക് പ്രയാസങ്ങള്‍ നേരിടാതെ തിരിക്കാന്‍ പറ്റി ........
കൂടുതല്‍ ചിത്രങ്ങള്‍
78 വര്‍ഷങ്ങള്‍ക്കു മുനപ് - ബഹ്‌റൈന്‍ -ഖത്തര്‍ യുദ്ധം (താവളം )ഇപ്പോളെ പീരങ്കികള്‍ മക്കളെ പരിചയപ്പെടുത്തണമോ ...?
തിരയും Art of Wave ഒരിമിച്ചപ്പോള്‍
ചതിച്ചല്ലോ മോനെ .......
മൈക്കില്ലാതെ ഇതിന്‍റെ മുകളില്‍ നിന്ന് ബാങ്ക് കൊടുത്താല്‍ കിലോമീറ്റര്‍വരെ കേള്‍ക്കാം
എത്രയെത്ര സാരോപദേശം കേട്ട മിമ്പര്‍
ജയില്‍ ആവോ .....?
ഇളംതലമുറ ചരിത്രത്തിലൂടെ ..
മൈക്കില്ലാതെ ഇതിന്‍റെ മുകളില്‍ നിന്ന് ബാങ്ക് കൊടുത്താല്‍ കിലോമീറ്റര്‍വരെ കേള്‍ക്കാം
എത്രയെത്ര സാരോപദേശം കേട്ട മിമ്പര്‍
ജയില്‍ ആവോ .....?
എഴുത്തുകാരന്റെ യാത്രകളിൽ കണ്ണുകൾ വേറിട്ട രീതിയിൽ സഞ്ചരിക്കുന്നു. യാത്രയിലുടനീളം അത് അന്വേഷണത്തിലായിരിക്കുമെന്ന് വരികൾ പറയുന്നുണ്ട്.
ReplyDeleteഷമീര്‍ ബായ് യാത്രകള്‍ ബ്ലോഗര്‍മ്മാര്‍ക്ക് പലതും നല്‍കുന്നു ....വന്നതിനും അഭിപ്രായങ്ങള്‍ക്കും സമയം കണ്ടെത്തിയതിനു നന്ദി
Deleteഞാനാണോ തേങ്ങയുടക്കുന്നേ...
ReplyDeleteഎന്നിട്ട് വണ്ടി ശരിയായോ... നന്നായി എഴുതി. സുബാറയിലാണോ പോയത്?
ഷാനവാസ് ബായ്
Deleteവണ്ടി ശരിയാക്കുവാന്‍ ഒരു മാലാഖയെപ്പോലെ ഒരാള്‍ വന്നു അവരാണ് ആഷിക് (മായികലോകം )
ആ കാണാക്കാഴ്ചകള്‍ കാണാന്‍ ഞങ്ങളെയും കൂട്ടായിരുന്നു!
ReplyDeleteകുറച്ചൂടെ ചിത്രങ്ങള്‍ ആവാമായിരുന്നു.
നല്ല നിമിഷങ്ങള്‍ പങ്കുവച്ചതിനു നന്ദി .
പെട്ടെന്നുള്ള യാത്ര ആയതിനാല്‍ ഇസ്മായില്‍ ഭായിയെ അറീക്കാന്‍ പറ്റിയില്ല.....സോറി ഫോട്ടോ കൂടുതല്‍ ഇടാന്‍ ശ്രമിക്കാം
Deleteഇനിയും വരട്ടെ ഇതിപോലുള്‍ല പുതമയുള്ള യാത്ര വിവരണങ്ങള്‍
ReplyDeleteആശംസകള്‍
ഷാജു ബായ് വന്നതില്‍ നന്ദി.....വീണ്ടും സ്വാഗതം
Deleteഇനിയും വരട്ടെ ഇതിപോലുള്ള നല്ല പുതുമയുള്ള യാത്ര വിവരണങ്ങള്‍
ReplyDeleteആശംസകള്‍
സുബൈര്‍ ഇത്ര പെട്ടെന്ന് ഇത് ബ്ലോഗിലേക്ക് പകര്‍ത്തിയോ യാത്ര കഴിഞ്ഞു വീട്ടില്‍ എത്തിയില്ലല്ലോ
ReplyDeleteആഷിക് ഭായി വന്നില്ലായിരുണങ്കില്‍ ഒറ്റപ്പെട്ട മരുഭൂമിയില്‍, ഓര്‍ക്കന്‍ വയ്യ
തിരക്കിനിടയില്‍ നമ്മെ സഹായിക്കാന്‍ കിലോമേറ്റെറുകളോളം താണ്ടി ആ മരുഭൂമിയിലേക്കു രാത്രി കുതിച്ചെത്തി നമ്മെ സഹായിച്ച ആഷികിനെ പറ്റി കുറച്ചുകൂടി എഴുതാമായിരുന്നു സുബൈര്‍
നന്നായി കാര്യങ്ങള്‍ അവതരിപ്പിച്ചു, അഭിനന്ദനങ്ങള്‍
മജീദ് ബായ് ..അനുമോധനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി വാക്കിനും അതീതനാണ് നമ്മുടെ സുഹ്രത്ത് ആഷിക്ക് .....
DeleteThe man who learn something from history is a good model to all.we know the most important role model in this world is an Arabian.His story learns many things to us,ie,history.
ReplyDeleteThanks for your comments
Deleteആഹാ അപ്പൊ തിരയും മരുഭൂമികള്‍ താണ്ടാന്‍ തുടങ്ങിയോ? ...ബ്ലോഗര്‍മാര്‍ ഒന്ന് തുമ്മിയാല്‍ അതും പോസ്റ്റ് എന്നാ പറഞ്ഞു കേള്‍ക്കാറു .. ഏതായാലും ഈ വിവരണം വളരെ ന്നന്നയിട്ടുണ്ട് ...നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു... ആശംസകള്‍..( യാത്രയൊക്കെ പോകുമ്പോള്‍ അതും മരുഭൂമിയിലൂടെ ആകുമ്പോള്‍ ഒരു നല്ല വണ്ടിയൊക്കെ കരുതിക്കൂടെ ..-തിരെ ..
ReplyDeleteഖത്തര്‍ ബ്ലോഗ് മീറ്റ് കയിഞ്ഞപ്പോള്‍ എന്തെങ്കിലും ഒന്ന്‍ കാട്ടികൂട്ടണം എന്ന് കരുതിയിരിക്കുമ്പോള്‍ ആണ് ഇങ്ങനെ ഒരു യാത്ര ഒത്തു കിട്ടിയത്. എങ്കില്‍ പിന്നെ കിട്ടിയ ചാന്‍സ് ഉപയോഗപ്പെടുത്താം എന്ന് കരുതി ...എന്‍റെ ഗുരുവിനു നന്ദി..ബ്ലോഗ് മീറ്റില്‍ ഞാന്‍ ഇയാളെ ഉദ്ധരിച്ചിട്ടുണ്ട് .........
Deleteകൊള്ളാം ..യാത്രകള്‍ ഇങ്ങനെയും ചെയ്യാം അല്ലെ ....
ReplyDeleteചെയ്തു നോക്കൂന്നേ
Deleteനന്നായി
ReplyDeleteനന്ദി
Deleteസ്ഥലങ്ങള്‍ പരിചയപ്പെടുത്തിയതിനും ഒരു നല്ല പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞതിലും സന്തോഷം അറിയിക്കട്ടെ ..
ReplyDeleteഫൈസല്‍ ബാബു...,വന്നതിനും തിരയുടെ സാമിഭ്യം അനുഭവിച്ചതിനും നന്ദി ..സമയം കിട്ടുമ്പോള്‍ വീണ്ടും സ്വാഗതം
Deleteആദ്യമായി ഇവിടെ വരുന്നു..ഖത്തറിലെ കുറെ വിശേഷങ്ങള്‍ അറിയാനായി , ആശംസകള്‍
ReplyDeleteമുഹമ്മദ് ഷാജി നിങ്ങള്‍ക്ക് തിരയുടെ സ്വാഗതം ....നിങ്ങളുടെ നല്ല മനസ്സിന് തിരയിളക്കി സന്തോഷം തിരിച്ചും അറീക്കട്ടെ
Deleteകാഴ്ച്ചപ്പുറങ്ങല്‍ക്കപ്പുറത്തും ചരിത്രമുറങ്ങുന്നു... കാണാത്ത ഖത്തറിനെ കാണിച്ചു തന്ന സുഹൃത്തിന് നന്ദി...!
ReplyDeleteകാടോടിക്കാറ്റ് ..കടലിന്‍റെ തീരങ്ങളില്‍ തീരയായ് അടിക്കുവാന്‍ ഇടയ്ക്കൊക്കെ എന്നെ പുല്‍കില്ലേ.....കാറ്റും തിരയും പരസ്പരം സ്നേഹിക്കെണ്ടവര്‍ ആണല്ലോ ...തിരയുടെ നന്ദി
Deleteതിരയിലൂടെ ഞാന്‍ കാണാത്ത ഖത്തര്‍ കാട്ടിത്തന്ന സുബൈര്‍ സാഹിബിനു നന്ദി...
ReplyDeleteശ്രദ്ധേയന്‍ നമ്മളെയും ശ്രദ്ധിച്ചതിനു നന്ദി
Deleteഒരു കാര്യം മനസ്സിലായി .ഈ തിരകള്‍ക്ക് പറയാന്‍ ഇനിയും ഒരു പാട് ഉണ്ടെന്നു......പറയു...ഞങ്ങള്‍ എല്ലാം ഒന്ന് കേട്ടോട്ടെ.......
ReplyDeleteരാജേഷ് ശ്രമിക്കാം ...നന്ദി വന്നതിനും കണ്ടതിനും
Deleteഅഞ്ചാറു കൊല്ലായി ഇവിടെ എത്തിയിട്ട് , ഖത്തറില്‍ ഇങ്ങനെടുള്ള സ്ഥലങ്ങളും ഉണ്ടല്ലേ !
ReplyDeleteഖത്തര്‍ ചെറിയതാണ് എന്നും പറഞ്ഞു നമ്മള്‍ എന്നും വല്ല പാര്‍ക്കിലോ മറ്റോ പോകും. ഇങ്ങനെയുള്ള സ്ഥലങ്ങള്‍ നമ്മള്‍ സന്ദര്‍ശിക്കണം ..അനുഭവിക്കണം ആസ്വദിക്കണം ..സിദ്ധീഖ് സാഹിബ് ......
Deleteവായിച്ചു.പലപ്പോളും വര്‍ഷങ്ങളോളം ജീവിച്ച സ്ഥലങ്ങള്‍ നമ്മള്‍ അവകാനിക്കരുണ്ട്.അവിടം വിടുപ്പോലാന്‍ നമ്മള്‍ ആ സ്ഥലത്തെ കുറിച്ച അറിഞ്ഞില്ലല്ലോ,പടിചില്ലല്ലോ എന്നൊക്കെ തുനുക അപ്പോളേക്കും വൈകിപ്പോയിട്ടുണ്ടാവും.നിങ്ങളുടെ ഈ അനുഭവം മറ്റുള്ളവര്‍ക്ക് പ്രജോതനമാകട്ടെ......
ReplyDeleteപേരില്ലാത്തത് കൊണ്ട് ആരോടാണ് നന്ദി പറയേണ്ടത് എന്നറിയില്ല. ഏതായാലും വായിക്കാന്‍ സന്മനസ്സ് കാണിച്ചതിന് നന്ദിയുണ്ട്
Deleteനിങ്ങള്‍ കുറച്ചു പേര്‍ മാത്രം പോയ സ്വകാര്യ ട്രിപ്പ് ഞങള്‍ എല്ലാവരോടുമുള്ള ഒരു ചതിയായിപ്പോയി .. എങ്കിലും ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്നുയര്‍ന്ന നെടുവീര്‍പ്പുകള്‍ കേള്‍ക്കാനുള്ള മനസ്സുണ്ടായല്ലോ ..കാഴ്ചകള്‍ക്കിടയില്‍ പലരും കാണാതെ പോകുന്നത് കാണാന്‍ ശ്രമിച്ചല്ലോ ..അതുകൊണ്ട് മാത്രം മാപ്പു തരുന്നു
ReplyDeleteസുനി.....മാപ്പു തന്നതില്‍ അതിയായ സന്തോഷം ഉണ്ട്. അതിനുള്ള മഹാമനസ്കത ഇന്നത്തെ യുവതയില്‍ ഇല്ല എന്നതാണ് എല്ലാത്തിനും കാരണം ..നന്ദി
Deletevery nice presentation
ReplyDeleteനന്ദി ......
Deleterandu moonu thavana poyitundekilum nita varikaliloode sanjarichappol ..veddum awidathe thiraklood samsarikaan kothi thonunnu....annalum nannayee awadarichu katty....
ReplyDeleteശരിയാണ് ഷാഹിദ ആന്‍റി, നമ്മള്‍ പോകിന്നിടം നമ്മള്‍ കാണാത്ത പലതും ഉണ്ട് എന്ന് പിന്നീട് പലരും വിവരിക്കുമ്പോള്‍ ആണ് മനസ്സിലാകുക ..വന്നതിനും ...വിലപ്പെട്ട അഭിപ്രായത്തിനും നന്ദി ..
Deleteഇതിന്‍റെ തുടര്‍ച്ച കിട്ടുമോ എന്ന് നോക്കണം.... അടുത്ത വെള്ളിയാഴ്ച ഖ്യു -മലയാളം യാത്ര പോകുന്നുണ്ട് ..എന്തെങ്കിലും ഒപ്പിക്കാമോ എന്ന് തഞ്ചത്തില്‍ നോക്കണം...എല്ലാവരും മിടുക്കന്‍മ്മാരയത് കൊണ്ട് ബുദ്ധിമുട്ടാണ് .എന്നാലും ആരും കാണാത്ത കണ്ണട ഉപയോഗിക്കാം .....കാത്തിരിക്കാം ....തിര
ReplyDeleteഇട്ടാവട്ടമുള്ള ഖത്തര്‍ എന്നൊക്കെ എല്ലാവരും പറഞ്ഞു നടക്കുമ്പോഴും ഇനിയും എന്തെല്ലാം കാണാന്‍ ഉണ്ട് ,അറിയാന്‍ ഉണ്ട് എന്നറിയുമ്പോള്‍ ഖത്തറിന്റെ വലിപ്പം കൂടുന്നു.
ReplyDelete"കേട്ട ഗാനങ്ങള്‍ അതിമധുരം
കേള്‍ക്കാത്തവ അതിലും മനോഹരം...."
ശരിയാണ് കാല്‍പ്പാടുകള്‍ ...എല്ലാം കാണാന്‍ പറ്റിയില്ലെങ്കിലും കുറച്ചൊക്കെ നമ്മുക്ക് അനുഭവിക്കാം ...നന്ദി വന്നതിനും അഭിപ്രയപ്രകടനങ്ങള്‍ക്കും
Deleteസുബൈര്‍ ബായ് ... നല്ല വിവരണം .. ഞാനും ഒത്തിരി നാളായി ഇവിടം സന്ദര്‍ശിക്കണം എന്ന് ആഗ്രഹിക്കുന്നു .. ഹി ഹി ഇതുവരെ നടന്നിട്ടില്ല. ഇത് സുബൈറ ഫോര്‍ട്ട് അല്ലെ ..? അതിനെ കുറിച്ച് ഒന്നും പഞ്ഞില്ലല്ലോ . ഒരു വിവരണം ഞാന്‍ പ്രതീക്ഷിച്ചു.ഖത്തറിലെ മായ കാഴ്ചകള്‍ കാണാന്‍ എന്റെ ബ്ലോഗും സന്ദര്‍ശിക്കുമല്ലോ..?
ReplyDeleteസസ്നേഹം ...
എല്ലാം നമ്മള്‍ വിവരിച്ചാല്‍ പിന്നെ ആരെങ്കിലും അവിടെങ്ങളില്‍ പോകുമോ....അതിനാല്‍ ആ ഭാഗം ഒഴിവാക്കിയത്. വന്നതിനും അഭിപ്രായങ്ങള്‍ക്കും നന്ദി മാഷേ ......
Deleteപലപ്പോഴും ശമാലില്‍ പോയിട്ടുണ്ട്
ReplyDeleteപക്ഷെ ശ്രദ്ധിച്ചില്ല ഇതൊന്നും
വിവരണം നന്നായി ആശംസകളോടെ
പലപ്പോഴും ശമാലില്‍ പോയിട്ടുണ്ട്
ReplyDeleteപക്ഷെ ശ്രദ്ധിച്ചില്ല ഇതൊന്നും
വിവരണം നന്നായി ആശംസകളോടെ
നന്ദി നൗഷാദ് ...
Delete