തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Wednesday, 26 January 2011

Serine Villas at Calicut

ഇതാ നിങ്ങള്‍ക്കൊരു  സുവര്‍ണ്ണാവസരം..........
ഇപ്പോള്‍ ഖത്തറില്‍ നിന്നു തന്നെ നിങ്ങള്‍ക്കു നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് സ്വന്തമാക്കാം ...........................
ലോണ്‍ സൗകര്യം,ഇന്‍സ്റ്റാള്‍മെന്‍റ് പെയ്മെന്‍റ് എന്നിവ പ്രത്യേകതകള്‍......
ഖത്തറില്‍ ഒരാഴ്ചത്തെ സെയില്‍സ്‌ പ്രൊമോഷന്‍ പ്രോഗ്രാം മാത്രം .

വിളിക്കേണ്ട നമ്പര്‍ 00974 66203816
55506843 & 55728280 www.srishtyhomes.com

Monday, 24 January 2011

പാടം കൊണ്ക്രീറ്റ്‌ വീടായ കഥ ...

പണ്ടൊക്കെ ഞങളുടെ ഗ്രാമത്തിലൂടെ  നടക്കുമ്പോള്‍  യാത്ര ഒരനുഭൂതിയായിരുന്നു. കന്നുപൂട്ടുന്നവരോ ,ഞാറു നടുന്നവരോ ,കള പറിക്കുന്നവരോ ആയ ആളുകളുടെ ഒച്ചയും അനക്കവും ആയിരിക്കും എങ്ങും .പാട്ടും തമാശയും . തോട്ടില്‍ അലക്കാനും കുളിക്കാനും വരുന്ന ആണുംപെണ്ണും. നീന്തിക്കളിക്കുന്ന കുട്ടികള്‍.തോട്ടുവക്കില്‍ ചൂണ്ടയിടുന്നവര്‍.മീന്‍ പിടിക്കുന്നവര്‍.. പലവിധ പക്ഷികള്‍.. സജീവവും ശബ്ദ മുഖരിതവുമായിരുന്നു പാടശേഖരങ്ങള്‍.

സന്ധ്യക്കെ അക്കാലത്ത് അങ്ങാടിയില്‍ ആള്‍ക്കാരുണ്ടാകൂ. പകല്‍ മുഴുവന്‍പാടത്തും പറമ്പിലുമായി പണിയെടുക്കുന്ന പാവപെട്ടവര്‍ . അന്നന്നേക്കുള്ള അരിയുംമത്സ്യവും പലവ്യഞ്ഞനവും വാങ്ങി ചൂട്ടോ റാന്തല്‍ വിളക്കോ കത്തിച്ചു തിരിച്ചു പോരുന്നു. ശനിയാഴ്ചയിലെ ആഴ്ച്ചച്ചന്തയില്‍ നിന്നാണ് ബാക്കി വേണ്ട മറ്റു സാധനങ്ങളെല്ലാം ഒരുക്കൂട്ടുക. പറഞ്ഞു വന്നത് ഇതൊന്നുമല്ല. ഇപ്പോള്‍ അത്യപൂര്‍വമായി മാത്രമാണ് ഞങ്ങളുടെ ഗ്രാമത്തിന്‍റെ പാടത്തിന്റെ അരികില്‍ കൂടി  ആരെങ്കിലും യാത്ര ചെയ്യാറുള്ളത്.ആ യാത്രയാണെങ്കിലോ വളരെ ദുഷ്കരവും. പേരിനു മാത്രമുള്ള വരമ്പുകള്‍.കാടുപിടിച്ച തോട്ടുവക്ക്. കുറച്ചു പശുക്കള്‍ മാത്രം മേയുന്ന ഒരു പുല്‍പ്പാടമായി ഗ്രാമം  മാറിപ്പോയിരിക്കുന്നു. ഓര്‍മകളില്‍ ഇപ്പോഴും ഞങ്ങളുടെ പ്പാടം കതിരണിഞ്ഞു നില്‍ക്കുന്നത് കൊണ്ടായിരിക്കാം ഉള്ളില്‍ അതൊരു പോള്ളലായി നോവിപ്പിക്കുന്നത്. ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുകയാണ് , ഈ പാടശേഖരങ്ങള്‍ പഴയൊരു പച്ചപ്പിന്‍റെ കതിരുകാലവുമായി ചിരിച്ചു നിന്നിരുന്നുവെങ്കില്‍ .. അത് മനസ്സിലും മുഖത്തും ഏറ്റു വാങ്ങാന്‍ പുതിയൊരു തലമുറ ജനിച്ചു വന്നിരുന്നുവെങ്കില്‍ ..
കേരളത്തിന്‍റെ ലക്കും ലഗാനുമില്ലാത്ത ‘വികസനത്തില്‍’ ഏറ്റവുമധികം നശിച്ചത് നമ്മുടെ പാടങ്ങളാണ്. വയലുകള്‍ നമുക്ക് ഒരുകാലത്ത് നാമമാത്രമായെങ്കിലും ഭഷ്യസുരക്ഷ തന്നിരുന്നുവെന്നു മാത്രമല്ല, കേരളത്തിന്‍റെ വാട്ടര്‍ ഷെഡുകളുമായിരുന്നു നമ്മുടെ പാടങ്ങള്‍. ഇന്ന് അവ ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു. പാടങ്ങള്‍ക്കൊപ്പം കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ടായിരുന്ന വാട്ടര്‍ ഷെഡുകളായ ചതുപ്പുകളും നികത്തി നമ്മള്‍ കോണ്‍‍ക്രീറ്റ് കേരളം കെട്ടിപ്പടുത്തിരിക്കുന്നു. ഫലമോ? മഴക്കാലത്തും കേരളത്തിന് കുടിക്കാന്‍ വെള്ളമില്ല. മഴമാറിയാല്‍ കേരളം വരളുകയായി. എല്ലാ വേനലുകളും ഇന്ന് കേരളത്തില്‍ വരള്‍‍ച്ചാ കാലമാണ്.

കേരളത്തിലെ ശാത്രജ്ഞന്‍മാര്‍ ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്നത് ക്രിയാത്മകമായ നിര്‍ദേശമാണ്. നമ്മുടെ നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിന് നിയമനിര്‍മാണം അത്യന്താപേക്ഷിതമാണ്. വനസംരക്ഷണനിയമത്തിന്‍റെ മാതൃകയില്‍ നിയമമുണ്ടാക്കി നെല്‍വയലുകളേയും വാട്ടര്‍ ഷെഡുകളേയും സംരക്ഷിതമേഖലയായി പ്രഖ്യാപിക്കണം. ഇവ സ്വകാര്യവ്യക്തികള്‍ക്ക് വിലകൊടുത്തുവാങ്ങി തോന്നുംവണ്ണം ഉപയോഗിക്കാനുള്ളതല്ല, മറിച്ച് വരുതലമുറകള്‍ക്കായി സംരക്ഷിക്കേണ്ട പൊതു സ്വത്താണെന്ന തിരിച്ചറിവ് കേരളത്തിന് ഉണ്ടാകണം.

Wednesday, 19 January 2011

വേണോ ..ഇങ്ങനെയൊരു മല്‍സരം .......?

സ്വര്‍ണ്ണക്കപ്പിന് ക്ഷതമേല്‍ക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കുംകോട്ടയം: സ്വര്‍ണ്ണക്കപ്പിന് ക്ഷ തമേല്‍ക്കാതിരിക്കാന്‍ ഇത്തവണ സംരക്ഷണ വലയം തന്നെ സംഘാടകര്‍ക്ക് തീര്‍ക്കേണ്ടിവരും. ചാനല്‍ യുദ്ധത്തിനിടെ കഴിഞ്ഞ തവണ സ്വര്‍ണ്ണക്കപ്പ് പൊട്ടിപ്പോയത് വന്‍ വിവാദമായ സാഹചര്യത്തിലാണ് കപ്പിന് വേലിതീര്‍ത്ത് മുന്‍കരുതലെടുക്കാന്‍ സംഘാടകര്‍ ഒരുങ്ങുന്നത്.

കഴിഞ്ഞതവണ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് സമ്മാനദാനം നിര്‍വ്വഹിച്ചപ്പോഴായിരുന്നു ഉന്തും തള്ളും ഉണ്ടായതും കപ്പ് പൊട്ടിയതും. അത്തരം സംഭവങ്ങളൊഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വി.എന്‍. വാസവന്‍ എം.എല്‍.എ. സ്വര്‍ണ്ണക്കപ്പിന് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇത്തവണയും യേശുദാസാണ് സമ്മാനദാനം നിര്‍വ്വഹിയ്ക്കാനെത്തുന്നത്.

ഈ ജനങ്ങള്‍ക്ക്ന്താ പറ്റിയത് ...

വല്ലാത്ത ഒരവസ്ഥയില്‍ ആയിരുന്നു ഞാന്‍ അവളെ  കണ്ടത്‌ . 
കണ്ടപ്പോള്‍ കാണേണ്ടിയിരിന്നില്ല എന്ന് വിചാരിച്ചു. എന്നാലും കണ്ടു പോയില്ലേ അതിനാല്‍ ഇനി എന്താണ് അവളുടെ  പ്രയാസത്ത്നു കാരണം എന്ന് തിരകാമെന്ന് വിചാരിച്ചു......
ഞാന്‍ കാണുമ്പോള്‍ എന്താണ് അവളുടെ അവസ്ഥ .......ഹോ.. ഓര്‍ക്കാന്‍ പറ്റുന്നില്ല .....വല്ലാത്ത ഒരു കാഴ്ചയായിരുന്നു ....അത്
കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകികൊണ്ടിരിക്കുകയായിരുന്നു ആ സമയത്ത്‌ .
പക്ഷെ അവള്‍ എല്ലാം സഹിക്കാന്‍ തയ്യാറായിരുന്നു . എന്നാല്‍ ഒരു പ്രത്യേക സഹാജര്യത്തില്‍ അവളുടെ ദുഃഖം കടലോളം കൂടുകയാണ് ചെയ്തത് . അല്ലെങ്കിലും ഈ പെണ്‍ വര്‍ഗ്ഗത്തിനു കരയാന്‍ എന്തകിലും വേണോ അല്ലെ....ഇങ്ങനെയെല്ലാം ആലോചിച്ചുകൊണ്ട് ഞാന്‍ അവളുടെയടുത്ത് പോയപ്പോള്‍ കണ്ടത്‌ എന്താ.....കഥ .........
ശപിച്ചു പോയി ഞാന്‍ ആ സമയത്തെ..........
അവള്‍ വലിയുള്ളി [സവാള] അരിയുകയായിരിന്നു............... 
അതിന്‍റെ വില കുത്തനെ കൂടിയപ്പോള്‍  അവളുടെ കരച്ച്ല്‍ തെങ്ങലായികൊണ്ട് ആകാശത്ത് അലയടിക്കുനുണ്ടായിരുന്നു................................


തിര അവസാന വാക്ക് :-  ഈ ജനങ്ങള്‍ക്ക്ന്താ പറ്റിയത് ..നാട്ടില്‍ ഇല്ലാത്ത പണം കൊടുത്തു വലിയുള്ളി വാങ്ങിച്ചിട്ട് സ്വന്തം ഭാര്യമ്മാരെ ഇങ്ങനെ കരയിപ്പിക്കണോ.....?

Tuesday, 18 January 2011

ചരിത്രമുറങ്ങുന്ന കുറ്റ്യാടിയിലൂടെ ഒരു യാത്ര..

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി എന്ന പ്രദേശത്തിന്റെ ചരിത്ര വിശേഷങ്ങളുമായി 
ഏഷ്യാനെറ്റ് കേട്ടതും കണ്ടതും | ജനുവരി 8, 2011

http://www.youtube.com/watch?v=tWCAoE1XZ6w&feature=player_detailpagehttp://www.youtube.com/watch?v=tWCAoE1XZ6w&feature=player_detailpage

Monday, 10 January 2011

തിര ഫോളോ - അപ്പ്‌

തിര ഫോളോ - അപ്പ്‌ 

കുറച്ചു മാസങ്ങള്‍ക്ക് മുന്നേ.... തിര നടത്തിയ റിപ്പോര്‍ട്ടിനെ ബലപെടുത്തുമാര്‍, നാട്ടില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുന്നു. സൂക്ഷിക്കുക നാം നമ്മുടെ പെണ്‍കുട്ടികളെ ...ശ്രദ്ധിക്കുക എങ്ങനെയാണു അവര്‍ക്ക് പണം  കിട്ടുന്നത് ....അവരുടെ യാത്രകള്‍ , പഠനം ,കോളേജ് എല്ലാം അറിഞ്ഞിരിന്നാല്‍ നമുക്ക് നാളെ നമ്മുടെ കുട്ടികളുടെ ഫോട്ടോ വെച്ച വാര്‍ത്ത കാണുന്നതില്‍ നിന്ന് രക്ഷപ്പെടാം ........