തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Sunday, 14 April 2013

സോഷ്യല്‍ മീഡിയകളും, യുവാക്കള്‍ ഉള്‍വലിയുന്ന രാഷ്ട്രീയവും

രാഷ്ട്രീയത്തില്‍ നിന്ന്‍ ഉള്‍വലിയുന്ന യുവതലമുറയും സോഷ്യല്‍ നെറ്റ് വര്‍ക്ക്‌  സൈറ്റുകളില്‍ തന്‍റെതായ ഇടം കണ്ടെത്തുന്ന യുവാക്കളും ഇന്ന് നാടിന്‍റെ നേര്‍കാഴ്ചകള്‍ ആണ്.ലോകത്ത്‌ ഇന്ന് നടക്കുന്ന എല്ലാ രാഷ്ട്രീയ മാറ്റങ്ങളിലും യുവാക്കള്‍ക്കും  സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്കും  വളരെയധികം പ്രാധാന്യം ഉണ്ടായിരുന്നു എന്നതില്‍ സംശയമേ ഇല്ല . ഈ മാറ്റത്തിന്‍റെ ചാലക ശക്തികള്‍ എന്ന് പറയുന്നത് യുവാക്കള്‍ തന്നെയാകുന്നു. ഈ മാറ്റത്തിന്‍റെ അലയൊലികള്‍ ഇന്നും ലോകത്ത്‌ പൂര്‍ത്തിയായി വരുന്നതെയുള്ളൂ. അതിന്‍റെ നടപടിക്രമങ്ങള്‍ക്ക് ഇന്ന് ലോകം സാക്ഷിയായികൊണ്ടിരിക്കുകയാണ്. അതില്‍ നിന്ന് പ്രചോതനം ഉള്‍ക്കൊണ്ടാണ് നമ്മുടെ ഡല്‍ഹിയിലും പീഡനം നടന്നപ്പോള്‍ നാം കണ്ടത്‌. ഒരു കോടിയുടെ നിറമോ, മറ്റോ  നമ്മള്‍ അവിടെ കണ്ടില്ല എന്ന് മാത്രമല്ല സോഷ്യല്‍ മീഡിയ വഴി ആയിരങ്ങളെ തെരുവുകളില്‍ അണിനിരത്താന്‍ യുവാക്കള്‍ക്ക് കഴിയുകയും ചെയ്തു. ലോകത്തിലെ വലിയ ജനാതിപത്യ രാജ്യമായ നമ്മുടെ രാജ്യത്തെ ആകമാനം ആ ചലനം വിറപ്പിച്ചു. ഭരണകൂടം ആലസ്യത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടി വന്നു. അങ്ങനെയൊരു അവസ്ഥ മേലില്‍ വരാതിരിക്കുവാന്‍ വേണ്ടി നമ്മുടെ രാജ്യത്ത്‌  സോഷ്യല്‍ മീഡിയകള്‍ക്ക്‌  വിലക്കുകള്‍ പലതും കൊണ്ട് വരാന്‍ തകൃതിയായി ആലോചനയില്‍ ആയി നമ്മുടെ സാമാജികര്‍ .