തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Sunday, 14 April 2013

സോഷ്യല്‍ മീഡിയകളും, യുവാക്കള്‍ ഉള്‍വലിയുന്ന രാഷ്ട്രീയവും

രാഷ്ട്രീയത്തില്‍ നിന്ന്‍ ഉള്‍വലിയുന്ന യുവതലമുറയും സോഷ്യല്‍ നെറ്റ് വര്‍ക്ക്‌  സൈറ്റുകളില്‍ തന്‍റെതായ ഇടം കണ്ടെത്തുന്ന യുവാക്കളും ഇന്ന് നാടിന്‍റെ നേര്‍കാഴ്ചകള്‍ ആണ്.ലോകത്ത്‌ ഇന്ന് നടക്കുന്ന എല്ലാ രാഷ്ട്രീയ മാറ്റങ്ങളിലും യുവാക്കള്‍ക്കും  സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്കും  വളരെയധികം പ്രാധാന്യം ഉണ്ടായിരുന്നു എന്നതില്‍ സംശയമേ ഇല്ല . ഈ മാറ്റത്തിന്‍റെ ചാലക ശക്തികള്‍ എന്ന് പറയുന്നത് യുവാക്കള്‍ തന്നെയാകുന്നു. ഈ മാറ്റത്തിന്‍റെ അലയൊലികള്‍ ഇന്നും ലോകത്ത്‌ പൂര്‍ത്തിയായി വരുന്നതെയുള്ളൂ. അതിന്‍റെ നടപടിക്രമങ്ങള്‍ക്ക് ഇന്ന് ലോകം സാക്ഷിയായികൊണ്ടിരിക്കുകയാണ്. അതില്‍ നിന്ന് പ്രചോതനം ഉള്‍ക്കൊണ്ടാണ് നമ്മുടെ ഡല്‍ഹിയിലും പീഡനം നടന്നപ്പോള്‍ നാം കണ്ടത്‌. ഒരു കോടിയുടെ നിറമോ, മറ്റോ  നമ്മള്‍ അവിടെ കണ്ടില്ല എന്ന് മാത്രമല്ല സോഷ്യല്‍ മീഡിയ വഴി ആയിരങ്ങളെ തെരുവുകളില്‍ അണിനിരത്താന്‍ യുവാക്കള്‍ക്ക് കഴിയുകയും ചെയ്തു. ലോകത്തിലെ വലിയ ജനാതിപത്യ രാജ്യമായ നമ്മുടെ രാജ്യത്തെ ആകമാനം ആ ചലനം വിറപ്പിച്ചു. ഭരണകൂടം ആലസ്യത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടി വന്നു. അങ്ങനെയൊരു അവസ്ഥ മേലില്‍ വരാതിരിക്കുവാന്‍ വേണ്ടി നമ്മുടെ രാജ്യത്ത്‌  സോഷ്യല്‍ മീഡിയകള്‍ക്ക്‌  വിലക്കുകള്‍ പലതും കൊണ്ട് വരാന്‍ തകൃതിയായി ആലോചനയില്‍ ആയി നമ്മുടെ സാമാജികര്‍ .

ഡല്‍ഹി സംഭവം, ഭരണകൂട ഭീകരത, അഴിമതി, പീഡനങ്ങള്‍  , നിയമസഭ -ലോക സഭ ക്രിമിനല്‍ വല്‍ക്കരണം മുതലായവയോടുള്ള സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന പ്രതിഷേധങ്ങള്‍    ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയിലെ നിലവിലെ ഭരണക്രമം  സോഷ്യല്‍ മീഡിയകളെ കടിഞ്ഞാണ്‍ ഇടാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു. ഇപ്പോഴും അതെ, ഒരൊറ്റ ലൈക്‌ അല്ലെങ്കില്‍ ഷയര്‍ മതി നമ്മുടെ ജീവിതം ജയിലുകളില്‍ തളച്ചിടാന്‍ .അത്തരത്തില്‍ ആയിരിക്കുന്നു കാര്യങ്ങളുടെ കിടപ്പ്. ഇതിന് എത്രയോ ഉദാഹരണങ്ങള്‍ ഈയടുത്ത് തന്നെ   നാം കണ്ടുകൊണ്ടിരിക്കുന്നു.

ഈയിടെ വന്ന ഒരു എജെന്‍സിയുടെ സര്‍വ്വേയില്‍ വന്ന റിപ്പോര്‍ട്ട്‌ പ്രകാരം നമ്മുടെ രാജ്യത്തിലെ ഒട്ടു മിക്ക രാഷ്ട്രീയ പാര്‍ട്ടികളെയും മാറ്റി ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിചിരിക്കുകയാണ് . അവര്‍ അമേരിക്കയില്‍ നിന്നും മറ്റും പ്രഗല്‍ഭരായ  സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരെ കൊണ്ടുവന്നു, ഉപദേശം തേടുകയാണ് ഇപ്പോള്‍ .  റിപ്പോര്‍ട്ട് ശരിയാണോ അല്ലയോ എന്നത് അവിടെ നില്‍ക്കട്ടെ. സോഷ്യല്‍ മീഡിയയുടെ അനിഷേദ്ധ്യമായ ഇടപടല്‍ തലവേദനയായികൊണ്ട് നടക്കുന്ന നമ്മുടെ നേതാക്കന്‍മാര്‍ തന്നെ അതിന്‍റെ പ്രാധാന്യം അംഗീകരിക്കുന്നു, ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നു എന്ന അവസ്ഥയില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍  . നമ്മുടെ നാട്ടിലെ ഐറ്റി ആക്ടിലെ കരി നിയമങ്ങള്‍  അതായത്‌ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തിലുള്ള നിയന്ത്രണം എടുത്തുമാറ്റുവാന്‍ ഈ സന്ദര്‍ഭത്തിലെങ്കിലും നമ്മുടെ ഭരണ വിവസ്ഥ കയ്യാളുന്നവര്‍ക്ക്   തിരിച്ചറിവ് കിട്ടട്ടെ എന്ന് പ്രത്യാശിക്കാം.

നമ്മുടെ രാജ്യത്തെ ഒട്ടുമിക്ക ജനപ്രതിനിധികളും 50 വയസ്സില്‍ മുകളിലുള്ളവരോ അല്ലെങ്കില്‍  തിഹാര്‍ ജയില്‍വാസം യോഗ്യതയുള്ളവരോ ആണ്. ഇവിടെയാണ്‌ സോഷ്യല്‍ മീഡിയകള്‍ക്കുള്ള പ്രാധാന്യവും യുവാക്കളുടെ രാഷ്ട്രീയ പ്രതിബന്ധതഇല്ലായ്മയും ചൂണ്ടികാണിക്കപെടെണ്ടത്  ആവിശ്യമായി വരുന്നത്. ഇന്ന് മിക്ക രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള യുവാക്കളുടെ കണക്ക്‌ എടുത്ത്‌ നോക്കിയാല്‍ അവശേഷിക്കുന്ന യുവ രാഷ്ട്രീയ പ്രതിനിധികള്‍ എന്ന് പറയുന്നത് പാരമ്പര്യരാഷ്ട്രീയ കണ്ണികള്‍ മാത്രമാകുന്നു. പുതുതായി രാഷ്ട്രീയത്തില്‍ യുവനിരകള്‍ കടന്നുവരുന്നില്ല. അതിന്‍റെ കാരണങ്ങള്‍ തേടിയാല്‍ പല ഉത്തരങ്ങളും നമുക്ക് കിട്ടും. യുവാക്കളെ ഇതില്‍ നിന്നും അകറ്റാന്‍  പ്രധാനം എന്ന്  തോന്നുന്നത് :-
 • വിദ്യാലയങ്ങളില്‍ നിന്നും രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തിയത്‌ 
 • ഇപ്പോഴത്തെ രാഷ്ട്രീയ വിവസ്ഥതി മാറാത്തത് 
 • ക്രിമിനല്‍ വല്‍ക്കരിച്ച രാഷ്ട്രീയം
 • അഴിമതി അതിഷ്ടിതമായ ഭരണ വിവസ്ഥ
 • യുവാക്കളില്‍ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്‍റെ കുറവ്‌ 
 • വൈറ്റ്‌ കോളര്‍ എജുക്കേഷന്‍ നല്‍കുന്ന മൂല്യബോധ മില്ലായ്മ    
ഇതിനു ഒരു അറുതി വരണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആവിശ്യമായ നടപടികള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ തന്നെ മാറ്റം വരുതെണ്ടതാകുന്നു. ഇത് ഗൗരവത്തില്‍ കാണേണ്ട ഒരു വിഷയമായി നമ്മുടെ അജെണ്ടകളില്‍ സ്ഥാനം പിടിക്കണം.

നമ്മുടെ രാജ്യത്തിലെ രാഷ്ട്രീയ വിവസ്ഥകളില്‍  ഒരു അടിമുടി മാറ്റം അനിവാര്യമാണ്.  അവിടെ ഒരു വസന്തം വരേണ്ടത് നാടിന്‍റെ നന്മയ്ക്ക് അത്യവിശ്യമാകുന്നു എന്നിടത്താണ് തിഹാര്‍ ജയിലേക്കുള്ള കുത്തൊഴുക്ക്‌ അവസാനിക്കുകയുള്ളൂ.
                                       ******************************************

4 comments:

 1. വിദ്യാലയങ്ങളില്‍ നിന്നും രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തിയത്‌
  ഇപ്പോഴത്തെ രാഷ്ട്രീയ വിവസ്ഥതി മാറാത്തത്
  ക്രിമിനല്‍ വല്‍ക്കരിച്ച രാഷ്ട്രീയം
  അഴിമതി അതിഷ്ടിതമായ ഭരണ വിവസ്ഥ
  യുവാക്കളില്‍ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്‍റെ കുറവ്‌
  വൈറ്റ്‌ കോളര്‍ എജുക്കേഷന്‍ നല്‍കുന്ന മൂല്യബോധ മില്ലായ്മ

  രാഷ്ട്രീയത്തോട് വെറുപ്പ് വരാന്‍ മേല്‍ ചൂണ്ടിക്കാണിച്ച കാരണങ്ങളൊക്കെത്തന്നെയാണ്

  ReplyDelete
 2. നമ്മുടെ രാജ്യത്തിലെ രാഷ്ട്രീയ വിവസ്ഥകളില്‍ ഒരു അടിമുടി മാറ്റം അനിവാര്യമാണ്. അവിടെ ഒരു വസന്തം വരേണ്ടത് നാടിന്‍റെ നന്മയ്ക്ക് അത്യവിശ്യമാകുന്നു...
  കാര്യങ്ങൾ വളരെ വ്യക്തമായിത്തന്നെ പറഞ്ഞു , കാത്തിരിക്കാം ,ഒരു മാറ്റത്തിന്റെ കാറ്റിനായ്

  ReplyDelete
 3. കലാലയ രാഷ്ട്രീയത്തോട് മുഖം തിരിച്ചു നിൽക്കുന്ന യുവാക്കളിൽ പലരും ഓണ്‍ലൈൻ വിപ്ലവകാരികൾ ആകുന്ന കാഴ്ചയും കുറവല്ല. വെറും വാൽനക്ഷത്രങ്ങൾ ആയി മിന്നിമരയാതെ ഇവർക്ക് ശരിയായ്യ ദിശാബോധം നല്കേണ്ടതും ആവശ്യമാണ്‌

  ReplyDelete
 4. രാഷ്ട്രീയത്തിനോട്‌ ഒട്ടും താല്പര്യം ഇല്ലാ ..

  ReplyDelete