തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Sunday, 19 May 2013

നാം കാണാതെ പോകുന്നത് ...!

എന്‍റെ പ്രൈമറി സ്കൂള്‍ കാലഘട്ടത്തില്‍ , നാട്ടില്‍ സുലഭമായി വയലോലകളും ,കൃഷികളും,പുഴകളും, തോടുകളും ,കുളങ്ങളും, മരങ്ങളും ആവിശ്യത്തിനും അതിലധികവും ലഭ്യമായിരുന്നു. എന്നിട്ടും അന്ന് സ്കൂളുകളില്‍ നിന്ന് (മര)തൈകള്‍  കുട്ടികള്‍ മുഖാന്തരം വിതരണം ചെയ്തു. അന്ന് അതിന്‍റെ യുക്തി ആലോചിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. മറിച്ച് എല്ലാവരും മത്സരിച്ച് ആ തൈകള്‍ ഓരോ വീട്ടിലും കൊണ്ടുപോയി പറമ്പ് നിറയെ നട്ടു. 

ഇന്ന് അത് വളര്‍ന്ന് വലുതായി നാട് മുഴുവനായി പരന്നുകിടക്കുന്നു. ലോകത്ത്‌  ആര്‍ക്കും ഒരു ഉപയോഗവും ഇല്ലാത്ത, എന്നാല്‍ പ്രകൃതിക്ക് കോട്ടം തട്ടുന്ന അക്കേഷ്യ, മട്ടി, മുതലായവയുടെ തൈകള്‍ ആയിരുന്നു അന്ന് ഗ്രാമങ്ങള്‍ തോറും പിടിപ്പിച്ചിരുന്നത്. ഈ മരങ്ങള്‍ ഗുണങ്ങള്‍ നല്‍കില്ല എന്ന് മാത്രമല്ല നമ്മുടെ മറ്റുള്ള കൃഷികളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു എന്നടിത്താണ് ഇതിന്‍റെ ഗൗരവം നാം കാണേണ്ടത്. കേരളത്തിലെ കൃഷികളുടെ ജൈവ ഗുണങ്ങളെ ഊറ്റി കുടിച്ചു വറ്റിചിരുക്കുകയാണ് അന്ന് വിതരണം ചെയ്ത തൈകള്‍ എന്ന്, ഇന്ന് തിരിച്ചറിയുമ്പോള്‍ ഒരു പഠനം ഇത് സംബന്ധിച്ച് നടത്തേണ്ടതുണ്ട് എന്നിടത്താണ് കാര്യങ്ങള്‍ കിടക്കുന്നത്.

കേരളത്തിലെ പ്രധാന വിളയായ തെങ്ങുകളില്‍ അത് വരെ ഉണ്ടായിട്ടില്ലാത്ത "മണ്ഡരി" എന്ന രോഗം ഇത്തരം മരങ്ങള്‍ വളര്‍ന്നതിന് ശേഷം  രൂപം കൊണ്ടതാണ് എന്നത് പോലും ഗവേഷണ വിധേയമാക്കേണ്ടതാണ്. വളക്കൂറുള്ള നമ്മുടെ മണ്ണില്‍ നിന്നും എല്ലാവിധ ജൈവ ഗുണങ്ങളും, ജൈവ സാന്നിധ്യങ്ങളും ഇല്ലാഴ്മ ചെയ്തത് ഇത്തരം മരങ്ങള്‍ നമ്മുടെ മണ്ണില്‍ ബോധപൂര്‍വ്വം വളര്‍ത്തിയത് മുതല്‍ ആണ് എന്ന്‍ സംശയിക്കുന്നുവെങ്കില്‍ നാം വളരെ ജാഗ്രതയോടെ, അവധാനതയോടെ കാര്യങ്ങളെ വിലയിരുത്താന്‍ സമയം കണ്ടെത്തിയെ മതിയാകൂ.

കേരളത്തിലെ ഗ്രാമങ്ങളിലും മറ്റും കൃഷിയില്ലാതായിട്ട്, വെള്ളക്ഷാമം തുടങ്ങിയിട്ട് കുറഞ്ഞ കാലമേ ആയിട്ടുള്ളൂ. അതെ അവസരത്തില്‍ തന്നെയാണ് ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇത്തരത്തിലുള്ള മരങ്ങള്‍ വളര്‍ന്ന് വലുതായി നില്‍ക്കുന്ന കാഴ്ച്ച  കണ്ടുകൊണ്ടിരിക്കുന്നതും. ഈ കാഴ്ച്ച ഭയാനകമായ ഒരു പ്രതിഭാസമായി മാറുന്നുവോ എന്നും ചിന്തയ്ക്ക് അടിത്തറയേകണ്ടതാണ്. 

വെള്ളമില്ലാത്ത, കൃഷിയില്ലാത്ത എല്ലാം പുറമേ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്നത്തെ അവസ്ഥയില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ആണ്, അന്ന് വിതരണം ചെയ്ത തൈകള്‍  നമ്മുടെ നാടിന്‍റെ അന്തകന്‍ ആയി മാറുന്ന കാഴ്ച്ച മനപൂര്‍വ്വം ഒരു രാജ്യത്തിന്‍റെ തകര്‍ച്ച മറ്റൊരു മുതലാളിത രാജ്യത്തിന്‍റെ  മുന്‍കൂട്ടിയുള്ള അജെണ്ടയുടെ ഭാഗമായിരുന്നുവോ  എന്ന് വേണം സംശയിക്കാന്‍ .

അഴിമതിയില്‍ ആര്‍ത്തിപൂണ്ട  ഭരണകൂടം ലോകബാങ്കില്‍ നിന്ന് പണം കടം വാങ്ങുന്നു. കടമായി ലോകബാങ്ക് പണം അനുവദിക്കണമെങ്കില്‍ മുതലാളിത്ത താല്‍പര്യാര്‍ത്ഥം    ചില വിവസ്ഥകള്‍ മുന്നോട്ട് വെയ്ക്കും.അങ്ങനെയുള്ള ഒരു വിവസ്ഥയായിരുന്നു ഇത്തരം ഇറക്കുമതി തൈകള്‍ വിതരണം ചെയ്യുക എന്നത്. അത് എളുപ്പത്തില്‍ വീടുകളില്‍ എത്താന്‍ കണ്ട മാര്‍ഗ്ഗമായി കണ്ടത്‌ വിദ്യാലയങ്ങളും. അന്നത്തെ ജനപ്രതിനിധികള്‍ ആകട്ടെ ഇത്തരത്തില്‍ ചിന്തിക്കാറില്ല എന്നതിന്‍റെ ഗുണഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്. അന്ന് നട്ടുവളര്‍ത്തിയ അക്കെഷിയ, മട്ടി മുതലായ മരങ്ങള്‍ ഇന്ന് ജൈവാംശങ്ങളും വെള്ളവും മണ്ണിലെ ഈര്‍പ്പവും വലിച്ചെടുക്കുന്ന ഒരു പ്രതിഭാസമായിമാറി എന്ന് പറഞ്ഞാല്‍ കാര്യത്തിന്‍റെ ഗൗരവം മനസിലാക്കാം.  

സ്വാര്‍ത്ഥ രാഷ്ട്രീയ മോഹങ്ങള്‍ക്ക് വേണ്ടിയല്ലാതെ (ഹരിത രാഷ്ട്രീയം) വീണ്ടും നാം ഒരു ഹരിത വിപ്ലവം നടത്തുവാന്‍ വേണ്ടി മുന്നോട്ട് വരണം. അന്ന് നട്ട മരങ്ങളോക്കെ  വെട്ടിമാറ്റി തല്‍സ്ഥാനത്ത് മാവ്‌, പ്ലാവ്‌, തേക്ക് മുതലായ തൈകള്‍ വെച്ച് പിടിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിനു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ തന്നെ ഒരു പ്രൊജക്റ്റ്‌ന് രൂപം കൊടുത്ത്‌ കൊണ്ട് നമ്മുടെ വെള്ളവും,കൃഷിയും തിരിച്ചുപിടിക്കെണ്ടതാകുന്നു. അതിനു വേണ്ടി വിദ്യാലയങ്ങള്‍ നമുക്ക് ഉപയോഗപ്പെടുത്താം. ഹരിത നാടിനു വേണ്ടി ഹരിത വിപ്ലവം അത് വഴി വരും തലമുറയെ ഒരു കൊടിയ വിപത്തില്‍ നിന്നും നമുക്ക് രക്ഷിക്കാം...       

(ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ ആതികാരികമല്ല.എന്‍റെ  തോന്നലുകള്‍ ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്.)
35 comments:

 1. നല്ല ചിന്തകള്‍
  നല്ല ലേഖനം


  (ബ്ലോഗിലേയ്ക്ക് വരാന്‍ നേരം അഡല്‍റ്റ്സ് കണ്ടെന്റ്സ് ഉണ്ട് എന്നൊരു മുന്നറിയിപ്പ് കാണുന്നുണ്ട്. സെറ്റിംഗ്സില്‍ പോയി ശരിയാക്കൂ)

  ReplyDelete
  Replies
  1. നന്ദി അജിത്ത് .അത് ശരിയാക്കിയിട്ടുണ്ട് .

   Delete
 2. പ്രകൃതിയെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന്
  ഉത്ഘോഷിക്കുന്ന വിഷയം. നല്ല നിരീക്ഷണം നല്ല ചിന്തകൾ പങ്ക് വച്ചതിൽ
  അതിയായ സന്തോഷമുണ്ട്. എല്ലാവരും ഗൌരവമായി ചിന്തിക്കട്ടെ പ്രവര്ത്തിക്കട്ടെ
  എന്ന് പ്രത്യാശിക്കാം
  ഒരായിരം അഭിനന്ദനങ്ങൾ ഈ ചിന്തകള്ക്കും ഈ എഴുത്തിനും
  ആശംസകളോടെ

  ReplyDelete
  Replies
  1. ഷൈജു.എ.എച്ച് വന്നതിനും കണ്ടതിനും വിലയേറിയ അഭിപ്രായത്തിനും നന്ദി

   Delete
 3. ഇന്ന് ഈ ഭൂമി കരയുന്നുണ്ട്, അതിന്ന് കണ്ണീരുപോലും വറ്റി, ഹൊ

  ഇതുപോലെ ഉള്ളത് ഇനിയും വരട്ടെ
  ഇത് നളെ വായിക്കപ്പെടും

  ReplyDelete
  Replies
  1. ഇന്ന് നമ്മള്‍ കുറച്ചു ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ നാളെയുടെ തലമുറയെങ്കിലും രക്ഷപ്പെടും ..തീര്‍ച്ച ,ഷാജു അത്താണിക്കല്‍ നന്ദി

   Delete
 4. Sindhu Ramachandran20 May 2013 at 00:51

  മരങ്ങള്‍ മുറിച്ചു അവിടെ ഒക്കെ വീട് വച്ച് വില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ്‌ മുതലാളിയുടെ വാക്കുകള്‍ എന്നും കൂടി ചേര്‍ക്കേണ്ടെ

  ReplyDelete
  Replies
  1. റിയല്‍എസ്റ്റേറ്റ്‌ നടത്തുന്നവരെ അടിച്ചക്ഷേപിക്കേണ്ട. കാരണം മൂല്യത്തിനും മാനവികതയ്ക്കും ഹരിത ഭൂമിക്കും പ്രാധാന്യം നല്‍കി കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ ഇവിടെ യാതൊരു പ്രയാസവും ഉണ്ടാവില്ല,Sindhu Ramachandran

   Delete
 5. Sunila Abdul Jabbar20 May 2013 at 22:57

  Namukku kaimaran useless aanenkilum athenkilum undu innathe thalamurakku nalekku kaimaran avaril athu pole ulla awarness undakkan aarkkanu time enthanu kaimaran ullathu think cheyyenda time athikramichirikkunnu. namukku nammude kuttykaliloodeyenkilum aa bhodam undakkendiyirikkunnu.

  ReplyDelete
  Replies
  1. അതെ,Sunila Abdul Jabbar പുതു തലമുറയില്‍ ഇത്തരം വിഷയങ്ങളില്‍ പുതിയ ഒരു കാഴ്ച്ചപ്പാട് രൂപപെടുത്തിയെടുക്കണം. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആണ് ,നിങ്ങള്‍ പറഞ്ഞത്‌ പോലെ, നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നത്

   Delete
 6. അന്ന് വെച്ചു പിടിപ്പിച്ച മരങ്ങൾ ഉപകാരങ്ങളേക്കാൾ ഉപദ്രവമാണോ നല്കുന്നത് .. അത് വെച്ചു പിടിപ്പിക്കുന്നതിൽ എന്തങ്കിലും അജണ്ട ഉണ്ടായിരുന്നോ.. പഠിക്കേണ്ടിയിരിക്കുന്നു ....
  മാവും പ്ലാവും ആയിരുന്നങ്കിൽ അതിൽ നിന്നും ഫലം ലഭിക്കുമായിരുന്നു ...
  അന്ന് വെച്ചു പിടിപ്പിച്ച മരങ്ങള കൊണ്ട് തീരെ ഉപകാരം ഇല്ല എന്ന് പറയുന്നത് ശരിയാണോ... ഏതു മരങ്ങളായാലും അത് കൊണ്ട് അല്പമെങ്കിലും പ്രയോചനം ലഭിക്കാതിരിക്കില്ല അധികരിക്കുന്ന കാർബണ്‍ ഡേ ഒക്സൈദിനെ കുറക്കാനങ്കിലും ആ മരങ്ങൾ സഹായിക്കില്ലേ സുബൈർ ....
  എന്തായാലും ഈ വിഷയം ചിന്തിക്കേണ്ടിയിരിക്കുന്നു ...
  ഹരിത വിപ്ലവം നടത്തുമ്പോൾ അതികൃതർ ഈ വിഷയം ശ്രദ്ധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ...

  ReplyDelete
  Replies
  1. ഇത്തരം ചിന്തകള്‍ ആണ് നമുക്ക് ചര്‍ച്ച ചെയ്യാനുള്ളത് മജീദ്‌ സാഹിബ്‌ . എന്‍റെ അഭിപ്രായത്തില്‍ അത്തരം മരങ്ങളുടെ ചുവട്ടില്‍ നമുക്ക് കുറച്ച് മണിക്കൂറുകള്‍ ചിലവിട്ടാല്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതായി തോന്നും. അത് അനുഭവിച്ചു മനസ്സിലാക്കിയതാണ്. പിന്നെ അധികരിക്കുന്ന കാർബണ്‍ ഡേ ഒക്സൈദിനെ കുറക്കാനങ്കിലും ആ മരങ്ങൾ സഹായിക്കില്ലേ എന്ന ചോദ്യം പ്രസക്തമാണ്. അതിനെ പറ്റി ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. നന്ദി

   Delete
 7. ചിന്തോദ്ദീപകമായ പോസ്റ്റ്, ആരും പറഞ്ഞു കേള്‍ക്കാത്ത ചിന്തകള്‍. ഒരു കനമാര്‍ന്ന ചിന്തക്കു വഴിവച്ച എഴുത്ത്.
  നന്മയെന്ന് തോന്നുന്ന ചിന്തകള്‍ വളര്‍ത്തുകയും അത് പൊതുസമൂഹത്തിനായി പ്രാവര്‍ത്തികമാക്കുന്നിടത്താണ് ഒരു ഭരണകൂടം വിജയിക്കുക. ഇവിടെ, ആര്‍ക്കാണ് ഇതിനൊക്കെ നേരം..!

  ചിന്തകള്‍പങ്കുവച്ചതിന് നന്ദി സുബൈര്‍,
  അക്ഷരത്തെറ്റുകളുണ്ട്,തിരുത്തണം.
  ആശംസകളോടെ പുലരി

  ReplyDelete
  Replies
  1. നന്ദി Prabhan Krishnan, അക്ഷരത്തെറ്റുകള്‍ മാറ്റാന്‍ ശ്രമിക്കാം ..അഭിപ്രായത്തിന് നന്ദി ...ഭരണകൂടത്തിന് ഇത്തരം പ്രവൃത്തികള്‍ക്ക്‌ നമുക്ക് സഹകരിക്കാം ...അതിന് വേണ്ടി പ്രോചോതനമേകാം

   Delete
 8. Prabhan Krishnan22 May 2013 at 00:05

  ചിന്തോദ്ദീപകമായ പോസ്റ്റ്, ആരും പറഞ്ഞു കേള്‍ക്കാത്ത ചിന്തകള്‍. ഒരു കനമാര്‍ന്ന ചിന്തക്കു വഴിവച്ച എഴുത്ത്.
  നന്മയെന്ന് തോന്നുന്ന ചിന്തകള്‍ വളര്‍ത്തുകയും അത് പൊതുസമൂഹത്തിനായി പ്രാവര്‍ത്തികമാക്കുന്നിടത്താണ് ഒരു ഭരണകൂടം വിജയിക്കുക. ഇവിടെ, ആര്‍ക്കാണ് ഇതിനൊക്കെ നേരം..!

  ചിന്തകള്‍പങ്കുവച്ചതിന് നന്ദി സുബൈര്‍,
  അക്ഷരത്തെറ്റുകളുണ്ട്,തിരുത്തണം.

  ReplyDelete
 9. Appol Matti aanu prashnam.naale thanne oru koduvaalumaayi irangi kalayaam.

  ReplyDelete
  Replies
  1. മട്ടി മാറ്റിയാല്‍ തീരുന്നതാണോ നമ്മുടെ പരിസ്ഥിതി പ്രശ്നങ്ങള്‍ ...എന്ന് ഞാന്‍ അര്‍ത്ഥമാക്കിയില്ല ആഷിക്ക്

   Delete
 10. ഒരായിരം അഭിനന്ദനങ്ങൾ ഈ ചിന്തകള്ക്കും ഈ എഴുത്തിനും
  ആശംസകളോടെ

  ReplyDelete
 11. VALAREY NALLA CHINTHAYAANU. AKESHYA POLULLATHELLAM AVIDUNNU NISHKAASANAM CHEYTH PAKARAM AARIVEP POLULLA NALLA MARANGHAL NATTIRUNNEKIL !! ENNU KOODI CHERTHAL VALAREY NANNAKUM.

  ReplyDelete
  Replies
  1. ശരിയാണ് സലാം സാഹിബ് , നിങ്ങള്‍ പറഞ്ഞത് പോലുള്ള എത്രയോ ഉപകാരമുള്ള, മണ്ണിനു കുളിരേകുന്ന മരങ്ങള്‍ .....ആകാം ഇനിയും നമുക്കൊരു ഗ്രീന്‍ റെവലൂഷന്‍ വരാന്‍ വേണ്ടി .....

   Delete
 12. നന്നായി പറഞ്ഞു ഭായ്

  ReplyDelete
 13. കൊള്ളാം..
  നല്ല ലേഖനം ..

  ReplyDelete
 14. ഒന്ന് നശിച്ചു മറ്റുള്ളതിനു വളമാക്കുന്ന മുതലാളിത്ത രാഷ്ട്രങ്ങളുടെ ഒളിയജണ്ട നേരിയ തോതിലെങ്കിലും മനസ്സിലാക്കാനുള്ള ഒരു ഉത്സാഹം നമുക്ക് ഉണ്ടായിരുന്നേൽ ..ഇന്ന് ലോകങ്ങളിൽ വെച്ച് ഏറ്റവും വലിയ വികസിത രാജ്യമായ് ഇന്ത്യ മാറിയേനെ ..പുറമേ നന്മകൾ എന്ന് തോന്നുന്ന പലതും നമുക്ക് നേരെ ഉള്ള ഒളിയമ്പുകൾ ആണെന്ന സത്യം നാം അറിയുമ്പോൾ മനസ്സിനെ വല്ലാതെ വ്യാകുലപ്പെടുതുന്നു .പലതും നാം മാറി ചിന്തിക്കെണ്ടിയിരുന്നു ....സ്വൊന്തം രാജാക്കന്മാരെ പോലും ഭയത്തോടെ നോക്കി കാണേണ്ടിയിരിക്കുന്നു ...സ്കൂളുകളിലും മറ്റും കുരുന്നുകളിൽ കുത്തിവെക്കുന്ന മരുന്നും ..പോളിയോ എന്ന പേരില് കുരുന്നുകളിൽ തളിച്ച് കൊടുക്കുന്ന മരുന്ന് വല്ല കീട നാശിനിയോ മറ്റോ ആണോ എന്നും നാം പുനപ്പരിശോധനക്ക്‌ വിധേയമാകെണ്ടിയിരിക്കുന്നു
  നന്ദി സുബൈര്ക ...പലരും മറന്നു പോകുന്നത് ഒര്മിപ്പിച്ചതിൽ

  ReplyDelete
  Replies
  1. വളരെ പ്രസക്തമായ ആശങ്കകള്‍ ആണ് അജ്സല്‍ ഇവിടെ പങ്ക് വെച്ചത് ...

   Delete
 15. നല്ല നിരീക്ഷണം , ലളിതഭാഷ, സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം എഴുത്തുകള്‍ ഇനിയും ഉണ്ടാവട്ടെ

  ReplyDelete
  Replies
  1. നന്ദി ഇസ്മയില്‍

   Delete
 16. ദീര്‍ഘവീക്ഷ്ണമില്ലാത്ത സര്‍ക്കാര്‍ നയങ്ങള്‍ ആണ് നമ്മുടെ നാടിന്‍റെ ശാപം വളരെ പ്രസക്തമായ നിരീക്ഷണങ്ങള്‍

  ReplyDelete
  Replies
  1. നമ്മള്‍ നമ്മളെക്കൊണ്ട് ആവുന്നത് പോലെ ചെയ്യുക

   Delete