തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Friday, 5 October 2012

വേണം ഒരു സമൂലമായ മാറ്റം

ഇന്നത്തെ വിദ്യാഭ്യാസത്തിന്‍റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന തൊഴിലില്ലായ്മ. കേരളത്തിന്‍റെ 60% യുവത്വമാണ് ഇന്ത്യയിലെ മറ്റു നഗരങ്ങളിലും വിദേശങ്ങളിലുമായി ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്നത്. കമ്പൂട്ടര്‍ പഠിച്ചു വന്നാല്‍ ജോലി ചെയ്യാന്‍ നാട്ടില്‍ ഐടി കമ്പനികള്‍ ഇല്ല. എഞ്ചിനീയറിംഗ് പഠിച്ചാല്‍ പണി കിട്ടാന്‍ മാര്‍ഗ്ഗമില്ല. ഹോട്ടല്‍ മാനേജ്മെന്‍റ് , സാമ്പത്തിക ശസ്ത്രം ,കൊമര്‍സ് എന്ത് പഠിച്ചാലും ജോലി തരാന്‍ സ്ഥാപനങ്ങള്‍ ഇല്ല. സ്വന്തമായി എന്തെങ്കിലും തുടങ്ങാം എന്ന് വെച്ചാല്‍ അതിനു സാധ്യതകള്‍ ഇല്ല. എന്നാല്‍ ഒന്നും പഠിക്കാതിരുന്നാല്‍ അവര്‍ക്ക് നാട്ടില്‍ ജോലിയുണ്ട്. ജീവിക്കാം മാര്‍ഗ്ഗമുണ്ട്. മോശമല്ലാത്ത കൂലിയും കിട്ടാനുണ്ട്. എന്നാല്‍ അതിനു ആളെ കിട്ടാനുമില്ല. ഇത്തരം ജോലികള്‍ക്ക് നാം മറ്റുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഇത്തരത്തില്‍ നമ്മുടെ  വിദ്യാഭ്യാസത്തെ മാറ്റിമറിച്ചു കൊണ്ട് മുന്നോട്ടു പോകുന്നത് നമ്മുടെ ദീര്‍ഘവീക്ഷണമില്ലായമയാകുന്നു.