തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Saturday, 30 July 2011

ഈത്തപ്പഴത്തിന്‍റെ നാട്ടില്‍ നിന്ന് നാളീകേരത്തിന്റെ നാട്ടിലേക്കു ..

"മലയാളിയുടെ മനസ് എക്കാലവും ഒരു മഴക്കാലത്തെ തേടുന്നുണ്ട്. പ്രണയവും വിരഹവും ഓര്‍മകളും… എന്തും മഴ നല്‍കുന്നുണ്ട് മലയാളിക്ക്. ഒറ്റവാക്കിലൊതുക്കേണ്ടതല്ല മഴ. സുഹൃത്താണ്, പ്രണയിനിയാണ്, ഇടയ്‌ക്കെപ്പോഴോ മുഖം കറുപ്പിച്ചെത്തുന്ന ഭയമാണ്. പിന്നെ ആരുമറിയാതെ വന്നുപോകുന്ന മറ്റേതോ മുഖവുമായി മഴ വിസ്മയമാകുന്നു. ഇങ്ങനെ നവരസങ്ങളാടിയാണ് മഴയുടെ ഓരോ വരവും. മഴക്കാലം എപ്പോഴും മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്നകാലമാണ്. പ്രായമായവര്‍ തങ്ങളുടെ ബാല്യകാലാനുഭവങ്ങള്‍ അയവിറക്കുമ്പോള്‍ എപ്പോഴും മഴക്കാല ഓര്‍മ്മകളും കടന്നുവരും. ഒറ്റക്ക് ഉമ്മറപ്പടിയിലിരുന്നു മഴത്തുള്ളികളെ നോക്കി അറിയാതെ മൂളിപ്പാട്ട് പാടിപോവാത്തവര്‍ അപൂര്‍വ്വം. മഴവെളളത്തില്‍ കടലാസു തോണിയിറക്കി തോണിക്കൊപ്പം കളിച്ചു രസിക്കുന്ന പിഞ്ചു മക്കളുടെ കാഴ്ചകള്‍ പഴയകാല ഓര്‍മ്മകള്‍. ഇങ്ങിനെ എല്ലാ അര്‍ത്ഥത്തിലും മലയാളി നെഞ്ചിലേറ്റുന്ന മഴക്കാലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളികള്‍ ഭയത്തോടെയാണ് മഴക്കാലത്തെ സ്വാഗതം ചെയ്യുന്നത് എന്നതാണ് വാസ്തവം. മഴക്കാലം പനിക്കാലമായി മാറുകയായിരുന്നു. മഴ തുളളികള്‍ കേരളക്കരയില്‍ ഉതിര്‍ന്നു വീഴുന്നതിന് മുമ്പേ സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പനിപിടിച്ച വാര്‍ത്തകള്‍ പുറത്ത് വന്നത് മലയാളിയുടെ മഴക്കാല സ്വപ്നത്തെ ആശങ്കയിലാഴ്ത്തുന്നു".