തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Friday, 17 January 2014

വിട പറയുവാന്‍ സമയമായി ഖത്തറിനോട്

     എന്‍ എ എം കോളേജ് അലൂംനി ഖത്തര്‍ ചാപ്റ്റര്‍ ഒരുക്കിയ യാത്രയപ്പില്‍ , ബഹു: കേരള കൃഷി വകുപ്പ് മന്ത്രി കെപി മോഹനന്‍ ഉപഹാരം        കൈമാറുന്നു. ഒപ്പം പ്രശസ്ത ചലച്ചിത്ര നടി മല്ലിക സുകുമാരന്‍ ....(03/03/2014 @ FCC, Doha-Qatar)


ദൈവാനുഗ്രഹത്താല്‍ ഭൗതികമായും ആത്മീയപരമായും (ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ )എന്നെ വളരുവാന്‍ സഹായിച്ചതും, നിരാശ്രയത്തില്‍ നിന്നും ആശ്രയം നല്‍കി അനുഗ്രഹിച്ചതുമായ, ഖത്തറില്‍ നിന്നുള്ള അവസാനത്തെ ഈ ബ്ലോഗ്‌ എഴുതുമ്പോള്‍ ,ഖത്തര്‍ എന്ന ആദിധേയരജ്യത്തില്‍ നിന്നും ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുവാൻ ആറര വര്‍ഷം നീണ്ടുകിടക്കുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ തട്ടിയങ്ങനെ കിടക്കുന്നു.

പ്രവാസിയുടെ വേദനകളും പ്രയാസങ്ങളും ഏറ്റെടുക്കുവാന്‍ തയ്യാറായി "ഖത്തര്‍ "  നമ്മെ വരവേല്‍ക്കുന്ന ആ ഒരു മുഹൂര്‍ത്തം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഒറ്റപ്പെട്ടുപോയ ദ്വീപില്‍ അകപ്പെട്ടു പോയ  ഓരോ പ്രവാസിയെയും വിശാല മനസ്കര്‍ ആയ ഖത്തര്‍ ഏറ്റെടുക്കുകയും, തലോടുകയും,സാന്ത്വനപ്പെടുത്തുകയും ചെയ്യുന്നതാണ് നാം പിന്നീട് കാണുന്നത്. മുന്‍പ്‌ ദുബായിലും ഒമാനിലും പോയെങ്കിലും ഖത്തര്‍ നല്‍കിയ സാന്ത്വനം, സുരക്ഷ, പരിലാളനം മുതലായവ മറ്റുള്ള രാജ്യങ്ങളെ കവച്ചുവയ്ക്കുന്ന അനുഭവമാണ് നമുക്ക് പകര്‍ന്ന് നല്‍കുന്നത്.