എന്നെ കുറിച്ച് എന്ത് പറയാന്‍ ........?

- Subair Bin Ibrahim Nelliyote[M.Com, CIA, B.Ed]
State of Qatar-Ministry of Interior
Private Office of HH Special Advisor to HH the Emir
Doha-Qatar, Mob.00974-55506843
http://thirayil.blogspot.com , www.srishtyhomes.com ,http://kazchayil.blogspot.com/
ഞാൻ സുബൈർ ബിൻ ഇബ്രഹിം.
കുറ്റിയാടിക്കടുത്ത് ചെറിയകുംബളം എന്ന പ്രദേശത്ത്
നെല്ലിയോട്ട് തറവാട്ടില്‍ താമസിക്കുന്നു.
പഠനത്തില്‍ മികവ് കണ്ടില്ല എന്ന്‍ കണ്ട് അമ്മാവന്‍ ഈയുള്ളവനെ
ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി ഹോളിഫാമിലി പടത്തുകടവിലേക്ക് .....
ദിവസവും എട്ട് കിലോമീറ്റര്‍ നടന്നാണ് അക്കാലത്ത് സ്കൂളില്‍ പോയിരുന്നത്.
അന്ന് മിക്കവാറും ബസ് സമരങ്ങള്‍ അരങ്ങേറുന്ന ദിനങ്ങള്‍ ആയിരുന്നു.
മാസങ്ങളോളം ബസ്സമരം നീണ്ടുപോയ ദിവസങ്ങള്‍വരെ ഉണ്ടായിട്ടുണ്ട്.
അന്നൊക്കെ എട്ട്നു പകരം പതിനാറ് കിലോമീറ്റര്‍ ദിവസവും നടന്നാണ് സ്കൂള്‍ പഠനം തുടര്‍ന്നത്. അതിനാല്‍ നടത്തത്തില്‍ കൊണ്ടുപോകുന്ന ഉച്ചഭക്ഷണം പലപ്പോഴും വീണു പോകുമായിരുന്നു. അന്നൊക്കെ ഉച്ചയ്ക്ക് വെള്ളം കുടിച്ചു വിശപ്പ് മാറ്റിയിരുന്നു.
അതിന്‍റെയൊക്കെ രുചികരമായ പ്രതിഫലം എനിക്ക് കിട്ടിയത് പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ നാട്ടുകാരില്‍ നിന്നും കിട്ടിയ അനുമോദനവും ക്യാഷ് അവാര്‍ഡുമായിരുന്നു.
പിന്നീട് മൊകേരി ഗവര്‍മെന്റ് കോളെജിലെ ക്യാമ്പസ്സില്‍ നിന്നും പ്രീഡിഗ്രി ,ശേഷം എന്‍ എ എം കോളേജ് കല്ലിക്കണ്ടിയില്‍ നിന്നും കോമെര്സില്‍ ബിരുദം.
ശേഷം ,കോമെര്സില്‍ തന്നെ ബിരുദാനന്തരബിരുദം.
ആയിടെയ്ക്ക് കുറ്റിയാടിയിലെ വിദ്യാഭ്യാസപ്രവര്‍ത്തന സന്നദ്ധ സംഘടനയായ സീഗെറ്റില്‍ രണ്ടു വര്‍ഷം ഫ്രീയായി മുഴുസമയ പ്രവര്‍ത്തനം.
പിന്നെ ഒമാനിലെക്കുള്ള പ്രവാസ ജീവിതം.
രണ്ട് വര്‍ഷം കഴിഞ്ഞ് നാട്ടിലേക്ക് തന്നെ യാത്ര. ശേഷം ചിരകാലാഭിലാഷമായ ബിഎഡ് എടുക്കുവാന്‍ വേണ്ടി തിരുവനന്തപുരത്തെക്ക്
ഇപ്പോൾ ഖത്തറിൽ.
കണക്കപ്പിള്ളയായി ജോലി നോക്കുന്നു.
കടലില്‍ കൂടി തിരകളാണു എന്നെ ഇവിടെ എത്തിച്ചത്.
വൈരാഗ്യം ആരോടും ഇല്ല. കോപം, വെറുപ്പ്, അശേഷം ഇല്ല ..ആരോടും .
നിങ്ങൾക്കെന്നെ സ്വീകരിക്കാം.... നിരാകരിക്കാം...എല്ലാം നിങ്ങളുടെ ഇഷ്ടം.
വാക്കുകള്‍ക്ക് വരച്ചു കാണിക്കാന്‍കഴിയാത്ത സൗഹൃദത്തിന്,
മിഴികള്‍ക്കു മറച്ചു പിടിക്കാന്‍ കഴിയാത്ത കണ്ണുനീര് തുള്ളികള്‍ക്ക്,
ജന്മാന്തരങ്ങള്‍ക്കപ്പുറത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുനര്‍ജന്മത്തിന്,
വിങ്ങലുകളില്ലാതെ, കണ്ണീരില്ലാതെ, പുഞ്ചിരിയില്‍ പൊതിഞ്ഞെടുത്ത വേര്‍പാടിന്,
കണ്ണില്‍ നിന്നും , കണ്ണിലേക്കും, കരളില്‍ നിന്നും, കരളിലേക്കും
ഒഴുകിയിരുന്ന സ്നേഹ പ്രവാഹത്തിന്‍റെ ഓര്‍മക്കായ്....
ഒരിക്കലും ഓര്‍ത്തെടുക്കാന്‍ അരുതാത്ത ഓര്‍മക്കായ്.....................................
മനസ്സിലായവര്‍ക്കും, മനസ്സിലാകാത്തവര്‍ക്കും,
പ്രശംസിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും
ഇനി വരാനിരിക്കുന്നവര്‍ക്കും വായിക്കാനിരിക്കുന്നവര്‍ക്കും
എന്‍റെ ലോകത്തിലേക്കു സ്വാഗതം.............