തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Saturday 17 March 2012

ക്യു -മലയാളം യാത്രയും രാജന്‍ ജോസഫും

ഫേസ്ബുക്കില്‍ അടയിരിക്കുന്ന ഖത്തറിലെ ഒരു സംഘം ആളുകളും അവരുടെ കുടുംബവും കൂടി ഇന്നലെ (16/03/2012) ധുക്കാന്‍ -സകരീത്ത്  (പേര് ശരിയായി നിങ്ങള്‍ വായിക്കുക) എന്ന ചരിത്ര മുറങ്ങുന്ന മണ്ണില്‍ സമ്മേളിച്ചു. അതി മനോഹരമായ ആ യാത്രയെ കുറിച്ചുള്ള വിശകലനങ്ങളും മറ്റും ഇതിനു പിന്നാലെ മറ്റു ബ്ലോഗ്ഗര്‍മ്മാര്‍ പോസ്റ്റും എന്നുള്ളതുകൊണ്ട് ഞാന്‍ അതിനു മുതിരുന്നില്ല . മറിച്ചു യാത്രയുടെ പിന്നാപുറങ്ങളില്‍ എന്‍റെ നിരീക്ഷണത്തില്‍ തങ്ങിയ കുറച്ചു കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ. ചരിത്രത്തില്‍ മറിഞ്ഞുപ്പോയ ഏടുകള്‍ കണ്ണിനു പകര്‍ന്നു നല്‍കുവാനുള്ള ഒരു തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍ .

Tuesday 13 March 2012

അവരെ നമ്മുക്ക് മറക്കാതിരിക്കാം


നാട്ടിലെ പ്രാരബ്ധപെട്ടിയുമായി നാട് വിട്ടു പ്രവാസത്തിലേക്കു എടുത്തെറിയപ്പെട്ട  പ്രവാസികള്‍ ആണ് നമ്മുടെ രാജ്യത്തിന്‍റെ സമ്പത്ത്‌ വിവസ്ഥയെ താങ്ങി നിര്‍ത്തുന്നതെന്ന യഥാര്‍ത്ഥ്യം നമുക്ക് മറക്കാതിരിക്കാം. അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ എന്ത് ചെയ്യുന്നു, ചെയ്യുന്നില്ല എന്നത് മാറ്റിവെയ്ക്കുക. പത്ര പ്രസ്ദ്ധീകരണങ്ങളും, ടീവി ചാനലുകളും   പ്രവാസികളുടെ കുടുംബ ബന്ധങ്ങളില്‍ വല്ല വിള്ളലുകളും വന്നാല്‍ അത് പെരിപ്പിച്ചു കാണിച്ചുകൊണ്ട്   കുറ്റപ്പെടുത്താന് കൂടുതല്‍ സമയം കണ്ടെത്തുമ്പോള്‍, നാട്ടില്‍ നിന്നുള്ള എല്ലാ ഒറ്റപ്പെടലുകളും സ്വയം, ആരും കാണാതെ മനസ്സില്‍ അടക്കിപ്പിടിച്ച് അവസാനം രോഗം കൈമുതല്‍ ആയികൊണ്ട് തിരിച്ചു വരുന്ന പ്രവാസിയുടെ, ലോകം തിരിച്ചറിയാതെ പോകുന്ന മുഖം, തിരിച്ചറിയാതെ പോകരുത് എന്നതിനാലാണ് ഇത് എഴുതുന്നത്.

Friday 2 March 2012

ഇന്ത്യയെ ഊരാകുടുക്കിലാക്കിയ കപ്പല്‍



ഒരു രാജ്യത്തിന്‍റെ പരമാധികാര പരിധിയില്‍ അവിടെത്തെ പൗരന്‍മാരെ  യാതൊരു വിത മാനദണ്ടങ്ങളും പാലിക്കാതെ നിര്‍ദ്ദയം വെടിവെച്ച് കൊല്ലുക, എന്നിട്ട് ആ രാജ്യത്തെ നിയമം ഞങ്ങള്‍ അംഗീകരിക്കില്ല എന്ന് പറയുക. ഇത്തരത്തില്‍ ഇപ്പോള്‍ ഇന്ത്യയില്‍ നടന്നിരിക്കുന്ന സംഭവം, ഇറ്റലിയില്‍ ആണെങ്കില്‍, ഇന്ത്യ പ്രതിസ്ഥനത്തും അപ്പുറത്ത്‌ ഇറ്റലിയും ആണെങ്കില്‍ എന്ത് സംഭവിക്കും എന്ന് നമുക്ക് ചിന്തിക്കാനേ വയ്യ. നമ്മുടെ രാജ്യത്ത് എന്ത് സംഭവിച്ചാലും രണ്ടു വശവും പിടിക്കാന്‍ ആളുകള്‍ ഉണ്ടാകും എന്നതിന് തെളിവാണ് കപ്പല്‍ വെടിവെപ്പ് സംഭവം. സംഭവം നടന്നിട്ട് ഒരാഴ്ച്ച കയിഞ്ഞാണ് അറസ്റ്റ് അതിനും കുറെ കയിഞ്ഞാണ് ആയുധങ്ങള്‍ പിടിച്ചെടുക്കുന്നത്. എല്ലാത്തിനും അവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ ഉണ്ടാക്കികൊടുത്തിരിക്കുന്നു എന്ന ആക്ഷേപം  മറുവശത്ത്.  തെളിവ് നശിപ്പിക്കല്‍ നടന്നിരിക്കുന്നു എന്ന്‍ പറഞ്ഞുകൊണ്ട്  സംവാദങ്ങള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നു.  കപ്പലില്‍ ഇപ്പോളും എന്താണ് ഉള്ളത് എന്നത് ദുരൂഹമാണ്. അവരും നമ്മുടെ പോലീസും വെളിപ്പെടുത്തുന്നില്ല. ഏതായാലും ഒരു സെക്യൂരിറ്റി എന്നതില്‍ കവിഞ്ഞ ആയുധങ്ങള്‍ ആ കപ്പലില്‍ ഉണ്ട് എന്നത് വാസ്തവമാണ്.