തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Tuesday 13 March 2012

അവരെ നമ്മുക്ക് മറക്കാതിരിക്കാം


നാട്ടിലെ പ്രാരബ്ധപെട്ടിയുമായി നാട് വിട്ടു പ്രവാസത്തിലേക്കു എടുത്തെറിയപ്പെട്ട  പ്രവാസികള്‍ ആണ് നമ്മുടെ രാജ്യത്തിന്‍റെ സമ്പത്ത്‌ വിവസ്ഥയെ താങ്ങി നിര്‍ത്തുന്നതെന്ന യഥാര്‍ത്ഥ്യം നമുക്ക് മറക്കാതിരിക്കാം. അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ എന്ത് ചെയ്യുന്നു, ചെയ്യുന്നില്ല എന്നത് മാറ്റിവെയ്ക്കുക. പത്ര പ്രസ്ദ്ധീകരണങ്ങളും, ടീവി ചാനലുകളും   പ്രവാസികളുടെ കുടുംബ ബന്ധങ്ങളില്‍ വല്ല വിള്ളലുകളും വന്നാല്‍ അത് പെരിപ്പിച്ചു കാണിച്ചുകൊണ്ട്   കുറ്റപ്പെടുത്താന് കൂടുതല്‍ സമയം കണ്ടെത്തുമ്പോള്‍, നാട്ടില്‍ നിന്നുള്ള എല്ലാ ഒറ്റപ്പെടലുകളും സ്വയം, ആരും കാണാതെ മനസ്സില്‍ അടക്കിപ്പിടിച്ച് അവസാനം രോഗം കൈമുതല്‍ ആയികൊണ്ട് തിരിച്ചു വരുന്ന പ്രവാസിയുടെ, ലോകം തിരിച്ചറിയാതെ പോകുന്ന മുഖം, തിരിച്ചറിയാതെ പോകരുത് എന്നതിനാലാണ് ഇത് എഴുതുന്നത്.


തന്‍റെ ഉപജീവിന മാര്‍ഗ്ഗമായ ജോലിയും കഴിഞ്ഞു, പല മേഖലയില്‍ ജോലി ചെയ്യുന്നവര്‍, ചിലപ്പോള്‍ ഓഫീസ് ബോയ്‌ മുതല്‍ മാനേജര്‍ വരെ ഉള്ളവര്‍ അവരുടെ ജോലി സമയം  കഴിഞ്ഞു  ഒത്തുകൂടുന്നു പല ലേബലുകളില്‍ . ഇപ്പോള്‍ ഇത് വളര്‍ന്നുവന്നു പല കൂട്ടായ്മകള്‍ രൂപപ്പെടുത്തിയിരിക്കുകയാണ്. ആധുനിക ലോകത്ത്‌ വളരെ പ്രാധാന്യം ലഭിച്ചുക്കൊണ്ടിരിക്കുന്ന ഇന്റെര്‍നെറ്റ് മീഡിയകളില്‍ കൂടിയുള്ള കൂട്ടായ്മകള്‍ അടക്കം ദിനം പ്രതി അനേകം കൂട്ടായ്മകള്‍ രൂപപ്പെട്ടുകൊണ്ട് വരികയാണ്. അതില്‍ പ്രധാനപ്പെട്ടതാണ് ഫേസ്ബുക്ക് കൂട്ടായ്മകള്‍, കോളെജ് അലൂംനികള്‍, ബ്ലോഗ്‌ കൂട്ടായ്മകള്‍ ,മഹല്ല് തല സംഘങ്ങള്‍, പ്രാദേശിക കൂട്ടായ്മകള്‍, ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള കൂട്ടായ്മകള്‍ ,കൂടാതെ ഇയിടെ അലുംനികളുടെ അലുംനി എന്ന ഒരു കൂട്ടായ്മയെ പരിചയപ്പെടാന്‍ പറ്റി.  എന്ന് വേണ്ട ഒരു ശരാശരി പ്രവാസി  പത്തോ അതിലധികമോ കൂട്ടായ്മകളില്‍ പങ്കാളിയാണ് എന്നത് നമ്മെ ചിന്തയ്ക്ക് വിധേയമാക്കെണ്ടിയിരിക്കുന്നു.   

ഇവരുടെയെല്ലാം അജണ്ടകള്‍ ഒരേ പോലെയാകുന്നു എന്നതാണ് നാം മനസ്സിലാക്കേണ്ടത്‌.  സ്വയം കാര്യങ്ങള്‍ നേടാന്‍ വേണ്ടിയല്ല മറിച്ചു മാനുഷിക മൂല്യങ്ങളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ ആകുന്നു എല്ലാ കൂട്ടായ്മകളും ചെയ്തുപോരുന്നത്. എല്ലാ കൂട്ടായ്മകളുടെയും അജണ്ട ഒന്ന് തന്നെയാണ്. രോഗികള്‍, ആശ്രയ മറ്റവര്‍, നിരാലംഭര്‍, കടക്കെണിയില്‍ പെട്ടവര്‍ ഇവരെയെല്ലമാണ് ഇപ്പറഞ്ഞ പ്രവാസി സമൂഹം ഫോകസ് ചെയ്യുന്നത്. മെഴുകുതിരിയെ പോലെ സ്വയം കത്തിയമര്‍ന്നു തീരുമ്പോളും സഹജീവികള്‍ക്ക് തന്‍റെ ഒരു അടയാളപ്പെടുത്തല്‍ വേണം എന്ന് തീരുമാനിച്ചു കഴിയുന്ന പ്രവാസി.  അവന്‍റെ കൊടുക്കലുകളില്‍ , സേവനങ്ങളില്‍ ,കൂട്ടായ്മകളില്‍ മതമില്ല, ജാതിയില്ല, വര്‍ഗ്ഗമില്ല, വര്‍ഗ്ഗീയമില്ല, ഒരേ ഒരു സ്വരം...അവര്‍ ആരുടേയും അവാര്‍ഡോ മറ്റോ ആഗ്രഹിക്കുന്നില്ല .ആരുടേയും പ്രശസ തല്‍പ്പര്യപ്പെടുന്നില്ല. എന്നാല്‍ നമ്മുടെ നാട് തിരിച്ചു ഇവര്‍ക്ക് നല്‍കുന്ന സ്നേഹം മാത്രം ഇവര്‍ മുതല്കൂട്ടാക്കിയെടുക്കുന്നു. ഇന്ന് എത്ര കൂട്ടായ്മകള്‍ ആണ് ദിനം പ്രതി ഉണ്ടാകുന്നത്. എന്നാല്‍ എല്ലാവരും  സ്വാന്തന പ്രവര്‍ത്തനങ്ങളില്‍   ഏര്‍പ്പെട്ടിരിന്നിട്ടും നമ്മുടെ നാട്ടില്‍ ഇനിയും എത്രയോപേര്‍ അല്ലെങ്കില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍, മേഘലകള്‍ ഇനിയും എത്രയോ ബാക്കിയാകുന്നു എന്നടത്താകുന്നു  ഇത്തരം കൂട്ടയമകളുടെ പ്രസക്തി. 

ഇത്തരത്തില്‍ കേരളത്തിലേക്ക് ഒഴുകികൊണ്ടിരിക്കുന്ന പണത്തിന്‍റെ കണക്ക് എടുത്തുനോക്കിയാല്‍ കേരളത്തിലെ സര്‍ക്കാര്‍ തല പ്രവര്‍ത്തനങ്ങളുടെ പതിന്മടങ്ങ്‌ വരും എന്ന് അതിശയോക്തിയില്ലാതെ തന്നെ പറയാന്‍ പറ്റും. പ്രവാസികളെ പറ്റി പറയുന്നടതൊക്കെ അവര്‍ ജോലിയും കഴിഞ്ഞു അലസതയില്‍ വിരാചിക്കുന്ന ഒരു കൂട്ടം  എന്നാണ്  പൊതുവേയുള്ള ധാരണ.  ഇത്തരത്തില്‍ ഉള്ള ഒരു മുഖം പ്രവാസികള്‍ക്ക് നല്‍കാന്‍ ബന്ധപ്പെട്ടവരും ശ്രമിക്കാറില്ല. ഇപ്പോള്‍ ഇത്തരത്തില്‍ ഉള്ള ശ്രമങ്ങള്‍ ലോകം അറിയുന്നത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ കൂട്ടായ്മകള്‍ വര്‍ദ്ധിച്ചതോടെയാണ്. ഇതോടെയാണ് ഇത്തരം സേവന മുഖങ്ങള്‍ക്കു സാമൂഹ്യ പ്രാധാന്യം നേടിയതും ലോക ശ്രദ്ധയായി മാറിയതും.

 ഇത്തരം സേവനങ്ങള്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനം കാഴ്ച വെക്കുവാന്‍ നാട്ടില്‍ വേണ്ടത്ര സംവിധാനങ്ങള്‍ ഇല്ലാത്തത്‌ കൊണ്ട് പലതും പ്രവാസികള്‍ ഉദ്ദേശിക്കുന്ന ഫലം ഉണ്ടാകുന്നില്ല എന്നുള്ള പരിഭവം പ്രവാസി കൂട്ടത്തില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്‌.. ഇത്തരത്തില്‍ ഈ  കൂട്ടായ്മകളെയെല്ലാം ഏകോപിച്ചു കൊണ്ട് പൊതുവായുള്ള ഫലപ്രാപ്തിയില്‍ വരുമാറു പ്രവര്‍ത്തനങ്ങള്‍ അതിന്റെതായ രീതിയില്‍ വഴി തിരിച്ചുവിടാന്‍ ഒരു പ്രാപ്തമായ രൂപരേഖ നാട്ടില്‍ രൂപപ്പെടുത്താന്‍ നമ്മുടെ സര്‍ക്കാര്‍ ശ്രമിക്കുകയാണെങ്കില്‍ നമ്മുടെ നാടിന്‍റെ മുഖം തന്നെ നമ്മുക്ക് മാറ്റിയെടുക്കാന്‍ സാധിച്ചേക്കാം ...   

തിരിച്ചു യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ പ്രവാസികള്‍  ചെയ്യുന്ന ഇത്തരം കാരുണ്യ പ്രവര്‍ത്തികള്‍ കണ്ടില്ലെന്നു നടിക്കാതെ അവരുടെ പ്രശ്നങ്ങള്‍ക്ക് കൂടി ഒരു പരിധിവരെ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കണം. അത് മുഖേന പ്രവാസികള്‍ക്ക്‌ തങ്ങളുടെതായ ഭൂമികയില്‍ കൂടുതല്‍ ഊര്‍ജ്വസ്വലതയോടെ പ്രവര്‍ത്തിക്കാനുള്ള കരുത്ത് പകര്‍ന്നു നല്‍കാം .അല്ലാത്ത പക്ഷം ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവനും തമ്മിലുള്ള അന്തരം കൂടുകയേ ഉള്ളൂ ....

10 comments:

  1. എഴുതിക്കോ.. ഇടക്കുവരാം..

    ReplyDelete
    Replies
    1. വരണം മറക്കരുത് ....ഹ ഹ നന്ദി ശ്രീജിത്ത്‌

      Delete
  2. പല പ്രാദേശിക കൂട്ടായ്മകളും നാട്ടില്‍ ചെയ്യുന്ന സേവനാം ശരിക്കും സ്തുത്യര്‍ഹം തന്നെ. തീര്‍ച്ചയായും അവ പ്രോത്സാഹിക്കപ്പെടെണ്ടാതാണ്. ഫണ്ട്‌ പിരിവിനായ്‌ ഇവിടെ വരുന്ന രാഷ്ട്രീയ പാര്‍ടികള്‍ക്ക് ചെയ്യാനാവാത്തത് പ്രവാസികള്‍ ചെയ്യുന്നു.
    best wishes..

    ReplyDelete
    Replies
    1. ശരിയാണ് ..നാട്ടില്‍ പ്രാദേശിക കൂട്ടായ്മകള്‍ സേവനം ചെയ്യുന്നതിന് പ്രചോതനം പ്രവാസി കൂട്ടായ്മകള്‍ ആണെന്നാണ്‌ എന്‍റെ വിശ്വാസം ..നന്ദി

      Delete
  3. നല്ല എഴുത്,
    നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും അതിനിവേണ്ടി നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഒരുപാട് ഉണ്ട്

    ReplyDelete
    Replies
    1. എത്രയോ പേര്‍ എന്ന് തന്നെ പറയാം ......അവരെ നമുക്ക് അനുസ്മരിക്കാം ....ഷാജു ..നന്ദി

      Delete
  4. തികച്ചും സ്തുത്യര്‍ഹമായ ചില സേവനങ്ങള്‍ ഇതില്‍ ചില കൂട്ടായ്മകള്‍ എങ്കിലും നടത്തുന്നുവെന്നത് എടുത്തു പറയേണ്ട കാര്യം തന്നെ....

    കൂട്ടായ്മകള്‍ക്ക് വെറും സോറ പറയാന്‍ മാത്രമല്ല മറ്റു ചില ലക്ഷ്യങ്ങള്‍ കൂടി നടപ്പാക്കാന്‍ കഴിയും എന്ന് കാണിച്ചു തന്ന ഇത്തരം കൂട്ടായ്മകളെ മറ്റുള്ളവര്‍ മാതൃക ആക്കെണ്ടത് തന്നെയാണ്

    ReplyDelete
    Replies
    1. ശരിയാണ് വേണുഗോപാല്‍ ജി ....അഭിപ്രായത്തിനു നന്ദി

      Delete
  5. നല്ല എഴുത്ത് സുബൈര്‍,
    ഒരു കാര്യം കൂടി,
    പ്രവാസി എന്ത് ചാരിറ്റി നാട്ടില്‍ ചെയ്താലും അതൊക്കെ കാശുല്ലവന്റെ നെഗളിപ്പായെ നമ്മുടെ ആളുകള്‍ കണക്കാക്കൂ എന്നത് സങ്കടകരമാണ്. ഹോസ്പിടല്‍, സ്കൂള്‍, അനാഥാലയം, എന്തിനു പത്തനംതിട്ട ജില്ലയില്‍ എയര്‍പോര്‍ട്ട് വരെ പണിതുകൊടുക്കാന്‍ തയാറായി കുറേപ്പേര്‍...... , രാജ്യ സുരക്ഷയും, സര്‍ക്കാര്‍ നൂലാമാലകള്‍ മറ്റും നോക്കിയും രാഷ്ട്രീയക്കാര്‍ക്ക് മേല്‍ക്കൈ ഇല്ലാത്തതിനാല്‍ ഒക്കെ അവഗണിക്കപ്പെടുകയോ അനുമതി നിഷേധിക്കപ്പെടുകയോ ചെയ്യുന്നു എന്നത് വിഷമകരമാണ്. വികസനം സ്വീകരിച്ചു നാട് നന്നാക്കുന്നതില്‍ എന്താണ് തെറ്റ്.

    ReplyDelete
  6. അതെ ,ജോസെലെറ്റ്‌ എം ജോസഫ്‌ നിങ്ങള്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ് ..നന്ദി

    ReplyDelete