തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Friday, 17 January 2014

വിട പറയുവാന്‍ സമയമായി ഖത്തറിനോട്

     എന്‍ എ എം കോളേജ് അലൂംനി ഖത്തര്‍ ചാപ്റ്റര്‍ ഒരുക്കിയ യാത്രയപ്പില്‍ , ബഹു: കേരള കൃഷി വകുപ്പ് മന്ത്രി കെപി മോഹനന്‍ ഉപഹാരം        കൈമാറുന്നു. ഒപ്പം പ്രശസ്ത ചലച്ചിത്ര നടി മല്ലിക സുകുമാരന്‍ ....(03/03/2014 @ FCC, Doha-Qatar)


ദൈവാനുഗ്രഹത്താല്‍ ഭൗതികമായും ആത്മീയപരമായും (ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ )എന്നെ വളരുവാന്‍ സഹായിച്ചതും, നിരാശ്രയത്തില്‍ നിന്നും ആശ്രയം നല്‍കി അനുഗ്രഹിച്ചതുമായ, ഖത്തറില്‍ നിന്നുള്ള അവസാനത്തെ ഈ ബ്ലോഗ്‌ എഴുതുമ്പോള്‍ ,ഖത്തര്‍ എന്ന ആദിധേയരജ്യത്തില്‍ നിന്നും ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുവാൻ ആറര വര്‍ഷം നീണ്ടുകിടക്കുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ തട്ടിയങ്ങനെ കിടക്കുന്നു.

പ്രവാസിയുടെ വേദനകളും പ്രയാസങ്ങളും ഏറ്റെടുക്കുവാന്‍ തയ്യാറായി "ഖത്തര്‍ "  നമ്മെ വരവേല്‍ക്കുന്ന ആ ഒരു മുഹൂര്‍ത്തം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഒറ്റപ്പെട്ടുപോയ ദ്വീപില്‍ അകപ്പെട്ടു പോയ  ഓരോ പ്രവാസിയെയും വിശാല മനസ്കര്‍ ആയ ഖത്തര്‍ ഏറ്റെടുക്കുകയും, തലോടുകയും,സാന്ത്വനപ്പെടുത്തുകയും ചെയ്യുന്നതാണ് നാം പിന്നീട് കാണുന്നത്. മുന്‍പ്‌ ദുബായിലും ഒമാനിലും പോയെങ്കിലും ഖത്തര്‍ നല്‍കിയ സാന്ത്വനം, സുരക്ഷ, പരിലാളനം മുതലായവ മറ്റുള്ള രാജ്യങ്ങളെ കവച്ചുവയ്ക്കുന്ന അനുഭവമാണ് നമുക്ക് പകര്‍ന്ന് നല്‍കുന്നത്. 

Friday, 27 December 2013

രാജ്യം പൗരന്മാരോട് കാണിക്കുന്ന രണ്ടു തരത്തിലുള്ള നീതി."ദേവയാനി" ഇപ്പോള്‍ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ്,  അതല്ല മറിച്ച് അഭമാനമായി മാറിയിരിക്കുകയാണ് എന്ന തരത്തിലും ചര്‍ച്ചകള്‍ നവമാധ്യമങ്ങളില്‍ നിറയുന്ന ഈ സന്ദര്‍ഭത്തില്‍ , ഇത്തരം വിഷയങ്ങളില്‍ നാം മൗനിയാകുന്നത് രാജ്യത്തിന്‍റെ നല്ല ഭാവിക്ക്‌ ഗുണം ചെയ്യില്ല എന്നതിനാല്‍ പൗരന്‍ എന്ന നിലയില്‍ നമുക്ക് ഉണ്ടാകുന്ന അഭിപ്രായങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. നമ്മുടെ മുന്‍പ്രസിഡന്‍റ്  അബ്ദുല്‍ കലാം മുസ്ലിം നാമധാരിയായത് കൊണ്ട് മാത്രം അമേരിക്ക ഉടുമുണ്ടഴിച്ചു അഭമാനിച്ചത് നാം മറന്നു കാണില്ല. അന്ന് ഉണരാത്ത "നയതന്ത്രം"  ഇന്ന് ഉണര്‍ന്നു പ്രവൃത്തിക്കുന്നതിന്റെ ചേതോവികാരം തീര്‍ച്ചയായും നാം തിരിച്ചറിയേണ്ടതാണ്. ആരാണ് ദേവയാനി ഖൊബ്രഗടെ, ആരാണ് അബ്ദുല്‍ കലാം.

Wednesday, 4 December 2013

ആഭ്യന്തര മന്ത്രിക്കൊരു തുറന്ന കത്ത്‌

ബഹുമാന്യ ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിലേക്ക് ഒരു 
പ്രവാസിയുടെ കത്ത്‌.

ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്ന ജയില്‍ ജീവിതം തന്നെയായിരിക്കണം നാം, ജയില്‍ പുള്ളികള്‍ക്കും നല്‍കേണ്ടത്. അല്ലാതെ അത് മാത്രം ബ്രിട്ടീഷ്കാര്‍ ഭരിക്കുന്നതിനും മുന്‍പുള്ള അവസ്ഥ നിലനില്‍ക്കുന്നത് പ്രത്യേകിച്ചും ദൈവത്തിന്‍റെ നാടിന് (ഇന്ന് ശൈത്താന്റെ നാട് )യോജിച്ചതല്ല. അതിനാല്‍ ആധുനികതയുടെ നൂതനവല്‍ക്കരണം നമ്മുടെ ജയിലുകളില്‍ അത്യന്താപേക്ഷിതമാണ്. അതിന് വേണ്ടിയുള്ള നടപടികള്‍ നമ്മുടെ ആഭ്യന്തര വകുപ്പ്‌ തുടക്കമിട്ടതില്‍ ഞങ്ങള്‍ അഭിമാനപുളകിതരാകുന്നു !

Saturday, 9 November 2013

ചിതലരിച്ച പ്രത്യയശാസ്ത്രവുമായി പിണറായി അധികാര കസേലയിലേക്ക് !

വ്യക്തമായ മൂല്യങ്ങളുമായി, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങാതെ, ജനസേവനം മാത്രം ലക്ഷ്യമാക്കികൊണ്ട്, അതിലൂടെ ദൈവ പ്രീതിയില്‍ എത്താം എന്ന ചിന്താകതിയുമായി പ്രവൃത്തിക്കുന്ന ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയെ ഇടയ്ക്ക്ടെ കൊട്ടുക എന്നത്, നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിരം കലാപരിപാടിയാണ്. തങ്ങളുടെ ചൊല്‍പ്പടിക്ക് കിട്ടുന്നവരെ കൂടെ കൂട്ടുകയും മറിച്ചാണെങ്കില്‍ തള്ളിക്കളയുകയും ചെയ്യുന്ന പ്രവണത എല്ലാ പാര്‍ട്ടികളുടെയും നയമാണ്.

Sunday, 13 October 2013


Sunday, 6 October 2013

പതിനാറില്‍ കുടുങ്ങികിടക്കുന്ന സമുദായം !

പുതിയ കാലത്തിന്‍ വായനക്കിടയില്‍ പ്രകൃതിയുടെ മാറ്റങ്ങളെ വിശകലനം ചെയ്യുന്നതിനുള്ള മനുഷ്യന്‍റെ പാക പിഴവുകളാണ് ഇന്നിന്‍റെ നാശത്തിന്‍റെ തുടക്കം. വരും വരാഴ്കകള്‍ ചിന്തിക്കാതെ പഴയ സമ്പ്രദായങ്ങള്‍ അതേപോലെ പിന്തുടരാനുള്ള തിടുക്കത്തില്‍ പ്രകൃതി മനുഷ്യനില്‍ വരുത്തുന്ന മാറ്റങ്ങളും കാലങ്ങളില്‍ വരുത്തുന്ന വ്യതിയാനങ്ങളും നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത്.

Tuesday, 16 July 2013

പ്രവാസികള്‍ ആര്‍ക്ക് വേണ്ടി മെഴുകുതിരിയാകുന്നു...?


പ്രവാസി ഉരുകിയൊലിച്ചു, വിശന്നുവലഞ്ഞു കൊണ്ട് നാട്ടില്‍ കൊട്ടാരം കണക്കെ വീട് വെയ്ക്കുന്നു. സ്ഥലങ്ങള്‍ വാങ്ങി കൂട്ടുന്നു. ഭാര്യക്ക്‌ യാത്ര ചെയ്യാന്‍ കാര്‍, കുട്ടികള്‍ക്ക് ഇഗ്ലീഷ്‌ വിദ്യാഭ്യാസം,  മൊബൈല്‍, ബൈക്ക്. ശരാശരി, ഏതൊരു പ്രവസിയോടും  എന്താണ് നാട് പിടിക്കാന്‍ നോക്കാത്തത് എന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം, മക്കള്‍ എവിടെയുമെത്തിയില്ല, അവര്‍ക്ക് ജീവിക്കാന്‍ എന്തെങ്കിലും കരുതണം എന്നാണ്. ഇന്ന് പ്രവാസി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഒരു പരിധിവരെ മനശാസ്ത്രന്ജന്മാര്‍ പറയുന്ന കാരണം, അധാര്‍മികതയില്‍ ആണ്ടുപോയ പ്രവാസി സന്താനങ്ങളും ഭാര്യമാരും ആണെന്നാണ്. ആര്‍ത്തി പൂണ്ട പ്രവാസി എല്ലാം വെട്ടിപിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ, അവസാനം പ്രാവാസിയായ നിനക്ക് അന്ത്യവിശ്രമം കൊള്ളാന്‍ ആറടി മണ്ണിന്‍റെ അവകാശം,  നിന്‍റെ ഉറ്റവരില്‍  നിന്നും നിനക്ക് ലഭിക്കില്ല എന്ന്. ഇതറിയാന്‍, നീ ഈ ലോകത്തോട് വിടപറയേണ്ടിയിരിക്കുന്നു.