തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Tuesday, 16 July 2013

പ്രവാസികള്‍ ആര്‍ക്ക് വേണ്ടി മെഴുകുതിരിയാകുന്നു...?


പ്രവാസി ഉരുകിയൊലിച്ചു, വിശന്നുവലഞ്ഞു കൊണ്ട് നാട്ടില്‍ കൊട്ടാരം കണക്കെ വീട് വെയ്ക്കുന്നു. സ്ഥലങ്ങള്‍ വാങ്ങി കൂട്ടുന്നു. ഭാര്യക്ക്‌ യാത്ര ചെയ്യാന്‍ കാര്‍, കുട്ടികള്‍ക്ക് ഇഗ്ലീഷ്‌ വിദ്യാഭ്യാസം,  മൊബൈല്‍, ബൈക്ക്. ശരാശരി, ഏതൊരു പ്രവസിയോടും  എന്താണ് നാട് പിടിക്കാന്‍ നോക്കാത്തത് എന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം, മക്കള്‍ എവിടെയുമെത്തിയില്ല, അവര്‍ക്ക് ജീവിക്കാന്‍ എന്തെങ്കിലും കരുതണം എന്നാണ്. ഇന്ന് പ്രവാസി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഒരു പരിധിവരെ മനശാസ്ത്രന്ജന്മാര്‍ പറയുന്ന കാരണം, അധാര്‍മികതയില്‍ ആണ്ടുപോയ പ്രവാസി സന്താനങ്ങളും ഭാര്യമാരും ആണെന്നാണ്. ആര്‍ത്തി പൂണ്ട പ്രവാസി എല്ലാം വെട്ടിപിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ, അവസാനം പ്രാവാസിയായ നിനക്ക് അന്ത്യവിശ്രമം കൊള്ളാന്‍ ആറടി മണ്ണിന്‍റെ അവകാശം,  നിന്‍റെ ഉറ്റവരില്‍  നിന്നും നിനക്ക് ലഭിക്കില്ല എന്ന്. ഇതറിയാന്‍, നീ ഈ ലോകത്തോട് വിടപറയേണ്ടിയിരിക്കുന്നു.  


ഇത് എഴുതുന്ന സമയത്തും സൗദിയില്‍ ഒരു പ്രവാസിയുടെ ജഡ-ശരീരം ആര്‍ക്കും വേണ്ടാതെ (ഭാര്യക്കും കുട്ടികള്‍ക്കും കിട്ടാനുള്ള പണം കിട്ടിയാല്‍ മതി.ഭൗതികദേഹം ആവിശ്യമില്ല) അനാഥമായി മോര്‍ച്ചറിയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ നമ്മളെ വല്ലതെയൊന്നും പ്രയസപ്പെടുത്താറില്ല. കാരണം സമാനമായ കേസ്സുകള്‍ നിത്യേനയെന്നോണം നമ്മള്‍ വായിച്ചു തള്ളുന്നു. നാട്ടിലെ ഉറ്റവരുടെയും സര്‍ക്കാരിന്‍റെയും ചെയ്തികള്‍ കാണുമ്പോള്‍, പ്രാസമോപ്പിക്കാന്‍ വേണ്ടി എഴുത്തുകാര്‍ പ്രവാസികളെ കറവ പശുവെന്നും, ഉരുകിയൊലിക്കുന്ന മേഴുകുതിരിയെന്നും ഒക്കെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ പ്രവാസികള്‍ നാടും വീടും കുടുംബവും ഒക്കെ വിട്ട് ഇവിടെ വന്നു ഒരു നെരത്തെ ഭക്ഷണം പോലും നേരാം വണ്ണം കഴിക്കാതെ, ഉണങ്ങിയ കുബൂസും മറ്റും കഴിച്ചുകൂട്ടി ജീവിതം ഹോമിക്കുമ്പോള്‍, നാട്ടില്‍ മക്കളും ഭാര്യയും സമ്പല്‍സമൃദ്ധിയില്‍ ജീവിക്കുന്നു എന്നതാണ് ഒരു പ്രവാസിയുടെ സന്തോഷം.

എന്നാല്‍ ഇന്ന് നമ്മള്‍ കാണുന്ന കാഴ്ച്ച അതിഭീകരവും പുനര്‍ വായനയ്ക്ക് പ്രേരിപ്പിക്കെണ്ടതുമാകുന്നു. നിലവിലെ പ്രവാസികളോടുള്ള സമൂഹത്തിന്‍റെയും, പ്രത്യേകിച്ചും കുടുംബത്തിന്റെ അല്ലെങ്കില്‍ ആശ്രിതരുടെ മനോഭാവം മാറിയിരിക്കുന്നു എന്നുവേണം കരുതാന്‍.. പ്രവാസിയെ ചൂഷണം ചെയ്യാവുന്ന എല്ലാ രീതിയിലും ചൂഷണം ചെയ്യുകയും  ഇനി ഒന്നും കിട്ടാനില്ല എന്ന അവസ്ഥയില്‍ വരുമ്പോള്‍ തള്ളിപറയുകയും അല്ലെങ്കില്‍ കുടുംബത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്യുന്ന അവസ്ഥ വളരെ പരിതാപകരമാകുന്നു. ഏതൊരു പ്രവാസിയും പ്രവാസ ജീവിതം തുടങ്ങിയാല്‍ പിന്നെ അവസാനിപ്പിക്കുവാന്‍ പ്രയാസമാണ്. അതിനിടയില്‍ കുറെ രോഗങ്ങളും മറ്റുമായിരിക്കും അവന് കൂട്ട്. എന്നാല്‍ രോഗിയായി വരുന്ന പ്രവാസിയെ സ്വീകരിക്കാന്‍ കുടുംബത്തിനു ഉണ്ടാകുന്ന പ്രയാസം നമുക്ക് മനസ്സിലാക്കാം. സ്വജീവിതം തന്‍റെ കുടുംബത്തിനു വേണ്ടി മാറ്റിവെച്ച പ്രവാസിയുടെ മരണശേഷം ഒരു ഇത്തിരി മണ്ണ്, അത് മാത്രമെ അവന് നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നുള്ളൂ. അത് തടയാന്‍ മുന്നോട്ടു വരുന്ന കുടുംബമെ, നിങ്ങളെ  ഊട്ടുവാന്‍ വേണ്ടി അവന്‍ വെള്ളം കുടിച്ചു, നിങ്ങളെ ഉടുപ്പിക്കാന്‍ വേണ്ടി അവന്‍ തുന്നിച്ചേര്‍ത്ത വസ്ത്രം ധരിച്ചു, നിങ്ങള്‍ക്ക് ജീവിതം തരാന്‍ വേണ്ടി, അവന്‍ ജീവിക്കാന്‍ മറന്നു. എന്നിട്ടും ഒരു ആറടി മണ്ണ് അവന് നിഷേധിക്കുവാന്‍ വെമ്പുന്ന നിങ്ങളുടെ മനസ്സ്‌ ഉണ്ടല്ലോ, എന്താണ് അതിന് പ്രചോദനം.

കാര്യങ്ങള്‍ ഒരിക്കലും സമന്യവല്‍ക്കരിച്ചു കൊണ്ട് പറയുകയല്ല. എന്നാലും ഇത്തരം ചെയ്തികള്‍ നമ്മുടെ നാട്ടില്‍ നിന്ന്‍ പോലും ഉണ്ടാകുന്നു എന്ന അവസ്ഥ അതിഭീകരമാണ്. നാടിന്‍റെ സമ്പത്ത്‌ വിവസ്ഥ കാത്തു സൂക്ഷിക്കുന്നത് പ്രവാസിയാണ് എന്ന തിരിച്ചറിവ്, ഇത്തരം അനിഷ്ട സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത്‌ നിന്നെങ്കിലും ഉണ്ടാകണം. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ വിദേശ കാര്യാലയം സന്ദര്‍ഭാനുസരണം ഉണര്‍ന്ന് പ്രവൃത്തിക്കെണ്ടതുണ്ട്. അല്ലായെങ്കില്‍ ഇത്തരം നീരസമുണ്ടാക്കുന്ന പ്രതിസന്ധികള്‍ നമ്മുടെ രാജ്യത്തെ പ്രവാസികളെ കാര്‍ന്നു തിന്നും. മാസങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ സര്‍ക്കാരുകള്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നും ചെയ്യാന്‍പോലും പറ്റുന്നില്ല എന്നിടത്താണ് നമ്മള്‍ നിസ്സഹായകരാകുന്നത്. XXXX17 comments:

 1. തുടങ്ങാന്‍ എളുപ്പവും അവസാനിപ്പിക്കാന്‍ പ്രയാസവുമായ പ്രവാസം

  ReplyDelete
  Replies
  1. നാം തീരുമാനിക്കണം എന്തിന് വന്നു എന്നും, എന്താണ് ലക്ഷ്യം എന്നും

   Delete
 2. You r pravasi only because to fulfil your desires of mind not the needs. If for needs Kerala is enough to earn you bread and other basic needs. You want good status, good car, home etc. you stick here until death or illness issue you a warrant.

  you can come here and make a plan that after this much year i will return with this much of saving and will serve rest in the home country. No body have a retirement plan here in gulf as far i see.

  ReplyDelete
  Replies
  1. താങ്കള്‍ ആരാണെന്ന്റിയില്ല എന്നാലും, കേരളത്തില്‍ ജീവിക്കാനുള്ള ഭക്ഷണം പാര്‍പ്പിടം ഒക്കെ ധാരാളം ഉണ്ട് എന്ന് താങ്കള്‍ പറഞ്ഞല്ലോ. കേരളത്തിലെ പ്രവാസികള്‍ എല്ലാവരും ഒരു ദിവസം തിരിച്ചു വന്നാല്‍ അറിയാം ഇയാളുടെ ഈ വീമ്പ് പറയല്‍ ! പ്രവാസികളില്‍ താങ്കള്‍ സൂചിപ്പിച്ചത്‌ പോലെ നല്ല നിലയില്‍ ജീവിക്കുന്നവര്‍ 13.5 % മാത്രമെ വരുന്നുള്ളൂ അപ്പോള്‍ ബാക്കിയുള്ളവര്‍ ?

   Delete
 3. nammal ithoru sheelamaakkanam!

  ReplyDelete
 4. പ്രവാസി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു

  ReplyDelete
 5. K.s. Mohammad Ali28 July 2013 at 02:55

  നാട്ടില്‍ മക്കളും ഭാര്യയും സമ്പല്‍സമൃദ്ധിയില്‍ ജീവിക്കുന്നു എന്നതാണ് ഒരു പ്രവാസിയുടെ സന്തോഷം..............

  ReplyDelete
  Replies
  1. അത് തന്നെയാണ് പ്രവാസിയെ നയിക്കുന്നത്

   Delete
 6. pravasikal kudumthinta nattinta abimanamanu god bless your life!!!

  ReplyDelete
  Replies
  1. തീര്‍ച്ചയായും അതിനെ ഞാന്‍ മറക്കുന്നില്ല ...പക്ഷെ മറുപുറവും നാം ചിന്തിക്കെണ്ടേ

   Delete
 7. ചിന്തനീയമായ രചന

  ReplyDelete
 8. ദാഹികുംപോൾ ഒരു റിയാലിന് പോലും ഒരു ബോട്ടിൽ വെള്ളം വാങ്ങി കുടിക്കാതെ നാട്ടിലുള്ള കുടുംബത്തിനു വേണ്ടി കരുതി വെക്കുന്ന ഖത്തറിലെ ഒരു പ്രവാസിയെ പറ്റി ഒരു സുഹൃത്തിൽ നിന്നും ഞാൻ അറിഞ്ഞിരുന്നു . ഇങ്ങനെയൊക്കെ കഷ്ടപ്പ്ട്ടു ഉണ്ടാകുന്ന പണം നാട്ടിൽ എത്തിയാൽ അത് വാങ്ങാൻ ഭാര്യ പോകുന്നത് ഒരു ഓട്ടോസ്പെഷ്യൽ ആയി പിടി ച്ചിട്ടു പണവുമായി തിരിച്ചു വരുന്നതോ ഒരു ഷോപ്പിങ്ങും ഹോട്ടലിൽ ഭക്ഷണവും ഒക്കെ കയിഞ്ഞിട്ടും. നാട്ടിൽ ഇപ്പൊ ഇത്തരം കാഴ്ചകൾ എന്നും കാണാം . സ്വന്തം ബന്ധുക്കൾ തന്നെയാണ്പ്രവാസിയെ കൂടുതലും ചൂഷണം ചെയ്യുന്നത്. .

  ReplyDelete
  Replies
  1. തീര്‍ച്ചയായും സ്വന്തക്കാര്‍ക്കു വേണ്ടിയാണല്ലോ പ്രവാസി പ്രവാസിയായത്‌

   Delete
 9. ഞാനും ഒരു പാവം പ്രവാസി ...
  ഊട്ടുവാന്‍ വേണ്ടി അവന്‍ വെള്ളം കുടിച്ചു, നിങ്ങളെ ഉടുപ്പിക്കാന്‍ വേണ്ടി അവന്‍ തുന്നിച്ചേര്‍ത്ത വസ്ത്രം ധരിച്ചു, നിങ്ങള്‍ക്ക് ജീവിതം തരാന്‍ വേണ്ടി, അവന്‍ ജീവിക്കാന്‍ മറന്നു. എന്നിട്ടും ഒരു ആറടി മണ്ണ് അവന് നിഷേധിക്കുവാന്‍ വെമ്പുന്ന നിങ്ങളുടെ മനസ്സ്‌ ഉണ്ടല്ലോ, എന്താണ് അതിന് പ്രചോദനം.

  ആശംസകൾ ...
  വീണ്ടും വരാം ....
  സസ്നേഹം ,
  ആഷിക് തിരൂർ

  ReplyDelete