തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Sunday, 6 October 2013

പതിനാറില്‍ കുടുങ്ങികിടക്കുന്ന സമുദായം !

പുതിയ കാലത്തിന്‍ വായനക്കിടയില്‍ പ്രകൃതിയുടെ മാറ്റങ്ങളെ വിശകലനം ചെയ്യുന്നതിനുള്ള മനുഷ്യന്‍റെ പാക പിഴവുകളാണ് ഇന്നിന്‍റെ നാശത്തിന്‍റെ തുടക്കം. വരും വരാഴ്കകള്‍ ചിന്തിക്കാതെ പഴയ സമ്പ്രദായങ്ങള്‍ അതേപോലെ പിന്തുടരാനുള്ള തിടുക്കത്തില്‍ പ്രകൃതി മനുഷ്യനില്‍ വരുത്തുന്ന മാറ്റങ്ങളും കാലങ്ങളില്‍ വരുത്തുന്ന വ്യതിയാനങ്ങളും നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത്.


സമുദായത്തിന്‍റെ  പുതിയ ഇടപ്പെടലുകള്‍ വരുത്തിയ വിനാശകരമായ വിമര്‍ശനങ്ങള്‍ക്ക് പൊതുസമൂഹം സാക്ഷിയാകേണ്ടി വന്നത്, പൊതുമണ്ഡലത്തില്‍ എങ്ങനെ കാര്യങ്ങളെ കൈകാര്യം ചെയ്യാം എന്നതിലെ പക്വതയില്ലാഴ്മണ് തെളീക്കുന്നത് .  ഒരു വിഷയത്തില്‍ എങ്ങനെ പൊതുവികാരത്തെ മാറ്റിയെടുക്കാം അല്ലെങ്കില്‍ നമ്മുടെ തീരുമാനം പൊതുമണ്ഡലത്തില്‍ എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നൊന്നും ആലോചിക്കാതെയായിരുന്നു "മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തെ" കുറിച്ചുള്ള സമുദായത്തിന്റെ ഇടപ്പെടല്‍ .ആ ഇടപെടലുകള്‍ ഗുണത്തെക്കാളേറെ സമുദായത്തെ ദോഷകരമായി ബാധിച്ചു എന്നിടത്താണ് ഒരു വിഷയത്തെ അവതാനതയോടെ കൈകാര്യം ചെയ്യുന്നതും, ആ വിഷയത്തില്‍ അഭിപ്രായ ഐക്യമനോഭാവം പുലര്‍ത്തുന്നതിലും സമുദായ സംഘടനകളും മറ്റും പരാജയപ്പെട്ടത്‌. ആ പരാജയമാകട്ടെ കേരളത്തിന്‍റെ പൊതു മണ്ഡലത്തില്‍ ഇസ്ലാമിന്‍റെ മുഖം വികൃതമാക്കാന്‍ മാത്രമേ സഹായിച്ചിട്ടുള്ളൂ. മീഡിയാകളിലും നൂതന ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇന്ന് പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തില്‍ എന്താണോ മുസ്ലിം സംഘടനകള്‍ ഉദ്ദ്യേശിച്ചത് , അതിന്‍റെ നേര്‍വിഭരീത ഫലം ഉണ്ടാകുമാര്‍ വിഷയം  മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തില്‍ കാര്യങ്ങളെ എത്തിച്ചത്‌ ചില സംഘടനകളുടെ അനാവിശ്യമായ ഇടപ്പെടലുകള്‍ തന്നെയാണ്.

യഥാര്‍ത്ഥത്തില്‍ ഈ വിഷയം സമൂഹത്തില്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നത് , ഇങ്ങനെയായിരുന്നില്ല. മുസ്ലിം പെണ്‍കുട്ടികളെ പതിനാറില്‍ കെട്ടിക്കുന്നതിനോട്  ഒരിക്കലും യോജിക്കുവാന്‍ ഈയുള്ളവന് പറ്റില്ല. അതിന് വേണ്ടി സമുദായം കണ്ണീര്‍ പൊടിക്കുന്നതിനോടും ഒട്ടും അനുകമ്പ പുലര്‍ത്താനും പ്രയാസമാണ്.എന്നാല്‍ അനിവാര്യമായ ഒറ്റപ്പെട്ട അത്തരം വിവാഹങ്ങള്‍ നിയമവിധേയമാക്കുന്നതിനു വേണ്ടിയാണ് സംഘടനകള്‍ ഇത്തരത്തില്‍ ഒരു കൂട്ടായ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. പക്ഷെ അതിന് സ്വീകരിച്ച വഴി ശരിയായില്ല. അതിനോടും യോജിക്കുവാന്‍ പ്രയാസമാണ്.

ഇസ്ലാമില്‍ പ്രായപൂര്‍ത്തിയായാല്‍ കല്യാണം നടത്താം. അതിന് വയസ്സ് കൃത്യമായിട്ട് തിട്ടപ്പെടുത്തിയിട്ടുമില്ല എന്ന ന്യായം ഉന്നയിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുന്നത് നല്ലതാണ്. പതിനാറില്‍ കെട്ടിക്കാത്തത് കൊണ്ട് അവള്‍ നശിക്കുന്നതിനെക്കാള്‍ പതിന്മടങ്ങ്‌ പതിനാറില്‍ കെട്ടിച്ചുവിട്ട കുടുംബങ്ങള്‍  പ്രശ്നങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന അവസ്ഥയിലാണ്  എന്നതാണ് വാസ്തവം.  

ഒറ്റപ്പെട്ട പതിനാറ് വയസ്സ് കല്യാണത്തെ പൊതുവല്‍ക്കരിച്ചുകൊണ്ട് സമുദായത്തിന്റെ ബാനറില്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുമ്പോള്‍ , നഷ്ടം മൊത്തം സമുദായം അനുഭവിക്കേണ്ടി വരുന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ കിടപ്പ്. ഇത്തരത്തില്‍ വികലമായ ആശയങ്ങളും തീരുമാനങ്ങളും സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അത് എത്രമാത്രം മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ പിന്നീട് വികലമാക്കപ്പെടാനുള്ള അതിവിതൂരമായ സാധ്യതപോലും ഉണ്ടാകുവാന്‍ പാടില്ല എന്ന ശുഷ്ക്കാന്തി തീര്‍ച്ചയായും സമുദായ പണ്ഡിതന്‍മാരും, സംഘടനാ നേതാക്കന്‍മാരും  പാലിക്കേണ്ടത് സമുദായത്തിന് വിശേഷിച്ചും പൊതു സമൂഹത്തിന് പൊതുവായും നല്ലതാണ്.  അതിനാല്‍ ഈ പ്രശ്നത്തില്‍ ഒരു പുനര്‍വായനയ്ക്ക് എല്ലാവരും തയ്യാറാകണം. അങ്ങനെയെല്ലായെങ്കില്‍ , എന്താണോ സമുദായ സംഘടനകള്‍ കൂട്ടായി തീരുമാനിച്ചത്‌ , അത് തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കുന്നതില്‍ കലാശിക്കുകയും, വലിയ  രീതിയില്‍ സമുദായം വിലകൊടുക്കെണ്ടിയും വരും.

പുതിയ കാലത്തിന്റെ തേരോട്ടത്തില്‍ പെണ്‍കുട്ടികള്‍ അനാശാസ്യത്തിനും, പീഡനങ്ങള്‍ക്കും വിധേയമാകുന്നുവെങ്കില്‍ അതിനുള്ള മറുമരുന്നാണ് സമുദായ നേതാക്കള്‍ ആലോചിച്ചതെങ്കില്‍  ഇങ്ങനെയായിരുന്നില്ല കാര്യങ്ങളെ എത്തിക്കെണ്ടിയിരുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് മുസ്ലിം സമുദായത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ ഉയര്‍ന്ന് വരുന്ന സഹാജര്യത്തില്‍ ഇത്തരം ഒരു കഴ്ച്ചപ്പാടുമായി സംഘടനകള്‍ മുന്നിട്ടിറങ്ങിയത് പരിതാപകരം എന്നല്ലാതെ എന്തു പറയാന്‍ . കാലം മുന്നോട്ട് കുതിക്കുമ്പോള്‍ മുസ്ലിം സ്ത്രീകളെ കാലയവനികയ്ക്കുള്ളില്‍ തള്ളുവാനാണ് ഇത്തരം തീരുമാനങ്ങള്‍ സഹായിക്കുകയുള്ളൂ. 

മുസ്ലിം സ്ത്രീകളെ വീടുകളില്‍ തളിചിട്ടവര്‍ , അവരില്‍ നിന്നും ഇന്ന് കാണുന്ന തരത്തില്‍  സ്ത്രീകളെ മാറ്റിയെടുക്കുവാന്‍ ഒരു പാട് പരിശ്രമങ്ങള്‍ നാം നടത്തിയപ്പോള്‍ കര്‍മ്മോല്‍സുകരും , വിദ്യാഭ്യാസത്തില്‍ ഉയര്‍ന്നവരുമായ പൊതുമണ്ഡലത്തിന്‍റെ എല്ലാ മേഖലകളിലും കഴിവ്‌ തെളീയ്ക്കാന്‍ പാകത്തില്‍ നമ്മുടെ സ്ത്രീകള്‍ വളര്‍ന്ന് വന്നിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാരായ പുരോഗമന പ്രസ്ഥാനങ്ങളെ പോലും കൂടെ ചേര്‍ത്തിരിക്കുകയാണ് "പൌരോഹിത്യം" എന്നത്  ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്നു.

മുസ്ലിം സമുദായത്തിനേറ്റ കറുത്ത കുത്തുകള്‍ ആയ "അറബി കല്യാണം", "മൈസൂര്‍ കല്യാണം"   മുതലായവയുടെ പ്രയാസങ്ങള്‍  നേരിടേണ്ടി വന്ന കുടുംബങ്ങള്‍ ഇന്നും നമ്മുടെയിടയില്‍ ബാക്കിപത്രമായി അവശേഷിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ വീണ്ടും സജീവമായി നിലനിര്‍ത്താനെ പുതിയ വിവാദം കൊണ്ട് സാധിക്കുകയുള്ളൂ. ആഗോളതലത്തില്‍ പൊതുവെയും അതിന്‍റെ ഭാഗമായി കേരളത്തിലും ഇന്ന് മുസ്ലിങ്ങള്‍ പല തലങ്ങളിലും വെട്ടയാടപ്പെടുകയാണ് . മുസ്ലിങ്ങളുടെ മേല്‍ കുതിര കേറാന്‍ കിട്ടുന്ന അവസരങ്ങളൊന്നും വിപ്ലവാചര്യന്‍ മാറും ശത്രുക്കളും പാഴാക്കാറില്ല. അതിനാല്‍ സമൂഹത്തില്‍ ഇത്തരക്കാര്‍ക്ക് അടിക്കാനുള്ള വടി നാം തന്നെ എറിഞ്ഞുകൊടുക്കണോ എന്ന് തീരുമാനിക്കുക. ഈ വിഷയത്തില്‍ അടിക്കാനുള്ള വടി കൊടുത്ത സമുദായം എന്ന പേരും നമ്മെ തേടിയെത്തി.   പെണ്‍കുട്ടികള്‍ പഠിക്കുന്നതാണ് എല്ലാ പീഡനങ്ങള്‍ക്കും കാരണം എന്നുംകൂടി നാം കേള്‍ക്കെണ്ടിയിരിക്കുന്നു. സമൂഹത്തില്‍ വേറിട്ട നിലപാടുകള്‍ എടുക്കുവാനുള്ള ഇടപെടലുകള്‍ നടത്തുമ്പോള്‍ പക്വമായി,അവതാനതയോടെ ഇത്തരം സെന്‍സിറ്റീവായിട്ടുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു.

പുതിയ കാലഘട്ടത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കി സമയം കൊല്ലുവാന്‍ മുസ്ലിം സമൂഹത്തിന് സാധ്യമല്ല. ഉള്ള സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തുവാനാണ് നാം ആലോചിക്കേണ്ടത്. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തിലും ശരിയെക്കാള്‍ ഏറെ തെറ്റായ വിവരങ്ങള്‍ ആണ് പൊതുസമൂഹത്തിന് ലഭിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ പഠനവും വിവാഹവും തമ്മില്‍ ബദ്ധിപ്പിക്കുന്നതിനോടും യോജിക്കുവാന്‍ പ്രയാസമാണ്. പഠനം എന്നത് ലൈഫ് ലോങ്ങ്‌ പ്രോസ്സസ് ആയതിനാല്‍ അങ്ങനെ ചിന്തിക്കുന്നതില്‍ യാതൊരുവിധ യുക്തിയുമില്ല. അതിനാല്‍ തന്നെ വിവാഹത്തോടെ പഠനം അവസാനിക്കും എന്ന തരത്തില്‍ നടക്കുന്ന കോലാഹലങ്ങള്‍ക്ക് അര്‍ത്ഥമില്ലതാനും. എന്നിരിന്നാലും പതിനാറില്‍ കെട്ടിക്കണം എന്നതിനര്‍ത്ഥമാക്കെണ്ടതില്ലതാനും. 

നൂനപക്ഷമായ ഇത്തരം വിവാഹങ്ങളെ പൊതുവല്‍ക്കരിക്കുകയും, സമന്യവല്‍ക്കരിക്കുകയും ചെയ്യാതെ ഇത്തരം ജീര്‍ണ്ണതകള്‍ പ്രോത്സാഹിപ്പിക്കാതെ പക്വമായ തീരുമാനങ്ങളും ഇടപ്പെടലുകളും ഈ വിഷയത്തില്‍ മുസ്ലിം സമുദായ നേതാക്കളില്‍ നിന്നും  സംഘടനാതലത്തില്‍ നിന്നും പ്രതീക്ഷിക്കുന്നു. XXX12 comments:

 1. സ്ത്രീധനം കണക്ക് പറഞ്ഞു ചോദിച്ചു വാങ്ങിക്കുന്നത് അഭിമാനമായി കാണുന്ന ഒരു സമൂഹം, കല്യാണ ചെലവ് നടത്താന്‍ പെണ്‍ വീട്ടുകാരോട് ലക്ഷങ്ങള്‍ ആവശ്യപ്പെടുന്ന കാരണവന്‍മാര്‍, ഒരു തീന്‍മേശയില്‍ എണ്ണിയാല്‍ തീരാത്തത്ര ഭക്ഷണ വിഭവങ്ങള്‍ വിളമ്പി അന്തസ്സ് നിലനിര്‍ത്തുന്ന പ്രമാണിമാര്‍, 'കാസി' (സ്ത്രീധനം) കൊടുക്കാന്‍ വേണ്ടി വാങ്ങിവെച്ച പുത്തന്‍ കാറില്‍ തന്നെ യാത്ര ചെയ്തു കാനോത്ത് (നിക്കാഹ്) നടത്തി കൊടുക്കാന്‍ മടിയില്ലാത്ത മതപുരോഹിതര്‍, മണിയറ തല്ലിത്തകര്‍ത്തു ആണത്വം കാണിക്കുന്ന വരന്റെ ചങ്ങാതിമാര്‍, വധുവിനെ റാഗ്ഗിംഗ് ചെയ്തു രസിക്കുന്ന ചെറുപ്പക്കാര്‍, വരനെ ആനയിച്ചു കൊണ്ട് വരുമ്പോള്‍ പൊതുനിരത്തില്‍ മോട്ടോര്‍സൈക്കിള്‍ റൈസ് നടത്തി നാടുകാരെ പ്രകോപ്പിക്കുന്ന യുവാക്കള്‍ തുടങ്ങി വിവാഹാഘോഷം എന്നത് ഇന്നൊരു സാമൂഹ്യ തിന്മയും, ദുരന്തവുമായിരിക്കുന്നു. മുസ്ലിം സമൂഹത്തിലെ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് അരങ്ങ് തകര്‍ത്താടുന്ന ഈ ദുരാചാരങ്ങളെ ശരീഅത്ത് വിരുദ്ദമായി കാണാനോ, ഒരു 'മുശാവറ' ചേര്‍ന്ന് ഇത്തരം കല്യാണത്തിനു മതപുരോഹിതര്‍ കാര്‍മ്മികത്വം വഹിക്കില്ല എന്ന് പ്രഖ്യാപിക്കാനോ ആയിരുന്നു ഈ ഒത്തുചേരലെങ്കില്‍, അതായിരുന്നു ആയിരക്കണക്കിന് വരുന്ന നിര്‍ദ്ദന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കിട്ടുമായിരുന്ന ഏറ്റവും വലിയ സഹായം. അതു വലിയൊരു സാമൂഹ്യ പരിഷ്കരണമായി സമൂഹം എന്നെന്നും ഓര്‍മ്മിക്കുമായിരുന്നു....

  ReplyDelete
  Replies
  1. അതെ ആഷിക്ക് ,സമൂഹത്തില്‍ ഇന്ന് ഒന്നായി പ്രതികരിക്കേണ്ട വിഷയങ്ങള്‍ ഒരു പാട് കിടക്കുമ്പോള്‍ സമുദായം വിവാദങ്ങളുടെ പിറകെ ഓടുകയാണ്

   Delete
 2. വിവേകമതികളായെങ്കില്‍ വിവാദത്തിനറുതിയുണ്ടാകും

  ReplyDelete
  Replies
  1. നന്ദി അജിത്ത്

   Delete
 3. In most of the European countries minimum age limit is 16
  When it comes to India its "Pazhanchan"

  Remember its only the minimum age limit, the girl or their parents can decide on which age she need a marriage.

  ReplyDelete
  Replies
  1. ഓരോരുത്തര്‍ക്കും ഓരോ ന്യായങ്ങള്‍

   Delete
 4. And its only a discussion, when Sharia law and Indian civil code has different views, so it has to be decided by the court as per the Indian system. That's why scholars are moving with a petition to supreme court.

  And every Indian has the right to go to the court to get it clarified, this is what Muslim co ordination committee is going to do.

  ReplyDelete
 5. വായിച്ചു പോകുന്നു .

  ReplyDelete
  Replies
  1. പോയാല്‍ മതിയോ

   Delete
 6. വായന അടയാളപ്പെടുത്തുന്നു

  ReplyDelete