തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Wednesday, 20 June 2012

തിര "നെസ്റ്റ് "ലേക്ക് മാറുകയാണ്ഞങ്ങള്‍ ഒരു “നെസ്റ്റ്” വെച്ചു, الحمد لله. ഞങ്ങളുടെ സന്തോഷം നിങ്ങളുമായി പങ്കിടുകയാണ്.  താങ്കളുടെയും കുടുംബത്തിന്‍റെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങളോടൊപ്പം ഉണ്ടാകണം എന്നാഗ്രഹിക്കുന്നു. നിങ്ങള്‍ നാട്ടില്‍ വരുമ്പോള്‍ നെസ്റ്റ് ലേക്ക്  സ്വാഗതം. ഇന്‍ഷാഅല്ലാഹ് അടുത്ത ബുധന്‍ നാട്ടില്‍ പോകുകയാണ്. ശേഷം അള്ളാഹു അനുഗ്രഹിച്ചാല്‍ പുതിയ വീട്ടില്‍ കൂടണം.

സുബൈര്‍ നെല്ലിയോട്ട്  &  ഷമീറ സുബൈര്‍ 

Sunday, 17 June 2012

യുവാക്കളെ നിങ്ങളെ നാട് വിളിക്കുന്നു


ടൂറിസം വരുമാനം കൂട്ടാന്‍ വേണ്ടി പറയുന്ന ദൈവത്തിന്‍റെ സ്വന്തം നാട് ഇന്ന് പിശാചിന്റെ സ്വന്തം വിഹാര ഭൂമിയാകുന്നുവോ എന്ന് ഭയപ്പെട്ടുക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം. എല്ലാത്തിനും മൂല്യം കൂടിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം നാട്ടില്‍ വിനിമയ ഉപാധിയായ കറന്‍സിക്ക് മാത്രം വിലയില്ല. എന്നാലോ നമ്മുടെ നാട്ടിലെ മന്ത്രിമാര്‍ സ്പീക്കര്‍ പ്രസിഡന്‍റ് എന്നിങ്ങനെയുള്ള പദവികളില്‍ ഇരിക്കുന്നവര്‍ ധൂര്‍ത്തും അഴിമതിയുമായി മല്ലിടുന്നു. പണ്ടൊക്കെ ലക്ഷങ്ങള്‍ മുക്കി ആയിരങ്ങള്‍ എന്നിങ്ങനെ പറഞ്ഞിരുന്നത്  ഇന്ന് അതിന്‍റെ സ്ഥാനത്ത്‌ ആയിരം കോടി, പതിനായിരം കോടി എന്നിങ്ങനെ മാറ്റം വന്നു എന്ന് മാത്രം. നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്. ആരെയാണ് നമ്മള്‍ നമ്മുടെ നാട് ഏല്‍പ്പിക്കുക. ആലോചിക്കുമ്പോള്‍ ഭയം തോന്നുന്നു. എവിടെയാണ് നമുക്ക് താളം തെറ്റിയത്. എവിടെയാണ് പിഴച്ചത്. വരും തലമുറയെ എങ്കിലും   ഇതില്‍ നിന്നും മോചിപ്പിക്കാന്‍ നമുക്ക്‌ പറ്റുമോ?