തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Sunday, 17 June 2012

യുവാക്കളെ നിങ്ങളെ നാട് വിളിക്കുന്നു


ടൂറിസം വരുമാനം കൂട്ടാന്‍ വേണ്ടി പറയുന്ന ദൈവത്തിന്‍റെ സ്വന്തം നാട് ഇന്ന് പിശാചിന്റെ സ്വന്തം വിഹാര ഭൂമിയാകുന്നുവോ എന്ന് ഭയപ്പെട്ടുക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം. എല്ലാത്തിനും മൂല്യം കൂടിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം നാട്ടില്‍ വിനിമയ ഉപാധിയായ കറന്‍സിക്ക് മാത്രം വിലയില്ല. എന്നാലോ നമ്മുടെ നാട്ടിലെ മന്ത്രിമാര്‍ സ്പീക്കര്‍ പ്രസിഡന്‍റ് എന്നിങ്ങനെയുള്ള പദവികളില്‍ ഇരിക്കുന്നവര്‍ ധൂര്‍ത്തും അഴിമതിയുമായി മല്ലിടുന്നു. പണ്ടൊക്കെ ലക്ഷങ്ങള്‍ മുക്കി ആയിരങ്ങള്‍ എന്നിങ്ങനെ പറഞ്ഞിരുന്നത്  ഇന്ന് അതിന്‍റെ സ്ഥാനത്ത്‌ ആയിരം കോടി, പതിനായിരം കോടി എന്നിങ്ങനെ മാറ്റം വന്നു എന്ന് മാത്രം. നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്. ആരെയാണ് നമ്മള്‍ നമ്മുടെ നാട് ഏല്‍പ്പിക്കുക. ആലോചിക്കുമ്പോള്‍ ഭയം തോന്നുന്നു. എവിടെയാണ് നമുക്ക് താളം തെറ്റിയത്. എവിടെയാണ് പിഴച്ചത്. വരും തലമുറയെ എങ്കിലും   ഇതില്‍ നിന്നും മോചിപ്പിക്കാന്‍ നമുക്ക്‌ പറ്റുമോ?


നമ്മുടെ നാട്ടില്‍ കോടികള്‍ വരുമാനം ഉള്ളതാണ് ദേവസ്യം ബോര്‍ഡ്‌. എന്നാല്‍ അത്ര വരുമാനം ഇല്ലാത്തത്‌ കൊണ്ട് മുസ്ലിങ്ങളുടെ കര്‍മ്മത്തെ ചൂക്ഷണം ചെയ്യാന്‍ വേണ്ടി നമ്മുടെ ഭരണകര്‍ത്താക്കള്‍ ആ പേരില്‍ എയര്‍ ഇന്ത്യയെ കോടികള്‍ ഇട്ടു മൂടുന്നു. എന്നിട്ട് ആ കണക്ക് ഹാജിമാരുടെ അക്കൌണ്ടില്‍ വരവ് വെക്കുന്നതായാണ് നാം കണ്ടുക്കൊണ്ടിരിക്കുന്നത്. മുസ്ലിം വിരുദ്ധ ശക്തികള്‍ കാലാകാലമായി പാടിക്കൊണ്ടിരിക്കുന്ന വിഷയമാണ് മുസ്ലിങ്ങള്‍ക്ക് കൊടുക്കുന്ന സൗജന്യം നിര്‍ത്തണം എന്നത്. എന്നാല്‍ അത് തന്നെയാണ് എല്ലാ മുസ്ലിം സമുദായ സംഘടനകളും ഇതുവരെയും പറഞ്ഞുവന്നിട്ടുള്ളത്. എന്നാല്‍ നമ്മുടെ സര്‍ക്കാരിനു മാത്രം ഹാജിമാരോട് വല്ലാത്ത വിധേയത്വം. ഇപ്പോളാണ് അതിന്‍റെ രഹസ്യം പിടികിട്ടിയത്. പ്രവാസികള്‍ക്ക് ഒരു ഗുണവും ചെയ്യാത്ത നമ്മുടെ സ്വന്തം വിമാനം, ഭരിക്കുന്നവര്‍ക്ക് വേണ്ടി ആര്‍ഭാടയാത്രകള്‍ നടത്താന്‍ വിട്ടുക്കൊടുക്കുകയും പ്രവാസികളെ വട്ടം കറക്കുകയും, എന്നാല്‍ കരിപ്പൂര്‍ അടക്കമുള്ള എയര്‍പ്പോര്‍ട്ടുകളില്‍ മറ്റു വിദേശ വിമാനങ്ങളെ പ്രവേശിപ്പിക്കാതെയും പ്രവാസികളെ എത്രത്തോളം കറക്കാം എന്ന് ദിനം പ്രതി ഗവേഷണം നടത്തുകയും ചെയ്യുന്ന എയര്‍ഇന്ത്യക്ക് കോടികള്‍ വര്ഷാ വര്‍ഷങ്ങളില്‍ ഹാജിമാരുടെ കണക്കില്‍ കാണിക്കുന്നത്  നമ്മുടെ രാജ്യത്തെ മുസ്ലിം വിരോധികള്‍ കണ്ടിരുന്നെങ്കില്‍ .....

ഈയിടെ ദോഹയില്‍ ഒരു പരിപാടിയില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ആയ സന്ദീപ്‌ പണ്ടേ സ്റ്റേജില്‍ നിറയെ അറബി പ്രമുഖരെ സക്ഷിയാക്കി, യുവാക്കളുടെ നിറഞ്ഞ സദസ്സിനെ അഭിസംബോധനം ചെയ്തുകൊണ്ട് സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇടയായി. നമ്മുടെ നാട്ടിലെ ബ്യൂറോക്രസിയില്‍ ഉള്ള അഴിമതിയും രാഷ്ട്രീയ കൊള്ളരതായ്മകളും തന്നെയാണ് ഇങ്ങ് പ്രവാസ ഭൂമികയിലും അദ്ദേഹത്തിനു പറയുവാനുള്ളത്.  നാടിന്‍റെ മോചനത്തിന് വേണ്ടി  യുവാക്കളില്‍ ഉണ്ടാകേണ്ട മാറ്റത്തിന്‍റെ കൊടുംകാറ്റ് ആഞ്ഞു വീശിയടിക്കണം എന്ന് അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. അതെ ഇനി നാടിന്‍റെ പ്രതീക്ഷ ആര്ജ്ജ്വവമുള്ള, പ്രതികരണ ശേഷിയുള്ള യുവതയില്‍ തന്നെയാകുന്നു. അതിനാല്‍ നാം ഉറങ്ങികൂട. നമ്മള്‍  യുവാക്കള്‍ എവിടെയായിരുന്നാലും നമ്മുടെ കയ്യൊപ്പ് ചാര്‍ത്തിയെ തീരൂ. അതിനായി നമ്മള്‍ ഉണര്‍ന്നിരിക്കാം. നമ്മുടെ സമയം വിലപ്പെട്ടതാണ്. അതിനെ ചാനലുകള്‍ക്ക് മുന്നില്‍ തളയ്ക്കാന്‍ അനുവദിച്ചുകൂടാ. അസ്വസ്തകളില്‍ നാം നിരാശരാവരുത്. നമുക്ക് വീണ്ടെടുക്കാം നഷ്ടപ്പെട്ടുപ്പോയ സൌഹാര്‍ദ്ധങ്ങള്‍, മത മൈത്രി, അയല്‍വാസി ബന്ധം, പണത്തേക്കാള്‍ വലുതാണ്‌ ബന്ധങ്ങള്‍ ,മനുഷ്യ ജീവനുകള്‍ എന്ന തിരിച്ചറിവ് ഉണ്ടാക്കിയെടുക്കാം. അതിനു വേണ്ടി നമ്മുടെ യുവത്വം പണിയെടുക്കട്ടെ. നല്ല നേരിന്‍റെ രാഷ്ട്രീയം നമ്മുടെ രാജ്യത്തിനു അത്യാവിശ്യമാകുന്നു. അത് മുഖേന മൂല്യങ്ങളുടെ വീണ്ടെടുപ്പിന് പ്രതീക്ഷയുള്ള ഒരു നാളെയെ സൃഷ്ടിച്ചെടുക്കാം.  നമ്മുടെ സഹോദരിമാരുടെ സുരക്ഷയും, പ്രായമായ മാതാപിതാക്കളുടെ സംരക്ഷണവും, രോഗികള്‍, പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍, എന്നിങ്ങനെയുള്ളവര്‍ക്ക് സ്വാന്തനം നല്‍കുവാനും യുവത്വം നല്ല ഒരു കാലഘട്ടം തന്നെയാകുന്നു. അതിനാല്‍ നമുക്ക് കാത്തിരിക്കാന്‍ സമയം ഇല്ല. തുടങ്ങാം.. ഒരു നല്ല നാളെയെ സ്വപ്നം കണ്ടുക്കൊണ്ട് പ്രവര്‍ത്തിക്കാം ...ഇന്ന് തന്നെ....           

10 comments:

 1. നമുക്കും ഉള്ളില്‍ പ്രതിഷേധമുണ്ട്
  എന്നാല്‍ മറ്റുള്ളവര്‍ ചെയ്യട്ടെ എന്ന് എല്ലാവരും കരുതുന്നു
  അതിനാല്‍ അഴിമതി പെറ്റുപെരുകുന്നു.

  ReplyDelete
  Replies
  1. അതും ശരിയാണ് ഒരു പരിധിവരെ. എന്നാല്‍ അഴിമതി മാത്രമാണോ നമ്മുടെ പ്രശ്നം ....അല്ല...അതിനെക്കാള്‍ ഉപരിയായി കാര്യങ്ങള്‍ കിടക്കുന്നു

   Delete
 2. Shanu Bin Mohammed Haneefa17 June 2012 at 21:25

  ഭായി യുവാക്കള്‍ എന്ത് ചെയ്യണം എന്ന് കൂടി പറയൂ ..ഊര്‍ജ്വസ്വലനായ്‌ ചെറുപ്പമുള്ള ഏതെന്കിലും മന്ത്രി ഉണ്ടോ നമ്മുടെ സംസ്ഥാനതോ രാജ്യത്തോ ..എല്ലാം വിസ കിട്ടി തിരിച്ചു പോകാന്‍ കാത്തിരിക്കുന്ന വയസ്സന്മാര്‍ ആണ് ഭരിക്കുന്നത് ,,,അപ്പൊ പറയാം അവരുടെ അനുഭവ സാമ്പത് പ്രവര്‍ത്തി പരിചയം ..തേങ്ങാക്കുല ഒന്നുമല്ല അതികാരത്തിന്റെ രുചി അറിഞ്ഞവന്‍ അതൊന്നും അത്ര പെട്ടന്ന് ഇട്ടെറിഞ്ഞു പോകില്ല .,..അത് കൊണ്ടാണല്ലോ സ്വന്തം മക്കള്‍ക്കെതിരെ പോലും അത് തിരിയുന്നത് ,,, നമ്മുടെ കഴിഞ്ഞ രാഷ്ട്രപതി കോടിക്കണക്കിനു രൂപ ചിലവാക്കിയതല്ലാതെ ഇന്ത്യക്ക് വേണ്ടി എന്ത് ഉചിതമായ തീരുമാനം ആണ് എടുത്തത്‌ ,,, ഉന്നത വിദ്യാഭ്യാസമുള്ള എത്രയോ ചെറുപ്പക്കാര്‍ നമ്മുടെ നാട്ടില്‍ ഉണ്ട് അവര്‍ക്ക് ഒരുപക്ഷെ ഇതിനെക്കാള്‍ നല്ല ഭരണം കാഴ്ച വെക്കാന്‍ ആകും ...പക്ഷെ ചോദ്യം അതല്ല എങ്ങനെ എന്നുള്ളതാണ് ,,ഇന്ത്യ ഒട്ടാകെ എല്ലാ പാര്‍ട്ടികളില്‍ ഉള്ളവര്‍ക്കും അധികാരം വേണം ,,ആരു മാറി കൊടുക്കും പുതു തലമുറയ്ക്ക് വേണ്ടി ... മുഖ്യമന്ത്രിയും പ്രഥാന മന്ത്രിയും രാഷ്ട്രപതിയും എല്ലാം വയസ്സന്മാര്‍ ,അവരവരുടെ കസേരകള്‍ ഉറപ്പിക്കാന്‍ നോക്കുന്ന വെപ്രാളത്തില്‍ ഇതൊന്നും നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല

  ReplyDelete
  Replies
  1. ശരിയാണ് . ഇതിനെ തട്ടിമാറ്റി മുന്നോട്ടുപോകാന്‍ യുവാക്കള്‍ നല്ലവണ്ണം പണിയെടുക്കണം....എന്നാലെ ഇന്നത്തെ പരിതാപകരമായ അവസ്ഥ മാറ്റിയെടുക്കുവാന്‍ പറ്റുള്ളൂ. അതിനു വേണ്ടിയാകട്ടെ നമ്മുടെ ഓരോ വാക്കുകളും പ്രവര്‍ത്തനങ്ങളും ചിന്തകളും വരികളും.......

   Delete
 3. Navas Mukriyakath17 June 2012 at 21:33

  തിരയിളകി

  ReplyDelete
  Replies
  1. മൗനം മതിയാക്കാന്‍ സമയമായിരിക്കുന്നു എന്ന് മനസ്സ്‌ പറയുന്നു

   Delete
 4. നാടിന്‍റെ പ്രതീക്ഷ ആര്ജ്ജ്വവമുള്ള, പ്രതികരണ ശേഷിയുള്ള യുവതയില്‍ തന്നെയാകുന്നു.

  ഈ യുവതയില്‍ ഇന്ന് ഇത് എന്തുകൊണ്ട് പ്രതിഫലിക്കുന്നില്ല?..

  ReplyDelete
  Replies
  1. ജാസ്മിന്‍ റവല്യൂഷന്‍ ലോകത്താകമാനം സുഗന്ധം പരത്തുമ്പോള്‍ നമുക്ക് നോക്കിനില്‍ക്കാന്‍ പറ്റില്ല...അതിന്‍റെ സുഗന്ധമെങ്കിലും നമ്മുടെ നാട്ടില്‍ ഉണ്ടാകണം.......അതാണ്‌ നമ്മുടെ നാട് നമ്മോട്‌ ആവിശ്യപ്പെടുന്നത്.

   Delete
 5. സുബൈര്‍ വളരെ നല്ല ചിന്ത
  പ്രതികരണ ശേഷി നഷ്ട്ടപ്പെടുന്നു ....തിന്മയെ എതിര്‍ക്കാനും നന്മ കല്പിക്കാനും മുമ്പോട്ട്‌ വരുന്ന ഒരു സമൂഹമാണ് നമുക്ക് വേണ്ടത് .

  ReplyDelete
  Replies
  1. ഇപ്പോള്‍ പ്രതികരണ ശക്തി ക്രമേണ വര്‍ദ്ധിച്ചുവരുന്ന കാഴ്ച്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് ...മാറ്റം അനിവാര്യമായ ഒരു വസ്തുതയാണ് അത് വന്നെ മതിയാകൂ..നാം അല്ലെങ്കില്‍ മറ്റൊരു സംഘം വരിക തന്നെ ചെയ്യും.

   Delete