തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

കമലസുരയ്യ (മാധവിക്കുട്ടി)












14 comments:

  1. ആ അനശ്വര കഥാകാരിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം

    ReplyDelete
    Replies
    1. നന്ദി ..നിങ്ങളുടെ വിലപ്പെട്ട സമയം തിരയില്‍ ചിലവാക്കിയതിനു ..നന്ദി

      Delete
  2. Replies
    1. നന്ദി ...നന്ദിനി

      Delete
  3. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മഹാ പ്രതി ഭാസമാണ് മാധവിക്കുട്ടിയെ പോലുള്ള അനശ്വര പ്രതി ഭകള്‍
    അവരെ നമുക്ക് സംഭാവന നല്‍കിയ പ്രക്ര്തിക്ക് മുന്നില്‍ പ്രണാമം

    ReplyDelete
    Replies
    1. ഇനിയും മാധവിക്കുട്ടിമ്മാര്‍ ഉയര്‍ന്നുവരട്ടെ ...നന്ദി ഉമര്‍

      Delete
  4. Replies
    1. ഞാന്‍ ഒന്നും ചെയ്തില്ല......നന്ദി വന്നതിനും കണ്ടതിനും

      Delete
  5. Replies
    1. മിന്നാമിന്നി*മിന്നുക്കുട്ടി...സ്വാഗതം ......

      Delete
    2. സ്വാഗതം ചെയ്തതിനു നന്ദി !
      ആദ്യം ഒരു വട്ടം വന്നപ്പോള്‍ ഇവിടെ കമലയ കാണാന്‍ വേണ്ടി ആരും വന്നതായി കണ്ടില്ല ...
      അതാ ലിങ്ക് എടുത്ത് കുറെ പേര്‍ക്ക് അയച്ചുകൊടുത്തത് ..
      എന്നിട്ടും രണ്ടു മൂന്നു പേരെ വന്നുള്ളൂ അല്ലെ ?
      സാരല്ല്യ വരുമായിരിക്കും ..

      Delete
    3. അപ്പം ഉറങ്ങികിടന്നിരുന്ന എന്റെ മാധവികുട്ടിയെ ഇയാളാണ് ഉണര്‍ത്തിയത് അല്ലെ....ഞാന്‍ വെച്ചിട്ടുണ്ട് ....ഹ !. അറിയാതെ പോയി ഇയാളുടെ സേവനം....നന്ദി ആയിരം മിന്നുക്കുട്ടി...........................

      Delete
  6. മലയാളത്തിനു ലഭിച്ച ഒരു അതുല്യ പ്രതിഭ
    അവരുടെ രചനകള്‍ തികച്ചും വ്യത്യസ്തയാര്‍ന്നവ
    പലരും ഒരു വ്യത്യസ്ത കോണിലൂടെ അതിനെ കണ്ടു.
    ഞാന്‍ വളരെ ആദരിച്ചിരുന്ന ഒരു കവയിത്രി/കഥാകാരി
    കുറേക്കാലം കൂടി ജീവിച്ചിരുന്നു ചിലതെല്ലാം
    കൂടി ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്
    ഞാന്‍ ആശിച്ചു പോയി വെറുതെ.
    ഈ ഓര്‍മ്മ പുതുക്കലിന് നന്ദി
    ഇവിടെ ഇതാദ്യം വീണ്ടും കാണാം

    ReplyDelete
  7. മാധവിക്കുട്ടി - കമല സുരയ്യ , ആ രണ്ടു പേരിനു പിന്നിലും രണ്ടു വ്യക്തിത്വങ്ങള്‍ ആയിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മാധവിക്കുട്ടിയില്‍ ഒരു കാലത്ത്, സ്നേഹത്തിന്‍റെ ആര്‍ക്കും അറിയാത്ത അല്ലെങ്കില്‍ മനസിലാകാത്ത ഭാവങ്ങളെ തേടിയുള്ള ഒരു ഒടുങ്ങാത്ത യാത്ര സ്വഭാവം ഉണ്ടായിരുന്നു . എന്തിനു വേണ്ടിയാണ് താന്‍ ഒരുപാട് അലയുന്നത് , കാണാത്തതും കേള്‍ക്കാത്തതും ആയ മറ്റൊരു ലോകത്താണ് താന്‍ തേടുന്ന കാര്യങ്ങളെല്ലാം ഉള്ളത് , അല്ലാതെ ഈ ഭൂമിയില്‍ അല്ലായിരുന്നു അതൊന്നും എന്ന തിരിച്ചറിവില്‍ കുറെ ഏറെ കിതപ്പുകളും നെടുവീര്‍പ്പുകളും ആയി കഴിയുന്ന ഒരു വ്യക്തിത്വം ആയി മാറിയതിനെ നമ്മള്‍ വിളിച്ച പേരാണ് കമല സുരയ്യ .


    ഇതൊന്നും ശ്രദ്ധിക്കാതെ , സാംസ്കാരിക കേരളം ആ സ്ത്രീയെ മറ്റെന്തൊക്കെയോ ആയി ചിത്രീകരിക്കാന്‍ വെമ്പി. സ്വപ്നലോകത്തിലെ സ്നേഹ ബന്ധങ്ങളെ കണ്ണടച്ചു വിശ്വസിച്ചിരുന്ന മാധവിക്കുട്ടി ജല്പ്പനങ്ങള്‍ക്കൊന്നും ചെവി കൊടുക്കാതെ ഞാന്‍ നേരത്തെ പറഞ്ഞ ജാതി-മത-അതിര്‍ത്തികളില്ലാത്ത, കരയും കടലും സ്നേഹിക്കുമ്പോള്‍ അനുവാദം ചോദിക്കെണ്ടാതില്ലാത്ത ഒരു ലോകത്തിലേക്ക്‌ നമ്മളില്‍ നിന്ന്‌ പലായനം ചെയ്തു.


    ഒരു ദുരന്ത നാടകത്തിലെ നായികയുടെ മുഖച്ഛായ അവര്‍ക്കുണ്ടായിരുന്നോ എന്ന് നമ്മുടെ മാനസ്സില്‍ എപ്പോളെങ്കിലും ഒരു ചോദ്യമായി വന്നു പോയെങ്കില്‍ ,അത് ശരി തന്നെ എന്ന് പറയാനേ എനിക്ക് തോന്നുന്നുള്ളൂ.

    നീര്‍മാതളങ്ങള്‍ ഇനിയും പൂക്കുമായിരിക്കും, എഴുതാന്‍ മാധവികുട്ടി ഇല്ല എന്ന സത്യം അറിയാതെ.
    http://praveen-sekhar.blogspot.com/2012/03/blog-post_8240.html

    ReplyDelete