തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Sunday, 19 June 2011


സഹായിച്ചവര്‍ക്കെല്ലാം നന്ദി 

Monday, 13 June 2011

അക്ഷരമെഴുതാന്‍ വിസ്സമ്മതിച്ച മൂന്നരവയസ്സുകാരന് പിതാവിന്റെ ക്രൂരമര്‍ദനം

അക്ഷരങ്ങളെ നിങ്ങള്‍ ഇത്ര ഭീകരങ്ങളോ !
'ആ ' എന്നെഴുതാന്‍ ആക്രോശിച്ചത് എന്തിനാണ്
എന്റുമ്മയുടെ അടിവയറ്റില്‍ അസ്തമിച്ചുപോയ ആ കുഞ്ഞനുജന്‍ !
അവന്‍ ഈ അക്ഷരങ്ങളില്‍ നിന്നും രക്ഷപ്പെട്ടു !
എന്നെ ഡോക്ടരാക്കാന്‍ !
എന്നെ കലക്ടരാക്കാന്‍ !
പണം വാരുന്ന യന്ത്രമാക്കാന്‍ !
ഇല്ല ,,,
എനിക്കറിയാം എഴുതാതെ എഴുതാനും
വായിക്കാതെ വായിക്കാനും
നിങ്ങള്‍ കാണുന്ന അക്ഷരത്തിന്റെ വിലയല്ല എന്റെ അക്ഷരങ്ങള്‍ !
നിങ്ങള്‍ പറയുന്ന വായനയല്ല എന്റെ വായന
നിങ്ങളെല്ലാം എന്റെ മുന്നില്‍ കുറ്റ വാളികലാണ്
ഈ പീഡനം നിങ്ങള്‍ എന്നും നിങ്ങളുടെ കുട്ടികളോട് ചെയ്യുന്നു !
ഈ പിതാവ് നിങ്ങള്‍ ഓരോരുത്തരുമാണ് !(കടപ്പാട് :അഫ്സല്‍ കെ ഷാജഹാന്‍ )

Thursday, 9 June 2011

മഅദനിയെ വിമോചിപ്പിക്കുക.


രാംദേവ് അണികളെ ആയുധമണിയിക്കാന്‍ പോകുന്നു. രാജ്യം ഭരിക്കുന്ന സര്‍ക്കാറിനെതിരെ കലാപം കൂട്ടുമെന്ന് പ്രഖ്യാപിച്ചു. സന്യാസിയെന്നല്ലാതെ ഭീകരനെന്ന് നമ്മുടെ പത്രങ്ങളൊന്നും ഇയാളെ വിശേഷിപ്പിച്ചത് കണ്ടില്ല.  'ദേശസ്നേഹികളായ' സംഘികള്‍ക്ക് ഈ ഭീകരനെ സംരക്ഷിക്കേണ്ടത് അനിവാര്യമാവാം. പക്ഷേ ജനാധിപത്യ ഭരണകൂടത്തിനും അതിന്റെ തൂണുകളായ മാധ്യമങ്ങള്‍ക്കും ഇത്തരം അതിഭീകരന്മാരെ സംരക്ഷിക്കേണ്ട കാര്യമെന്തുണ്ട്. മഅ്ദനി ഇത്ര ഭീകരമായ ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. പക്ഷേ പതിനൊന്നാം വര്‍ഷവും തടവിലാണ്. 

മഅദനിയെ  വിമോചിപ്പിക്കുക. രാംദേവിനെ തുറുങ്കിലടക്കുക.

മഅദനി വിമോചന കാമ്പയിനില്‍ പങ്കാളിയാവുക നിങ്ങളും

Saturday, 4 June 2011

ഞാന്‍ ആരാണ് ..........?

ഞാന്‍ ആരാണ് ..........?
ഒരു പ്രവാസിയാണ്............
ഒരു വ്യക്തിയാണ്
വ്യക്തമായ രാഷ്ട്രീയ കഴ്ചപ്പടുള്ളവന്‍
ധാരാളം സ്വത്ത്‌ ഉള്ളവന്‍
സാമൂഹ്യപ്രവര്‍ത്തകന്‍
പ്രമാണി
അന്തസ്സുള്ളവന്‍
അഭിമാനി
കൊട്ടാരം സമാനം വീടുള്ളവന്‍
പോകാനും വരാനും കാറുകള്‍
ഭാര്യ
കുട്ടികള്‍
ബിസ്നസ് സ്ഥാപനങ്ങള്‍
റിയല്‍ എസ്റ്റേറ്റ്‌
ചുറ്റും ആശ്രിതര്‍
 ...............................................................................................................................................................
എന്നിട്ടും എന്ത്യേ മനുഷ്യ നീ നിന്‍റെ ആര്‍ത്തി അവസാനിപ്പിക്കത്തത് . നിനക്ക് എന്തുകൊണ്ട് ഈ പുല്‍ക്കൊടിക്ക് കിട്ടുന്ന "സ്വസ്ഥത" കിട്ടാത്തത് ...ചിന്തിക്കു..........നീ വെറും നിസ്സാരനായ ഒരു താല്‍കാലിക ജീവിതത്തിന്‍റെ ഉടമയാകുന്നു ......

Friday, 3 June 2011