
"ദേവയാനി" ഇപ്പോള്‍ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ്, അതല്ല മറിച്ച് അഭമാനമായി മാറിയിരിക്കുകയാണ് എന്ന തരത്തിലും ചര്‍ച്ചകള്‍ നവമാധ്യമങ്ങളില്‍ നിറയുന്ന ഈ സന്ദര്‍ഭത്തില്‍ , ഇത്തരം വിഷയങ്ങളില്‍ നാം മൗനിയാകുന്നത് രാജ്യത്തിന്‍റെ നല്ല ഭാവിക്ക് ഗുണം ചെയ്യില്ല എന്നതിനാല്‍ പൗരന്‍ എന്ന നിലയില്‍ നമുക്ക് ഉണ്ടാകുന്ന അഭിപ്രായങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. നമ്മുടെ മുന്‍പ്രസിഡന്‍റ് അബ്ദുല്‍ കലാം മുസ്ലിം നാമധാരിയായത് കൊണ്ട് മാത്രം അമേരിക്ക ഉടുമുണ്ടഴിച്ചു അഭമാനിച്ചത് നാം മറന്നു കാണില്ല. അന്ന് ഉണരാത്ത "നയതന്ത്രം" ഇന്ന് ഉണര്‍ന്നു പ്രവൃത്തിക്കുന്നതിന്റെ ചേതോവികാരം തീര്‍ച്ചയായും നാം തിരിച്ചറിയേണ്ടതാണ്. ആരാണ് ദേവയാനി ഖൊബ്രഗടെ, ആരാണ് അബ്ദുല്‍ കലാം.
തുടക്കത്തില്‍ ദേവയാനി വിഷയത്തില്‍ എന്നെപോലെയുള്ള സാധാരണക്കാര്‍ രാജ്യത്തിന്‍റെ നടപടിയില്‍ അഭിമാനിച്ചിരുന്നു. എന്നാല്‍ അത് ദേവയാനിയുടെ കാര്യത്തില്‍ ഇടപ്പെട്ടത് കൊണ്ടല്ല. മറിച്ച് സാധാരണ പൗരന്‍മാരുടെ കാര്യത്തില്‍ ഇത്തരം പ്രശന്ങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ രാജ്യം ഇങ്ങനെ പ്രതികരിച്ചിരുന്നെങ്കില്‍ എന്ന്
ആഗ്രഹിക്കുന്നത് കൊണ്ടാണ് . എന്നാല്‍ അതുണ്ടാകുന്നില്ല എന്ന് മാത്രമല്ല രാജ്യത്തെ ബഹുമാനിക്കേണ്ട വ്യക്തികളെ നിരന്തരം അമേരിക്കയെ പോലുള്ള മേലാള സാമ്രാജ്യങ്ങള്‍ പീഡിപ്പിച്ചപ്പോള്‍ നോക്കുകുത്തിയാകനെ നമ്മുടെ സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞുള്ളൂ.
ഇവിടെയാണ് നാം ദേവയാനിയെ പറ്റി പറയാന്‍ ബാധ്യസ്ഥരാകുന്നത്. ദേവയാനി വെറും ഒരു എംബസി ഉദ്യോഗസ്ഥ എന്നതില്‍ കവിഞ്ഞ് കൂടുതല്‍ പ്രാധാന്യം അവര്‍ക്ക് നല്‍കുന്നതില്‍ കാര്യമില്ല. എന്നിട്ടും ദേവയാനിയെ ഭരണ പ്രതിപക്ഷം പിന്തുണക്കുന്നു. ശക്തമായ നടപടി എടുക്കുന്നു എന്ന് മാത്രമല്ല ദേവയാനിക്ക് നയതന്ത്ര സുരക്ഷ കിട്ടാന്‍ വേണ്ടി ജോലി കയറ്റം നല്‍കുന്നു. ഇവിടെ അമേരിക്കയെ ഞെട്ടിക്കുന്നത് , ഇന്ത്യയുടെ പ്രധാന സ്ഥാനങ്ങളില്‍ നില്‍ക്കുന്നവരെ അഭമാനിച്ചപ്പോള്‍ ഒന്നും സംഭവിക്കാത്ത പ്രതികരണങ്ങള്‍ ഒരു സാധാരണ പെണ്ണിന്‍റെ കാര്യത്തില്‍ ഇന്ത്യയെ ചൊടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്താണ്. അവിടെയാണ് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയക്കുന്ന എന്തോ ഒന്ന് ദേവയാനിയില്‍ ഉണ്ട് എന്നത് നാം തിരിച്ചറിയുന്നത്.
ആരാണ് ദേവയാനി?, സാധാരണ വ്യക്തി എന്നതില്‍ കവിഞ്ഞ് രാജ്യം, ഇത്ര പ്രാധാന്യം നല്‍കുവാനുള്ള കാരണം എന്താണ്?, അവരെ തൊട്ടാല്‍ മറ്റുള്ളവര്‍ക്ക് പൊള്ളും എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത് കൊണ്ടാണ് രാജ്യം ഒന്നാകെ ഹാലിളകുന്നത്. ദേവയാനിയുടെ അച്ഛന്‍ ഉത്തം ഖൊബ്രഗടെ എന്ന വ്യക്തിക്കും ദേവയാനിക്കും രാജ്യത്തെ നടുക്കിയ ആദര്‍ശ് കുംഭകോണത്തില്‍ പങ്കുണ്ട്. അവര്‍ക്ക് രണ്ടു പേര്‍ക്കും അവിടെങ്ങളില്‍ ഫ്ലാറ്റ് ഉള്ളതായി രേഖകളില്‍ കാണുന്നു. അങ്ങനെയുള്ളപ്പോള്‍ കൂട്ടുപ്രതികള്‍ വിറളി പിടിക്കുക സ്വാഭാവികം മാത്രം. മാത്രവുമല്ല ദേവയാനി ഖൊബ്രഗടെ അവിടെ അറസ്റ്റ് ചെയ്യപ്പെട്ടത് ,അവിടെത്തെ നിയമം പാലിക്കാത്തത് കൊണ്ടും, വേലക്കാരിയെ പീഡിപ്പിച്ചു എന്ന കേസിലുമാണ്. അതിന് കാരണക്കാരിയായതും ഒരു ഇന്ത്യക്കാരി തന്നെ. അപ്പോള്‍ ആ ഇന്ത്യക്കാരിക്ക് ഈ പറയുന്ന തരത്തിലുള്ള നയതന്ത്ര ബെനിഫിറ്റ് ഒന്നും വേണ്ടേ? അതാണ് രാജ്യം പൗരന്മാരോട് കാണിക്കുന്ന രണ്ടു തരത്തിലുള്ള നീതി. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം. ഈ അന്തരം നിലനില്‍ക്കുന്ന കാലത്തോളം ഇത്തരത്തില്‍ തന്നെയാണ് നീതിയും, കാവലാളുകളും പ്രവൃത്തിക്കുകയുള്ളൂ. ഇവിടെ നീതി നിഷേധിക്കപ്പെട്ട വീട്ടുജോലിക്കാരിയുടെ അവകാശങ്ങള്‍ ഇന്ത്യ എന്ന ജനാതിപത്യരാജ്യം തിരിച്ചറിയുന്നില്ല. അഴിമതിയില്‍ ഉയരങ്ങള്‍ കീയടക്കിയ ദേവയാനിക്കും, അച്ഛനും എല്ലാ പരിരക്ഷകളും നല്‍കാന്‍ നമ്മള്‍ ബാധ്യസ്ഥരുമാണ്. അങ്ങനെയുള്ള ഒരു ജനാതിപത്യം അതാണ് നാം ആഗ്രഹിച്ചത്. ഗാന്ധിജി ആഗ്രഹിച്ചത്. ഒന്നും കാണരുത്....... മിണ്ടരുത്.
രണ്ടുതരം നീതി
ReplyDeleteരണ്ടുതരം പൌരന്മാര്‍
ഇന്‍ഡ്യയ്ക്ക് വേണ്ടവരും വേണ്ടാത്തവരും എന്നിങ്ങനെ!