തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Saturday, 9 November 2013

ചിതലരിച്ച പ്രത്യയശാസ്ത്രവുമായി പിണറായി അധികാര കസേലയിലേക്ക് !

വ്യക്തമായ മൂല്യങ്ങളുമായി, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങാതെ, ജനസേവനം മാത്രം ലക്ഷ്യമാക്കികൊണ്ട്, അതിലൂടെ ദൈവ പ്രീതിയില്‍ എത്താം എന്ന ചിന്താകതിയുമായി പ്രവൃത്തിക്കുന്ന ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയെ ഇടയ്ക്ക്ടെ കൊട്ടുക എന്നത്, നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിരം കലാപരിപാടിയാണ്. തങ്ങളുടെ ചൊല്‍പ്പടിക്ക് കിട്ടുന്നവരെ കൂടെ കൂട്ടുകയും മറിച്ചാണെങ്കില്‍ തള്ളിക്കളയുകയും ചെയ്യുന്ന പ്രവണത എല്ലാ പാര്‍ട്ടികളുടെയും നയമാണ്.


"തങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കും"  എന്ന മനോഭാവം ഇല്ലാത്തതിനാലും, ജനപക്ഷം മാത്രം ലക്ഷ്യം വെക്കുന്നതിനാലും  ജമാഅത്തെ ഇസ്ലാമി ഇത്തരം "അലക്കലുകള്‍ " മുന്‍പില്‍ കണ്ടുകൊണ്ട് തന്നെയാണ് പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണം.മദനിയെ ഉപയോഗപ്പെടുത്തുന്നത് പോലെ ആവിശ്യം കഴിഞ്ഞാല്‍ എടുത്തെറിയുന്ന പ്രവണത പ്രസ്ഥാനത്തിന്‍റെ നേര്‍ക്ക്‌ നടക്കില്ല എന്ന തിരിച്ചറിവാണ് തങ്ങളുടെ നേര്‍ക്ക്‌ ഇത്തരം വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത് എന്ന്‍ ഏത് നാലക്ഷരം കൂട്ടിവായിക്കുന്നവര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ.

ഇന്ത്യയില്‍ ഇന്ന് മാന്യമായി പ്രവൃത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അഭാവം ജനമനസ്സുകളില്‍ മുരടിപ്പ് ഉണ്ടാക്കിയപ്പോള്‍ ജമാഅത്തെ ഇസ്ലാമിക്ക് ഇങ്ങനെയൊന്ന് പരീക്ഷിച്ചുകൂടെ എന്ന് ജനങ്ങളില്‍ നിന്ന് തന്നെ വന്ന ആശയമാണ് ആ സംഘടന മുന്‍കൈയെടുത്തു ഉണ്ടാക്കിയ നവജാത ശിശുവായ രാഷ്ട്രീയ പാര്‍ട്ടിയാണ് "വെല്‍ഫയര്‍ പാര്‍ട്ടി". ജമാഅത്തെ ഇസ്ലാമി മുന്‍കൈയെടുത്തു എന്നതൊഴിച്ചാല്‍  പാര്‍ട്ടിയുടെ ഐഡന്റിറ്റിയും മറ്റും ജമാഅത്തെ ഇസ്ലാമിയില്‍ നിന്നും തികച്ചും സ്വതന്ത്രമാണ്. ഇന്ത്യയില്‍   ആര്‍ക്കും മതിപ്പുളവാക്കിയ പ്രസ്ഥാനം മുന്‍കൈയെടുത്തുകൊണ്ട് ജനകീയമായ ഒരു മുന്നേറ്റം ഏറ്റെടുത്തപ്പോള്‍ അത് ഭാരത ഗ്രാമീണരുടെ (സാധാരണക്കാരുടെ) കൈത്താങ്ങായി വളരും എന്ന്‍ തിരിച്ചറിഞ്ഞ ഇതര പാര്‍ട്ടികള്‍ അതിനെതിരെ തിരിയുന്നത് സ്വാഭാവികം മാത്രം. അതിനും ഒരു മുഴം മുന്‍പെ തന്നെ പിണറായി എറിഞ്ഞെന്നു മാത്രം. പല്ലും നഖവും നഷ്ടപ്പെട്ട, ശോഷിച്ചു എല്ലും തോലുമായ ഇന്ത്യയിലെ വിപ്ലവപാര്‍ട്ടിക്ക് ഇനി നഷ്ടപ്പെടാന്‍ ഒന്നുമില്ലാതിരിക്കെ, കിട്ടുന്നതെന്തും കക്ഷിതുംബായി കണ്ടുകൊണ്ട് മുന്നോട്ടു പോകുക എന്നുള്ളതാണ് ഇപ്പോഴത്തെ നയം. 

കേരളത്തില്‍ ഗ്രൂപ്പുകളിയില്‍ മുങ്ങികുളിക്കുകയും ചോരയില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന വിപ്ലവപാര്‍ട്ടിയുടെ, സെക്രട്ടറിയാകട്ടെ അഴിമതിയില്‍ നിന്നുള്ള കേസ്സില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെട്ടപ്പോള്‍ എങ്ങനെയെങ്കിലും അധികാര കസേലയില്‍ കേറണം എന്ന ഭാവത്തോടെ കേരള മുസ്ലിം മനസ്സുകളില്‍ ജമാഅത്തെ ഇസ്ലാമിയെ രണ്ടു കൊട്ടല്‍ കൊട്ടിയാല്‍ മുസ്ലിം വോട്ടുകള്‍ മറിയും എന്ന മിഥ്യാധാരണയുമായി മുന്നോട്ടു പോകുന്ന പിണറായിയും പാര്‍ട്ടിയും ഒന്നറിയുക; മുസ്ലിം സമൂഹം എന്നത്, തങ്ങളുടെ കൈകളില്‍ ഭദ്രമായ അരിവാള്‍ സുന്നിമാത്രമല്ല എന്ന തിരിച്ചറിവ് ഉണ്ടാകുന്നത് നല്ലതാണ്.  

ഇന്ത്യയില്‍ ആരുടെ നേര്‍ക്കും, മുഖത്തോട് മുഖം നോക്കി ചങ്കൂറ്റത്തോടെ, ഏതു നെറികേടിനെതിരെയും സധൈര്യം പ്രതികരിക്കാനുള്ള ആര്‍ജ്ജവം, തന്റേടം വേറൊരു പ്രസ്ഥാനത്തിനും ഇന്നില്ല എന്നതാണ്  ജമാഅത്തെ ഇസ്ലാമിയെ മറ്റുള്ള പ്രസ്ഥാനങ്ങളില്‍ നിന്നും വ്യതിരക്തമാക്കുന്നത്. ജമാഅത്തെ ഇസ്ലാമിയും അതിന്‍റെ പ്രസിദ്ധീകരങ്ങളും ഇന്ന് വരെ പ്രവൃത്തിച്ചത് ജനങ്ങളുടെ നന്മ മാത്രം ആഗ്രഹിച്ചും അവരുടെ ക്ഷേമം സ്വപ്നം കണ്ടുകൊണ്ടുള്ള പ്രയാണമായിരുന്നു,അന്ന് മുതല്‍ ഇന്നുവരെ. എന്നാല്‍ പിണറായിയുടെ പാര്‍ട്ടി ഉള്‍പ്പടെ പലരും പ്രവൃത്തിക്കുന്നതും അവരുടെ നിലനില്‍പ്പിന് വേണ്ടിയെന്നുമാത്രം. 

ചിതലരിച്ച വിപ്ലവ, സോഷ്യലിസ്റ്റ്‌ കാഴ്ചപ്പാടുകളുമായി  മുന്നോട്ട് പോകുന്ന കമ്മൂണിസം അല്ലെങ്കില്‍ മാര്‍ക്കിസിസം , ലോക വിനാശകാരികളായ മുതലാളിത്വം ഇവകള്‍ എന്നും ജമാഅത്തെ ഇസ്ലാമിയുടെ കണ്ണിലെ കരടുകള്‍ തന്നെയാണ് എന്നും എപ്പോഴും എന്ന തിരിച്ചറിവാണ് പിണറായിയെ പോലെയുള്ളവരില്‍ നിന്നും എന്നും ആ പ്രസ്ഥാനം പഴി കേള്‍ക്കേണ്ടി വരുന്നത്.

അറുപത് വര്‍ഷങ്ങള്‍ക്കൊണ്ട് നമ്മുടെ ഇന്ത്യാരാജ്യത്ത്‌ , കേരളത്തിലും ബംഗാളിലും മാത്രം അഡ്രസ്സ് ഉണ്ടാക്കിയ പാര്‍ട്ടിയാണ് പിണറായുടെ വിപ്ലവം തുളുമ്പുന്ന ഇടതുപക്ഷം. സോഷ്യലിസത്തില്‍ കൂടി ഒരു സോഷ്യലിസവും ബംഗാളില്‍ ഉണ്ടാക്കുവാന്‍ പാര്‍ട്ടിക്ക്‌ കഴിഞ്ഞില്ല എന്ന് മാത്രമല്ല അടിത്തറ ഭദ്രമാക്കാന്‍ പോലും പതിറ്റാണ്ടുകള്‍ ഭരിച്ച പാര്‍ട്ടിക്ക്‌ ആയില്ല എന്നതും, ഗ്രൂപ്പ്‌ കളിയില്‍ പ്രതിരോധം തീര്‍ക്കുന്ന കേരളത്തിലെ പ്രസ്ഥാനം ചോരയില്‍ സോഷ്യലിസം നടപ്പാക്കുകയും ചെയ്ത്കൊണ്ടിരിക്കുന്ന കാഴ്ച്ച നാം കണ്ടുക്കൊണ്ടേയിരിക്കുന്നു.

ഇന്നുവരെ ഒരു ചോര തുള്ളിക്ക് പോലും മറുപടി പറയേണ്ടി വന്നിട്ടില്ലാത്ത ഇസ്ലാമിക പ്രസ്ഥാനത്തെ, ആയിരകണക്കിന് രക്തസാക്ഷികളെ മുതല്‍കൂട്ടാക്കിയ പിണറായിയും കമ്മൂണിസ്റ്റ് പ്രസ്ഥാനങ്ങളും തീവ്രവാദവും, വര്‍ഗ്ഗീയതയും തങ്ങളുടെമേല്‍ അടിചേല്‍പ്പിക്കുവാന്‍  ശ്രമിക്കുന്നത്  അപഹാസ്യം എന്നല്ലാതെ എന്തുപറയാന്‍ !        


  

11 comments:

 1. Ithra naalum oru prathifalavum nalkaathe vote cheythathalle...Pinaraayi yadhaartha communist..vote bankine pedichu vaaya moodaan nokkenda

  ReplyDelete
 2. Asees Kadiyangad9 November 2013 at 22:17

  കുറേ കാലം മൂല്യം കണ്ടതല്ലേ....

  ReplyDelete
 3. jamath kar vote chaidu eppol aatum kitti kittanam nigalk

  ReplyDelete
 4. Shakkeer Kallangodan9 November 2013 at 22:20

  Kittandath ennayalum kittum

  ReplyDelete
 5. Majeed Nadapuram9 November 2013 at 23:22

  ഇടയ്ക്ക്ടെ കൊട്ടുക എന്നത്, നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിരം കലാപരിപാടിയാണ്.
  "ചൊട്ടാനുള്ള അവസരം കൊടുക്കാതിരിക്കുക"

  ReplyDelete
 6. Pinarayiye thirichariyan ithrayum kalam venamayirunnilla.

  ReplyDelete
 7. പിണറായി എന്തൊക്കെ തന്നെ പിരഞ്ഞാലും .. ഇവരുടെ സ്വഭാവം വച്ച് നോക്കുമ്പോള്‍ അടുത്ത തിരഞ്ഞെടുപ്പിലും വോട്ട് പിണറായി നയിക്കുന്ന പാര്‍ടിക്ക് തന്നെ ആയിരിക്കും. ഇവരുടെ മൂല്യോമാപിനി യില്‍ തെളിഞ്ഞു വരിക അരിവാള്‍ ചുറ്റിക ആവാനേ സാധ്യത ഉള്ളൂ....

  ReplyDelete
 8. Kolakkattil Ajinas10 November 2013 at 01:59

  ചിതലരിച്ചത് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ .. വളരെ നല്ല കാര്യം... ഏതായാലും ഹിരാ സെന്റെറിൽ വിളിച്ചു മൂല്യം അളക്കുന്ന മെഷീൻ പുതിയത് മേടിക്കാൻ പറഞ്ഞേക്ക് ...

  ReplyDelete
 9. എല്ലാര്‍ക്കും വെല്‍ഫെയര്‍ ഉണ്ടാകട്ടെ

  ReplyDelete
 10. ഇങ്ങിനെ ഒരു അവകാശ വാദം മര്കിസ്ടുകരക്ക് കഴിയുമോ?

  ReplyDelete
 11. KunhammedKutty Murichandy12 November 2013 at 20:15

  Which is your organisation ,Jamaat ? Mujahid? Sunni? AP? Shiya? There is nt an Organisation named Islamic .All the above make use of this Islamic phrase and exploit the Muslims

  ReplyDelete