തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Tuesday, 12 March 2013

മരണമായെത്തിയ പാസ്പോര്‍ട്ട്

ഹലോ !
അസ്സലാമുഅലൈക്കും
വാലൈക്കും സലാം
അതെ, ഇക്കാകയാണോ?
അതെ, സൈനബ ഉറങ്ങിയോ ? ഇല്ല ഉറങ്ങാന്‍ കിടന്നതെ ഉള്ളൂ ..മക്കളൊക്കെ ഉറങ്ങി , ഞാന്‍ അങ്ങനെ ഓരോന്നും ആലോചിച്ചു കിടക്കുകയായിരുന്നു.....
ഇക്കാക എപ്പോള വരിക ....?
ഞാന്‍ വരാം മോളെ, മിക്കവാറും തിരിച്ചു വരുമ്പോള്‍ കൂടെ മോളെയും കൂട്ടി വരണം എന്നാണ് ആഗ്രഹം . അതിനുള്ള സമ്മതമൊക്കെ അര്ബാബ് നല്‍കി അല്‍ഹംദുലില്ലാഹ് !......


അത് കേട്ടപ്പോള്‍ തന്നെ സൈനബയുടെ കണ്ണ് നിറഞ്ഞു. ഓര്‍ക്കാപുറത്ത്‌ സന്തോഷത്തിന്‍റെ പൂത്തിരികള്‍ കത്തി ..നിശബ്ദതയുടെ നിശീഥിനി കുളിര്‍കാറ്റ് കൊണ്ട് മൂടി ..ഇക്കാ ചുമ്മാ പറയുന്നതാണോ ? മറു തലക്കല്‍ നിന്നും ഫോണില്‍ മണിമാരന്‍ പറഞ്ഞു അല്ല എന്‍റെ സുന്ദരികുട്ടീ,  അള്ളാഹു അനുഗ്രഹിച്ചാല്‍ നിനക്ക് ഉടന്‍ തന്നെ ദുബൈ കാണാം ......

നാളെ തന്നെ ഉപ്പാനെയും കൂട്ടി പാസ്പോര്‍ട്ടിന് അപേക്ഷിക്കുക. ....ഓക്കെ ഇന്ഷാ അല്ലഹ് നാളെ വിളിക്കാം ,,,,,


കണ്ണുകളില്‍ വന്ന ഉറക്കം എങ്ങോ മാഞ്ഞു പോയിരിക്കുന്നു. മക്കള്‍ നല്ല ഉറക്കിലാണ്. മനസ്സില്‍ അതിയായ സന്തോഷം കൊണ്ട് ഒന്നും ചെയ്യാനും തോന്നുന്നില്ല. നാളെ രാവിലെ തന്നെ പാസ്പോര്‍ട്ട്‌ ഓഫീസിലേക്ക് പോകേണ്ടതുണ്ട്. അതിനു വേണ്ടി എല്ലാ ഒരുക്കങ്ങളും ഇപ്പോള്‍ തന്നെ സൈനബ ഒരുക്കി വെച്ചു. എന്നിട്ടും സമയം ഒരുപാട് ബാക്കി കിടക്കുന്നു. തലയണയില്‍ മുഖമമര്‍ത്തി കടക്കയില്‍ ചരിഞ്ഞും മറിഞ്ഞും സമയം കൊല്ലുകയാണ് അവള്‍ . എങ്ങനെയെങ്കിലും ഒന്ന് നേരം വെളുത്തിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി അവള്‍ ...

മക്കളെയും കൂട്ടി സൈനബയും ഉപ്പയും പാസ്പോര്‍ട്ട്‌ ഓഫീസിലേക്ക് യാത്ര തിരിച്ചു. ഇടയ്ക്കിടെ ഫോണില്‍ കൂടി ദുബായില്‍ നിന്നും വേണ്ട നിര്‍ദേശങ്ങള്‍ ഭര്‍ത്താവ് നല്‍കികൊണ്ടിരിന്നു. അങ്ങനെ ആ കടമ്പ  കഴിഞ്ഞു. ഇനി  പാസ്പോര്‍ട്ട്‌ന് വേണ്ടിയുള്ള കാത്തിരിപ്പായി ................

നിമിഷങ്ങള്‍ മണിക്കൂറുകള്‍  ആയും മണിക്കൂറുകള്‍ ദിവസങ്ങള്‍ ആയും പോയിക്കൊണ്ടിരിന്നു. പെട്ടെന്നാണ് പോലിസ്‌  സ്റ്റേഷനില്‍ ചെല്ലണം എന്ന് ആരോ സൈനബയോടു പറയുന്നത്  ആകെ ഒരു വെപ്രാളം എന്തായിരിക്കും ...പോലീസ്‌ കേസ് ..പടച്ചോനെ കുടുങ്ങിയോ ? ഇനി ദുബായിലേക്ക്‌ പോകാന്‍ പറ്റുമോ ? എന്തായിരിക്കും കേസ്സ് ? ആകെപ്പാടെ ഒരു അങ്കലാപ്പ് . ഉപ്പാക്കും ഉമ്മാക്കും ഒന്നും മനസ്സിലാകുന്നില്ല ..അവരും വല്ലാതെ വിഷമത്തിലാണ് ...

മോളെ മോനെയോന്നു വിളിച്ചു നോക്ക് അവനോടു വിവരങ്ങള്‍ ഒന്ന് പറ എന്ന് ഉപ്പ പറഞ്ഞു ..
ആകെ പ്രയാസത്തില്‍ ,സൈനബ ഫോണ്‍ എടുത്തു ഇക്കാകയെ വിളിച്ചു ..

ഇക്കാ ! എന്താ സൈനബ നീ വല്ലാതിരിക്കുന്നത് ?


ഇക്കാ എന്തോ പന്തികേട് ഉണ്ട് ...പോലീസ്‌ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട് ഞാന്‍ എന്താ ചെയ്യേണ്ടത്‌ ? അപ്പോളാണ് അങ്കലാപ്പിന്റെ കാര്യം ദുബായിക്കാരന് മനസ്സിലായത്‌. അവന്‍ പറഞ്ഞു എടോ മുത്തെ താന്‍ എന്തിനാ ഭയപ്പെടുന്നത് അത് പാസ്പോര്‍ട്ട് വേരിഫികേഷനുള്ള ഒരു ചടങ്ങാണ് ...അപ്പോളാണ് സൈനബയുടെ ഉള്ളിന്‍റെ നീറ്റല്‍ ഒന്ന് അവസാനിച്ചത്‌......

വീണ്ടും പാസ്പോര്‍ട്ടിന് വേണ്ടിയുള്ള കാത്തിരിപ്പ് .......


അങ്ങനെ ഒരു ദിവസം സൈനബാക്ക്‌ കലശലായ ഒരു തലവേദന! ഓ വല്ലാത്തൊരു വേദന ...ചിലപ്പോഴൊക്കെ ഇത്തരം തലവേദനകള്‍ ഉണ്ടാകാറുണ്ട്. അപ്പോള്‍ ഡോക്ടറുടെ സേവനം തേടും അവര്‍ സാരമില്ല എന്ന് പറഞ്ഞു ഗുളിക തന്നാല്‍ തല്‍ക്കാലം ശമനം ആകും....പക്ഷെ ഇന്നത്തേത്‌ അതിലും ഭീകരമായ ഒരു വേദനയായിരുന്നു . പെട്ടെന്ന് തന്നെ സൈനബയെ ആശ്പത്രിയില്‍ കൊണ്ട് പോയി ഉപ്പയും മറ്റും ......


ഡോക്ടര്‍ പറഞ്ഞു ഒരു ചെക്ക്പ്പ് നടത്തി കളയാം ...വെറുതെ , ഒന്നും ഇല്ല, എന്നാലും ഞാന്‍ ഒരു ലെറ്റര്‍ തരാം കോഴിക്കോട് ഉള്ള മിംസ് ഹോസ്പിറ്റലില്‍ കൊണ്ട് പോയാല്‍ മതി.  അസ്വാഭാവികമായി ഒന്നും ആര്‍ക്കും തോന്നിയില്ല. സ്കൂളില്‍ പോകുന്ന പത്ത്‌ വയസ്സായ മകളും എട്ടു വയസ്സായ മകനും ഉമ്മാന്റെ അരികില്‍ നിര്‍ത്തി സൈനബയും ഉപ്പയും അമ്മാവനും കൂടി കോഴിക്കോട്ടെക്കുള്ള ബസ്സ് കേറുമ്പോള്‍ നിനചിരുന്നില്ല മാരകമായ ഒരു രോഗത്തിനു പൂര്‍ണ്ണമായും കീഴ്പ്പെട്ടിരിക്കുന്നു സൈനബ എന്ന്.  പൂര്‍ണ്ണമായ എല്ലാ വിധ പരിശോധനകളും കഴിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ വിധി എഴുതി ...മാരകമായ കാന്‍സര്‍ സൈനബയുടെ ശരീരത്തെ കീഴ്പെടുത്തിയിരിക്കുന്നു. ഇനി കുറച്ചു നാള്‍ കൂടി മാത്രം..........!


ഒന്നും അറിയാതെ ദുബായില്‍ നിന്നും ഫോണ്‍കോളുകള്‍ തുരുതുരെ അടിയുന്നു. എന്തു പറയണം എന്നറിയാതെ ഉപ്പയും അമ്മാവന്‍മാരും ,,,,,,,,വിധിയുടെ ക്രൂരമായ വിളയാട്ടമെന്നോ ദൈവത്തിന്‍റെ തീരുമാനമെന്നോ എന്തുപറഞ്ഞാലും സംഭവം യാഥാര്‍ത്ഥ്യം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ...പ്രയാസങ്ങളെ പുഞ്ചിരിയോടെ നേരിട്ടും പ്രാരാബ്ധങ്ങള്‍ ഉറക്കം നഷ്ടപ്പെടുത്തുംപോളും  ....എല്ലാം ,മറക്കാന്‍  നാട്ടില്‍ ഒരു ഭാര്യയും കുട്ടികളും ഉണ്ടെന്ന ഒരൊറ്റ ആശ്വാസത്തില്‍ കഴിയുന്ന പ്രവാസികള്‍ക്ക്‌ ഇത്തരം അനുഭവങ്ങള്‍ , പരീക്ഷണങ്ങള്‍ അതിജീവിക്കാന്‍ ദൈവം തരുന്ന സന്ദര്‍ഭങ്ങള്‍ .

ഭാര്യയെ കൂട്ടാന്‍ വേണ്ടി നാട്ടിലേക്ക് തിരിക്കാന്‍ വേണ്ടിയുള്ള യാത്ര വിടപറയുന്ന തന്‍റെ പ്രിയതമയെ ഓര്‍ത്തുള്ള യാത്രയാകുമെന്നു ഒരിക്കലും ഓര്‍ത്തില്ല അദ്ദേഹം.

ഡോക്ടര്‍മാര്‍ അല്ല ദൈവം വിധി എഴുതിയ ആ ദിവസം വന്നു ......

അതെ മുറ്റത്ത്‌ ആള്‍ക്കൂട്ടം.....നിറയെ .....

നിക്ഷലമായ സൈനബയുടെ ശരീരത്തിനരികെ പോന്നു മക്കളെയും പിടിച്ചുകൊണ്ടു, വിരഹങ്ങളെ സ്വന്തം ചിറകുകളില്‍ തന്നെ ഒളിപ്പിച്ചിരുന്ന, ...തന്‍റെ അടുത്തേക്ക് വരാന്‍ തിടുക്കം കാണിച്ച,  പ്രയാസങ്ങളെ പുഷ്പങ്ങള്‍ ആക്കുവാന്‍ എനിക്ക് ധൈര്യം തന്നവള്‍ ഇതാ കിടക്കുന്നു എന്നോര്‍ത്ത്‌കൊണ്ട് , അദ്ദേഹം   ദു:ഖം അടക്കാനാവാതെ പ്രിയതമയുടെ വാക്കുകള്‍ ഇപ്പോളും കാതുകളില്‍ അലയടിക്കുന്നുണ്ടായിരുന്നു ....."ഇക്കാ ചുമ്മാ പറയുന്നതാണോ ?"

പോസ്റ്റ്മാന്‍ പാസ്പോര്‍ട്ട്മായി വീട്ടു മുറ്റത്ത്‌ നില്‍ക്കുമ്പോള്‍ , അത് വാങ്ങാന്‍ വേണ്ടിയുള്ളവള്‍  ഇങ്ങനെ കിടക്കുമ്പോള്‍  എങ്ങനെയാണ് അത് ഒപ്പിട്ടു വാങ്ങുക.........!!!

(എന്‍റെ മാന്യ വായനക്കാരെ ഇതൊരു കഥയല്ല ...എന്‍റെ ഗ്രാമത്തില്‍ നടന്ന സംഭവമാണ് ...പേരും മറ്റും ഞാന്‍ സന്ദര്‍ഭാനുസരണം മാറ്റിയിട്ടുണ്ട് .)

44 comments:

 1. വിധിയെന്ന് ഓമനപേരിട്ട് വിളിക്കാം ഇതിനേ ......
  നാം ഒന്നു ആഗ്രഹിക്കുമ്പൊള്‍ ദൈവം മറ്റൊന്ന് തരുന്നു ..
  ജീവിതം ഇതൊക്കെയാണ് , നമ്മുടെ വഴിയേ അല്ല
  അതിന്റെ വഴിയേ മാത്രം സഞ്ചരിക്കുന്ന ഒന്ന്
  നമ്മള്‍ ആ വഴിയേ തെളിക്കപെടുന്ന വെറും യാത്രികര്‍ ..
  ക്ഷണികമായ ഈ വഴിയമ്പലത്തിലേ അന്തേവാസികള്‍ ...
  എന്നിട്ടും നാം അഹങ്കരിക്കുന്നു , സ്ഥായി ആയി ഇവിടെ
  രമിക്കാം എന്ന് തലക്കനത്തൊടെ .........

  ReplyDelete
  Replies
  1. ശരിയാണ് റിനി നമ്മുടെ ജീവിതം എപ്പോള്‍ അവസാനിക്കും എന്ന് നമ്മള്‍ അല്ലാലോ തീരുമാനിക്കുന്നത്

   Delete
 2. എന്താ പറയാ
  ഒന്നും പറയാന്‍ കഴിയുന്നില്ല,
  നിരന്തരം കേള്‍ക്കുന്നു ഇത്തരം "വിധികള്‍ "
  എങ്കിലും
  റിനി പറഞ്ഞ പോലെ
  നമ്മുടെ അഹങ്കാരം മാത്രം കുറയുന്നില്ല

  ReplyDelete
  Replies
  1. നമ്മുടെയൊക്കെ ശരീരത്തില്‍ എന്തൊക്കെ രോഗങ്ങള്‍ ഉണ്ടെന്നു ആര്‍ക്കറിയാം ..പ്രാര്‍ത്ഥിക്കാം അത്രമാത്രം ....

   Delete
 3. Very touching!
  Aasamsakal. Iniyum ezhuthuka-----------

  ReplyDelete
  Replies
  1. വന്നതിനും വായിച്ചതിനും നന്ദി അനിത

   Delete
 4. HarshaMohan Sajin12 March 2013 at 21:59

  vishamam aaayi

  ReplyDelete
  Replies
  1. അതെ,HarshaMohan Sajin സംഭവിച്ചിട്ടു കുറച്ചു നാള്‍ പിന്നിട്ടു

   Delete
 5. Vibin O Positive12 March 2013 at 22:00

  എന്താ പറയാ

  ReplyDelete
  Replies
  1. നമ്മള്‍ ഇത്തരം കാര്യങ്ങളുടെ മുന്നില്‍ നിസ്സാരനാണ് വിപിന്‍

   Delete
 6. Nizar MC Payalan12 March 2013 at 22:00

  കഥയല്ലിതു ജീവിതമായതു കൊണ്ട് ലൈക്കാന്‍ തോന്നിയില്ല Subair Bin Ibrahim നിങ്ങളുടെ അവതരണത്തെ അഭിനന്ദിക്കുന്നു .

  ReplyDelete
 7. അധരമാം ചുംബനത്തിന്റെ മുറിവു നിന്‍
  മധുരനാമ ജപത്തിനാല്‍ കൂടുവാന്‍
  പ്രണയമേ, നിന്നിലേയ്ക് നടന്നൊരെന്‍
  വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍
  അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍ നിന്നി-
  വന് പുല്‍ക്കൊടിയായ് ഉയിര്‍ത്തേല്‍ക്കുവാന്‍
  മരണമെത്തുന്ന നേരത്തു നീയെന്റെ
  അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ

  ReplyDelete
  Replies
  1. അതെ ഷമീര്‍ ,,,, മരണമെത്തുന്ന നേരത്തു നീയെന്റെ
   അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ

   Delete
 8. ജീവിതം ഇങ്ങനെയാണ് .
  നാം ഒന്ന് നിനക്കും, വിധി മറ്റൊന്നാവും

  ReplyDelete
  Replies
  1. വിധിയുടെ കൂടെ സഞ്ചരിക്കുക അത്ര തന്നെ

   Delete
 9. എന്തൊ ഒരു നീറൽ..ജീവിതം നാം വിചാരിക്കുന്നതോ സ്വപ്നം കാണൂന്നതോ ഒന്നുമല്ലല്ലോ മനുഷ്യൻ തീർത്തും നിസ്സഹായനാവുന്ന എത്രയൊ സന്ദർഭങ്ങൽ

  ReplyDelete
  Replies
  1. മരണം അതിനു മുന്നില്‍ മനുഷ്യന്‍ ഒന്നുമല്ലാതകുന്ന കാഴ്ച്ച

   Delete
 10. അനിവാര്യമായ ചില കാര്യങ്ങള്‍

  ReplyDelete
  Replies
  1. ajith നന്ദി വന്നതിനും വായിച്ചതിനും

   Delete
 11. തിരയുടെ എല്ലാ മാന്യവായനകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം ഞങ്ങള്‍ പത്ത് ദിവസത്തെ ഉംറ തീര്‍ഥാടനത്തിന് പോകുയാണ് ..എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം ...യാത്രയും മറ്റും സീകരിക്കുവാനും പ്രയാസരഹിതമാക്കുവാനും വേണ്ടി പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ഉള്‍പെടുത്തുക ....നന്ദി എല്ലാവര്‍ക്കും......

  ReplyDelete
 12. മനസ്സ് വിഷമിച്ചെങ്കിലും, നല്ല എഴുത്ത്

  ReplyDelete
  Replies
  1. നന്ദി, ചീരാമുളക്

   Delete
 13. അപ്രതീക്ഷിത ദുരന്തങ്ങളുടെ മുന്നിൽ പകച്ച് നിൽക്കാനേ മനുഷ്യർക്ക് സാധിക്കൂ..
  വീണ്ടും വരാം..

  ReplyDelete
  Replies
  1. അതെ ..വന്നതിനും അഭിപ്രായത്തിനും നന്ദി നവാസ്‌

   Delete
 14. ചീരാമുളക്31 March 2013 at 00:38

  മനസ്സ് വിഷമിച്ചെങ്കിലും, നല്ല എഴുത്ത്

  ReplyDelete
 15. Abdussalam Husain Pv31 March 2013 at 02:16

  Good, keep it up...

  ReplyDelete
 16. Replies
  1. വന്നതിനും കണ്ടതിനും നന്ദി

   Delete
 17. അടിപോളി പോസ്റ്റ്, പലതും ഓര്‍മ്മകളില്‍ തേട്ടി വന്നു ഈ ബ്ലൊഗ് സന്ദര്‍ശനത്തിന്നിടയില്‍, ഞാനും ഒരു ഒമാന്‍ പ്രവാസി ആണ്.

  ReplyDelete
  Replies
  1. ഒമാന്‍ പ്രവാസിയുടെ കഥയാണ് (അല്ല ജീവിതം) മുകളില്‍ പറഞ്ഞത്‌ ..നന്ദി

   Delete
 18. എനിക്ക് ഇതുപോലൊരു ടെമ്പ്ലേറ്റ് ഉണ്ടാക്കിത്തരാമോ... എനിക്കിത് പെരുത്ത് പിടിച്ചു. എല്ലാം ഇതുപോലെ ഡിറ്റൊ.. u may create a user ID and password and send me the details.

  ReplyDelete