
സന്ധ്യക്കെ അക്കാലത്ത് അങ്ങാടിയില്‍ ആള്‍ക്കാരുണ്ടാകൂ. പകല്‍ മുഴുവന്‍പാടത്തും പറമ്പിലുമായി പണിയെടുക്കുന്ന പാവപെട്ടവര്‍ . അന്നന്നേക്കുള്ള അരിയുംമത്സ്യവും പലവ്യഞ്ഞനവും വാങ്ങി ചൂട്ടോ റാന്തല്‍ വിളക്കോ കത്തിച്ചു തിരിച്ചു പോരുന്നു. ശനിയാഴ്ചയിലെ ആഴ്ച്ചച്ചന്തയില്‍ നിന്നാണ് ബാക്കി വേണ്ട മറ്റു സാധനങ്ങളെല്ലാം ഒരുക്കൂട്ടുക. പറഞ്ഞു വന്നത് ഇതൊന്നുമല്ല. ഇപ്പോള്‍ അത്യപൂര്‍വമായി മാത്രമാണ് ഞങ്ങളുടെ ഗ്രാമത്തിന്‍റെ പാടത്തിന്റെ അരികില്‍ കൂടി ആരെങ്കിലും യാത്ര ചെയ്യാറുള്ളത്.ആ യാത്രയാണെങ്കിലോ വളരെ ദുഷ്കരവും. പേരിനു മാത്രമുള്ള വരമ്പുകള്‍.കാടുപിടിച്ച തോട്ടുവക്ക്. കുറച്ചു പശുക്കള്‍ മാത്രം മേയുന്ന ഒരു പുല്‍പ്പാടമായി ഗ്രാമം മാറിപ്പോയിരിക്കുന്നു. ഓര്‍മകളില്‍ ഇപ്പോഴും ഞങ്ങളുടെ പ്പാടം കതിരണിഞ്ഞു നില്‍ക്കുന്നത് കൊണ്ടായിരിക്കാം ഉള്ളില്‍ അതൊരു പോള്ളലായി നോവിപ്പിക്കുന്നത്. ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുകയാണ് , ഈ പാടശേഖരങ്ങള്‍ പഴയൊരു പച്ചപ്പിന്‍റെ കതിരുകാലവുമായി ചിരിച്ചു നിന്നിരുന്നുവെങ്കില്‍ .. അത് മനസ്സിലും മുഖത്തും ഏറ്റു വാങ്ങാന്‍ പുതിയൊരു തലമുറ ജനിച്ചു വന്നിരുന്നുവെങ്കില്‍ ..
കേരളത്തിന്‍റെ ലക്കും ലഗാനുമില്ലാത്ത ‘വികസനത്തില്‍’ ഏറ്റവുമധികം നശിച്ചത് നമ്മുടെ പാടങ്ങളാണ്. വയലുകള്‍ നമുക്ക് ഒരുകാലത്ത് നാമമാത്രമായെങ്കിലും ഭഷ്യസുരക്ഷ തന്നിരുന്നുവെന്നു മാത്രമല്ല, കേരളത്തിന്‍റെ വാട്ടര്‍ ഷെഡുകളുമായിരുന്നു നമ്മുടെ പാടങ്ങള്‍. ഇന്ന് അവ ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു. പാടങ്ങള്‍ക്കൊപ്പം കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ടായിരുന്ന വാട്ടര്‍ ഷെഡുകളായ ചതുപ്പുകളും നികത്തി നമ്മള്‍ കോണ്‍ക്രീറ്റ് കേരളം കെട്ടിപ്പടുത്തിരിക്കുന്നു. ഫലമോ? മഴക്കാലത്തും കേരളത്തിന് കുടിക്കാന്‍ വെള്ളമില്ല. മഴമാറിയാല്‍ കേരളം വരളുകയായി. എല്ലാ വേനലുകളും ഇന്ന് കേരളത്തില്‍ വരള്‍ച്ചാ കാലമാണ്.

No comments:
Post a Comment