
Sunday, 18 November 2012
അഡോള്‍ഫ് ഹിറ്റ്ലര്‍ സ്വാധീനിക്കുന്ന വിധം

Labels:
ലേഖനം
Wednesday, 14 November 2012
ആസ്വാദകരെ തീരുമാനിക്കുന്ന സിനിമാക്കാര് ...!
===========================================================
കേരളത്തിലെ ചലച്ചിത്ര മേഘലയില്‍ എല്ലാം കൊണ്ടും "തന്‍പോരിമ" നില നില്ക്കുന്ന ഒരു പ്രവണത നിലവിലുണ്ട്. അഭിനയ രംഗത്തായാലും നിര്‍മ്മാണ - സംവിധാന രംഗത്തായാലും അവരവരുടെ മേല്‍ക്കോയ്മ അവര്‍ പ്രകടിപ്പിക്കുന്നു. ഒന്നിനും ആരും വിട്ടുവീഴ്ച ചെയ്യുന്നില്ല. അതിന്റെതായ പ്രശ്നങ്ങള്‍ മലയാള സിനിമയില്‍ നാം അടിക്കടി കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതിനാല്‍ അതിലെക്കൊന്നും ഞാന്‍ ഇപ്പോള്‍ ഇടപെടുന്നില്ല.
Labels:
വാർത്ത
Tuesday, 13 November 2012
അതിനു ഞാന്‍ എന്ത് ചെയ്യണമെടോ, താന്‍ പറഞ്ഞുതാ
പ്രവാസികള്‍ക്ക് എന്തുപറ്റിയാലും ഞാന്‍ എന്തു ചെയ്യണമെടോ....... താന്‍ പറ...!!!!
താന്‍ ഒന്നും ചെയ്യെണ്ട ഇങ്ങോട്ട് വരാതിരുന്നാല്‍ മതി
താന്‍ ഒന്നും ചെയ്യെണ്ട ഇങ്ങോട്ട് വരാതിരുന്നാല്‍ മതി
Labels:
വാർത്ത
Monday, 5 November 2012
പ്രവാസി കരിദിനം
ഞാനും നിങ്ങളും കൊടുക്കുന്ന വരുമാനത്തില്‍ നിന്നാണ് നമ്മുടെ
നാട്ടിലെ ഓരോ മന്ത്രിമാരും വിലസി നടക്കുന്നത്. നമ്മുടെ വോട്ട് കൊണ്ട് ജയിച്ചു
മന്ത്രിയായതും പോരാഞ്ഞ് നമുക്ക് ഒരു പ്രശ്നം വന്നാല്‍ എന്തെങ്കിലും ചെയ്യും എന്ന്
കരുതിയാണ് പ്രവാസികളുടെ മന്ത്രി എന്ന പേര് പോലും കിട്ടിയത്. നമുക്ക് വേണ്ടി
ഒന്നും ചെയ്യില്ല എന്ന് മാത്രമല്ല ഓരോ പ്രവാസിയും തുച്ചമായി കിട്ടുന്ന ലീവ് ദിവസം
പോലിസ് സ്റ്റേഷനില്‍ ഒപ്പ് വെയ്ക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന ദുഃഖം നാം
കാണേണ്ടതുണ്ട്.
നാളെ ഇതാര്‍ക്കും സംഭവിക്കാം എന്ന രീതിയിലാണ് നാട്ടിലെ കാര്യങ്ങളുടെ കിടപ്പ്. അതിനാല്‍ നാം തീരുമാനിക്കുക ഏതു പാര്‍ട്ടിയില്‍പ്പെട്ട "രവി"യായാലും പ്രവാസ മണ്ണില്‍ നാം അവര്‍ക്ക് ഒരു സഹകരണവും നല്‍കില്ല എന്ന് മാത്രമല്ല , അവരെ കണ്ടതായി പോലും നടിക്കില്ല..........അവഗണിക്കുക ....പഠിപ്പിക്കുക
... നാം നമ്മുടെ ശക്തി കാണിക്കുക ....പ്രവാസി കരിദിനം ....വിജയിപ്പിക്കുക -തിര
നാളെ ഇതാര്‍ക്കും സംഭവിക്കാം എന്ന രീതിയിലാണ് നാട്ടിലെ കാര്യങ്ങളുടെ കിടപ്പ്. അതിനാല്‍ നാം തീരുമാനിക്കുക ഏതു പാര്‍ട്ടിയില്‍പ്പെട്ട "രവി"യായാലും പ്രവാസ മണ്ണില്‍ നാം അവര്‍ക്ക് ഒരു സഹകരണവും നല്‍കില്ല എന്ന് മാത്രമല്ല , അവരെ കണ്ടതായി പോലും നടിക്കില്ല..........അവഗണിക്കുക
Friday, 5 October 2012
വേണം ഒരു സമൂലമായ മാറ്റം

Labels:
മാധ്യമങ്ങളില്‍ വന്നത്
Sunday, 9 September 2012
യുവതുര്‍ക്കികള്‍ക്ക് സ്വീകാര്യമാകാത്ത “എമേര്‍ജിംഗ് കേരള”
Labels:
മാധ്യമങ്ങളില്‍ വന്നത്
Sunday, 26 August 2012
Sunday, 12 August 2012
പൗരന് ആശ്വാസമാകാത്ത നീതി പീഠം
“മെറ്റീരിയലിസം”
ആണല്ലോ നമ്മുടെ നീതി ബോധം അളക്കാന്‍ കോടതികള്‍ ഉപയോഗിക്കുന്നത്. തെളിവുകള്‍ അതാണ്
പ്രധാനം. നമ്മുടെ ഭാരതത്തിലെ കോടതികളില്‍ 50% കേസ്സുകളും സത്യം ജയിക്കാതെ പ്രതികള്‍ ജയിച്ച
ചരിത്രമാണുള്ളത്. അത് നമ്മുടെ ജുഡീഷ്യല്‍ വിവസ്ഥയുടെ ഒരു പോരയ്മകൂടിയാണ്. ലോകത്ത്
ഏറ്റവും കുറവ് ശിക്ഷകള്‍ വിധിക്കുന്ന രാജ്യം ഏതെന്നു ചോദിച്ചാല്‍ നമുക്ക് പറയാന്‍
സാധിക്കുക സൌദി അറേബ്യ എന്നാകുന്നു. കാരണം അവിടെത്തെ കോടതികള്‍ ഇളവുകള്‍ നല്‍കുന്നതല്ല,
മറിച്ചു അവിടെ നല്കുന്ന ശിക്ഷ പൊതുജനങ്ങള്‍ അറിയേ തന്നെ "നടപ്പിലാക്കുന്നു". അതിനാല്‍
ജനങ്ങള്‍ ശിക്ഷയുടെ കാഠിന്യത്തെ കുറിച്ച് ബോധവാന്മാര് ആകുന്നു. അതുവഴി കുറ്റകൃത്യങ്ങള്‍ കുറയുന്നു. നമ്മുടെ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗപ്പെടുത്തി നാട്ടില്‍ ദിനംപ്രതി കുറ്റകൃത്യങ്ങള്‍ കൂടുന്നു.
Labels:
ലേഖനം
Tuesday, 31 July 2012
ആര്‍ഭാഡത്തിനെതിരെ പൊരുതുന്ന നായ
ഈയിടെയാണ് നാട്ടില്‍
ചെറിയ ഒരു ഒഴിവു ദിനം കഴിഞ്ഞു വന്നത്. നാട്ടില്‍ പോകുമ്പോള്‍ അതിയായ ആഹ്ലാദം
ആയിരുന്നു. കാരണം ഇതുവരെയില്ലാത്ത ബേങ്ക്റേറ്റ് തന്നെ. ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍
കുടുംബസമേതം നാട്ടിലെ ആകാശത്തില്‍ എത്തിയപ്പോള്‍ തന്നെ പച്ചപ്പിന്റെ പരിമണവും ചാറ്റല്‍മഴയുടെ
അകമ്പടിയും ആയപ്പോള്‍ നാലു മണിക്കൂര്‍
വിമാനയാത്രയുടെ ബോറില്‍ നിന്നും രക്ഷപ്പെട്ടത് പോലെ തോന്നി. വിമാനം ലാന്‍ഡ്
ചെയ്തു. എന്നാല്‍ ലാന്‍ഡ് ചെയ്തുള്ള ഇറങ്ങാന്‍ വേണ്ടിയുള്ള കാത്തിരിപ്പ് നാട്
കാണാനുള്ള ആവേശത്തിളക്കത്തിന് മങ്ങല്‍ ഏല്പ്പിക്കുന്നുണ്ടായിരുന്നു.
Labels:
പലവക
Wednesday, 20 June 2012
തിര "നെസ്റ്റ് "ലേക്ക് മാറുകയാണ്
ഞങ്ങള്‍ ഒരു “നെസ്റ്റ്” വെച്ചു, الحمد لله. ഞങ്ങളുടെ സന്തോഷം നിങ്ങളുമായി പങ്കിടുകയാണ്. താങ്കളുടെയും കുടുംബത്തിന്റെയും പ്രാര്‍ത്ഥനയും
അനുഗ്രഹവും ഞങ്ങളോടൊപ്പം ഉണ്ടാകണം എന്നാഗ്രഹിക്കുന്നു. നിങ്ങള്‍ നാട്ടില്‍
വരുമ്പോള്‍ നെസ്റ്റ് ലേക്ക് സ്വാഗതം. ഇന്ഷാഅല്ലാഹ്
അടുത്ത ബുധന്‍ നാട്ടില്‍ പോകുകയാണ്. ശേഷം അള്ളാഹു അനുഗ്രഹിച്ചാല്‍ പുതിയ വീട്ടില്‍
കൂടണം.
സുബൈര്‍ നെല്ലിയോട്ട് & ഷമീറ സുബൈര്‍
Labels:
വാർത്ത
Sunday, 17 June 2012
യുവാക്കളെ നിങ്ങളെ നാട് വിളിക്കുന്നു
ടൂറിസം വരുമാനം
കൂട്ടാന്‍ വേണ്ടി പറയുന്ന ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് പിശാചിന്റെ സ്വന്തം
വിഹാര ഭൂമിയാകുന്നുവോ എന്ന് ഭയപ്പെട്ടുക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം. എല്ലാത്തിനും
മൂല്യം കൂടിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം നാട്ടില്‍ വിനിമയ ഉപാധിയായ കറന്‍സിക്ക്
മാത്രം വിലയില്ല. എന്നാലോ നമ്മുടെ നാട്ടിലെ മന്ത്രിമാര്‍ സ്പീക്കര്‍ പ്രസിഡന്റ്
എന്നിങ്ങനെയുള്ള പദവികളില്‍ ഇരിക്കുന്നവര്‍ ധൂര്‍ത്തും അഴിമതിയുമായി മല്ലിടുന്നു.
പണ്ടൊക്കെ ലക്ഷങ്ങള്‍ മുക്കി ആയിരങ്ങള്‍ എന്നിങ്ങനെ പറഞ്ഞിരുന്നത് ഇന്ന് അതിന്റെ സ്ഥാനത്ത് ആയിരം കോടി, പതിനായിരം കോടി എന്നിങ്ങനെ മാറ്റം
വന്നു എന്ന് മാത്രം. നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്. ആരെയാണ് നമ്മള്
നമ്മുടെ നാട് ഏല്‍പ്പിക്കുക. ആലോചിക്കുമ്പോള്‍ ഭയം തോന്നുന്നു. എവിടെയാണ് നമുക്ക്
താളം തെറ്റിയത്. എവിടെയാണ് പിഴച്ചത്. വരും തലമുറയെ എങ്കിലും ഇതില്‍
നിന്നും മോചിപ്പിക്കാന്‍ നമുക്ക് പറ്റുമോ?
Friday, 25 May 2012
കപട മതേതരത്വം കേരളത്തിനു ശാപമോ?
രണ്ടാമതും, അബ്ദു നാസര്‍ മദനി ജയിലില്‍ ആയിട്ട് രണ്ടു വര്‍ഷം പിന്നിടുകയാണ്. അദ്ദേഹം
ജയിലില്‍ നിന്ന് മരണപ്പെട്ടാല്‍ (അങ്ങനെയാകതിരിക്കാന് വേണ്ടി പ്രാര്‍ത്ഥിക്കാം) പിറ്റേന്ന്
പത്രങ്ങളില്‍ നിറയെ കപട മതേതരവാദികളുടെ മനുഷ്യാവകാശ പ്രതിഷേധങ്ങള്‍ കൊണ്ട് മുഖരിതമായിരിക്കും.
എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ കേരളത്തിലെ കപടമതേതരവാദികള് ആയ മുസ്ലിം നാമധാരികള്‍
പോലും മദനിക്കെതിരെ ഒരു വാക്ക് പറയാന്‍ പേടിക്കുന്നു. അവരുടെ മതേതര മുഖംമൂടി അഴിഞ്ഞു
വീഴുമെന്നു അവര്‍ ഭയക്കുന്നു.
Labels:
ലേഖനം
Monday, 21 May 2012
മുറിച്ചെടുക്കപ്പെടുന്ന മനുഷ്യ മാംസങ്ങള്‍
രണ്ടുമൂന്നു ദിവസങ്ങള്‍ക്ക് മുന്‍പ് മാധ്യമം ചെപ്പില്‍ വന്ന ഒരു വാര്‍ത്ത മനസ്സിനെ വല്ലാതെ പ്രയാസപ്പെടുത്തി. നാലുവര്‍ഷം മെഡിക്കല്‍കോളേജില്‍ വിദ്യാഭ്യാസം നടത്തി പൂര്‍ത്തിയാക്കുവാന്‍ പണം ഇല്ലാതെ ഒരു കത്തും എഴുതി വെച്ച് പണമുണ്ടാക്കാന്‍ പോയ ശ്രീശാമിന്റെ കഥ. വളരെയധികം അത്ഭുതകരമായ വസ്തുത എന്തെന്നാല്‍ , ബാങ്കുകള്‍ ലോണ്‍ കൊടുക്കാതെ കളിപ്പിക്കുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും കുട്ടികള്‍ ആത്മഹത്യകളില്‍ ആണ് അഭയം കണ്ടെത്താറുള്ളത് . എന്നാല്‍ ഇതിനു വിപരീതമായി ജീവിതത്തെ സ്വധൈര്യം നേരിട്ട് കൊണ്ട് പണം ഉണ്ടാക്കാന്‍ വേണ്ടി പോയ വിദ്യാര്‍ത്ഥിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
Labels:
ലേഖനം
Sunday, 22 April 2012
ചിന്തിക്കുവാന്‍ എല്ലാവര്ക്കും ഓരോരോ കാരണങ്ങള്‍
നാട്ടില്‍ നിന്നും കൊണ്ടുവന്ന പ്രാരാബ്ദപ്പെട്ടിയുടെ ഭാരം കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അണിഞ്ഞ ഗള്‍ഫിലെ ഓഫീസ് ജോലി, വര്‍ഷങ്ങള്‍ക്കിപ്പുറം ആഡംബര ജീവിതത്തിനു വഴി മാറിയോ എന്ന സംശയം ഉള്ളിലുദിക്കാന്‍ പാകത്തില്‍ വന്ന മാറ്റങ്ങള്‍ക്കു കാരണമായ എന്റെ ജോലിയും കഴിഞ്ഞു രണ്ടു മണിക്ക് ഓഫീസില്‍ നിന്നും, മിസ്രിയോടു യാത്ര പറഞ്ഞ് കാറില്‍ കേറിയിരിക്കുമ്പോള്‍ എന്തോന്നില്ലാത്ത ആശ്വാസം. ഞാന്‍ കേറിയതും ഡ്രൈവര്‍ ഏസിയുടെ ബട്ടന് കുറച്ചു കൂടി കൂട്ടി. എന്തോ! ശീതികരിച്ച സാഹജര്യം എന്നെ നിദ്രയിലേക്ക് കൂട്ടിക്കൊണ്ടുപ്പോയി. കണ്പോളകള് ഇറുകിയണഞ്ഞു. ജോലിയുടെ ഭാരവും, ചൂടിന്റെ കാഠിന്യവും ശരീരത്തെ ക്ഷീണിപ്പിച്ചിരിക്കാം.
Labels:
ലേഖനം
Friday, 6 April 2012
Wednesday, 4 April 2012
സ്വപ്നം
ഞാന്‍ അവളോട്
ചോദിച്ചു, ഈ മഴയത്ത് നീ എവിടെയാണ് പോകുന്നത്. അവള് എന്റെ ചോദ്യത്തിനു മുഖം നല്‍കാതെ
മഴ നനഞ്ഞുകൊണ്ട് നടന്നു പോകുകയാണ്. സമയം ഏകദേശം രാത്രിയുടെ യാമങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവളുടെ കിതപ്പിന് വേഗത കൂടിയോ...?
എവിടെയും അവളെ കണ്ടത് ഓര്‍മ്മയില്ല. ഇവിടെത്തെ ദേശത്ത് കാരിയാണോ എന്നും അറിയില്ല.
Labels:
കഥ
Saturday, 17 March 2012
ക്യു -മലയാളം യാത്രയും രാജന് ജോസഫും
ഫേസ്ബുക്കില്‍ അടയിരിക്കുന്ന ഖത്തറിലെ ഒരു സംഘം ആളുകളും അവരുടെ കുടുംബവും കൂടി ഇന്നലെ (16/03/2012) ധുക്കാന്‍ -സകരീത്ത് (പേര് ശരിയായി നിങ്ങള്‍ വായിക്കുക) എന്ന ചരിത്ര മുറങ്ങുന്ന മണ്ണില്‍ സമ്മേളിച്ചു. അതി മനോഹരമായ ആ യാത്രയെ കുറിച്ചുള്ള വിശകലനങ്ങളും മറ്റും ഇതിനു പിന്നാലെ മറ്റു ബ്ലോഗ്ഗര്‍മ്മാര്‍ പോസ്റ്റും എന്നുള്ളതുകൊണ്ട് ഞാന്‍ അതിനു മുതിരുന്നില്ല . മറിച്ചു യാത്രയുടെ പിന്നാപുറങ്ങളില്‍ എന്റെ നിരീക്ഷണത്തില്‍ തങ്ങിയ കുറച്ചു കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ. ചരിത്രത്തില്‍ മറിഞ്ഞുപ്പോയ ഏടുകള്‍ കണ്ണിനു പകര്‍ന്നു നല്കുവാനുള്ള ഒരു തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍ .
Tuesday, 13 March 2012
അവരെ നമ്മുക്ക് മറക്കാതിരിക്കാം
നാട്ടിലെ പ്രാരബ്ധപെട്ടിയുമായി
നാട് വിട്ടു പ്രവാസത്തിലേക്കു എടുത്തെറിയപ്പെട്ട പ്രവാസികള്‍ ആണ് നമ്മുടെ രാജ്യത്തിന്റെ
സമ്പത്ത് വിവസ്ഥയെ താങ്ങി നിര്‍ത്തുന്നതെന്ന യഥാര്‍ത്ഥ്യം നമുക്ക്
മറക്കാതിരിക്കാം. അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ എന്ത് ചെയ്യുന്നു, ചെയ്യുന്നില്ല
എന്നത് മാറ്റിവെയ്ക്കുക. പത്ര പ്രസ്ദ്ധീകരണങ്ങളും, ടീവി ചാനലുകളും പ്രവാസികളുടെ കുടുംബ ബന്ധങ്ങളില്‍ വല്ല
വിള്ളലുകളും വന്നാല്‍ അത് പെരിപ്പിച്ചു കാണിച്ചുകൊണ്ട് കുറ്റപ്പെടുത്താന്‍ കൂടുതല്‍ സമയം കണ്ടെത്തുമ്പോള്‍,
നാട്ടില്‍ നിന്നുള്ള എല്ലാ ഒറ്റപ്പെടലുകളും സ്വയം, ആരും കാണാതെ മനസ്സില്‍
അടക്കിപ്പിടിച്ച് അവസാനം രോഗം കൈമുതല്‍ ആയികൊണ്ട് തിരിച്ചു വരുന്ന പ്രവാസിയുടെ,
ലോകം തിരിച്ചറിയാതെ പോകുന്ന മുഖം, തിരിച്ചറിയാതെ പോകരുത് എന്നതിനാലാണ് ഇത്
എഴുതുന്നത്.
Friday, 2 March 2012
ഇന്ത്യയെ ഊരാകുടുക്കിലാക്കിയ കപ്പല്‍
ഒരു രാജ്യത്തിന്റെ
പരമാധികാര പരിധിയില്‍ അവിടെത്തെ പൗരന്മാരെ യാതൊരു വിത മാനദണ്ടങ്ങളും പാലിക്കാതെ നിര്‍ദ്ദയം
വെടിവെച്ച് കൊല്ലുക, എന്നിട്ട് ആ രാജ്യത്തെ നിയമം ഞങ്ങള്‍ അംഗീകരിക്കില്ല എന്ന്
പറയുക. ഇത്തരത്തില്‍ ഇപ്പോള്‍ ഇന്ത്യയില്‍ നടന്നിരിക്കുന്ന സംഭവം, ഇറ്റലിയില്‍
ആണെങ്കില്‍, ഇന്ത്യ പ്രതിസ്ഥനത്തും അപ്പുറത്ത് ഇറ്റലിയും ആണെങ്കില്‍ എന്ത്
സംഭവിക്കും എന്ന് നമുക്ക് ചിന്തിക്കാനേ വയ്യ. നമ്മുടെ രാജ്യത്ത്
എന്ത് സംഭവിച്ചാലും രണ്ടു വശവും പിടിക്കാന്‍ ആളുകള്‍ ഉണ്ടാകും എന്നതിന് തെളിവാണ്
കപ്പല്‍ വെടിവെപ്പ് സംഭവം. സംഭവം നടന്നിട്ട് ഒരാഴ്ച്ച കയിഞ്ഞാണ് അറസ്റ്റ് അതിനും
കുറെ കയിഞ്ഞാണ് ആയുധങ്ങള്‍ പിടിച്ചെടുക്കുന്നത്. എല്ലാത്തിനും അവര്‍ക്ക്
രക്ഷപ്പെടാന്‍ പഴുതുകള്‍ ഉണ്ടാക്കികൊടുത്തിരിക്കുന്നു എന്ന ആക്ഷേപം മറുവശത്ത്. തെളിവ് നശിപ്പിക്കല്‍ നടന്നിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട്
സംവാദങ്ങള്‍ രാജ്യത്ത്
നടന്നുകൊണ്ടിരിക്കുന്നു. കപ്പലില്‍
ഇപ്പോളും എന്താണ് ഉള്ളത് എന്നത് ദുരൂഹമാണ്. അവരും നമ്മുടെ പോലീസും
വെളിപ്പെടുത്തുന്നില്ല. ഏതായാലും ഒരു സെക്യൂരിറ്റി എന്നതില്‍ കവിഞ്ഞ ആയുധങ്ങള്‍ ആ കപ്പലില്‍
ഉണ്ട് എന്നത് വാസ്തവമാണ്.
Labels:
മാധ്യമങ്ങളില്‍ വന്നത്,
ലേഖനം
Wednesday, 29 February 2012
Monday, 27 February 2012
മാലിന്യത്തിന് മുന്പില് ചോദ്യ ചിന്നമായി കേരളം

ഏകദേശം, മാസങ്ങളോളം മാലിന്യ കൂമ്പാരത്തില്‍ കഴിയാനായിരുന്നു , നമ്മുടെ സാക്ഷര കേരളത്തിന്റെ തലസ്ഥാനത്തിനു വിധി. ഇത്തരം സാമൂഹിക പ്രശ്നങ്ങളില്‍ ഒന്നും നമ്മുടെ രാഷ്ട്രീയകാര്‍ക്കോ, സാംസ്കാരിക നായകന്മ്മാര്‍ക്കോ ഒരു താല്‍പ്പര്യവും കാണാറില്ല . തന്നെയുമല്ല ഇത്തരം ജീര്‍ണതകള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളും, സമരങ്ങളും നിരുല്സാഹപ്പെടുത്തുന്ന സമീപനങ്ങള്‍ ആണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് .
Labels:
ലേഖനം
Wednesday, 22 February 2012
വെള്ളരിപ്രാവ്പോല് അക്കു അക്ബര്‍
മത്സരത്തിന്റെ, അന്യോന്യം പാരവേപ്പിന്റെ, പരസ്പരം ബഹിഷക്കരണം നടപ്പിലാക്കി കൊണ്ടിരിക്കുന്ന, എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം എന്നിങ്ങനെയുള്ള മനോഭാവം വെച്ചുപുലര്‍ത്തുന്ന നമ്മുടെ മലയാളം സിനിമ വ്യവസായത്തില്‍ നിന്നും ഒരു സംവിധായകന്റെ ജാടകള്‍ ഇല്ലാതെ, തനിക്കും ചുറ്റും ആഴത്തില്‍ നോക്കി കണ്ടുകൊണ്ട് ഒരു കുറിയ മനുഷ്യന് നമ്മോട് വല്ലതും ചോദിച്ചാല്‍ അതിശയപ്പെടാന്‍ ഒന്നുമില്ല. അത് മലയാളത്തിലെ ഹിറ്റുകള്‍ തീര്‍ത്ത അക്കു അക്ബര്‍ ആകുന്നു. എന്താണ് അദ്ദേഹത്തെ മറ്റുള്ള സിനിമ പ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്തമാക്കുന്നത് എന്ന് നാം
മനസ്സിലാക്കേണ്ടതുണ്ട് .
Labels:
വാർത്ത
Friday, 17 February 2012
ഞാന്‍ കാണാത്ത ഖത്തര്‍
ഖത്തറില്‍ 1456ദിവസങ്ങള്‍ മിനുട്ടുകളെപോലെ എന്റെ ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞുപോകുമ്പോള്‍ സംസകാരികപരമായി എനിക്കും കുടുംബത്തിനും എന്താണ് ഖത്തര്‍ നല്കിയ സംഭാവന എന്ന് ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. എന്നാല്‍ നേരെ മറിച്ചു ഒരു സാമ്പത്തികമായ നേട്ടങ്ങള്‍ ഖത്തര്‍ മണ്ണ് എനിയ്ക്ക് നല്കി എന്ന വസ്തുത എപ്പോളും പ്രത്യക്ഷത്തില്‍ തന്നെ എന്നെയും കുടുംബത്തെയും ബോധവാന്മ്മാരക്കിയിട്ടുള്ളതാണ് . എന്നാല്‍ മുകളില്‍ പറഞ്ഞ ആഴത്തില്‍ ഉള്ള ഒരു ഗഹനമായ വിഷയമായി ഖത്തറിലെ ചരിത്രങ്ങള്‍ ഉറങ്ങികിടക്കുന്നു എന്ന വസ്തുത ഇത്രയും കാലം ഇവിടെ ഉണ്ടായിട്ടും ഇന്നലെ മാത്രമാണ് ചിന്തയ്ക്ക് പാത്രമായിട്ടുള്ളത് .
Labels:
ഓര്‍മ്മ കുറിപ്പ്
Friday, 10 February 2012
Tuesday, 7 February 2012
Thursday, 26 January 2012
സത്യം പറയാന്‍ നാം ആരെ ഭയപ്പെടണം
ഒരു സമുദായത്തിന്റെ
മൊത്തം കുത്തക ഏറ്റെടുക്കുകയും ആ സമുദായത്തിന്റെ മൊത്തം മെരിറ്റും കീശയിലാക്കി
കൊണ്ടുള്ള ഒരു ഉരുണ്ടു കളിയാണ് നാളിതുവരെ കേരള മുസ്ലിം ലീഗില്‍ നിന്നും
സമുദായത്തിന് കിട്ടിയ പ്രതിഫലം. ബാബരി മസ്ജിദ് വിഷയിത്തിലായാലും, മാറാട് കേസ്സിലായാലും, ഐസ്ക്രീം കേസ്സിലായാലും,സിറാജുന്നിസ്സ കേസ്സിലായാലും അവരെ കൊണ്ട് സമുദായത്തിന് ഗുണത്തെക്കാളേറെ
പേരുദോഷമാണ് കിട്ടിയത് എന്ന് വേണം നമുക്ക് ക്കൂട്ടികിഴ്ച്ചാല്‍ കിട്ടുക. എല്ലാ വിഷയത്തിലും അവര്‍ക്ക് അവരുടെ ഭരണം ആയിരിന്നു മുഖ്യം. എന്നാലോ അവരുടെ
വ്യക്തികള്‍ ചെയ്തുവന്ന എല്ലാ കൊള്ളരുതായ്മകളും സമുദായത്തിന്റെ ചിലവില്‍ വരവ് വെയ്ക്കുകയും
ചെയ്ത അവസ്ഥയാണ് നാം ഇത് വരെ കണ്ടത്. ചെയ്ത കൊള്ളരുതായ്മകള്‍ക്ക്
കൂട്ടിപിടിക്കാന്‍ വേണ്ടി പ്രവാചകന്മ്മാരെ വരെ അവര്‍ ഉപമിക്കുന്ന കാഴ്ചയാണ് നമ്മള്
കണ്ടത്.
Labels:
ലേഖനം
Subscribe to:
Posts (Atom)