തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Thursday, 26 January 2012

സത്യം പറയാന്‍ നാം ആരെ ഭയപ്പെടണംഒരു സമുദായത്തിന്‍റെ മൊത്തം കുത്തക ഏറ്റെടുക്കുകയും ആ സമുദായത്തിന്‍റെ മൊത്തം മെരിറ്റും കീശയിലാക്കി കൊണ്ടുള്ള ഒരു ഉരുണ്ടു കളിയാണ് നാളിതുവരെ കേരള മുസ്ലിം ലീഗില്‍ നിന്നും സമുദായത്തിന് കിട്ടിയ പ്രതിഫലം. ബാബരി മസ്ജിദ്‌ വിഷയിത്തിലായാലും,   മാറാട്‌ കേസ്സിലായാലും, ഐസ്ക്രീം കേസ്സിലായാലും,സിറാജുന്നിസ്സ കേസ്സിലായാലും   അവരെ കൊണ്ട് സമുദായത്തിന് ഗുണത്തെക്കാളേറെ പേരുദോഷമാണ് കിട്ടിയത്‌ എന്ന് വേണം നമുക്ക് ക്കൂട്ടികിഴ്ച്ചാല്‍ കിട്ടുക.  എല്ലാ വിഷയത്തിലും അവര്‍ക്ക് അവരുടെ ഭരണം ആയിരിന്നു മുഖ്യം. എന്നാലോ അവരുടെ വ്യക്തികള്‍ ചെയ്തുവന്ന എല്ലാ കൊള്ളരുതായ്മകളും സമുദായത്തിന്റെ ചിലവില്‍ വരവ് വെയ്ക്കുകയും ചെയ്ത അവസ്ഥയാണ് നാം ഇത് വരെ കണ്ടത്. ചെയ്ത കൊള്ളരുതായ്മകള്‍ക്ക് കൂട്ടിപിടിക്കാന്‍ വേണ്ടി പ്രവാചകന്മ്മാരെ വരെ അവര്‍ ഉപമിക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്‌.
എന്നാല്‍ മുകളില്‍ പറഞ്ഞതിനപ്പുരത്ത്തുള്ള ഒരു വിഷയം ആയിരിന്നു കയിഞ്ഞ ആഴ്ചകളില്‍ ഒരു ആഴ്ചപതിപ്പില്‍ കൂടി പുറത്ത് വന്ന അതി ഭീകരമായ വ്യക്തി ഹത്യക്ക് ഹേതുവാകുന്ന കണ്ടെത്തല്‍.. ഇന്ന് നമ്മുടെ സമുദായ സ്നേഹികള്‍ അവരുടെ യോഗം കൂടി പിരിഞ്ഞിട്ട് പറയുകയാണ്‌ പത്രങ്ങള്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കരുത്. ഇത് പറയാന്‍ വേണ്ടി ഇവര്‍ ഇത്രയും സമയം ചിലവഹിക്കണമോ? ഇത് തന്നെയാണ് സംഭവിക്കുകയെന്ന് നമ്മുക്കെല്ലാം മുന്‍കൂട്ടി അറിയാവുന്ന ഒരു സത്യമാണ്. ഇവര്‍ക്ക് ഇത്രയൊക്കെയേ പറയാന്‍ പറ്റുള്ളൂ. കാരണം മാറാട്, ഐസ് ക്രീം, മുതലായ കേസുകള്‍ അവരുടെ വാ മൂടിക്കെട്ടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അത് അവര്‍ക്ക് തന്നെ തിരിച്ചു കടിയ്ക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ള അവരില്‍ നിന്നും നമുക്ക് അത്രയൊക്കെയേ പ്രതീക്ഷിക്കാന്‍ വകയുള്ളൂ. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സമുദായത്തിനു വേണ്ടി ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ മറ്റുള്ളവര്‍,  കേരള ജനതയുടെ മൊത്തം ഗുണത്തിനു വേണ്ടി ചെയ്യുമ്പോള്‍ എന്തിനു വിഭാഗിയത പറഞ്ഞുകൊണ്ട്  തടയിടണം. ഇതിനു ലീഗ് മറുപടി പറഞ്ഞെ പറ്റൂ.

എന്താണ് കൊണ്ഗ്രെസ്സും ലീഗും പറയുന്ന മാധ്യമം ചെയ്ത പാതകം അവര്‍ ഒരു സമൂഹത്തിലെ ഏതെങ്കിലും സമുദായത്തിനു  വേണ്ടി മാത്രം നിലനില്‍ക്കുന്ന ഒരു പത്രമായിട്ടു, ഇതുവരെ കേരള ജനതയ്ക്ക് തോന്നിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കേരള ജനതയെ പൊട്ടന്‍ കളിപ്പിക്കുയാണ്. കാരണം ഒരു നാട്ടിലെ ഐറ്റി യുടെ എല്ലാം അറിയുന്ന മന്ത്രിക്കും ആഭ്യന്തരം കയ്യാളുന്ന മന്ത്രിക്കും “Login” എന്ന പദത്തിന്റെ അര്‍ഥം അറിയില്ലെങ്കില്‍  LKG പഠിക്കുന്ന കുട്ടികളോട് എങ്കിലും ചോദിച്ചു മനസ്സിലാകുന്നതായിരിക്കും നല്ലത്, എന്നിട്ട് പോരെ ഇത്തരത്തില്‍ ഉള്ള പത്ര സമ്മേളനവും കാട്ടിക്കൂട്ടലും. ഓരോ പ്രാവിശ്യവും ഭരണ കര്‍ത്താക്കള്‍ പറയുന്നത് അല്ലെങ്കില്‍ കേട്ടിമരയുന്നത്  സംഭവത്തിനെ എങ്ങനെ നിസ്സരവല്‍ക്കരിക്കാം എന്നുള്ളതാണ്. എന്നാല്‍ വാസ്തവത്തില്‍ അവര്‍ പറയുന്നതിന്‍റെ ഘൌരവം അവര്‍ തന്നെ മനസ്സിലാക്കുന്നില്ല. ഓരോ ദിവസവും വന്നു കൊണ്ടിരിക്കുനതും ഇനി വരാന്‍ പോകുന്നതും അവരുടെ വാദത്തെ എങ്ങനെ സാദുകരിക്കും എന്നത് നമ്മുക്ക് ഉഉഹിക്കവുന്നതെയുള്ളൂ. ഇപ്പോള്‍ വന്നിരിക്കുന്നത് ഗൂഗിളും യാഹുവും  വിവരങ്ങള്‍ കൈ മരിയെന്നതാണ്. പിന്നെയെന്താണ് മുഖ്യമന്ത്രി പറയുന്നതിന്‍റെ അടിസ്ഥാനം. ഒരു അന്ന്യെക്ഷണവും നടത്തിയിട്ടില്ല വിവരങ്ങള്‍ ചോദിച്ചു എന്നേയുള്ളൂ. പിന്നെയെന്തിനാണ് ദോഹ യില്‍ ഉള്ള വ്യക്തിയുടെ വീട്ടിലും മറ്റും അരിച്ചു പ്പെറുക്കിയത്. എന്തിനാണ് കോടതിയില്‍ ഇമെയില്‍ വിവാദം ഫയല്‍ ചെയ്ത വ്യക്തിയെയും വക്കീലിനെയും പറ്റി രഹസ്യ വിഭാഗം അന്ന്യെഷിക്കുന്നത്. എന്താണ് രണ്ടു സീഡികള്‍ പറയുന്ന രഹസ്യ വിവരങ്ങള്‍? ഇതിന്‍റെ എല്ലാം വ്യക്തത വരുത്താത്ത കാലത്തോളം മുഖ്യമന്ത്രിയും മറ്റും പ്രതികൂട്ടില്‍ തന്നെയാണ് . അതിനു പാണക്കാട് തങ്ങളുടെ സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയത് കൊണ്ടോ, പ്രതിഷേധം നടത്തുന്നവരുടെ വായ മൂടി ക്കെട്ടിയത് കൊണ്ടോ കാര്യമില്ല. കേരള ജനത അകപ്പെട്ടിരിക്കുന്ന ആശങ്കയില്‍ നിന്നും മുക്തമാവുന്നില്ല.

നമ്മെ ഭയപ്പെടുത്തുന്ന വിഷയം ഇതിനും അപ്പുറത്തുള്ളതാണ്. എന്താണെന്നു വെച്ചാല്‍ ഇന്ന് ആഗോളതലത്തില്‍ “യുവത”യുടെ പ്രതികരണത്തിന്‍റെ അലയൊലികള്‍ എങ്ങും പടരുകയാണ്. എന്നാല്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഇത്തരത്തില്‍ യുവതയുടെ അസ്ഥിത്ത്വത്ത്തിനു ചോദ്യ ചിന്നം ഇടാന്‍ വേണ്ടി ഭരണകൂടം ശ്രമിക്കുമ്പോള്‍ മുകളില്‍ പറഞ്ഞ ഇമെയില്‍ ചോര്‍ത്തല്‍-വര്‍ഗീയതയുടെ പേരില്‍ ഉണ്ടാക്കുന്ന മാറടുപോലുള്ള സംഭവങ്ങള്‍ ഇതൊക്കെ മീഡിയകളില്‍ കൂടി പുറത്ത് വരുമ്പോള്‍ ഒരു ജനതയുടെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ട യുവത എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ ശന്ധീകരിക്കപ്പെടുന്നു എന്ന വസ്തുത വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. തങ്ങളുടെ ഇങ്ങിതത്തിനു വേണ്ടി സ്വന്തം യുവതയെ മാറ്റിയെടുക്കുവാന്‍ മന്പൂര്‍വമായ ഒരു കളി രാഷ്ട്രീയ അണിയറയില്‍ നടക്കുന്നുണ്ട് എന്ന് നാം ആശങ്ക പ്പെടെണ്ടിയിരിക്കുന്നു. കാരണം ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയ-മത ചിന്തകള്‍ക്ക്‌ അതീതമായി പ്രവര്‍ത്തിക്കാന്‍ അല്ലെങ്കില്‍ പ്രതികരിക്കാന്‍ നമ്മുടെ യുവതയ്ക്ക് കഴിയണം. അല്ലാത്തപക്ഷം “സ്വയം മാറ്റത്തിനു വിധേയമാകാത്ത ഒരു സമൂഹവും മാറ്റത്തിന് വിധേയമാകില്ല  എന്ന് പറഞ്ഞതില്‍നിന്ന് നാം പാഠം ഉല്‍ കൊള്ളന്‍ തയ്യാറാകണം .

സുബൈര്‍ ബിന്‍ ഇബ്രാഹിം നെല്ലിയോട്ട് (ദോഹ)
Subair Bin Ibrahim Nelliyote (Doha)       

        

16 comments:

 1. ഇത്രയും നാള്‍ സമുദായത്തിന് നേരെ പുറം തിരിഞ്ഞു നിന്ന്‍ അതിനെ കച്ചവടച്ചരക്കക്കുകയായിരുന്നു മുസ്ലിം ലീഗ്. ഇപ്പോള്‍ ഒരു പടി കൂടി കടന്ന്‍, മറ്റുള്ളവരുടെ കുടെ കൂടി സമുദായത്തിന്റെ കഴുത്തില്‍ കത്തിവച്ചു. പൊന്മുട്ടയിടുന്ന താറാവിനെ അറുക്കാനാണ് ശ്രമിച്ചതെങ്കില്‍ സ്വന്തം കഴുത്തില്‍ മാത്രമാണാ കത്തി വീഴുക എന്ന്‍ ആ (ആദര്‍ശ) പാമരപ്രസ്ഥാനം മനസ്സിലാക്കിയാല്‍ നന്ന്‍...

  ReplyDelete
 2. പച്ചക്കുതിരപ്പുറമേറിയ യുക്തിവാദി

  താങ്കളെ അറിയിക്കുന്നതിനു വേണ്ടിയിട്ട ലിങ്ക് താല്‍പര്യമില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

  ഏതെങ്കിലും തരത്തിലുള്ള വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുമല്ലോ

  ReplyDelete
 3. ഇമെയിൽ വിവാദത്തിൽ തീർച്ചയായും മതങ്ങളെ വേർത്തിരിച്ചുകൊണ്ടുള്ള ഏതൊരൂ പ്രവർത്തിയും മതേതര ജനാധിപത്യ വിധാനത്തിനെതിരാണ്, അങ്ങിനെ സംഭവിച്ചിട്ടുണ്ട് എങ്കിൽ ശക്തമായി അപലപിക്കുന്നു.

  എന്നാൽ ഇവിടെ കോഴിക്കോട് ബസ്സ്റ്റാന്റിലെ സായാഹ്ന പത്രം വിലപനക്കാരന്‍ അന്ത്രുക്കാന്റെ കഥ വീണ്ടും പ്രസക്തമാവുന്നു..,

  അന്ത്രുക്ക ബസില്‍ കേറി പത്ര തലക്കെട്ട്‌ ഉറക്കെ വിളിച്ചു പറഞ്ഞു"തിരൂരങ്ങാടി കോളേജിലെ നാലു വിദ്യാര്‍ത്ഥിനികളെ തട്ടി കൊണ്ട് പോയി"ആകാംക്ഷ മൂത്ത് പത്രം വാങ്ങിയപ്പോള്‍ കണ്ടത് ഒരു ചെറിയ വാര്‍ത്ത‍"തിരൂരങ്ങാടി സ്കൂളിലെ നാലു വിദ്യാര്‍ത്ഥികളെ കാണാനില്ല."

  ആ പത്രം സമർത്ഥമായി വില്‍ക്കാന്‍ അന്ത്രുക്ക കാണിച്ച പൊടിക്കൈ ഇത്ര മാത്രം,
  'സ്കൂള്‍' എന്നത് 'കോളേജ്' എന്നാക്കി,
  'വിദ്യാര്‍ഥി' എന്നത് 'വിദ്യാര്‍ത്ഥിനി' എന്നാക്കി.'കാണാനില്ല' എന്നത് 'തട്ടിക്കൊണ്ടുപോയി' എന്നാക്കി.
  ഇതേ നമ്പര്‍ തന്നെയല്ലേ മാധ്യമവും ചെയ്തത് ??

  ഇമെയില്‍ ഐ.ഡി കള്‍ വെരിഫൈ ചെയ്യാനും അത് ഉപയോഗിക്കുന്നത് ആരെന്നു ഐടന്റിഫൈ ചെയ്യാനും ആവശ്യപ്പെട്ടത് 'ഹാക്ക്' ചെയ്യാന്‍ ആവശ്യപ്പെട്ടു എന്നാക്കി.മറ്റു മതക്കാരുടെ പേരുകള്‍ ഒഴിവാക്കി മുസ്ലിം പേരുകള്‍ മാത്രം എന്നാക്കി.തേജസ്‌, സോളിഡാരിറ്റി തുടങ്ങിയ അനേകം ജമാഅതുകരുടെ മെയിലുകളെ ഒഴിവാക്കി ലീഗ് നേതാക്കളെയാണ് ഹാക്ക് ചെയ്തത് എന്ന് വരുത്തി.

  പോലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരാളിൽ നിന്ന് ലഭിച്ച ഐ.ഡി.കളാണിത്. അതിൽ മുസ്ലിംങ്ങളല്ലാത്ത കുറേ പേരുണ്ട്. എന്നാൽ മാധ്യമം അത് മുസ്ലിംങ്ങളുടേതെന്നു മാത്രമാക്കിമാറ്റി. എന്നീട്ട് രക്ഷെപെടാൻ പത്ത് അമുസ്ലിങ്ങളെ എഴുതി ചേർക്കുകയും ചെയ്തു. എന്നാൽ അമുസ്ലിംങ്ങളുടെ ഐഡികളുടെ എണ്ണം 50 ൽ കൂടുതലുണ്ട്. പറയപെട്ടതിനേക്കാൾ വളരെ കൂടുതലാണ്. എന്തുകൊണ്ട് അത് മറച്ചുവെച്ചു എന്നു മനസ്സിലാകുന്നില്ല. ലിസ്റ്റ് എന്റെ അടുത്തുണ്ട്. എന്നീട്ടും പല അജണ്ടകളുമായി ഇറങ്ങിയ മാധ്യമം മുമ്പൊന്നും കാണിക്കാത്ത ആവേശമാണിപ്പോൾ കാണിക്കുന്നത്. ഇതിനേക്കാൾ ഗൌരവമായ വിഷയങ്ങൾ കേരള മുസ്ലിംങ്ങൾ അനുഭവിച്ചിട്ടുണ്ട്. എൻ.ഡി.എഫിന്റെ കൈവെട്ട് കേസിലും ലൌ ജിഹാദിന്റെ വിഷയത്തിലുമെല്ലാം. കൈവെട്ട് എൻ.ഡി, എഫിന്റെ തീവ്രവാദ നിലപാടുകാളാണെങ്കിൽ ലൌ ജിഹാദ് ഹിന്ദു തീവ്രവാദത്തിന്റെ കളികൾ.. മുസ്ലിംങ്ങളായ ചെറുപ്രായക്കാരുടെ ജോലിയിൽ വരെ അതു ബാധിച്ചെങ്കിൽ ഇതുപോലുള്ള ആവേശം അന്ന് മാധ്യമത്തിനും ജമാഅത്തെ ഇസ്ലാമിക്കും ഇല്ലാതെ പോയത് സ്വന്തം അജണ്ടകളെ പ്രൊജക്റ്റ് ചെയ്യാനാവാത്തത് കൊണ്ടായിരുന്നൊ?

  ReplyDelete
 4. വരുവാനും വായിക്കുവാനും ക്ഷമ കാണിച്ചതില്‍ നന്ദിയുണ്ട് സിയാദ് ,സുബൈദ ,ബെഞ്ച്‌ലിയോടും

  ReplyDelete
 5. ഇവിടെ കുറ കാലമായി വന്നിട്ട്.. പോസ്റ്റു വായിച്ചു
  ആശംസകള്‍..

  ReplyDelete
 6. ഇഷ്ടപ്പെട്ടു നല്ല പോസ്റ്റ്‌ ആശംസകള്‍

  ReplyDelete
  Replies
  1. വന്നതിനും വായിച്ചതിനും തിരയുടെ നന്ദി

   Delete
 7. RIYAS
  "MADYAMAM" PATRAVUM "THIRA" YUM ONNANO? LEEGNE ARIYUKA, PADIKUKA,ANNITTU LEEGIL VARUKA

  ReplyDelete
 8. മാധ്യമത്തിനോടോ മറ്റുള്ള ഒരു സ്ഥാപനത്തോടും തിരയ്ക്ക് യാതൊരു വിധേയത്ത്വവും ഇല്ല എന്ന് എന്‍റെ മാന്യ വായനക്കാരനോട് പറയുന്നു. പിന്നെ പ്രതികരിക്കുന്നത് തിരയുടെ ഒരു ആദര്‍ശ മനോഭാവം ആകുന്നു. ഇത് ഉണ്ടായത് മുതല്‍ ഇത്തരം സാമുഹിക പ്രശ്നങ്ങളില്‍ (സോഷ്യല്‍ ഇഷ്യൂസ്) തിര ഇടപ്പെട്ടുകൊണ്ടിരിക്കുന്നു. അത് തുടരുകയും ചെയ്യും. ഉദാഹരണത്തിന് സ്കൂളുകളില്‍ മയക്കമരുന്നു കച്ചവടം, ക്യാമ്പസ്‌കളില്‍ ആണ്‍കുട്ടികളുടെ തിരോധാനം,ഇമെയില്‍ ചോര്‍ത്തല്‍, മുല്ലപ്പെരിയാര്‍ മുതലായ വിഷയങ്ങളില്‍ തിര അതിന്‍റെ നിലപാട് അറിയിച്ചത്‌ നിങ്ങള്‍ക്ക് കാണാവുന്നതാണ് ....

  ReplyDelete
 9. <>

  ലീഗ് സമുദായപ്പാർട്ടിയാവേണ്ട എന്നും സമുദായത്തിന്റെ 'അട്ടിപ്പേറു' ലീഗിനാരും വക വെച്ചു കൊടുത്തിട്ടില്ല എന്നും പറഞ്ഞ് തെരഞ്ഞെടുപ്പുകളിൽ ലീഗിനെതിരെ കുതിരകയറുന്ന ചിലർ അവസരത്തിനനുസരിച്ച് പച്ച വെള്ളത്തിൽ മായം ചേർക്കാൻ ശ്രമിക്കുന്നത് വെറും യാദൃശ്ചികമോ നിശ്പക്ഷമോ അല്ലെന്നാർക്കാണറിയാത്തത് !!!

  വായിക്കപ്പെടാൻ വേണ്ടി, വിമർശിക്കപ്പെടാൻ വേണ്ടി, ഇത്തരം ചർച്ചകൾ ലൈം ലൈറ്റിൽ നിലനിർത്തി വടി എന്നും കയ്യിൽ തന്നെ വേണം എന്നു കരുതുന്നവർക്ക് എന്തും ആവാം... നമ്മളെ കൊണ്ട് ഇതൊക്കെയല്ലേ ആവൂ എന്നാവട്ടെ അവരുടെ ചിന്ത...

  ReplyDelete
  Replies
  1. അഭിപ്രായ പ്രകടനങ്ങള്‍ക്ക്‌ നന്ദി

   Delete
 10. Good keep it up

  ReplyDelete
 11. നല്ല പോസ്റ്റ്‌ ...... ആശംസകള്‍

  ReplyDelete