തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Wednesday, 14 November 2012

ആസ്വാദകരെ തീരുമാനിക്കുന്ന സിനിമാക്കാര്‍ ...!

===========================================================
കേരളത്തിലെ ചലച്ചിത്ര മേഘലയില്‍ എല്ലാം കൊണ്ടും "തന്‍പോരിമ" നില നില്‍ക്കുന്ന ഒരു പ്രവണത നിലവിലുണ്ട്. അഭിനയ രംഗത്തായാലും നിര്‍മ്മാണ - സംവിധാന രംഗത്തായാലും അവരവരുടെ മേല്‍ക്കോയ്മ അവര്‍ പ്രകടിപ്പിക്കുന്നു. ഒന്നിനും ആരും വിട്ടുവീഴ്ച ചെയ്യുന്നില്ല. അതിന്‍റെതായ  പ്രശ്നങ്ങള്‍ മലയാള സിനിമയില്‍ നാം അടിക്കടി കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതിനാല്‍ അതിലെക്കൊന്നും ഞാന്‍ ഇപ്പോള്‍ ഇടപെടുന്നില്ല.

ഇന്നത്തെ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത എന്നെ വല്ലാതെ വേദനിപ്പിച്ചു.  കേരളത്തില്‍ നിഷ്കളങ്ക ആസ്വാദനം ഇല്ലാതായി എന്ന പരിഭവമാണ് നമ്മുടെ ലാല്‍ ജോസ്‌ സംവിധായകനുള്ളത്‌ .  സിനിമ കോപിയടിക്കുന്നതിനെ ന്യായികരിച്ച ലാല്‍ജോസ്‌ പുതിയ സിനിമകള്‍ വരുമ്പോള്‍ അതിനെ നിരൂപണം ചെയ്യാന്‍ മാത്രം ആസ്വാദകര്‍ ( പ്രേക്ഷകര്‍ )വളര്‍ന്നിട്ടില്ല എന്നു കൂടി പറഞ്ഞു കളഞ്ഞു ആ ബിദ്ധിജീവി. 

സിനിമ ഉണ്ടാക്കുന്ന പണിയെ ഇവന്മ്മാര്‍ ഏറ്റെടുക്കെണ്ടതുള്ളൂ. അത് വൃത്തിയായി ചെയ്യുക. സ്വന്തമായ സൃഷ്ടികള്‍ ചെയ്യാന്‍ കഴിവില്ലെങ്കില്‍ വെറുതെ സമയം കളയേണ്ട. അതല്ലാതെ പണം കൊടുത്തു സിനിമ കാണുന്ന ആസ്വാദകര്‍ക്ക് നിഷ്കളങ്കതയില്ല ആസ്വാദനം പോര എന്നൊക്കെ പറയാന്‍ ഇവന്മ്മാര്‍ ആരാണ്. ഇവരുടെയൊക്കെ എന്ത് കോപ്രായങ്ങളും കാണാം എന്നു നാം ആര്‍ക്കെങ്കിലും വാക്ക് കൊടുത്തിട്ടുണ്ടോ? നല്ല സിനിമ വരുമ്പോള്‍ ആസ്വാദകര്‍ അതിനെ അംഗീകരിക്കുകയും അല്ലാത്തവയെ പ്രേക്ഷകര്‍ പുറംകാലുകൊണ്ട് തട്ടികളയുകയും ചെയ്യും.

പിന്നെ നിരൂപണത്തിന്റെ കാര്യം. കാലം മാറിയതോന്നും ആശാന്‍മ്മാര്‍ അറിഞ്ഞില്ല എന്നു തോന്നുന്നു. പണ്ടൊക്കെ ബിദ്ധിജീവികള്‍ (ജാട) മാത്രം കൈകാര്യം ചെയ്തിരുന്ന അല്ലെങ്കില്‍ ധൈര്യം കാണിച്ചിരുന്ന മേഘലയായ സാഹിത്യം, നിരൂപണം, കവിത, കഥ മുതലായ മേഘലയില്‍  ഇപ്പോള്‍ ശരാശരി കഴിവുള്ള ഏതോരാള്‍ക്കും കൈകാര്യം ചെയ്യാം. അതിനു വേണ്ടി പുസ്തക പ്രസാധകരുടെ മുന്നില്‍ ഓച്ചാനിച്ചു നില്‍ക്കേണ്ട ഗതികേട് ഇന്നത്തെ തലമുറയ്ക്ക് ഇല്ല. അതിനാലാവണം എല്ലാ കലാസ്രിഷ്ടികളും ഇന്ന്           പൊതുവല്‍ക്കരിക്കപ്പെട്ടത്. കൂടാതെ മുന്‍പത്തെ പോലെ എഴുത്തുകാരന് വായനക്കാരെ തേടി പോകേണ്ടി വരുന്നില്ല. എഴുത്തുകാരന്  സൃഷ്ടി ഉണ്ടാക്കല്‍ ,എഡിറ്റിംഗ് , പുബ്ലിഷിംഗ് , മുതലായവ ആരുടേയും സഹായം ഇല്ലാതെ തന്നെ സ്വയം ചെയ്യാം എന്നിരിക്കെ സിനിമയില്‍ മാത്രം തന്‍പോരിമ കാണിക്കുന്ന മേലാളന്മാര്‍ ഒന്നോര്‍ക്കുക നിങ്ങള്‍ കാണിച്ചു കൂട്ടിയ "ഭൂതം" അല്ല ഇപ്പോള്‍ "ഇന്ന് "എന്നു പറയുന്നത് ടെക്നോളജിയുടെ കാലമാണ്. ആര്‍ക്കും എന്തിനെയും ഏതിനെ പറ്റിയും എഴുതാം നിരൂപണം നടത്താം.

സിനിമാക്കാരുടെ പരിഭവം അതായിരിക്കില്ല. മറിച്ച്  വിദേശങ്ങളില്‍ നിന്നും കോപിയടിക്കുന്ന സിനിമകള്‍ക്ക് കാണികളെ കിട്ടുന്നില്ല. അതിനെ പറ്റി സാമൂഹിക പ്രതിബദ്ധതയുള്ള പ്രേക്ഷകര്‍ ബോധമുള്ളവരാണ്.അവര്‍ ചുറ്റുപാടും സംഭവിക്കുന്ന ചലനങ്ങള്‍ ശ്രദ്ധിക്കുന്നവരാകുന്നു.  പ്രേക്ഷകര്‍ വെറും കേരളമെന്ന ഇട്ടാവട്ടത്തില്‍ നിന്നും കളിക്കുന്നവരാണെന്ന                      മൂഡധാരണയൊന്നും വെച്ചുപുലര്‍ത്തല്ലെ കേരളത്തിലെ സിനിമാക്കാര..............

നിങ്ങള്‍ ജീവിക്കുന്ന അല്ലെങ്കില്‍ അതിലും മനോഹരമായി തന്നെയാണ് ഇന്ന് ഞങ്ങളെന്ന പ്രേക്ഷകരും ജീവിക്കുന്നത് എന്ന ബോധമെങ്കിലും വെച്ച് പുലര്‍ത്തുന്നത് നന്നായിരിക്കും, മീഡിയകളുടെയും മറ്റും മുന്നില്‍ നിന്നും സംസാരിക്കുമ്പോള്‍ . ലാല്‍ജോസ്ല്ല പുണ്യാളച്ചന്‍ പറഞ്ഞാലും പ്രക്ഷകരും വായനക്കാരുമായ ഞങ്ങള്‍ എന്ത് കാണണം, എന്ത് വായിക്കണം, എങ്ങനെ വിലയിരിത്തണം, എങ്ങനെ നിരൂപണം ചെയ്യണം എന്നൊക്കെ ഞങ്ങള്‍ തീരുമാനിച്ചു ചെയ്തുകൊള്ളാം അതിനൊന്നും ഒരുത്തന്റെയും ശുപാര്‍ശകള്‍ ആവിശ്യമില്ല. ....

"ആസ്വാദനം" അത്  പ്രക്ഷകര്‍  തീരുമാനിക്കും മാഷെ,  എപ്പോള്‍? എങ്ങനെ? എവിടെ? 


7 comments:

 1. ആരൊക്കെ എന്തൊക്കെ പുലമ്പിയാലും എല്ലാക്കാലവും ഒരു സിനിമയുടെ വിജയ പരാജയവും മേന്മയും പ്രേക്ഷകര്‍ തീരുമാനിക്കുന്നു.

  ReplyDelete
  Replies
  1. അതെ ,ജോസെലെറ്റ്‌ എം ജോസഫ്‌ അങ്ങനെയല്ലാതെ ഒരു വഴിയും ഇല്ല ...അതിനാല്‍ പണം കൊടുത്ത്‌ കടിക്കുന്ന പട്ടിയെ വാങ്ങുന്നതും നമുക്ക് സൂക്ഷിക്കാം

   Delete
 2. എന്തായിരിക്കും ഈ നിഷ്കളങ്കമായ ആസ്വാദനം?

  ReplyDelete
  Replies
  1. സിനിമാഫീല്‍ഡില്‍ പ്രേക്ഷകര്‍ ആണ് രാജാവ് .അത് മറന്നു ഒരു സംവിധായകനും പ്രക്ഷകന്റെ നെഞ്ചത്ത് കൈവെക്കണ്ട....

   Delete
 3. "ആസ്വാദനം" അത് പ്രക്ഷകര്‍ തീരുമാനിക്കും മാഷെ, എപ്പോള്‍? എങ്ങനെ? എവിടെ?
  കലക്കി ........:)

  ReplyDelete
 4. സിനിമ ഒരോ കാലത്തും മാറ്റത്തിനും പല പല നിരൂപണത്തിന്നും വിധേയമായിതന്നെയാണ് ഇന്നുള്ള പുതിയ സിനിമകളായത്, അത് ഇനിയും മാറും

  ReplyDelete