തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Sunday, 9 September 2012

യുവതുര്‍ക്കികള്‍ക്ക് സ്വീകാര്യമാകാത്ത “എമേര്‍ജിംഗ് കേരള”


 “കുറച്ചു കാലങ്ങള്‍ക്കകം കേരളം കൊണ്ക്രീറ്റ്‌ കാടുകള്‍ കൊണ്ട് നിറയ്ക്കപ്പെടും” ഈയടുത്താണ്  ഹൈകോടതി വളരെ പ്രധാനപ്പെട്ട ഈ  നിരീക്ഷണം നടത്തുകയുണ്ടായത്. വളരെ ഭയാനകമായ ഒരു അഭിപ്രായം തന്നെയാണ് കോടതി നടത്തിയിട്ടുള്ളത്‌.... കേരളത്തിന്‍റെ മാറി മാറി വരുന്ന  സര്‍ക്കാറുകളുടെ ഓരോ നയങ്ങളും ഇതിനെ അക്ഷരംപ്രതി ശരി വെക്കുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഭരണം കയ്യാളാന്‍ സഹായിക്കുന്നവര്‍ക്ക് വേണ്ടി പാര്‍ട്ടിയും മന്ത്രിമ്മാരും അവര്‍ക്ക് പ്രത്യൂപകാരം ചെയ്യാന്‍ വേണ്ടി വെമ്പല്‍ കൊള്ളുന്നതിന്‍റെ സൂചനയാണ് പൊളിഞ്ഞു പോയ ജിമ്മും, ഇപ്പോള്‍ വരുന്ന എമേര്‍ജിംഗ് കേരളയും, ഇനി വരാനിരിക്കുന്ന മറ്റു പല പേരിലുമുള്ള പ്രോജെക്ട്കളും. വരും തലമുറയ്ക്ക് വേണ്ടിയാണ് എന്ന് പറഞ്ഞു പത്രസമ്മേളനം നടത്തുന്ന നേതാക്കന്മാര്‍ക്ക്‌ അറിയാം ഇതിന്‍റെ ഗുണം ഭരിക്കുന്ന തലമുറയ്ക്ക് തന്നെയാണെന്ന്.


പുതിയ പ്രൊജക്റ്റ്‌ന്‍റെ ആകമാന റിസള്‍ട്ട് എന്ന് പറയുന്നത്, കേരളത്തിലെ പ്രകൃതിരമണീയമായതും, ഭൂമിയുടെ നിലനില്‍പ്പും താളം തെറ്റിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആകുന്നു. കേരളമങ്ങോളമിങ്ങോളം പുഴകളും കാടുകളും, തോടുകളും, വയലുകളും, ആകാശവും മറ്റും നശിപ്പിക്കപ്പെടുകയോ, മലിനീകരിക്കപെടുകയോ ചെയ്യപ്പെടും എന്നുള്ളതാണ്. ഇവിടെയാണ്‌ ഹൈകോടതി നടത്തിയ നിരീക്ഷണം പ്രസക്തമാവുന്നതും.

നാട്ടിലെ വികലമായ വികസനത്തെ എതിര്‍ക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് പല കോണുകളില്‍ നിന്നും പറയുന്ന ഉദാഹരണങ്ങള്‍, ഗള്‍ഫു നാടുകളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആകുന്നു. വിശാലമായ മണലാരണ്യത്തില്‍ ബില്‍ഡിംഗ് ഉണ്ടാക്കുന്നത് പോലെ അത്ര നിസ്സരവല്‍ക്കരിക്കപെടേണ്ട ഒന്നല്ല നമ്മുടെ നാട്ടിലെ വികസനങ്ങള്‍. നമ്മുടെ മുന്‍ മന്ത്രി മുനീര്‍ എക്സ്പ്രസ് ഹൈവേ കൊണ്ട് വരാന്‍ വേണ്ടി പറഞ്ഞ ന്യായങ്ങള്‍ ഇതായിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ ഭരണം പോയപ്പോള്‍ കേരളത്തിന്‍റെ ഭൂമി ശാസ്ത്രത്തിനു അത് അനുയോജ്യമല്ല എന്ന് പറയേണ്ടിവന്നു. ഇതാണ് നമ്മുടെ രാജ്യത്തെ രാഷ്ട്രീയം.

നമ്മുടെ രാജ്യത്ത്‌ എമേര്‍ജിംഗ് കേരളയെ പോലുള്ള പദ്ധതികള്‍ കൊണ്ട് വരുമ്പോള്‍ ഒരു പാട് പ്രയാസങ്ങള്‍ തരണം ചെയ്യേണ്ടിവരും. അത് നാട്ടിലെ പൗരന്‍മാരുടെ അവകാശങ്ങളെയും മറ്റും ചവിട്ടിമെതിക്കപ്പെടാന്‍ സാധ്യതയുള്ളതാകാന്‍ പാടുള്ളതല്ല. മറിച്ചാണെങ്കില്‍, ദേശീയപാത വികസനത്തിന്‍റെ പേരില്‍ കുടിയിറക്കല്‍ ഭീഷണിയില്‍ ആയ  വടകരയില്‍ ആത്മഹത്യ ചെയ്ത ടീവി ലക്ഷമണനെ പോലുള്ളവര്‍ ആവര്‍ത്തിക്കപ്പെടും. വികസനവും, എമേര്‍ജിംഗ് കേരളയും രാജ്യത്തെ പൌരന്മാരുടെ നന്മയ്ക്ക് വേണ്ടിയാകണം അല്ലാതെ ഇതിന്‍റെ പേരില്‍ ആയിരകണക്കിന് പേരെ കുടിഒഴിപ്പിക്കാനോ, പ്രകൃതിയുടെ സംതുലനാവസ്ഥ തകര്‍ക്കപ്പെടാനോ ആകരുത്.

ജിം ആയാലും എമേര്‍ജിംഗ് കേരളയായാലും ഖജനാവ് കാലിയാക്കി ഉല്‍ഘാടന മാമാങ്കം നടക്കും എന്നതിനപ്പുറം കാര്യമായൊന്നും പിന്നീട് നടക്കില്ല എന്നതാണ് മുന്‍കാല അനുഭവം.

ഗുണത്തിനായാലും പ്രതികൂലമായാലും പുതിയ ഒരു പ്രൊജക്റ്റ്‌ വരുമ്പോള്‍ നമ്മുടെ രാജ്യം  പോലുള്ള ഒരു ജനാതിപത്യ നാട്ടില്‍ വോട്ടു ചെയ്തു ജയിപ്പിക്കുന്ന ജനത്തെ നന്നായി ബോധ്യപ്പെടുത്താന്‍ ശ്രമിക്കേണ്ടത്‌ ഭരിക്കുന്ന സര്‍ക്കാറിന്‍റെ ഉത്തരവാദിത്വം ആകുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ഇത് നടക്കുന്നില്ല എന്നത് മാത്രമല്ല സ്വന്തം യുവതുര്‍ക്കികളായ  എംഎല്‍എമാരെ പോലും കൂടെ നിര്‍ത്തുവാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല എന്നയിടത്താണ് പദ്ധതിയുടെ നിഗൂഡത അനാവരണം ചെയ്യപ്പെടെണ്ടത് ആവിശ്യമായി വരുന്നത്.   
           

11 comments:

 1. Shakkeer Kallangodan11 September 2012 at 03:27

  Ethara vigasana virothikal undakumbol namoloke marikunnath vare prayasakaramaya pravasa jeevitham nayikenda varum

  ReplyDelete
  Replies
  1. എന്താണ് വികസനം എന്നത് സുഹ്രത്തെ അര്‍ത്ഥമാക്കുന്നത്. ഇവിടെ എവിടെയാണ് വികസിക്കുന്നത് ...സമ്പന്നരുടെ പോക്കറ്റല്ലാതെ ......

   Delete
 2. നീ സുധീരന്‍ ഗ്രൂപ്പ് ആണോ?പാര്‍ടിക്ക് അച്ചടക്ക നടപടി എടുക്കേണ്ടി വരും നിന്റെ പേരില്‍ .

  ReplyDelete
 3. വികസിച്ചു വികസിച്ച് പോട്ടാതിരുന്നാല്‍ മതിയാരുന്നു ന്റെ ഈശ്വരന്മാരെ ....

  ReplyDelete
  Replies
  1. കേരളം വികസിച്ചു ഇന്ത്യയാകുമോ എന്നാണ് എന്‍റെ ഭയം

   Delete
 4. മാധ്യമം മാത്രം വായിക്കുകയും മാധ്യമം ലേഖകന്മാരുടെ മണ്ടയിലുടെ മാത്രം ചിന്ടിക്കുകയും ചെയ്യുന്നതിന്റെ കുഴപ്പം ! ദോഷൈകദൃക്കുകള്‍ !!!

  ReplyDelete
  Replies
  1. മാധ്യമം വികസനത്തെ നല്ല രീതിയില്‍ തിരിച്ചു വിടുമ്പോള്‍ അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല സഹോദരാ

   Delete
 5. ഇജിപ്തിലെ നയില്‍ നദിയുടെ കരയില്‍ ലുലു സൂപ്പര്‍ മാര്ക്ക റ്റ്‌ നടത്തുന്ന എം.എ. യുസുഫ്‌.എന്ന മലയാളി നയില്‍ നദിയുടെ ഒരു ഭാഗം തലയില്‍ വച്ച് നാട്ടികയിലെക്‌ കടന്ന്താലയി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു ഇതിനെതുടെര്ന്ന് ‍ ഇജിപ്റ്റിന്റെ പല ഭാഗത്തും കടുത്ത വരള്ച്ചയ റിപ്പോര്ട്ട് ചെയ്യപെട്ടു തുടങ്ങി................

  ReplyDelete
  Replies
  1. പാര്‍ട്ടികളുടെ സങ്കുചിത മനോഭാവത്തില്‍ നിന്നും ഇറങ്ങിവന്നു ചിന്തിക്കുവാന്‍ നിങ്ങള്‍ക്ക് പറ്റട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ...നന്ദി

   Delete
 6. പല ആശങ്കകളും അസ്ഥാനത്തല്ല.. എങ്കിലും നമ്മുടെ വികസന സാധ്യതകള്‍ ഇങ്ങനെ ചില പദ്ധതികളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. എന്ത് ചെയ്യാം രാഷ്ട്രീയക്കാരെ നമുക്ക് വിശ്വസിക്കാന്‍ കഴിയില്ലല്ലോ

  ReplyDelete