തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Saturday 23 April 2011

ജോണ്‍ ബ്രിട്ടാസ് കൈരളി വിട്ടു



സി.പി.എം നിയന്ത്രിക്കുന്ന കൈരളി ടി.വി ചാനലില്‍ നിന്ന് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് രാജിവെച്ചു. എട്ടു വര്‍ഷമായി നേതൃപദവിയില്‍ തുടരുന്നതിനിടയില്‍ മാനേജ്‌മെന്റ് തലത്തിലും ജീവനക്കാര്‍ക്കിടയിലും അദ്ദേഹവുമായി പലര്‍ക്കും ഉണ്ടായിരുന്ന മാനസിക അകല്‍ച്ചയുടെ ബാക്കിയാണ് രാജി. പുതിയ ആളെ തീരുമാനിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഇതിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്.  സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍നിന്ന് കൈരളിയില്‍ എത്തി ചാനല്‍ നിയന്ത്രിച്ച ബ്രിട്ടാസ് കഴിഞ്ഞ കുറെ മാസമായി രാജിക്കുള്ള ഒരുക്കത്തിലായിരുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി തെറ്റിപ്പിരിയാന്‍ കഴിയാത്തത്ര അടുപ്പം ബ്രിട്ടാസിനുണ്ട്.  ഏതാനും വര്‍ഷം മുമ്പ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അവഹേളിച്ച് സംസാരിച്ച വ്യവസായി ഫാരിസ് അബൂബക്കറുമായി അഭിമുഖം നടത്തിയതു മുതല്‍ പ്രശ്‌നം പുകയുന്നുണ്ട്. പരിക്കു കുറഞ്ഞ ഒഴിഞ്ഞുപോക്കിന് അക്കാലം മുതല്‍ ബ്രിട്ടാസ് ശ്രമിച്ചിരുന്നു.
 സി.പി.എമ്മിലൂടെ വളര്‍ന്ന ഒരാളെന്ന നിലയില്‍ പ്രശ്‌നരഹിതമായി ചാനലിന്റെ പടിയിറങ്ങാനുള്ള അവസരം തേടുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം പുറത്തുവന്നത്. പുതിയ ചാനലുകളുടെ തള്ളിക്കയറ്റത്തിനിടെ  കൈരളിയില്‍ അസാധാരണകൊഴിഞ്ഞു പോക്ക് നടക്കുന്നതിനിടയിലാണ് എഡിറ്റര്‍ തന്നെ രാജിവെച്ചത്. തല്‍ക്കാലം കേരളത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഇടവേള തേടുന്ന ബ്രിട്ടാസ് ദല്‍ഹിയിലോ വിദേശത്തോ പുതിയൊരു സ്ഥാപനത്തിലേക്ക് കൂടുമാറ്റം നടത്താനിരിക്കുകയാണ്.

 കൈരളി വിടുകയാണെങ്കിലും മാധ്യമരംഗത്തു തന്നെ തുടര്‍ന്നും ഉണ്ടാകുമെന്ന് ജോണ്‍ ബ്രിട്ടാസ് 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാല്‍, അടുത്ത നടപടി തീരുമാനിച്ചിട്ടില്ല. രണ്ടു മൂന്ന് ഓഫറുകള്‍ മുന്നിലുണ്ട്. കൈരളിയില്‍ തുടര്‍ന്നുകൊണ്ട് അത് മുന്നോട്ടു നീക്കാനാവില്ല. അതുകൊണ്ട് രാജിവെച്ചു. ഒരു ഇടവേളയാണ് തേടുന്നത്. അതുപക്ഷേ, പാര്‍ട്ടിക്കാരുമായി പിണങ്ങിയല്ല. പാര്‍ട്ടി അനുവദിച്ചതു പ്രകാരമാണ് തീരുമാനം. സി.പി.എമ്മിലൂടെ വളര്‍ന്ന തനിക്ക് പാര്‍ട്ടിയുമായി തെറ്റിപ്പിരിയാന്‍ കഴിയില്ല.  കൈരളിയില്‍ ഇന്നത്തെ നിലയില്‍ ഇനിയും തുടരുന്നത് തനിക്കും സ്ഥാപനത്തിനും മുരടിപ്പാണ്. ചാനല്‍ വളര്‍ന്നു. ഇനി വളര്‍ച്ചയുടെ മറ്റൊരു ഘട്ടമാണ് മുന്നില്‍. അതിന് കൂടുതല്‍ പ്രഫനഷല്‍ മികവ് സമ്പാദിക്കാനാണ് ഇപ്പോള്‍ എടുത്ത തീരുമാനം. പാര്‍ട്ടിയുടെ അനുമതി തേടി. ഇപ്പോള്‍ അനുവദിച്ചു. ഏതൊരു സ്ഥാപനത്തില്‍നിന്നും ഉടക്കിയേ പോകാന്‍ പറ്റൂ എന്ന ചിന്താഗതി തനിക്കില്ല. വി.എസ്. അച്യുതാനന്ദനുമായോ മറ്റാരെങ്കിലുമായോ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വിശദീകരിച്ചു.

No comments:

Post a Comment