തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Thursday, 7 April 2011

കോണ്‍ഗ്രസ് ഒരിക്കലും ജമാഅത്തിന്റെ സഹകരണവും പിന്തുണയും തേടിയിട്ടില്ല

രാഷ്ട്രീയത്തില്‍ നേരും നെറിയും പൊതുവേ കുറഞ്ഞു വരികയാണ് .. എങ്കിലും മുഖ്യ മന്ത്രിക്കുപ്പായം തുന്നി കാത്തിരിക്കുന്ന രമേശ്‌ ചെന്നിത്തലയെപ്പോലുള്ളവര്‍ ദിവസേന നടത്തികൊണ്ടിരിക്കുന്ന അസത്യ വര്‍ഷങ്ങള്‍ കേള്‍ക്കുമ്പോള്‍ , ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കൂടി കോണ്‍ഗ്രസ്‌ നശിപ്പിച്ചു കുളം തോണ്ടും എന്ന് രാമചന്ദ്രന്‍ മാഷ്‌ കരഞ്ഞു പറഞ്ഞത് സത്യമായി പുലരുമോ എന്ന് ന്യായമായും സംശയിക്കാം .
====================
1. ജമായത്ത് വിഷയത്തില്‍ ചെന്നിത്തല പറഞ്ഞത് ഇങ്ങിനെ : "ജമാഅത്തിനോട് യു.ഡി.എഫിനുള്ള നിലപാടില്‍ മാറ്റമില്ല.കോണ്‍ഗ്രസ് ഒരിക്കലും ജമാഅത്തിന്റെ സഹകരണവും പിന്തുണയുംതേടിയിട്ടില്ലെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.."
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ .. കഴിഞ്ഞ ലോക സഭ ഇലെക്ഷന്‍ സമയത്ത് ചെന്നിത്തല രഹസ്യമായി സന്ദര്‍ശനം നടത്തുന്നത് ഇന്ത്യ വിഷന്‍ ഒളി ക്യാമറയില്‍ പിടിച്ചത് ..

 
ഈ ഇലെക്ഷന്‍ അടുത്തെത്തി സമയത്ത് എം ഐ ഷാനവാസ് ജമാഅത്ത് നേതാക്കളുമായി ചര്‍ച്ച നടത്തിയത് വെറും സൗഹൃദം പുതുക്കല്‍ ആയിരുന്നത്രെ... അപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന പോലെ ചെന്നിത്തല അന്ന് രഹസ്യ സന്ദര്‍ശനം നടത്തിയത് ? അതോ .. അത് ചെന്നിത്തലക്ക് ജലദോഷം വന്നപ്പോള്‍ പിന്നെ സുഖമായി എന്ന് അറിയിക്കാന്‍ പോയത് .. അല്ലാതെന്തു ? (കടപ്പാട് :സഫ-മര്‍വ) 

1 comment:

  1. This comment has been removed by a blog administrator.

    ReplyDelete