Friday, 12 November 2010
ഏകാന്ത പഥികന്‍ ഞാന്‍
ഒറ്റക്കിരുന്നു നീ ഒറ്റുനോക്കുന്നോരാ
ഓളപ്പരപ്പെനിക്കിഷ്ടമല്ല!
കാ ഴ്ചകള്‍ നല്‍കുന്ന സുര്യതേജസ്സിന്‍റെ
വര്‍ണപ്രകാശവുമിഷ്ടമല്ല!
നിന്‍റെ വിഹായസ്സിലാരുമുണരാത്ത
അന്ധകാരത്തിന്‍റെ രാവെനിക്കിഷ്ടം.
ജലകന്യകക്ക് കുടീരം പണിയുന്ന
ആഴിയുടെ അങ്ങേത്തലപ്പെനിക്കിഷ്ടം.
രൌദ്രമായ്, തീവെട്ടിമറിയുമെന്നുള്ളകം-
കൂരിരുട്ടാല്‍ പൊതിഞ്ഞോന്നു മയങ്ങിടാം.
നാളെപ്പുലരുമോ, യീ അന്തിതീരുമോ?
സാന്ത്വനമോതുവാന്‍ കൂട്ടുകാരെത്തുമോ?
ഒറ്റപെടുന്നോരീയുല്ലാസ നൌകക്കു
നങ്കുരമെവിടെയെന്നറിയാതെ നില്‍പൂ ഞാന്‍.
നിന്‍റെ വിശാലമാം മേഘക്കിടക്കതന്‍-
ഓരത്തൊരിത്തിരി തലചായ്ച്ചിടട്ടെ ഞാന്‍...
(കടപ്പാട് : അബ്ദുറഹീം മേപ്പയൂര്‍)
Subscribe to:
Post Comments (Atom)
നിന്‍റെ വിഹായസ്സിലാരുമുണരാത്ത
ReplyDeleteഅന്ധകാരത്തിന്‍റെ രാവെനിക്കിഷ്ടം.
ജലകന്യകക്ക് കുടീരം പണിയുന്ന
ആഴിയുടെ അങ്ങേത്തലപ്പെനിക്കിഷ്ടം.
കൊള്ളാം വരികൾ ഇഷ്ടമായി.
നല്ല വരികള്‍
ReplyDeleteഈദ് മുബാറക്
ReplyDelete