തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Saturday 2 February 2013

വൈകി കിട്ടുന്ന നീതി, നീതി നിഷേധത്തിനു തുല്യം.

"വൈകി കിട്ടുന്ന നീതി, നീതി നിഷേധത്തിനു തുല്യം". നമ്മുടെ സമത്വസുന്ദര ജനാതിപത്യ രാജ്യത്ത്‌ ഇന്ന്  ഇത് പറഞ്ഞു കൊണ്ടിരിക്കുന്നത് ഇന്ത്യയില്‍ തന്നെ പ്രശസ്തമായ നടനും, നൂറു കോടി മുടക്കി സിനിമയിറക്കി റിലീസിംഗ്  ചെയ്യാന്‍ പറ്റാതെ പ്രയാസപ്പെടുകയും ചെയ്യുന്ന കമലാഹസന്‍ . ചെറിയ ഒരു സിനിമ റിലീസിംഗ് തിയ്യതി നീണ്ടുപോയപ്പോള്‍ വൈകി കിട്ടുന്ന നീതി, നീതി നിഷേധത്തിനു തുല്യം എന്ന്  പറയാന്‍ തക്കവണ്ണം നമ്മുടെ നീതി വിവസ്ഥയില്‍ പൗരന്‍മാര്‍ക്കുള്ള അവബോധം നാം മനസ്സിലാക്കുമ്പോള്‍ , കഴിഞ്ഞ നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ വിവിധ ജയിലുകളില്‍ ജീവിതം ഹോമിക്കപ്പെട്ട അബ്ദുല്‍ നാസര്‍ മദനിയുടെ നഷ്ടപ്പെട്ട ജീവിതത്തിനു ആരാണ് ഉത്തരവാദി. ഇവിടെ നീതി വൈകിയിട്ടും കിട്ടുന്നില്ല എന്ന് വരുമ്പോള്‍ .



നീണ്ട വര്‍ഷങ്ങള്‍ തന്നെ കോടതിയിലും മീഡിയകളിലും നിറഞ്ഞുനിന്ന സൂര്യനെല്ലി പെണ്‍കുട്ടി, ഇപ്പോള്‍ താന്‍ പോലും അറിയാതെ കേസിന്‍റെ നൂലാമാലകള്‍കൊണ്ട്   പ്രയാസപ്പെടുന്നു. എന്നാല്‍ അതിനു കാരണക്കാരായ പ്രതികള്‍ നമ്മുടെ ജനാതിപത്യ രാജ്യത്ത്‌ രാഷ്ട്രീയത്തിലും , ജനാതിപത്യ ശ്രീകോവില്‍ ആയ നിയമനിര്‍മ്മാണ സഭകളിലും മറ്റും  ഉപാദ്ധ്യക്ഷന്‍ ആയും അല്ലാതെയും, മറ്റു വ്യപഹാരങ്ങളിലും നിര്‍പാതം തുടരുന്നു. ഇവിടെ നീതി ദേവത ആ പെണ്‍കുട്ടിയെ കനിയുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍ . "മരിക്കാന്‍ പേടിയുണ്ട്, അതിനാല്‍ എനിക്ക് ജീവിക്കണം" എന്ന് പറയുന്ന നാല്‍പ്പതു പേരുടെ കാമ രോഗങ്ങള്‍ക്ക് പീഡന വിധേയമായ പെണ്‍കുട്ടി നമ്മുടെ മുന്നില്‍ ജീവിക്കാന്‍ ധൈര്യം കാണിക്കുമ്പോള്‍ ഇവിടെ നാണിച്ചു പോകുന്നത് നമ്മുടെ രാജ്യത്തിലെ നീതി ബോധങ്ങളാണ്. "സൂര്യനെല്ലി കേസ്സില്‍ ഹൈകൊടതിയുടെ വിധിയില്‍ അത്ഭുതപ്പെടുന്നു" എന്ന് പറഞ്ഞാല്‍ നമ്മുടെ നിയമ വിവസ്ഥയില്‍ സാധാരണക്കാര്‍ക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന നീതിപീഠത്തിലുള്ള വിശ്വാസം വീണ്ടെടുക്കുവാന്‍ സുപ്രീംകോടതിയുടെ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍കൊണ്ട് മാത്രം സാധിക്കുമോ  എന്ന്  രാജ്യത്തിലെ നിയമ വിവസ്ഥയുടെ സൃഷ്ടികര്‍ത്താക്കളായ നിയമസഭയും പാര്‍ലിമെന്റും, ജന പ്രതിനിധികളും ആലോചിക്കേണ്ടിയിരിക്കുന്നു.

ഇവിടെ ഭരണകൂട ഭീകരതയും, സ്ത്രീ പീഡനങ്ങളും, നിര്‍ബാധം തുടര്‍ന്ന് കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത്‌ പൗരന്‍മാരുടെ സഹായത്തിനെത്തെണ്ട  നമ്മുടെ നീതി പീഠം, നീതി നിഷേധത്തിന്‍റെ സോപാനങ്ങളില്‍ അലിഞ്ഞു ഇല്ലാതാകുമ്പോള്‍ നാം ഓര്‍ക്കണം, പൌരന്‍റെ നീതി ബോധത്തെ ചോദ്യം ചെയ്യാന്‍ മാത്രം നമ്മുടെ രാജ്യത്തെ ഭരണകൂടവും, ചിദ്രശക്തികളും ശ്രമിക്കുമ്പോള്‍ ഒരു പുതു പുലരിക്കായി  പൗരബോധം ഉയര്ത്തെഴുന്നെല്‍ക്കപ്പെടുക തന്നെ ചെയ്യും എന്ന്. അത് ചിലപ്പോള്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ കൂടിയായിരിക്കണം  എന്നില്ല .    പൗരബോധമുള്ള നമ്മുടെ യുവാക്കളില്‍ കൂടിയായിരിക്കും എന്നുമാത്രം. അതിനു കോടിയുടെ നിറമോ, മത-ജാതിയ വര്‍ണ്ണങ്ങള്‍ക്കനുകൂലമായ  അന്തരീക്ഷമോ ഉണ്ടായിക്കൊള്ളണമെന്നില്ല.

 നമ്മുടെ രാജ്യത്തിലെ ഇപ്പോഴത്തെ നീതി നിഷേധവും, ഭരണകൂട ഭീകരതയും, സ്ത്രീകളോടുള്ള വിവേചനങ്ങള്‍ക്കും ഒരു അവസാനം കാണണമെങ്കില്‍ അങ്ങനെയൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് അതിവിദൂരമല്ല എന്ന് തന്നെ പ്രത്യാശിക്കാം ...      



22 comments:

  1. അതെ, പ്രത്യാശിക്കാം
    അതിന് വിദൂരസാദ്ധ്യതപോലും കാണുന്നില്ലെങ്കിലും

    ReplyDelete
    Replies
    1. ഉയര്‍ത്തെഴുന്നേല്‍പ്പ് അതിവിദൂരമല്ല എന്ന് തന്നെ പ്രത്യാശിക്കാം ... അജിത്ത്

      Delete
  2. ഇന്ത്യന്‍ ഭരണ വെവസ്ഥയില്‍ ഇന്ന് പൊതുജനത്തിന് ഉള്ള വിശ്വാസം നഷ്ടപെട്ടിരിക്കുന്നു
    അതിന്‍റെ പ്രധാന കാരണം ഇവരുടെ കെടുകാര്യസ്ഥത തന്നെയാണ്

    ReplyDelete
    Replies
    1. ആ വിശ്വാസം വീണ്ടെടുക്കുവാനുള്ള ശ്രമം അതാണ് വേണ്ടത്‌

      Delete
  3. ഈ രാജ്യത്തെ ഏറ്റവും വലിയ ശാപം ഇവിടുത്തെ നിയമ വ്യവസ്ഥിതിയിലെ പഴുതുകള്‍ ആണ് :(

    ReplyDelete
    Replies
    1. അതില്ലാതാക്കാന്‍ ശ്രമിക്കെണ്ടതല്ലേ വേണുഗോപാല്‍ജി

      Delete
  4. ചില കോർപറേറ്റ് മുതലാളി പാവങ്ങളു, മത നേതാക്കളുമാണ് ഇന്ന് ഇന്ത്യയെ നിയന്ത്രിക്കുന്നത് , അത് ആദ്യം മാറ്റണം

    ReplyDelete
    Replies
    1. ഒക്കെ മാറണം മാറ്റം അനിവാര്യമാണ് ഷാജു അത്താണിക്കല്‍

      Delete
  5. Replies
    1. നന്ദി പ്രവീണ്‍

      Delete
  6. പ്രിയപ്പെട്ട സുബൈര്‍,

    സുപ്രഭാതം !

    പ്രത്യാശകള്‍ മാത്രമാണ് നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്.പരിശ്രമവും വേണല്ലോ.

    സ്വന്തം കാര്യം സിന്ദാബാദ്.എന്നും ഇപ്പോഴും.അപവാദങ്ങള്‍ ഉണ്ടാകാം.

    നമ്മള്‍ ബ്ലോഗര്‍മാര്‍ എഴുത്തിലൂടെ,സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിക്കണം.

    ശുഭദിനം !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. എഴുതുക പരിശ്രമിക്കുക ...സമൂഹത്തെ പ്രേരിപ്പിക്കുക നന്ദി അനുപമ

      Delete
  7. നിയമ വ്യവസ്ഥകളെ പുല്ലു പോലെയാണ് ഇന്ന് എല്ലാവരും വില കല്‍പ്പിക്കുന്നത് . കര്‍ശനമായ നിയമം വഴി ഒരു പരിധി വരെ പരിഹരിക്കാനാവും ,പണമുണ്ടെങ്കില്‍ ആര്‍ക്കും എന്തു കുറ്റകൃത്യവും നമ്മുടെ നാട്ടില്‍ ചെയ്യാം എന്ന അവസ്ഥ . നല്ല പ്രതികരണം .

    ReplyDelete
    Replies
    1. അതെ, പണവും പദവിയും ഇന്ന് ഹരമായിമാറിയിരിക്കുന്നു

      Delete
  8. വൈകികിട്ടിയ നീതി നീതിനിഷേധത്തിന് തുല്യമാണ് എന്നത് സത്യമാണ്. അപ്പോള്‍ നീതിപോലും കിട്ടാത്ത ആളുകളുടെ അവസ്ഥയോ ?നമ്മുടെ കാഴ്ചകളെ നീതി നിഷേധത്തിന്റെ മങ്ങലുകള്‍ അലോസരപ്പെടുത്തുന്നു.
    ആശംസകള്‍....

    ReplyDelete
    Replies
    1. അതെ, ഫയാസ്‌ നമ്മുടെ കാഴ്ചകളെ നീതി നിഷേധത്തിന്റെ മങ്ങലുകള്‍ അലോസരപ്പെടുത്തുന്നു.

      Delete
  9. ഈ രാജ്യത്തെ ഏറ്റവും വലിയ ശാപം ഇവിടുത്തെ നിയമ വ്യവസ്ഥിതികളാണ്

    ReplyDelete
    Replies
    1. നിയമം നല്ലാവണ്ണം നടപ്പിലാക്കിയാല്‍ തന്നെ കാര്യങ്ങള്‍ ഒരു വിതം ഒതുങ്ങും....

      Delete
  10. അതെ, നിയമം നല്ലാവണ്ണം നടപ്പിലാക്കിയാല്‍ തന്നെ കാര്യങ്ങള്‍ ഒരു വിതം ഒതുങ്ങും....

    aashamsakal..

    ReplyDelete
  11. തക്ക സമയത്ത് പറയുന്ന വാക്കിനും , ചെയ്യുന്ന പ്രവൃത്തിയ്ക്കും കിട്ടുന്ന ഫലവും , വിലയും അമൂല്യമാണെന്ന ഒരു ഗ്രീക്ക്‌ പഴമൊഴിയുണ്ട് , ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ അതാണോര്‍ത്ത് പോകുന്നത് , നമ്മുടെ നാട് ഗുണം പിടിക്കാത്തതിന്‍റെ ഒരു കാരണവും ഈ ദുര്‍ബലമായ നിയമ വ്യവസ്ഥയാണ് .നല്ല പോസ്റ്റ്‌............... എല്ലാ ആശംസകളും .

    ReplyDelete