തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Sunday 22 April 2012

ചിന്തിക്കുവാന്‍ എല്ലാവര്‍ക്കും ഓരോരോ കാരണങ്ങള്‍

നാട്ടില്‍ നിന്നും കൊണ്ടുവന്ന പ്രാരാബ്ദപ്പെട്ടിയുടെ ഭാരം കുറക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി അണിഞ്ഞ ഗള്‍ഫിലെ ഓഫീസ്‌ ജോലി, വര്‍ഷങ്ങള്‍ക്കിപ്പുറം ആഡംബര ജീവിതത്തിനു വഴി മാറിയോ എന്ന സംശയം ഉള്ളിലുദിക്കാന്‍ പാകത്തില്‍ വന്ന മാറ്റങ്ങള്‍ക്കു കാരണമായ  എന്‍റെ ജോലിയും കഴിഞ്ഞു രണ്ടു മണിക്ക് ഓഫീസില്‍ നിന്നും, മിസ്രിയോടു യാത്ര പറഞ്ഞ് കാറില്‍ കേറിയിരിക്കുമ്പോള്‍ എന്തോന്നില്ലാത്ത ആശ്വാസം. ഞാന്‍ കേറിയതും ഡ്രൈവര്‍ ഏസിയുടെ ബട്ടന്‍ കുറച്ചു കൂടി കൂട്ടി. എന്തോ! ശീതികരിച്ച സാഹജര്യം എന്നെ നിദ്രയിലേക്ക്‌ കൂട്ടിക്കൊണ്ടുപ്പോയി. കണ്‍പോളകള്‍   ഇറുകിയണഞ്ഞു. ജോലിയുടെ ഭാരവും,  ചൂടിന്റെ കാഠിന്യവും ശരീരത്തെ  ക്ഷീണിപ്പിച്ചിരിക്കാം.


എന്നെയും കൊണ്ട്  കാര്‍ കുറച്ചു ദൂരം ഓടികിതച്ചുകൊണ്ട് നിന്നപ്പോള്‍ എന്‍റെ ഉറക്കം  പതിയെ തെളിഞ്ഞു. ഇപ്പോള്‍ വണ്ടി ഒരു റൗണ്ട്എബൌട്ട്‌  സിഗ്നലില്‍ നിര്‍ത്തിയിരിക്കുകയാണ്. തണുപ്പിന്റെ ആലസ്യത്തില്‍ നിന്നും കണ്‍ പോളകള്‍ തുറന്നുകൊണ്ട് ചുറ്റുപാടും ഞാനൊന്നു കണ്ണോടിച്ചു. പുറത്ത് മഴക്കാറുകള്‍ കാണുന്നു. മഴ പ്പെയ്യുമോ എന്ന് ഡ്രൈവറോട് ആരാഞ്ഞു. ഡ്രൈവറുടെ നിസംഗതയോടെയുള്ള ഒരു ചെറു ചിരിയില്‍ മറുപടി ഒതുക്കി. അതില്‍ എന്തോ പന്തികേട് തോന്നിയ ഞാന്‍ ടിഷ്യൂ പേപ്പര്‍ എടുത്തു മുഖം തുടച്ചപ്പോള്‍ എന്തോ ഒന്ന് മുഖത്ത് തടഞ്ഞു. "കൂളിംഗ് ഗ്ലാസ്‌" . അത് മുഖത്ത് നിന്ന് എടുത്തുമാറ്റിയപ്പോള്‍ സൂര്യപ്രകാശം കൊണ്ട് എന്‍റെ മുഖം വിവര്‍ണമായി. അപ്പോളാണ് ഞാന്‍ ഓര്‍ത്തത്‌ ഡ്രൈവറുടെ ചിരിയുടെ അര്‍ത്ഥം.

ചുറ്റും കണ്ണോടിച്ചു. അവിടെ അരികിലായി റോഡിന്‍പണിയെടുക്കുന്ന എന്‍റെ സഹജീവികള്‍. അതികഠിനമായ ചൂടിനെ അവഗണിച്ചുക്കൊണ്ട്   നാട്ടിലെ പ്രരാബ്ദപ്പെട്ടിക്കുവേണ്ടി പണിയെടുക്കുന്നു. ഒരിക്കലും തീരത്ത അവരുടെ പ്രയാസങ്ങള്‍ കാണുവാന്‍ ഭാര്യമാര്‍,മക്കള്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ ആരും ഇവിടെയില്ല എന്ന ആശ്വാസം മാത്രം. അതികഠിനമായ ചൂടിലും തണുപ്പിലും ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍. ഇവിടെ സഹജീവികളില്‍ അതിഭായനകമായ അസംതുലിതത്വം നിലനില്‍ക്കുന്നു എന്ന് പറയാതെ വയ്യ. എയര്‍ കണ്ടീഷന്‍ ഇല്ലാതെ, ആവിശ്യത്തിന് ശീതളപാനീയങ്ങള്‍ കിട്ടാതെ  പ്രവാസ നാടിന്‍റെ പുരോഗതിയില്‍-നിര്‍മ്മാണ രംഗത്ത്‌ -അനിഷേധ്യമായ  പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തൊഴിലാളികള്‍. അവരെ ചൂക്ഷണം ചെയ്യുന്ന, ആഡംബര ജീവിതം നയിക്കുന്ന മുതലാളിമാര്‍. അവരും പ്രവാസികള്‍, ഇവരും പ്രവാസികള്‍. അതിനൊരു ഓമന പേരും ഉപയോഗിക്കുന്നു, "ലേബര്‍ സപ്ലായ് ".  ഒരു തൊഴിലാളിക്ക് , പല  ലേബര്‍ സപ്ലായ് കമ്പനികളും നാലായിരം മുതല്‍ പതിനായിരം വരെ മാസശമ്പളം എണ്ണി വാങ്ങിക്കുമ്പോള്‍ കേവലം അറുനൂറു മുതല്‍ എണ്ണൂറു റിയാല്‍ മാത്രമേ യഥാര്‍ത്ഥ അവകാശികള്‍ക്ക്‌ അനുഭവിക്കാന്‍ കിട്ടുന്നുള്ളൂ എന്ന യഥാര്‍ത്ഥ്യം എന്നെ വല്ലാതെ പ്രയാസപ്പെടുത്തി. എന്ത് തന്നെ ന്യായം പറഞ്ഞാലും, എന്തിന്‍റെ പേരിലായാലും ഇങ്ങനെ മുതലാളിയായിക്കൊണ്ട്  നാട്ടില്‍ ആഡംബര ജീവിതം നയിക്കുന്ന മുതലാളിമാര്‍ ഒന്നറിയുക, നിങ്ങള്‍ക്ക് അര്‍ഹമല്ലാത്ത സമ്പാദ്യം കൊണ്ടാകുന്നു നിങ്ങള്‍, നിങ്ങളുടെ ഉറ്റവര്‍ക്ക് വേണ്ടി ജീവിത സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്നത്.

ഡ്രൈവര്‍ ഇറങ്ങുന്നില്ലേ എന്ന് ചോദിച്ചപ്പോളാണ് സിഗ്നലും കഴിഞ്ഞു വീടണഞ്ഞു എന്ന് മനസ്സിലായത്. ഇറങ്ങുമ്പോള്‍ നേരെത്തെ കണ്ട "കാഴ്ച്ചകള്‍ " മനസ്സില്‍ തന്നെ തങ്ങിനില്‍ക്കുന്നു....ഓര്‍മ്മകള്‍ മരിക്കുന്നില്ല .........  

6 comments:

  1. ശരിക്കും പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് താങ്കള്‍ ഇവിടെ വരച്ചിട്ടിരിക്കുന്നത് .....
    ഇത്തരം വിഷയങ്ങള്‍ ഇനിയും എഴുതൂ
    ഈ പാവങ്ങള്‍ക്ക് വേണ്ടി നമുക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നും കൂടി പറയേണ്ടതുണ്ട് സുബൈര്‍...എന്നാലേ ഇത് പൂര്‍ണമാകൂ ..

    ReplyDelete
    Replies
    1. അത് പറയാന്‍ ഇനിയും യാത്രകള്‍ ചെയ്യേണ്ടി വരും മാഷേ

      Delete
  2. അതിനേക്കാൾ പണം ഇന്ന് ഇവിടെ കിട്ടും.

    ReplyDelete
    Replies
    1. പണം എന്ന ഒരു ചരടാണ് നമ്മളെയൊക്കെ ഇവിടെ നിര്‍ത്തുന്ന നൂല്‍പ്പാലം. എന്നാല്‍ മൂല്ല്യം നോക്കിയാല്‍ ....അവസാനം എന്ത്? നന്ദി കുമാരേട്ടാ.....

      Delete
  3. പ്രിയപ്പെട്ട സുബൈര്‍,
    മനസ്സില്‍ വേദനയുളവാക്കുന്ന സത്യങ്ങള്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നന്നായി എഴുതി. അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. മനസ്സ് തുറന്ന അഭിപ്രായപ്രകടനത്തിനു നന്ദി ....വീണ്ടും കാണാം.....

      Delete