തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Friday 2 March 2012

ഇന്ത്യയെ ഊരാകുടുക്കിലാക്കിയ കപ്പല്‍



ഒരു രാജ്യത്തിന്‍റെ പരമാധികാര പരിധിയില്‍ അവിടെത്തെ പൗരന്‍മാരെ  യാതൊരു വിത മാനദണ്ടങ്ങളും പാലിക്കാതെ നിര്‍ദ്ദയം വെടിവെച്ച് കൊല്ലുക, എന്നിട്ട് ആ രാജ്യത്തെ നിയമം ഞങ്ങള്‍ അംഗീകരിക്കില്ല എന്ന് പറയുക. ഇത്തരത്തില്‍ ഇപ്പോള്‍ ഇന്ത്യയില്‍ നടന്നിരിക്കുന്ന സംഭവം, ഇറ്റലിയില്‍ ആണെങ്കില്‍, ഇന്ത്യ പ്രതിസ്ഥനത്തും അപ്പുറത്ത്‌ ഇറ്റലിയും ആണെങ്കില്‍ എന്ത് സംഭവിക്കും എന്ന് നമുക്ക് ചിന്തിക്കാനേ വയ്യ. നമ്മുടെ രാജ്യത്ത് എന്ത് സംഭവിച്ചാലും രണ്ടു വശവും പിടിക്കാന്‍ ആളുകള്‍ ഉണ്ടാകും എന്നതിന് തെളിവാണ് കപ്പല്‍ വെടിവെപ്പ് സംഭവം. സംഭവം നടന്നിട്ട് ഒരാഴ്ച്ച കയിഞ്ഞാണ് അറസ്റ്റ് അതിനും കുറെ കയിഞ്ഞാണ് ആയുധങ്ങള്‍ പിടിച്ചെടുക്കുന്നത്. എല്ലാത്തിനും അവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ ഉണ്ടാക്കികൊടുത്തിരിക്കുന്നു എന്ന ആക്ഷേപം  മറുവശത്ത്.  തെളിവ് നശിപ്പിക്കല്‍ നടന്നിരിക്കുന്നു എന്ന്‍ പറഞ്ഞുകൊണ്ട്  സംവാദങ്ങള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നു.  കപ്പലില്‍ ഇപ്പോളും എന്താണ് ഉള്ളത് എന്നത് ദുരൂഹമാണ്. അവരും നമ്മുടെ പോലീസും വെളിപ്പെടുത്തുന്നില്ല. ഏതായാലും ഒരു സെക്യൂരിറ്റി എന്നതില്‍ കവിഞ്ഞ ആയുധങ്ങള്‍ ആ കപ്പലില്‍ ഉണ്ട് എന്നത് വാസ്തവമാണ്.



നമ്മുടെ നിയമം നടപ്പിലാക്കാന്‍ എന്താണ് ഇത്ര താമസം. കൂടുതല്‍ ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാക്കാം ഇറ്റലിയും ഇന്ത്യയും തമ്മില്‍ എന്തോ ഒരു കളി നടക്കുന്നുണ്ട്. പാവപ്പെട്ട മത്സ്യതൊഴിലാളികള്‍ മരിച്ചാല്‍ നമ്മുടെ കേന്ദ്രത്തില്‍ ഇരിക്കുന്നവര്‍ക്ക് എന്താണ് നഷ്ടം. മറിച്ചു ഇറ്റലിയെ പിണക്കിയാല്‍ നമ്മുടെ പലതും നഷ്ടമാകും എന്ന് പലര്‍ക്കും അറിയാം. കേന്ദ്രം പറയുന്നത് കേള്‍ക്കാന്‍ മാത്രമേ കേരളത്തിനു കഴിയുകയുള്ളൂ. ഇപ്പോള്‍ കോണ്‍ഗ്രസിതര   പാര്‍ട്ടിയാണ് കേരളത്തില്‍ ഭരിക്കുന്നത് എങ്കില്‍ ഈ മെല്ലപ്പോക്ക് കുറച്ചുകൂടി സ്പീഡില്‍ ആകുമായിരുന്നു എന്ന് തോന്നുന്നു. ഇതില്‍ കുറെ കൂടി വ്യക്തത വരുത്തേണ്ടത് കാര്യങ്ങളുടെ ഗൌരവം വര്‍ദ്ധിക്കുന്നു. എന്തിനാണ് വെടിവെച്ചത്‌? എന്താണ് കപ്പലില്‍ ഉള്ളത്? എവിടെ നിന്ന് വരുന്നു? എവിടേയ്ക്ക് പോകുന്നു? വെടിവെയ്ക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കിയോ? അന്താരാഷ്ട്ര മാനദണ്ഡം പലിച്ചോ? ഇതിനെല്ലാം ഉത്തരം ലഭിക്കേണ്ടതുണ്ട്.  അന്ന്യേഷണം വിവരം പുറത്ത് വരുമ്പോള്‍ ഇതിനൊക്കെ വ്യക്തത ഉണ്ടാകും എന്ന് പ്രത്യാശിക്കാം, നമുക്ക് കാത്തിരിക്കാം. 

നയതന്ത്ര കാര്യമായതിനാല്‍ ഗൌരവത്തില്‍ ഈ വിഷയം കൈകാര്യം ചെയ്യാന്‍ പറ്റുള്ളൂ എന്നുള്ളത് നമ്മളും  മനസ്സിലാക്കെണ്ടാതാകുന്നു. എന്നാല്‍ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം എടുത്തുമാറ്റാന്‍ ഒരു രാജ്യത്തിനും നമ്മുടെ മേല്‍ അവകാശം ഇല്ല. ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍  ഒരു നയതന്ത്ര ബന്ധങ്ങളും നമ്മുക്ക് തടസ്സമാകെണ്ടാതില്ല. ആദ്യം നമ്മുടെ പ്രജകളുടെ സുരക്ഷ അത് കയിഞ്ഞിട്ടു മതി   നയതന്ത്ര ബന്ധങ്ങളും മറ്റും. അതിനാല്‍ നമ്മുടെ അതികാരികള്‍ ഈ വിഷയത്തിലെങ്കിലും കൂടുതല്‍ ആര്‍ജ്ജവം കാണിക്കാന്‍ ധൈര്യം കാണിക്കുകയും അത് മറ്റു രാജ്യങ്ങള്‍ക്ക് നമ്മുടെ മേല്‍ കടന്നു കയറ്റം, പണ്ടത്തെ കൊളോണിയല്‍ ഭരണം പോലെ അത്രയെളുപ്പം കഴിയില്ല എന്ന് മനസ്സിലാക്കാന്‍ വേണ്ടിയെങ്കിലും ഉപകരിക്കുകയും, നമ്മുടെ രാജ്യത്തിന്‍റെ അഭിമാനം കാക്കാനും അത് വഴി സാധിക്കുകയും ചെയ്യും. 

മറ്റുള്ള രാജ്യത്തിനു എന്ത് പറ്റും എന്നുള്ളതില്‍ കവിഞ്ഞു, നമ്മുടെ പൌരന്മമാരെ നമ്മുക്ക് രക്ഷിക്കാന്‍ പറ്റിയില്ല എന്നത് പോകട്ടെ മറിച്ചു അതിനു ഇരയായവര്‍ക്ക്‌ നീതി കിട്ടാനെങ്കിലും നമ്മുടെ ഭരണകൂടം ശ്രമിക്കേണ്ടതുണ്ട്. അത് മാത്രമല്ല നമ്മുടെ രാജ്യത്തിന്‍റെ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തോഴിലാളികള്‍ക്ക് കൂടുതല്‍ സംരക്ഷണവും നല്‍കുവാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ ഭരണകൂടം കൂടുതല്‍ പൗര ധര്‍മം നിര്‍വ്വഹിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ കൂടുതല്‍ ബാധ്യസ്ഥമകേണ്ടതുണ്ട്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ എന്നാല്‍ നീതി നടപ്പിലാക്കി കൊണ്ട്, ഉചിതമായ ഇടപ്പെടല്‍ ഉണ്ടാകുകയും നമ്മുടെ രാജ്യത്തിന്‍റെ യശസ്സ് ഉയരുകയും ചെയ്യട്ടെ  എന്നാശിച്ചുകൊണ്ട് ....  

39 comments:

  1. കുറ്റം ചെയ്തവര്‍ക്ക് അര്‍ഹമായ ശിക്ഷ തന്നെ ലഭിക്കും എന്ന് നമുക്ക് കരുതാം. നമ്മുടെ നിത്യന്യായവ്യവസ്ഥയെ
    മാനിക്കാതെയിരിക്കുവാന്‍ നമുക്ക് നിര്‍വാഹമില്ല.നമ്മുടെ രാജ്യത്തെ പൗരന്മാര്‍ അല്ലാ കുറ്റ കൃത്ത്യം ചെയ്തിരിക്കുന്നത് എന്നത് കൊണ്ട് വളരെയധികം സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നായി മാറി ഈ ഒരു സംഭവം .രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതയിലേക്ക് പോകാതെ ഇരിക്കുവാന്‍ നോക്കേണ്ടത് നമ്മുടെ ഭരണ കര്‍ത്താക്കളുടെ ഉത്തരവാദിത്വം ആണ് .വളരെ വ്യക്തമായ ഭാഷയില്‍ എഴുതിയിരിക്കുന്നു .രചയിതാവ് അഭിനന്ദനം അര്‍ഹിക്കുന്നു .

    ReplyDelete
  2. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നത്, കര്‍ശനമായ നടപടികള്‍ എടുക്കാത്തത് കൊണ്ടാണ് എന്ന് തോന്നുന്നു .....വന്നതിനും വായിച്ചതിനും നന്ദി റഷീദ്‌

    ReplyDelete
  3. Rasheed Thozhiyoor3 March 2012 at 01:27

    തെളിവുകളുടെ അഭാവം ആയിരിക്കും നടപടികള്‍ എടുക്കുന്നതില്‍ കാലതാമസം വരുന്നത് . രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വഷളാവാതെ നോക്കുകയും വേണമല്ലോ .........

    ReplyDelete
    Replies
    1. തീര്‍ച്ചയായും അതുവേണം. പക്ഷെ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നതില്‍ കവിഞ്ഞു ,നമ്മുടെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയായിരിക്കണം പ്രദാനം.

      Delete
  4. gooooooooooood writing..

    ReplyDelete
    Replies
    1. നന്ദി റാസിക്ക്‌

      Delete
  5. കണ്ണടച്ച് കുറ്റം പറയുകയും വിമര്‍ശിക്കുകയും ചെയ്യുന്നതോടൊപ്പം വസ്തുതകളിലേക്കും ഒരന്വേഷണം നടത്തുന്നത് നന്നായിരിക്കും ...

    ReplyDelete
    Replies
    1. വിമര്‍ശിക്കുക എന്നതാണ് തിരയുടെ പോളിസി ...ഒരു സര്‍ക്കാരിനു അഭിനദ്ധനങ്ങള്‍ നല്‍കാന്‍ എത്രയോ വേദികള്‍ ഉണ്ട് ..എന്നാല്‍ നല്ലതിനെ അംഗീകരിക്കാന്‍ ഒരിക്കലും മടിക്കാറില്ല. അത് ഈ പോസ്റ്റിലും മജീദ്‌ സാഹിബിനു കാണാന്‍ പറ്റുന്നതാണ് ..നന്ദി വിലയേറിയ നിര്‍ദേശത്തിന്

      Delete
  6. മജീദ്‌ ബായ്‌ , പത്രത്തില്‍ വന്നത് കുറച്ചു ഭാഗം കട്ട് ചെയ്തുകൊണ്ടാണ് ...എന്നാല്‍ ആ എഡിറ്റ്‌ ചെയ്ത ഭാഗം സര്‍ക്കാരിനെ അനുകൂലിച്ചു കൊണ്ടുള്ള വാക്കുകള്‍ ആകുന്നു. പൂര്‍ണ്ണ രൂപമാണ് ബ്ലോഗില്‍ ഉള്ളത് ശ്രദ്ധിക്കുമല്ലോ .....

    ReplyDelete
  7. രാഷ്ട്രങ്ങൾ തമ്മിലുള്ള പ്രോട്ടോകോളുകളുണ്ട്. അതിനനുസരിച്ച കാര്യങ്ങൾ നടക്കുമെന്ന് കരുതാം

    ReplyDelete
    Replies
    1. ലോകത്ത് ഇന്നുള്ള ജഡീശ്വറികളില്‍ മികച്ച ഒരു സംവിധാനം ആകുന്നു നമ്മുടെത്. അതിനാല്‍ നമുക്ക് അതില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ട് കാത്തിരിക്കാം ...നന്ദി ബെഞ്ചാലി

      Delete
  8. Good ....Ashamsakal

    ReplyDelete
  9. അപ്പൊ നിയമം നിയമത്തിന്റെ വഴിക്ക് പോകും ല്ലേ...

    ആശംസകള്‍...

    ReplyDelete
    Replies
    1. അത് ഒരിക്കലും നടപ്പാകില്ല എന്നതിന്‍റെ ചോല്ലായി മാറിയിട്ടുണ്ട് ,നമ്മുടെ നാട്ടില്‍ അതിനാല്‍ നമുക്ക് ആ പദപ്രയോഗം വേണ്ട എന്നാണു തോന്നുന്നത് .....മെഹദ്‌ മഖ്‌ബൂല്‍ ....നന്ദി

      Delete
  10. Navas Kuttiady8 March 2012 at 01:09

    ente subaire.. ...lekhanam vayichu... nammudeyellam manassilulla sandehangal thanneyaanu prakadippichath.. abinanthanangal..

    ReplyDelete
    Replies
    1. നന്ദി നവസ്ക്കാ ......

      Delete
  11. കപ്പലില്‍ എന്താണ് എന്ന് ആര്‍ക്കും ചോദിക്കാം, മംഗലാപുരത്തും കാസര്‍കോടും, കൊച്ചിയിലും ഓരോ കപ്പല്‍ കാണുമ്പോഴും ആളുകള്‍ അടക്കം പറയാറുണ്ട്‌. ആയുധങ്ങള്‍. എല്‍.ടി.ടി അങ്ങനെയങ്ങനെ,അതുപോലെ സംഭവത്തിനു വേറെ മാനങ്ങള്‍ കൊടുക്കേണ്ട, കാരണം അതിനെപ്പറ്റി ഇതുവരെയും വ്യക്തമായി പ്രതിപാദിച്ചിട്ടില്ല. സംശയം പ്രകടിപ്പിചിട്ടുമില്ല

    ഇവിടതല്ല പ്രശ്നം. നിസ്സാരമെന്നു നമ്മള്‍ കരുതുന്ന ഒരു മരണത്തിലുള്ള ഇറ്റാലിയന്‍ ഗവെര്‍മെന്റിന്റെ ഇടപെടലല്ലേ ഇതിനു അന്താരാഷ്‌ട്ര ശ്രദ്ധ കൈവരാന്‍ ഇടയാക്കിയത്. ഒരു രാജ്യം അവരുടെ പൌരന് നല്‍കുന്ന വില അത് നമുക്ക് ഒരു പാഠമാണ്‌.

    ReplyDelete
    Replies
    1. Yes ജോസെലെറ്റ്‌ എം ജോസഫ്‌, your are right.....ഒരു രാജ്യം അവരുടെ പൌരന് നല്‍കുന്ന വില അത് നമുക്ക് ഒരു പാഠമാണ്‌.Thanks from Thira

      Delete
  12. ചര്‍ച്ച ചെയ്യേണ്ട ചിന്തകളാണ് പങ്കുവെച്ചത്..... ഭാവുകങ്ങള്‍....

    ReplyDelete
    Replies
    1. പ്രദീപ്കുമാര്‍ സര്‍ ...നന്ദി വായിച്ചതിനും ...അഭിപ്രായത്തിനും

      Delete
  13. നല്ല വിവരണം ... ഈ കേസ് എങ്ങിനെ അവസാനിക്കും എന്ന് നമുക്ക് കാത്തിരുന്നു കാണാം ... സസ്നേഹം

    ReplyDelete
    Replies
    1. ഇപ്പോള്‍ കേസ്സ് നീണ്ടു പോകുന്നു ..പിന്നെ പിറവം കയിഞ്ഞാല്‍ ഇറ്റലിയുടെ ആഗ്രഹത്തിന് അനുകൂലാമായ വിധി ഉണ്ടാക്കാം എന്ന് സോണിയാഗാന്ധി തന്നെ ഉറപ്പു കൊടുത്തിരിക്കുന്നു എന്ന വാര്‍ത്ത ഇന്നലെ വായിക്കാനിടയായി..അതിനാല്‍ എങ്ങനെ അവസാനിക്കും എന്ന് അറിയാന്‍ കാത്തിരിക്കണം എന്നില്ല "വഴിയോരകാഴ്ചകള്‍... "....നന്ദി ...വന്നതിനും ....അഭിപ്രായത്തിനും

      Delete
  14. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ ഇനിയും സുരക്ഷിതമല്ലല്ലോയെന്നുകൂടി നാം വീണ്ടും അടിവരയിടുന്നു...

    ReplyDelete
    Replies
    1. അതെ, അജിത്ത് ..നമ്മുടെ രാജ്യത്തിന്‍റെ വരുമാനത്തിന്‍റെ നല്ല ഒരു ശതമാനം (നമ്മുടെ ടാക്സ്‌)) പ്രതിരോധത്തിന് വേണ്ടി ചെലവഹിക്കുമ്പോള്‍ തന്നെയാണ് ഇത്തരം സംഭവങ്ങള്‍ എന്നും കൂട്ടി വായിക്കണം

      Delete
  15. ഒരു കപ്പല്‍ വസന്ത കാലത്ത്...................

    ReplyDelete
    Replies
    1. കപ്പല്‍ വസന്തമാണോ ....?അതോ.....? നന്ദി ഷാജു അത്താണിക്കല്‍

      Delete
  16. .... മുസ്ലിം തീവ്രവാദം ഒന്നുമേ പഴസുമാതിരി ഏശതില്ലൈ. ഇൽന്ത വാട്ടി ഇറ്റലീന്ത് ഒരു നമ്പർ ഇറക്ക പോരേന്ന് നിനക്കരെ..... തണ്ണിയാലേ താൻ.....
    ഇന്ത മലയാളിത്താന്മാർ വന്ത് മുല്ലപ്പെരിയാർ വിഷയം മറൻ ന്ത് പോയിടുമാ എന്ന് പാക്കണം? (Overheard :)

    ഇനി കാര്യം:

    സത്യം മുഴുവൻ അറിഞ്ഞിട്ടേ ഇത്തരം വിഷയങ്ങളിൽ പ്രതികരിയ്ക്കാനാകൂ,Subair!
    പക്ഷെ, സർക്കാർ ആലംഭാവം വരുത്തിയാൽ ചോദ്യം ചെയ്യേണ്ടതു തന്നെ.

    ReplyDelete
  17. സത്യം മുഴുവന്‍ അറിയാന്‍ വേണ്ടി നമ്മള്‍ കാത്തിരിന്നാല്‍ ...നമുക്ക് ഒരിക്കലും ഒന്നിനെ പറ്റിയും പ്രതികരിക്കാന്‍ പറ്റില്ല ....പ്രതികരിക്കാനുള്ള സമയത്ത്‌ നമ്മള്‍ പ്രതികരിക്കണം

    ReplyDelete
  18. മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ അന്യരാജ്യങ്ങളുടെ അതിക്രമം പുത്തരിയല്ല. മുന്നൂറിലധികം തമിഴ് മത്സ്യത്തൊഴിലാളികളെ ഇന്നുവരേ ശ്രീലങ്കന്‍ നാവികസേന വെടിവെച്ച് കൊന്നിട്ടുണ്ട് എന്നാണ് കണക്ക്. അത് കേവലമൊരു സം‌സ്ഥാനത്തിന്റെ പ്രശ്നം (ഇഷ്യൂ) ആക്കിയതിനാല്‍ നാമൊന്നുമറിഞ്ഞില്ല. നമ്മുടെ മുറ്റത്ത് സംഭവിച്ചപ്പോള്‍ മാത്രമാണ് നാം കണ്ണുതുറന്നതും കണ്ണ് മിഴിച്ചതും. കടലില്‍ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് രേഖപ്പെടുത്തുക പ്രയാസകരമായതിനാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ നടത്തുന്ന നരവേട്ടകള്‍ പലപ്പോഴും നിയമത്തിന്റെ മെല്ലെപ്പോക്കില്‍ നീതികൂടി കുഴിച്ചുമൂടപ്പെട്ട് വിസ്‌മ്രുതിയിലാണ്‍ട് പോവാറാണ് പതിവ്.

    മിക്കരാജ്യങ്ങളും അവരുടെ പൗരന്മാരുടെ ജീവന് നല്‍കുന വില നമ്മുടെ രാജ്യത്ത് പ്രധാനംന്ത്രിക്ക് മാത്രമേ ലഭിക്കുണ്ടാവൂ. മുന്‍പ് സുനാമി സമയത്ത് ഒരു ഇസ്രായിലീ ടൂറിസ്റ്റിനെ കാണാതായെന്ന് വാര്‍ത്തവന്ന്പ്പോഴേക്കും ഇസ്രായിലിന്റെ എത്ര ഉദ്യോഗസ്ഥരായിരുന്നു തിരുവനന്തപുരത്തെത്തിയത്?!!

    ഈ വിഷയത്തില്‍ മറ്റാരും ബ്ലോഗിയത് കണ്ടില്ല. ഐശ്വര്യാറായിയുടെ പ്രസവത്തിന് കിട്ടുന്ന മാര്‍ക്കറ്റ് മീങ്കാരന്റെ മരണത്തിന് കിട്ടില്ലല്ലോ!!!

    ReplyDelete
    Replies
    1. കണ്ണിനും മനസ്സിനും സുഖം കിട്ടുന്ന വാര്‍ത്തകളും കഥകളും മാത്രം ബ്ലോഗുകളെയും സ്വാധിനിക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം..... നമ്മെ തിരികെ കൊണ്ട് വരാന്‍ പ്രപ്തമാക്കെണ്ടതുണ്ട് .....ഇത്രയും വിലപ്പെട്ട അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി ചീരാമുളക്.....നന്ദി

      Delete
  19. This comment has been removed by a blog administrator.

    ReplyDelete
  20. പ്രതികരണശേഷി നശിക്കാതിരിക്കട്ടെ.അഭിനന്ദനങ്ങള്‍ സുബൈര്‍ ഭായ്.

    ReplyDelete
    Replies
    1. നന്ദി ജിപ്പൂസ് .....വീണ്ടും വരുമല്ലോ

      Delete