തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Friday 27 May 2011

കുറ്റ്യാടിയിലെ നക്ഷത്രത്തിനു ഒരു പൊന്‍ തൂവ്വല്‍ കൂടി

ഖത്തര്‍:--  ബാലഗായകന്‍ നാദിര്‍ അബ്ദുല്‍ സലാമിന് ഗായക പ്രതിഭ പുരസ്‌കാരം ലഭിച്ചു. യുഎന്‍ പരിസ്ഥിതി വകുപ്പിന്റെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  ഖത്തറില്‍ സംഘടിപ്പിച്ച മത്സരത്തിലാണ് നാദിര്‍ അബ്ദുസ്സലാമിനെ ഗായക പ്രതിഭയായി തിരഞ്ഞെടുത്തത്.
വിവിധ രാജ്യങ്ങളില്‍നിന്നായി 40 ഓളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഖത്തറിന്റെ എക്കാലത്തെയും പ്രശസ്ത ഗാനമായ അല്ലായാ ഉംരീ ഖത്തര്‍... എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചാണ് നാദിര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഖത്തര്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ ഒന്‍പതാംക്‌ളാസ് വിദ്യാര്‍ഥിയാണ് നാദിര്‍ അബ്ദുല്‍ സലാം.


Saturday 21 May 2011


Tuesday 17 May 2011

മഹല്ലുകള്‍ മൌനം പാലിക്കുന്നുവോ? അതോ!!!


ഇസ്‌ലാമിക ഭരണം നിലനിന്നിരുന്ന പ്രദേശങ്ങളില്‍ ഖലീഫമാരുടെ പ്രതിനിധികളായിരുന്ന ഖാദിമാരും ഗവര്‍ണര്‍മാരും ഭരിച്ചിരുന്ന ചെറിയ പ്രദേശങ്ങളെയാണ്‌ മഹല്ലുകള്‍ എന്ന്‌ വിളിച്ചിരുന്നത്‌. ഇന്ന്‌ ഒരു ജുമുഅത്ത്‌ പള്ളിയുടെയും ഒരു കമ്മിറ്റിയുടെയും പ്രവര്‍ത്തന പരിധിയില്‍ നിലകൊള്ളുന്ന പ്രാദേശിക മുസ്‌ലിം സാമൂഹികഘടനയെയാണ്‌ മഹല്ല്‌ എന്ന്‌ വിളിക്കുന്നത്‌.
പ്രത്യേക പരിധികള്‍ നിശ്ചയിച്ച്‌ അടയാളപ്പെടുത്തിയ ഒരു പ്രദേശത്തെ വ്യക്തികളും കുടുംബങ്ങളുമടങ്ങുന്ന ഒരു സമൂഹമാണ്‌ മഹല്ലുകള്‍ക്ക്‌ കീഴില്‍ വരുന്നത്‌. ഈ പ്രദേശത്തെ മുസ്‌ലിംകളുടെ നിര്‍ബന്ധിതവും ഐഛികവുമായ മതാനുഷ്‌ഠാനങ്ങള്‍ക്കും പ്രാഥമിക മതവിദ്യാഭ്യാസത്തിനും സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുക, വിവാഹങ്ങള്‍ നടത്തിക്കൊടുക്കുക, പ്രദേശത്തെ മുസ്‌ലിംകള്‍ മരണപ്പെട്ടാല്‍ അനന്തര കര്‍മങ്ങള്‍ക്കുള്ള അവസരങ്ങളുണ്ടാക്കുക തുടങ്ങിയവയാണ്‌ ഇന്നത്തെ മഹല്ലുകളുടെ അടിസ്ഥാന ലക്ഷ്യമായി കണ്ടുവരുന്നത്‌. കേരളത്തില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ ആയിരക്കണക്കിന്‌ മഹല്ലുകള്‍ നിലവിലുണ്ട്‌. മുസ്‌ലിം ഹൃദയങ്ങളില്‍ ഇവക്ക്‌ അര്‍ഹമായ സ്വാധീനവും അംഗീകാരവുമുണ്ട്‌. ചില മഹല്ലുകള്‍ക്ക്‌ കീഴില്‍ ആയിരക്കണക്കിന്‌ കുടുംബങ്ങള്‍ താമസിച്ചുവരുന്നു. വിപുലമായ സംവിധാനങ്ങളും സ്ഥാപനങ്ങളും സാമ്പത്തിക സൗകര്യങ്ങളുമുള്ളവയും കഷ്‌ടിച്ച്‌ മാത്രം മുന്നോട്ടുപോകുന്നവയും കൂട്ടത്തിലുണ്ട്‌. വ്യവസ്ഥാപിതമായ പദ്ധതികളുടെയും ആസൂത്രണങ്ങളുടെയും ഏകീകൃത പ്രവര്‍ത്തനങ്ങളുടെയും അഭാവം കാരണം ഇത്രയും ഭദ്രമായ ഒരു സംവിധാനം വേണ്ടരൂപത്തില്‍ ഉപയോഗപ്പെടുത്തുന്നേടത്ത്‌ പല മഹല്ലുകളും പരാജയത്തിലാണ്‌.

Tuesday 10 May 2011

"ആടുജീവിതം"-പുതിയൊരു അനുഭൂതി

"പെട്ടെന്ന് കണ്മുന്നില്‍ എന്തോ ഒരു ചലനം പത്യക്ഷപെട്ടു. വെള്ളം കാട്ടിക്കൊതിപ്പിക്കുന്ന മരീചികയാന്നെന്നു ആദ്യം വിചാരിച്ചത്. പിന്നെന്തോ ഒരു സീല്‍ക്കാര ശബ്ദം കേട്ടു . ഇബ്രാഹിം പറഞ്ഞതുപോലെ മണല്‍ക്കാറ്റ്‌ ആണോ എന്ന് സംശയിച്ചു. കണ്ണ് വിരിച്ചു നോക്കിയപ്പോള്‍ കാറ്റ ത്ത് തലയാട്ടി നില്‍ക്കുന്ന പൂന്തോട്ടം പോലെ എന്തോ ഒന്ന് കണ്മുന്നില്‍ ആടി ക്കളിക്കുന്നു. തന്നെയുമല്ല അത് പതിയെ മുന്നോട്ടു നീങ്ങുകയാണ്.  ഇബ്രാഹിം ഭീതികൊണ്ടു ഞരുങ്ങി. പാമ്പുകള്‍ ! അപ്പോയാണ് ശരിക്കും കാണുന്നത് .  തലയാട്ടി തലയാട്ടി മുന്നോട്ടു നീങ്ങി നീങ്ങി വരുന്ന ഒരു കൂട്ടം പാമ്പുകളാണ്ത് .  ഒന്നും രണ്ടുമല്ല ഒരുപക്ഷെ അഞ്ഞൂറോ ആയിരമോ പാമ്പുകള്‍ ഒന്നിച് . ഞാനൊരിക്കലും കാണുകയോ മറ്റോ ചെയ്യാത്ത മറ്റൊരു കാഴ്ച.  ഒരു വലിയ സൈ ന്യത്തിന്‍റെ പടപ്പുറപ്പാട് പോലെ മരുഭൂമിയിലെ പൊടി ഇളക്കിമാരിച്ചാണ് അവയുടെ വരവ് . മുന്നില്‍ സൈന്യാതിപനെ പോലെ ഒരു നെടുവിരിയന്‍ തല ഉയര്തിപിടിച് . പിന്നാലെ മറ്റെനേകം ഭടന്മ്മാര്‍! മണലില്‍ തല്പൂഴ്ത്തി അനങ്ങാതെ കിടന്നോളു,  മറ്റൊന്നും ചെയ്യാന്‍ നമുക്കില്ല , ഇബ്രാഹിം പറഞ്ഞു. ഞങ്ങള്‍ ഒട്ടക പക്ഷിയെ പോലെ മണലില്‍ തല താഴ്ത്തി കിടന്നു.അല്പം കയിഞ്ഞപ്പോള്‍ സീല്‍ക്കാരം പതിയെ പതിയെ ഞങ്ങളെ സമീപിച്ചു. പേടികൊണ്ട് എന്‍റെ ശരീരം ശരിക്കും വിരയ്ക്കുന്നുണ്ടയിരിന്നു . ആ ആയിരത്തില്‍ ഏതെങ്കിലും ഒന്നിന്‍റെ പല്ല് എന്‍റെ ദേഹത്ത് എവിടെയെങ്കിലും ഒന്ന് പൂളിയാല്‍ പിന്നെ പത്ത്‌ നിമിഷങ്ങള്‍ മതി എല്ലാം അവസാനിക്കാന്‍. മനസ്സില്‍ അല്ലാഹുവിനെ ഓര്‍ത്ത് കിടന്നു. അവ ഞങ്ങളുടെ മുകളിലൂടെ ഇഴഞ്ഞു നീങ്ങി ഓരോന്നും സ്പര്‍ശിക്കുമ്പോള്‍ ഒരു തീക്കൊള്ളി കൊണ്ട് തോടുന്നപോലെ എന്‍റെ ദേഹം പൊള്ളി."

Sunday 8 May 2011

Saturday 7 May 2011

സ്ത്രീകള്‍തന്നെ സ്വയം മാന്യതയും അഭിമാനവും സൃഷ്ടിക്കാന്‍ തയാറാകണം.

പരസ്യങ്ങളിലും ചലച്ചിത്രങ്ങളിലും സ്ത്രീകളെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നതിനെതിരെ വനിതാ കമീഷന്‍ സര്‍വേ നടത്തുന്നതായി പത്രവാര്‍ത്ത.
സിനിമ, സീരിയല്‍, സോപ്പ്, ഷാമ്പൂ പോലത്തെ വില്‍പനച്ചരക്കുകളുടെ പരസ്യങ്ങളില്‍ സ്ത്രീകള്‍ അര്‍ധനഗ്‌നരായി അഭിനയിക്കാന്‍ ഏറെ താല്‍പര്യപ്പെടുകയാണ്. പണത്തിനും പ്രശസ്തിക്കുംവേണ്ടി ഏതു തരം അശ്ലീലതക്കും ചില സ്ത്രീകള്‍ തയാറായി നില്‍ക്കുമ്പോള്‍, പണം കൊയ്യാന്‍ വെമ്പല്‍കൊണ്ട് നില്‍ക്കുന്ന പരസ്യക്കമ്പനികളും സിനിമാ നിര്‍മാതാക്കളും വേണ്ട തരത്തില്‍ മുതലെടുക്കുന്നു. ഈ അശ്ലീല പ്രദര്‍ശനത്തില്‍നിന്ന് ഓരോ സ്ത്രീയും മാറിനിന്നാല്‍തന്നെ ഈ പ്രശ്‌നത്തിന് പരിഹാരമാകും.
നല്ല കുടുംബത്തിലുള്ള സൗന്ദര്യവതികളായ സ്ത്രീകള്‍ ധാരാളം നാട്ടിലുണ്ട്. അവരൊന്നും സോപ്പ്, ചീപ്പ്, ആഭരണ ശാലകള്‍, സിനിമ, സീരിയലുകള്‍ക്കുവേണ്ടി നഗ്‌നത പ്രദര്‍ശിപ്പിച്ച് ചിത്രീകരണത്തിനായി നിന്നുകൊടുക്കുന്നില്ല. ഭാരതത്തില്‍ സ്ത്രീത്വത്തിന് ഉണ്ടായിരുന്ന മാന്യത പാശ്ചാത്യരുടെ സംസ്‌കാരത്തിനനുസരിച്ച് തകിടം മറിച്ചിരിക്കുന്നു. പത്രാധിപന്മാരെയും സിനിമാ നിര്‍മാതാക്കളെയുമല്ല ഉപദേശിക്കേണ്ടത്, സ്ത്രീകളെയാണ് ബോധവത്കരിക്കേണ്ടത്. സ്ത്രീകള്‍തന്നെ സ്വയം മാന്യതയും അഭിമാനവും സൃഷ്ടിക്കാന്‍ തയാറാകണം.

Friday 6 May 2011

ഇലക്ഷന്‍ റിസള്‍ട്ട് ...

നാട്ടിലെ "സ്വകാര്യ " ചാനലുമായി ചേര്‍ന്ന്  തിര നിങ്ങള്‍ക്ക് തല്‍സമയം നാട്ടിലെ നിയമ സഭാ തെരഞ്ഞടുപ്പ് വാര്‍ത്തകള്‍  അപ്പപ്പോള്‍ എത്തിക്കുന്നു ...കാത്തിരിക്കു ...................