തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Tuesday 2 August 2011

മദനി -കൊലയാളികള്‍ക്ക്‌ മാപ്പു കൊടുത്ത മനുഷ്യ സ്നേഹി


ഇന്ത്യ എന്ന മതേതര രാജ്യത്ത് നിലകൊള്ളുന്ന നീതിന്യായ വ്യവസ്ഥയോ നീതി പീഠങ്ങളോ ന്യായാധിപന്മാരോ ഇന്നേവരെ കണ്ണ് തുറന്നു നോക്കിയിട്ടില്ലാത്ത ഒരു ഇന്ത്യന്‍ വംശജനായ വികലാംഗനെ കുറിച്ച് കേരളത്തിലെ പത്ര മാധ്യമങ്ങള്‍ക്ക് ഒരു വരി എഴുതണമെങ്കില്‍ കൈ വിറക്കും, നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന ടെലിവിഷന്‍ വാര്‍ത്ത ചാനലുകള്‍ക്ക് വെറുമൊരു അരമണിക്കൂര്‍ നേരം ആ വികലാംഗനു വേണ്ടി മാറ്റി വെക്കണമെങ്കില്‍ പലരെയും പേടിക്കണം, അല്ലെങ്കില്‍ പലരോടും അനുവാദം ചോദിച്ചു വാങ്ങണം, കേരളത്തിലെ ഇരു മുന്നണിയും തെരഞ്ഞെടുപ്പു സമയങ്ങളില്‍ കാല്‍ തൊട്ടു വന്ദിച്ചിരുന്ന അബ്ദുല്‍ നാസര്‍ മഅദനി എന്ന വികലാംഗന്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരവാദിയില്‍ പെട്ട ഒരുവനെ പോലെ തടവറകള്‍ മാറി മാറി കഴിയുകയാണ്, തമിഴ്‌നാടിന്റെ മണ്ണില്‍ നീണ്ട ഒമ്പതര വര്‍ഷം താന്‍ ചെയ്ത തെറ്റ് എന്ത് എന്നു പോലുമറിയാതെ കിരാത പീഡനത്തിനിരയായ ശേഷം നിരപരാധിയായിരുന്നു ആ മനുഷ്യന്‍ എന്നു ആദ്യം മുതലേ അറിഞ്ഞിട്ടും അറിയാത്തപോലെ നടിച്ച നീതി പീഠത്തിന്റെ ഓശാന കൊണ്ടു പുറത്തിറങ്ങി. ഇതോടെ എങ്കിലും തീര്‍ന്നു കാണും തനിക്കെതിരെയുള്ള പീഡനം എന്നു ധരിച്ച പാവം മഅദനിക്ക് വീണ്ടും തെറ്റി സവര്‍ണ ഫാഷിസ്റ്റ് ഭരണകൂടം കയ്യാളുന്ന കര്‍ണാടകയില്‍ നിന്നും കാക്കി ഇട്ട കിരാതന്മാര്‍ വന്നു വീണ്ടും ഇല്ലാത്ത കേസുകള്‍ ചുമത്തി ആ വികലാംഗനെ എടുത്തു കൊണ്ടു പോയപ്പോള്‍ കേരളം ഭരിച്ചിരുന്ന ഇടതുപക്ഷമെന്ന പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന മുദ്രയുള്ള പാര്‍ട്ടിയുടെ മുഖ്യനായ കാവിയുടുക്കാത്ത എന്നാല്‍ കാവിയുടത്തെവനെക്കാളും വര്‍ഗീയ വിഷമുള്ള മന്ത്രിയോ സ്വന്തം മകനെ തെമ്മാടിക്കൂട്ടത്തിനു പാട്ടത്തിനു വിട്ട് കൊടുത്തിട്ട് ഒരു സംസ്ഥാനത്തിന്റെ അഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രിയോ ഒരു വാക്ക് കൊണ്ടു പോലും തടയാന്‍ ശ്രമിച്ചില്ല....അതിനു കാരണം പൊന്നാനിയില്‍ ഈ വികലാംഗനെ കൊണ്ടൊരു ചുക്കും ചെയ്യാന്‍ പറ്റിയിട്ടില്ല എന്നതായിരിക്കാം , അതു ജനമറിഞ്ഞ സത്യം...




ബംഗ്ലൂര്‍ സ്‌ഫോടനത്തില്‍ ഒരു തെളിവുമില്ലാതെ പ്രതി ചേര്‍ത്തു തമിഴ്‌നാട് സര്‍ക്കാര്‍ ചെയ്ത പോലെ തന്നെ തങ്ങളും കൂടി ഒന്ന് ചെയ്തു നോക്കട്ടെ എന്ന ഒരൊറ്റ ഉദ്ദേശത്തോടു കൂടി ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുടെ ആശാനായ യെദിയൂരപ്പയുടെ സര്‍ക്കാര്‍ മഅദനിയെ ജയിലറയില്‍ അടച്ചിട്ടു പൂട്ടിയിട്ടു വര്ഷം ഒന്നായി, കേരളത്തിന്റെ തെക്കും വടക്കുമുള്ള സംസ്ഥാനങ്ങള്‍ നിരപരാധിയായ ഒരു നിത്യ രോഗിയും വികലാംഗനുമായ പച്ച മനുഷ്യനെ പീഡിപ്പിച്ചു തട്ടി കളിക്കുമ്പോള്‍ വെറുമൊരു കാഴ്ചക്കാരന്റെ കുപ്പായമിട്ട് തിരുവനതപുരത്തുള്ള നിയമസഭ മന്ദിരത്തില്‍ ഖദറിന്റെ വില കളയുന്ന മനുഷ്യ പിശാചുകള്‍ ഒന്ന് പോലും ഈ മനുഷ്യന് വേണ്ടി ഒരക്ഷരം പറയാതെ മാറി ഇരിക്കുമ്പോഴും ഇന്ത്യന്‍ നീതിന്യായ കോടതികള്‍ ഒന്ന് പോലും നീതിയുടെ കണ്ണിലൂടെ ഈ മനുഷ്യനെ തിരിഞ്ഞു നോക്കാത്തപ്പോഴും അറിയാതെ തോന്നിപ്പോവുകയാണ് ഈ മഅദനി ഒരു ഇന്ത്യക്കാരനാണോ...? എന്ന്
പൌരാവകാശം എന്ന ഒന്ന് ഈ ഇന്ത്യ രാജ്യത്ത് നിലനില്‍ക്കുന്നു എങ്കില്‍ മഅദനി എന്ന ഇന്ത്യന്‍ പൌരനെ സംബന്ധിച്ചടുത്തോളം അതു കേട്ടറിവ് മാത്രമായിരിക്കും, മതേതര ഇന്ത്യയില്‍ പീഡനമനുഭവിക്കുന്ന പാവങ്ങള്‍ക്ക് വേണ്ടി മൈക്കിനു പുറകില്‍ ഇരുന്നു അത്ത്യുച്ചത്തില്‍ ഗര്‍ജിച്ചു പോയി എന്ന ഒരൊറ്റ കുറ്റമല്ലാതെ ഇന്നേവരെ ഇന്ത്യ മഹാരാജ്യത്ത് നടന്ന ഒരൊറ്റ സ്‌ഫോടനത്തിനു പിന്നിലും ആ വികലാംഗന്റെ കരങ്ങള്‍ പ്രവര്‍ത്തി്ച്ചു എന്നതിന് ഒരു തെളിവും ഇല്ല..രാജ്യത്ത് നടന്ന പല സോഫ്ടന പരമ്പരകളിലും പൂര്‍ണ്ണ തെളിവ് ലഭിച്ചിട്ടും ഒരു കൂസലുമില്ലാതെ നെഞ്ചു വിരിച്ചു നടക്കുന്ന സവര്‍ണനെ സംരക്ഷിക്കാന്‍ രാജ്യത്തിന്റെ കുറ്റാന്വേഷണ ഏജന്‍സികളും ഇതുപോലുള്ള നിരപരാധികളെ വര്‍ഷങ്ങളോളം ജയിലറയില്‍ കുടിയിരുത്തണം, അവനവിടെ രോഗം കൊണ്ടു പൊറുതി മുട്ടിയോ മതിയായ ചികിത്സ കിട്ടാതെ മരണത്തോട് മല്ലടിക്കുന്നുണ്ടോ എന്നൊന്നും തിരിഞ്ഞു നോക്കാന്‍ പോലും രാജ്യത്തെ ന്യായാധിപന്‍മാര്‍ക്കു പോലും ഭയമാണ്, കാശ്മീര്‍ താഴ് വരകളില്‍ സൈന്യത്തിന്റെ വെടിയേറ്റ് പിടഞ്ഞു വീണു മരിക്കുന്ന മുസ്ലിം ചെറുപ്പക്കാരനെ ഏറ്റുമുട്ടലില്‍ കൊലചെയ്യപ്പെട്ടു എന്ന മുദ്ര കുത്തി ഭീകരന്റെ ജഡം പോലെ വലിച്ചെറിയുന്ന ഇന്ത്യ മഹാരാജ്യത്ത് ജയിലറകളില്‍ ന്യൂനപക്ഷ സമുദായക്കാരന് നേരെ നടക്കുന്ന കൊടും പീഡനത്തെ കുറിച്ച് പറയേണ്ടതില്ല, ഈ പീഡനത്തെ കണ്ണ് തുറന്നു കാണാനോ അവനു വേണ്ടി ശബ്ദിക്കാനോ മനുഷ്യാവകാശ സംഘടനകള്‍ പോലും മടിക്കുന്നു, മഅദനി വിഷയത്തില്‍ മനുഷ്യാവകാശ സംഘടനകളുടെ ഭാഗത്ത് നിന്നു ഇന്നേവരെ ഒരു കൂട്ടായ പ്രതിക്ഷേധം ഉണ്ടായില്ല എന്നതു അത്ഭുദം തന്നെ, വിരലില്‍ എണ്ണാവുന്ന ചുരുക്കം ചില സമൂഹ നന്മയുള്ള അമുസ്ലിം ബുദ്ദി ജീവികള്‍ മഅദനിക്ക് വേണ്ടി ശബ്ദിക്കുന്നുണ്ട് എങ്കിലും അതൊന്നും കേള്‍ക്കാന്‍ ഈ രാജ്യത്തെ ഭരണക്കൂടങ്ങള്‍ക്ക് സമയമില്ല, അല്ലെങ്കില്‍ മനസ്സില്ല, കാവി പുതപ്പിനകത്തൊളിച്ചിരിക്കുന്ന ഭീകരതയെ കണ്ടില്ലെന്നു നടിച്ചു എവിടെ സ്‌ഫോടനം നടന്നാലും അന്നേരം തന്നെ ഇല്ലാത്ത സംഘടനയുടെ പേര് പറഞ്ഞു മുസ്ലിം സമുദായത്തിന്റെ വീടുകള്‍ അരിച്ചു പെറുക്കി നിരപരാധികളെ പിടിച്ചു കൊണ്ടുപോയി പീഡിപ്പിക്കുന്നത് അവസാനം നടന്ന മുംബൈ സ്‌ഫോടനത്തിനു ശേഷവും നാം കണ്ടു. കാര്‍ക്കരയെ പോലോത്ത എന്ന മതേതരത്വം അംഗീകരിക്കുന്ന പോലീസ് ഉദ്ദ്യോഗസ്ഥന്‍ കാവിക്കുള്ളിലെ ഭീകരതയെ തുറന്നു കാട്ടിയതിനു കിട്ടിയ തക്കതായ ശിക്ഷയെ ഭയന്ന് മറ്റു പോലീസുകാരും ഭരണകൂടം പറയുന്നത് കേള്‍ക്കേണ്ടി വരുന്നു ഇതാണ് ഇന്ന് ഇന്ത്യയിലെ അവസ്ഥ.

മഅ്ദനി വികലാംഗനാണെന്ന് പറയുമ്പോള്‍, അദ്ദേഹം ജന്മനാ വികലാംഗനാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. അങ്ങനെയല്ല. 1992 ആഗസ്റ്റ് ആറിന് ആര്‍.എസ്.എസുകാര്‍ ബോംബെറിഞ്ഞ് അദ്ദേഹത്തിന്‍െറ ഒരു കാല്‍ തകര്‍ക്കുകയായിരുന്നു. ‘ഒറ്റക്കാലന്‍ മഅ്ദനീ മറ്റേക്കാലും സൂക്ഷിച്ചോ’ എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍.എസ്.എസുകാര്‍ കല്ലാച്ചി അങ്ങാടിയിലൂടെ പ്രകടനം വിളിച്ചുപോകുന്നത് സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ കണ്ടുനിന്നതിന്‍െറ ഓര്‍മ ഇപ്പോഴുമുണ്ട്. തന്‍െറ കാല് തകര്‍ത്ത ആര്‍.എസ്.എസുകാര്‍ക്ക് മഅ്ദനി പക്ഷേ, മാപ്പുനല്‍കി. അവര്‍ക്കെതിരെ വാദിക്കാനോ സാക്ഷി പറയാനോ ഒന്നും മഅ്ദനി സന്നദ്ധമായില്ല. കോടതി അവരെ വെറുതെ വിട്ടു. ഒരുപക്ഷേ, കേരളത്തിലെ ക്രിമിനല്‍ കേസുകളുടെ ചരിത്രത്തിലെ അപൂര്‍വമായ അനുഭവമായിരുന്നു അത്. തന്‍െറ കാല് അറുത്തെടുത്തവര്‍ക്ക് മാപ്പ് നല്‍കിയ മഅ്ദനിയെ മനസ്സിലാക്കാന്‍ മലയാളിക്ക് കഴിഞ്ഞില്ല. ആര്‍.എസ്.എസിന് അദ്ദേഹത്തിന്‍െറ പച്ചമാംസത്തോട് എന്നും ആര്‍ത്തിയുണ്ടായിരുന്നു. കാന്തഹാര്‍ വിമാന റാഞ്ചികളുടെ ഉപാധികളില്‍ മഅ്ദനിയുടെ മോചനവുമുണ്ടെന്ന് വരെ തട്ടിവിട്ടവരാണവര്‍. എന്നുവെച്ചാല്‍, അദ്ദേഹത്തിന്‍െറ പിന്നാലെ കൂടി അവര്‍ എന്നും ആ ചോരക്ക് കൊതിച്ചിട്ടുണ്ട്. പക്ഷേ, ദുരിതങ്ങളുടെ ഈ മഹാസമുദ്രത്തില്‍ നമ്മുടെ സഹജീവിയെ നീന്താനയച്ചുകൊണ്ട് നാം മലയാളികള്‍ക്ക് വെറുതെയിരിക്കാന്‍ കഴിയുന്നതെങ്ങനെയാണ്? മഅ്ദനിയും കുടുംബവും നേരിട്ടുകൊണ്ടിരിക്കുന്ന രക്തം കിനിയുന്ന പീഡന പര്‍വങ്ങള്‍ നമ്മെ സായുജ്യം കൊള്ളിക്കുന്നുവെന്ന് വന്നാല്‍ നാം എന്തുമാത്രം മനോരോഗികളാണ്? എന്തുകൊണ്ട് നമുക്കിടയിലെ ഒരു പൊതുപ്രവര്‍ത്തകന്‍ സമ്പൂര്‍ണമായും കെട്ടിച്ചമച്ച കേസിന്‍െറ പേരില്‍ യാതനകള്‍ പേറുമ്പോള്‍ അതിനെതിരെ ഒരു ചെറുവിരല്‍ ഈ സംസ്ഥാനത്ത് നിന്നുണ്ടാകുന്നില്ല. നാം വീമ്പുപറയുന്ന പ്രബുദ്ധതയും പുരോഗമനപരതയും മനുഷ്യാവകാശബോധവുമൊക്കെ എവിടെ?


ഇന്ന് കേരളം ഭരിക്കുന്ന മുന്നണിയെ താങ്ങി നിര്‍ത്തുന്ന ഏറ്റവും വലിയ ഘടകകക്ഷിയായ സമുദായ പേരുള്ള പാര്‍ട്ടിക്ക് മഅദനി വിഷയം കേള്‍ക്കുന്നത് തന്നെ അറപ്പാണ്, ചില അവസരങ്ങളില്‍ രാഷ്ട്രീയപരമായ ലീഗിന്റെ നിലപാടുകളെ വിമര്‍ശിച്ചത് മുസ്ലിം ലീഗിനെ വേദനിപ്പിച്ചിട്ടുണ്ട് എങ്കിലും സമുദായത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടി എന്നവകാശപ്പെടുന്ന പച്ച കൊടിക്കാര്‍ക്കും് ഒരു സമയത്ത് ഒരുപാട് ഗുണം ചെയ്തവനാണ് മഅദനി എന്ന കാര്യം പാടെ മറക്കുകയാണ് നേതൃത്വം. ചുരുങ്ങിയത് ഒരു പ്രസ്താവന കൊണ്ടു എങ്കിലും ഈ വികലാംഗന്റെ വിഷയത്തില്‍ ഇടപെടുമായിരുന്നു, കര്‍ണ്ണാടകയിലെ സവര്‍ണ ഭരണകൂടമാണ് മഅദനിയെ തുരങ്കലില്‍ അടച്ചത് എങ്കിലും സമാധാനം മുഴുവന്‍ കേരളത്തിലെ ചില കുട്ടി നേതാക്കന്‍മാര്‍ക്കാണ്. പാര്‍ട്ടി സെക്രട്ടറിക്ക് നേരെ വന്ന കുറ്റാരോപണം മായിച്ചു കളയാന്‍ ലക്ഷങ്ങള്‍ വാരി എറിയുമ്പോള്‍ അതില്‍ നിന്നു ഒരു കാലണയെങ്കിലും ഇല്ലാത്ത കുറ്റം ചുമത്തി കേരളത്തിലെയും മറ്റു പല സംസ്ഥാനത്തെയും ജയിലുകളും പീഠനമനുഭവിക്കുന്ന മലയാളികളായ സമുദായത്തിനകത്തെ പാവപ്പെട്ടവന്റെ കേസ് ഇല്ലായ്മ ചെയ്യാന്‍ വേണ്ടി ഉപയോഗിച്ചിരുന്നു എങ്കില്‍ അതു പാര്‍ട്ടി സമുദായത്തോട് ചെയ്യുന്ന ഏറ്റവും വലിയ കടമയാകുമായിരുന്നു , പാണക്കാടിന്റെ തിരുമുറ്റത്തു ഒരുമിച്ചു കൂടുന്ന തൂവെള്ള ധാരികളായ സമുദായത്തിന്റെ രാഷ്ട്രീയ നേതാക്കന്മാരില്‍ ഒരുത്തന്‍ എങ്കിലും മഅദനി വിഷയത്തില്‍ പാര്‍ട്ടി ഇടപെടണം എന്നപെക്ഷിച്ചിരുന്നുവെങ്കില്‍ അതൊരു വലിയ പുണ്ണ്യമാകുമായിരുന്നു, ഒരുപാട് രോഗങ്ങള്‍ കൊണ്ടു ബുദ്ധിമുട്ടുന്ന ഒന്ന് ശരിയാവണ്ണം പ്രാഥമിക കര്‍മ്മങ്ങള്‍പോലും ചെയ്യാന്‍ പോലും പറ്റാതെ കൃത്രിമ കാലുമായി മങ്ങി മങ്ങി വരുന്ന കാഴ്ച ശക്തിക്ക് മുന്നില്‍ പകച്ചു നില്കുിന്ന മഅദനി എന്ന മനുഷ്യ ജീവിക്ക് വേണ്ടി ഇനി എങ്കിലും തങ്ങള്‍ അനുഭവിക്കുന്ന സൌഭാഗ്യ ജീവിതത്തില്‍ നിന്നു ഒരു നിമിഷമെങ്കിലും മാറി നിന്നു ഒന്നുറക്കെ ശബ്ദിക്കാന്‍ പാവപ്പെട്ടവന്റെ മനസ്സ് തൊട്ടറിഞ്ഞു ജാതിയോ മതമോ നോക്കാതെ തന്റെ ജീവിതം തന്നെ സഹായിക്കാനായി മാറ്റി വെച്ച കോടപ്പനക്കള്‍ തറവാട്ടിലെ അരുമ സന്തതി മുഹമ്മദാലി ശിഹാബ് തങ്ങള്‍ ആറ്റു നോറ്റു പോറ്റി വളര്ത്തിയ മുസ്ലിം ലീഗിന്റെ ഒരു മന്ത്രി കഴിഞ്ഞതെല്ലാം മറന്നു വെറും മനുഷ്യത്വം മാത്രം മനസ്സില്‍ വെച്ചു മുന്നോട്ടു വന്നിരുന്നു എങ്കില്‍ ഒരു മാരക രോഗിയോട് ചെയ്യുന്ന ഏറ്റവും വലിയ ഒരു ഉപകാരമാവുമായിരുന്നു.


                                                (Data Collected from other Blog & internet)

3 comments:

  1. Mr.Subair,Thangal parayunnathu shariyanu.but Muslim Leegue orikkalum Madanikku vendi shabdam uyarthendathilla.Ponnaniyil Madani kalicha kalikal Leegue orikkalum marakkilla.Madaniyute vote vangiya CPM evide?Thangalute sangatanayaya Jamayath Islami yute aruma pithavu CPM nodu para Rakshikkan.Itokke kalikkunnathinu mumbu alochikkanamayirunnu.

    ReplyDelete
  2. very hearted and touched report for Abdunasser Madhani

    ReplyDelete