തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Sunday, 5 December 2010

എന്നിട്ടും എന്‍റെ ആ ആഗ്രഹം ബാക്കി

രണ്ടാം ക്ലാസ്സില്‍ തോല്‍വി, ആറാം ക്ലാസ്സില്‍ തോല്‍വി, ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷിലും, കണക്കിലും മാര്‍ക്ക് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ ....അങ്ങനെ ഒന്നും പഠിക്കാത്ത എന്നെ ഒറ്റ്കണ്ടം എന്ന  കുട്ടികളുടെ ജയിലാകുന്ന,  സ്കൂളില്‍ ചേര്‍ത്തത് എന്‍റെ അമ്മാവന്‍ ആയിരുന്നു. എന്‍റെ മിടുക്കുകൊണ്ടല്ല അവിടെത്തെ അധ്യാപകരുടെ ശ്രമഫലമായി പത്താം തരം സെക്കന്റ് ക്ലാസ്സോടു കൂടി പാസ്സായി. ഇതു പറയുമ്പോള്‍ നിങ്ങള്‍ വിചാരിക്കും വല്യ ആനക്കാര്യം എന്ന്. ശരിയാണ് ആനക്കാര്യം തന്നെയാണ് ആ കാലത്ത് എന്നെപോലെയുള്ള ഒരാള്‍ക്ക് ഇത്തരത്തില്‍ വിജയിക്കുക എന്നത്   ആനക്കാര്യം തന്നെയാണ് (അന്നൊക്കെ ഇന്നത്തെ പോലെ  100 %  വിജയം ഉണ്ടായിരുന്നില്ല, കഷ്ടിച്ച് 30%-35% ആയിരുന്നു വിജയ ശതമാനം) . അന്നാണ് ഞാന്‍ ആദ്യമായി സ്വന്തം പണം  കൊണ്ടു ഷര്‍ട്ട് വാങ്ങിക്കുന്നത്. എങ്ങനെ കിട്ടിയെന്നതല്ലേ ...അതാണ് ഞാന്‍ നേരെത്തെ പറഞ്ഞ ആനക്കാര്യം. നാട്ടുകാര്‍ തന്ന ക്യാഷ്‌  അവാര്‍ഡ്‌  ആയിരുന്നു അത് (എത്രയാണെന്ന് ഓര്‍മ്മയില്‍ കിട്ടുന്നില്ല ).  ഇപ്പോള്‍ മനസ്സിലായോ, അന്നത്തെ സെക്കന്റ് ക്ലാസ്സിന്റെ  വില ..ഹ..ഹ..ഹ. അതിനു ശേഷം മൊകേരി റെഗുലര്‍ കോളേജില്‍ നിന്നും പ്രീഡിഗ്രീ , പിന്നീട് എന്‍ എ എം കല്ലിക്കണ്ടിയില്‍ നിന്ന് ഡിഗ്രി അങ്ങനെ പോകുന്നു എന്‍റെ പഠനം. തിരിച്ചറിവ് വന്നത് മുതല്‍ പഠനം  എന്നും എനിക്കൊരു ഹരമായിരുന്നു . അന്നും ഇന്നും അത് തുടരുന്നു. എന്നുവെച്ചാല്‍ ഞാന്‍ ഒരു വല്യ എന്തോ  എന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട . ഒരു ശരാശരി വിദ്യാര്‍ഥി എന്നെ ഉള്ളു .......


എന്‍റെ ചെറുപ്പകാലത്ത് തന്നെയുള്ള ആഗ്രഹം ഒരു ടീച്ചര്‍ ആകുക എന്നതായിരുന്നു. അതിനു വേണ്ടി കച്ചകെട്ടി ..മാസ്റ്റര്‍ ഡിഗ്രി എടുത്തു. ആ  സമയത്താണ് പ്ലസ്‌ ടു നിലവില്‍ വന്നത്. പക്ഷെ ഏറെ കഴിയും മുന്പേ, പ്ലസ്‌ ടുവില്‍ പഠിപ്പിക്കാന്‍ ബി എഡ്  വേണം എന്നായി. എന്നാല്‍ അതങ്ങു എടുത്തേക്കാം എന്ന് വെച്ചാലോ.....എന്‍റെ മാസ്റ്റര്‍ ഡിഗ്രി തടസ്സം. അതിന്‍റെ  ബി എഡ് എവിടെയും ഇല്ല. അങ്ങനെ കാത്തു നില്‍ക്കാന്‍ എനിയ്ക്ക് സമയമില്ലായിരുന്നു. അവിടെന്ന് ടീച്ചര്‍ ആകണമെന്ന മോഹവും ഉള്ളിലൊതുക്കി ഒമാനിലേക്ക് യാത്ര തിരിച്ചു. എന്നാലും എന്‍റെ ജീവിതത്തില്‍ അദ്ധ്യാപനം എന്നത് നടന്നിട്ടുണ്ട്. ഞാന്‍ സി ഗേറ്റില്‍ രണ്ടു വര്‍ഷം സേവനം അനുഷ്ഠിച്ച കാലഘട്ടത്തില്‍ ആയിരുന്നു അത്. കമ്പ്യൂട്ടറും കോമ്മേര്‍സും  അങ്ങനെ പ്ലസ്‌ ടു കുട്ടികള്‍ക്ക്‌ ഞാന്‍ അദ്ധ്യാപകന്‍ ആയി.

പറഞ്ഞു പറഞ്ഞു വിഷയത്തില്‍ നിന്ന് വഴി തെറ്റുന്നു . നമ്മള്‍ പറഞ്ഞു വന്നത് ഒമാനില്‍ പോയ കഥയാണ്. അവിടെയും എനിയ്ക്ക് നില്‍പ്പ്റച്ചില്ല.. അങ്ങനെ വീണ്ടും പഠിക്കണം എന്നാ വികാരത്തോടു കൂടി രണ്ടു വര്‍ഷത്തിനു ശേഷം നാട് പിടിച്ചു. എന്നിട്ടോ .....ബാച്ചിലര്‍ ഓഫ് എഡുക്കേഷന്‍ പൂര്‍ത്തികരിക്കാന്‍ വേണ്ടി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. അത് പൂര്‍ത്തിയാക്കി വന്നപ്പോളും എന്‍റെ ആഗ്രഹം ബാക്കി .......എന്‍റെ എക്സാം നടക്കുന്ന സമയത്ത്‌ ഒരു ടെലിഫോണ്‍ ഇന്റര്‍വ്യൂവില്‍  കൂടി എനിയ്ക്ക് ഇന്നത്തെ ജോലിയും കിട്ടി അല്‍ഹംദുലില്ലാഹ് .....എന്നിട്ടും എന്‍റെ  ആ ആഗ്രഹം ബാക്കി.................

3 comments:

 1. ഇത്രയും ഡിഗ്രി ഒക്കെ ഉള്ളയാള്‍ അല്ലെ ..ബ്ലോഗിലൂടെ വായനക്കാരെ എന്തെങ്കിലും പടിപ്പിക്കു ...

  ReplyDelete
 2. പൈതങ്ങളെ പടച്ചവന്‍ കാക്കും എന്നു പറയുന്നത്‌ എത്ര ശരിയാണ്? അന്ന് ആ ടെലഫോണ് ഇന്റര്‍വ്യൂ വന്നില്ലെങ്കില്‍ ...?
  സീഗേയ്‌റിലെ പൂര്‍വ വിദ്യാര്‍ഥികളെ ക്ഷമിച്ചാലും

  ReplyDelete
 3. agrahangal avasanikkunnilla.... maranam vare.. athintethaya vethyasthamay reethiyil namme pinthudarum

  ReplyDelete