രണ്ടാം ക്ലാസ്സില്‍ തോല്‍വി, ആറാം ക്ലാസ്സില്‍ തോല്‍വി, ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷിലും, കണക്കിലും മാര്‍ക്ക് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ ....അങ്ങനെ ഒന്നും പഠിക്കാത്ത എന്നെ ഒറ്റ്കണ്ടം എന്ന കുട്ടികളുടെ ജയിലാകുന്ന, സ്കൂളില്‍ ചേര്‍ത്തത് എന്‍റെ അമ്മാവന്‍ ആയിരുന്നു. എന്‍റെ മിടുക്കുകൊണ്ടല്ല അവിടെത്തെ അധ്യാപകരുടെ ശ്രമഫലമായി പത്താം തരം സെക്കന്റ് ക്ലാസ്സോടു കൂടി പാസ്സായി. ഇതു പറയുമ്പോള്‍ നിങ്ങള്‍ വിചാരിക്കും വല്യ ആനക്കാര്യം എന്ന്. ശരിയാണ് ആനക്കാര്യം തന്നെയാണ് ആ കാലത്ത് എന്നെപോലെയുള്ള ഒരാള്‍ക്ക് ഇത്തരത്തില്‍ വിജയിക്കുക എന്നത് ആനക്കാര്യം തന്നെയാണ് (അന്നൊക്കെ ഇന്നത്തെ പോലെ 100 % വിജയം ഉണ്ടായിരുന്നില്ല, കഷ്ടിച്ച് 30%-35% ആയിരുന്നു വിജയ ശതമാനം) . അന്നാണ് ഞാന്‍ ആദ്യമായി സ്വന്തം പണം കൊണ്ടു ഷര്‍ട്ട് വാങ്ങിക്കുന്നത്. എങ്ങനെ കിട്ടിയെന്നതല്ലേ ...അതാണ് ഞാന്‍ നേരെത്തെ പറഞ്ഞ ആനക്കാര്യം. നാട്ടുകാര്‍ തന്ന ക്യാഷ് അവാര്‍ഡ് ആയിരുന്നു അത് (എത്രയാണെന്ന് ഓര്‍മ്മയില്‍ കിട്ടുന്നില്ല ). ഇപ്പോള്‍ മനസ്സിലായോ, അന്നത്തെ സെക്കന്റ് ക്ലാസ്സിന്റെ വില ..ഹ..ഹ..ഹ. അതിനു ശേഷം മൊകേരി റെഗുലര്‍ കോളേജില്‍ നിന്നും പ്രീഡിഗ്രീ , പിന്നീട് എന്‍ എ എം കല്ലിക്കണ്ടിയില്‍ നിന്ന് ഡിഗ്രി അങ്ങനെ പോകുന്നു എന്‍റെ പഠനം. തിരിച്ചറിവ് വന്നത് മുതല്‍ പഠനം എന്നും എനിക്കൊരു ഹരമായിരുന്നു . അന്നും ഇന്നും അത് തുടരുന്നു. എന്നുവെച്ചാല്‍ ഞാന്‍ ഒരു വല്യ എന്തോ എന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട . ഒരു ശരാശരി വിദ്യാര്‍ഥി എന്നെ ഉള്ളു .......
Sunday, 5 December 2010
Saturday, 4 December 2010
Subscribe to:
Posts (Atom)