തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Friday, 27 December 2013

രാജ്യം പൗരന്മാരോട് കാണിക്കുന്ന രണ്ടു തരത്തിലുള്ള നീതി.



"ദേവയാനി" ഇപ്പോള്‍ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ്,  അതല്ല മറിച്ച് അഭമാനമായി മാറിയിരിക്കുകയാണ് എന്ന തരത്തിലും ചര്‍ച്ചകള്‍ നവമാധ്യമങ്ങളില്‍ നിറയുന്ന ഈ സന്ദര്‍ഭത്തില്‍ , ഇത്തരം വിഷയങ്ങളില്‍ നാം മൗനിയാകുന്നത് രാജ്യത്തിന്‍റെ നല്ല ഭാവിക്ക്‌ ഗുണം ചെയ്യില്ല എന്നതിനാല്‍ പൗരന്‍ എന്ന നിലയില്‍ നമുക്ക് ഉണ്ടാകുന്ന അഭിപ്രായങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. നമ്മുടെ മുന്‍പ്രസിഡന്‍റ്  അബ്ദുല്‍ കലാം മുസ്ലിം നാമധാരിയായത് കൊണ്ട് മാത്രം അമേരിക്ക ഉടുമുണ്ടഴിച്ചു അഭമാനിച്ചത് നാം മറന്നു കാണില്ല. അന്ന് ഉണരാത്ത "നയതന്ത്രം"  ഇന്ന് ഉണര്‍ന്നു പ്രവൃത്തിക്കുന്നതിന്റെ ചേതോവികാരം തീര്‍ച്ചയായും നാം തിരിച്ചറിയേണ്ടതാണ്. ആരാണ് ദേവയാനി ഖൊബ്രഗടെ, ആരാണ് അബ്ദുല്‍ കലാം.

Wednesday, 4 December 2013

ആഭ്യന്തര മന്ത്രിക്കൊരു തുറന്ന കത്ത്‌

ബഹുമാന്യ ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിലേക്ക് ഒരു 
പ്രവാസിയുടെ കത്ത്‌.

ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്ന ജയില്‍ ജീവിതം തന്നെയായിരിക്കണം നാം, ജയില്‍ പുള്ളികള്‍ക്കും നല്‍കേണ്ടത്. അല്ലാതെ അത് മാത്രം ബ്രിട്ടീഷ്കാര്‍ ഭരിക്കുന്നതിനും മുന്‍പുള്ള അവസ്ഥ നിലനില്‍ക്കുന്നത് പ്രത്യേകിച്ചും ദൈവത്തിന്‍റെ നാടിന് (ഇന്ന് ശൈത്താന്റെ നാട് )യോജിച്ചതല്ല. അതിനാല്‍ ആധുനികതയുടെ നൂതനവല്‍ക്കരണം നമ്മുടെ ജയിലുകളില്‍ അത്യന്താപേക്ഷിതമാണ്. അതിന് വേണ്ടിയുള്ള നടപടികള്‍ നമ്മുടെ ആഭ്യന്തര വകുപ്പ്‌ തുടക്കമിട്ടതില്‍ ഞങ്ങള്‍ അഭിമാനപുളകിതരാകുന്നു !