Monday, 27 May 2013
Sunday, 19 May 2013
നാം കാണാതെ പോകുന്നത് ...!
എന്‍റെ പ്രൈമറി സ്കൂള്‍ കാലഘട്ടത്തില്‍ , നാട്ടില്‍ സുലഭമായി വയലോലകളും ,കൃഷികളും,പുഴകളും, തോടുകളും ,കുളങ്ങളും, മരങ്ങളും ആവിശ്യത്തിനും അതിലധികവും ലഭ്യമായിരുന്നു. എന്നിട്ടും അന്ന് സ്കൂളുകളില്‍ നിന്ന് (മര)തൈകള്‍ കുട്ടികള്‍ മുഖാന്തരം വിതരണം ചെയ്തു. അന്ന് അതിന്‍റെ യുക്തി ആലോചിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. മറിച്ച് എല്ലാവരും മത്സരിച്ച് ആ തൈകള്‍ ഓരോ വീട്ടിലും കൊണ്ടുപോയി പറമ്പ് നിറയെ നട്ടു.
ഇന്ന് അത് വളര്‍ന്ന് വലുതായി നാട് മുഴുവനായി പരന്നുകിടക്കുന്നു. ലോകത്ത് ആര്‍ക്കും ഒരു ഉപയോഗവും ഇല്ലാത്ത, എന്നാല്‍ പ്രകൃതിക്ക് കോട്ടം തട്ടുന്ന അക്കേഷ്യ, മട്ടി, മുതലായവയുടെ തൈകള്‍ ആയിരുന്നു അന്ന് ഗ്രാമങ്ങള്‍ തോറും പിടിപ്പിച്ചിരുന്നത്. ഈ മരങ്ങള്‍ ഗുണങ്ങള്‍ നല്‍കില്ല എന്ന് മാത്രമല്ല നമ്മുടെ മറ്റുള്ള കൃഷികളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു എന്നടിത്താണ് ഇതിന്‍റെ ഗൗരവം നാം കാണേണ്ടത്. കേരളത്തിലെ കൃഷികളുടെ ജൈവ ഗുണങ്ങളെ ഊറ്റി കുടിച്ചു വറ്റിചിരുക്കുകയാണ് അന്ന് വിതരണം ചെയ്ത തൈകള്‍ എന്ന്, ഇന്ന് തിരിച്ചറിയുമ്പോള്‍ ഒരു പഠനം ഇത് സംബന്ധിച്ച് നടത്തേണ്ടതുണ്ട് എന്നിടത്താണ് കാര്യങ്ങള്‍ കിടക്കുന്നത്.
Labels:
ലേഖനം
Subscribe to:
Posts (Atom)