തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Sunday 20 January 2013

"എനിക്കും ഉപ്പയുണ്ട് കൊണ്ടു പോകാന്‍ സമ്മതിക്കില്ല"


ഞാന്‍ ഉമ്മാന്റെ വയറ്റില്‍ ജീവന്‍ കിളര്‍ത്തപോള്‍ തന്നെ   എനിക്കും ഉണ്ടായിരുന്നു ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപനങ്ങളും. എനിക്കും ഉപ്പയുണ്ട് ഗള്‍ഫുകാരനായ ബാപ്പ ഞാന്‍ ജനിച്ചാല്‍ കുറെ സമ്മാനങ്ങളും കളികൊപ്പുകളുമായി മരുഭൂമിയില്‍ നിന്നും എന്നെ കാണാന്‍ കൊതിയോടെ എന്റെ പൊന്നു ബാപ്പ ഓടിവരും. 


എന്റെ ഉമ്മ ജീവിതം തുടങ്ങിയിട്ടെ ഉള്ളൂ. മധുര പതിനേഴില്‍ തന്നെ എന്നെ വയറ്റില്‍ പേറുന്ന എന്റെ പൊന്നുമ്മ. ഉമ്മയും ഉപ്പയും ജീവിതം തുടങ്ങിയിട്ടെ ഉള്ളൂ. ആറു മാസകാലം മാത്രം നീണ്ടു നിന്ന മധുവിധുകാലം. അതിനു ശേഷം ജീവിതമെന്ന തോണി അക്കരെയെത്തിക്കാന്‍ പ്രയാസപ്പെടുന്ന എന്റെ ഉപ്പയെ തേടി ഖത്തറില്‍ നിന്നും വിസയെന്ന പേരില്‍ പച്ചകുതിരയായി, ഞങ്ങളുടെ കുടുംബത്തിനു സന്തോഷവും എന്നാല്‍ അതിലുപരിയായി എന്റെ ഉമ്മാക്ക് വേദനയും, ദു:ഖവും മാത്രം ബാക്കിയാക്കി ഉപ്പ യാത്രയായി.  ഉമ്മാന്റെ വയറ്റില്‍ എല്ലാത്തിനും മൂകസാക്ഷിയായി ഞാന്‍ . ഖത്തറിലെ ഒരു അറബിയുടെ വീട്ടില്‍ ഡ്രൈവറുടെ വേഷത്തില്‍ ഉപ്പ  പ്രവാസ ജീവിതം തുടക്കം കുറിച്ചു.

പിന്നീടങ്ങോട്ട്‌ എന്റെ പൊന്നുമ്മാക്ക് വയറ്റിലുള്ള ഞാന്‍ മാത്രമെ കൂട്ട് ഉണ്ടായിരുന്നുള്ളൂ. എന്റെ ഓരോ ശാസവും വളര്‍ച്ചയും എന്റെ ഓരോ പുരോഗതിയും മനസ്സില്‍ താലോലിച്ചു ഉമ്മയും, കത്തില്‍ കൂടിയും,ഫോണില്‍ കൂടിയും ഉപ്പയും കഴിച്ചുകൂട്ടി. ഏറെ സ്വപ്നങ്ങളും ശുഭ പ്രതീക്ഷകളും ഉമ്മാക്കും ബാപ്പയ്ക്കും ഉള്ളതിനാല്‍ വിരഹ വേദനകളും മറ്റും എല്ലാം ഇതിന്‍റെ മുന്നില്‍ അപ്രസക്തമായി എന്ന് വേണം പറയാന്‍ . എന്‍റെ ജന്മം അത് ഒന്ന് മാത്രം ഉമ്മാനെയും ഉപ്പാനെയും മുന്നോട്ടു നയിക്കാന്‍ പ്രചോതനമായി. ആ ഒരു അസുലഭ സന്ദര്‍ഭം അവരെ മുന്നോട്ടു നയിച്ചു. 

കാലം പിന്നെയും പോയിക്കൊണ്ടിരുന്നു. അതിനിടെ ഞാന്‍ ഭൂമിയിലേക്ക്‌ ജന്മംകൊണ്ടു. എല്ലാ പ്രയാസങ്ങളും വേദനകളും ഉമ്മ ഉള്ളിലൊതുക്കി എന്നെ കണ്ടപ്പോള്‍ എല്ലാം മറന്നു. എന്‍റെ സുഖം അതായിരുന്നു പിന്നീട് അങ്ങോട്ട്‌ ഉമ്മയുടെ സന്തോഷം. പരിഭവങ്ങളും മറ്റും ഉള്ളിലൊതുക്കി ഉപ്പാക്ക്  കൊടുത്തു നല്ല ഒരു സമ്മാനം, എന്നെ  ജന്മം നല്‍കികൊണ്ട് . എന്‍റെ ബാപ്പയ്ക്കും അതിയായ ആഹ്ലാദം. എന്നെ ഒരു നോക്ക് കാണാനും മുത്തം വെക്കാനും ബാപ്പ വല്ലാതെ ആഗ്രഹിച്ചു. വെറുതെ ആഗ്രഹിക്കാനും സ്വപ്നങ്ങള്‍ കാണാനും മാത്രമാണല്ലോ പ്രവാസികള്‍ക്ക് സാധിക്കുകയുള്ളൂ . അതിനാല്‍ തനിക്കാകുന്ന പണവും, പ്രാര്‍ത്ഥനകളും,  മറ്റും സ്നേഹമായി , മുത്തമായി പണത്തിന്‍റെ രൂപത്തില്‍ ഉമ്മാക്ക് അയച്ചു തന്നു. പാവം എന്‍റെ പൊന്നുപ്പ. ചെറിയ തോതില്‍ മധുരം കൂടെയുള്ള പ്രവാസി സുഹ്രത്ത്ക്കള്‍ക്ക് നല്‍കി ഉപ്പയും സന്തോഷിച്ചു. ഞാനും ആഗ്രഹിച്ചു എനിക്ക് വേണ്ടി പ്രയാസപ്പെടുന്ന ബാപ്പാനെ ഒരു നോക്ക് കാണാന്‍ ,ഒന്ന് ചുംബിക്കുവാന്‍ ......

കാലങ്ങള്‍ പിന്നെയും കുറെ കടന്നു പോയി. വേനല്‍ കാലങ്ങളും, മഴ കാലങ്ങളും, ശരത്കാല രാവുകളും എന്നെ താഴ്കി കൊണ്ട് കടന്നുപോയി. എന്‍റെ ഒന്നാം പിറന്നാളും  രണ്ടാം പിറന്നാളും ആരും അറിയാതെയും ഉമ്മയും ഉപ്പയും പരസ്പരം പങ്കുവെച്ചും   ചെറിയ ചെറിയ സന്തോഷങ്ങളില്‍ കൂടി അങ്ങനെ  കടന്നുപോയി.  

ഇക്കാലമത്രയും എന്‍റെ പൊന്നുപ്പാനെ ഒന്ന് കാണാന്‍ എനിക്ക് പറ്റിയില്ല . എന്‍റെ ആകാംക്ഷയും ഉമ്മാന്റെ വിങ്ങലും കൂടി കൂടി കൊണ്ടിരുന്നു. എനിക്ക് പറയാന്‍ ഉമ്മയും ഉമ്മാക്ക് പ്രയാസങ്ങള്‍ ഒതുക്കാന്‍ ഞാനും ഉണ്ടെന്നിരിക്കെ എന്‍റെ ബാപ്പക്ക് ആരുണ്ട്‌ കൂട്ടിനു എന്നോര്‍ക്കുമ്പോള്‍ മനസ്സ്‌ വിങ്ങുന്നു. എന്നെ കാണാം എന്ന ഒരൊറ്റ പ്രതീക്ഷ ബാപ്പയ്ക്കും താങ്ങും തണലുമേകുന്നു. ആ ഒരു പ്രതീക്ഷ പ്രവാസ ജിവിതത്തിലെ പ്രയാസ ജീവിതം സുഖമമാക്കുന്നു. 

അങ്ങനെയിരിക്കെയാണ്  എന്‍റെ പൊന്നുമ്മാന്റെ സ്വപന്ങ്ങളുടെ ചിറക്‌രിഞ്ഞു കൊണ്ട് ഖത്തറില്‍ നിന്നും "ആ വാര്‍ത്ത" ഞങ്ങളുടെ  വീട്ടിലെത്തിയത്‌.എന്‍റെ എല്ലാമായ ബാപ്പ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട്  അവിടെത്തെ ആശ്പത്രിയില്‍ ആണെന്ന വാര്‍ത്ത വിശ്വസിക്കുവാന്‍ പാട് പെടുന്ന ഉമ്മയെയും വലിയുപ്പയെയും വലിയുമ്മയെയും മറ്റുമാണ് ...................

പിന്നീടങ്ങോട്ട് ഞങ്ങളുടെ വീടും പരിസരവും മരണ വീടുപോലെയായിരുന്നു. എങ്ങും ദുഖം മാത്രം. സന്തോഷങ്ങള്‍ എങ്ങോമറഞ്ഞുപോയി.പലരും വീട്ടില്‍ വന്നു. ആശ്വാസവാക്കുകള്‍ ..സാന്ത്വനങ്ങള്‍ ....കരയുവാന്‍ കണ്ണുനീര്‍ ഉമ്മാക്ക് ഇല്ലാത്തതിനാല്‍ വറ്റിയ കണ്ണുമായി ഉമ്മ ഇന്നും എന്‍റെ കൂടെ നില്‍ക്കുന്നു. 

എല്ലാം സഹിക്കുവാനുള്ള കരുത്ത്‌ ഉമ്മ ആര്ജ്ജിക്കുകയായിരുന്നു  എന്നു വേണം കരുതാന്‍ . . വീണ്ടും എനിക്ക് കാത്തിരിക്കേണ്ടി വന്നു ഉപ്പാനേ ഒരു നോക്ക് കാണാന്‍ വേണ്ടി. ആ കാത്തിരിപ്പ്‌ നീണ്ട ഒരു വര്‍ഷം കൂടി കവര്‍ന്നെടുത്തു. മുന്‍പ് കാത്തിരിക്കുമ്പോള്‍ അതിനൊരു സുഖം ഉണ്ടായിരുന്നു. ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ഉമ്മാന്റെയും എന്റെയും ഉള്ളില്‍ .എന്നാല്‍ ഇപ്പോള്‍ അത് അസഹനീയമാണ്. ഈ കാത്തിരിപ്പ്‌. പ്രതീക്ഷയറ്റ് കാത്തിരിപ്പ് നീളുന്നു... പ്രസരിപ്പില്ലാത്ത എന്‍റെ ഉമ്മാന്റെ കാത്തിരിപ്പ്. നീണ്ട ഒരു വര്‍ഷം മരണവീടുപോലെ ഞങ്ങളുടെ വീട് കടന്നുപോയി. 

അങ്ങനെ ഞാന്‍ കണ്ട സ്വപ്നങ്ങള്‍ക്ക് , പ്രതീക്ഷകള്‍ക്ക്‌ അടിത്തറപാകിയ എന്‍റെ പൊന്നുപ്പ മരിച്ചിട്ടും മരിക്കാതെ എന്‍റെ മുന്നില്‍ ....! എന്നെ കാണാന്‍ എന്‍റെ പൊന്നുപ്പാക്ക് പറ്റില്ലെങ്കിലും ഞാന്‍ കാണുന്നു. "എന്‍റെ പൊന്നുപ്പാനെ ഇനി എവിടേക്കും ഞാന്‍ വിടില്ല, കൊണ്ട്പോകാന്‍ ഞാന്‍ സമ്മതിക്കില്ല". ഇത് പറയുന്നത് ,മുതിര്‍ന്ന ഒരു വ്യക്തിയല്ല കേവലം മൂന്ന് വയസ്സ് മാത്രം പ്രായമുള്ള, ഖത്തറില്‍ കാര്‍ അപകടത്തില്‍ പെട്ട് കോമ സ്റ്റേജില്‍ കിടക്കുന്ന മീത്തല്‍ ചാലില്‍ നൌഫലിന്റെ (വയനാട്) ഏക മകനാണ് .- (നൗഫല്‍ ഇതുവരെ കാണാത്ത എന്നുകൂടി കൂട്ടി വായിക്കേണ്ടതാണ് )

പ്രതീക്ഷകള്‍ സ്വപ്നങ്ങള്‍ക്ക് വഴി മാറുമ്പോള്‍ എനിക്കും ഉമ്മാക്കും ജീവിക്കാനുള്ള പ്രചോതനമാണ് ഈ കിടക്കുന്നത്  എന്ന് ആ കുഞ്ഞു കണ്ണുകളില്‍ കൂടി വായിക്കാമായിരുന്നു.

[ഹൃസ്വകാല സന്ദര്‍ശനാര്‍ഥം നാട്ടിലേക്ക് പോയപ്പോള്‍       ഖത്തറില്‍ കാര്‍ അപകടത്തില്‍ പെട്ട് കോമ സ്റ്റേജില്‍ കിടക്കുന്ന മീത്തല്‍ ചാലില്‍ നൌഫലിനെ  (വയനാട്) കാണാന്‍ അവസരം കിട്ടിയപ്പോള്‍ ഉണ്ടായ ചിന്തകള്‍ , ഖത്തറില്‍ നൗഫല്‍ അപകടത്തില്‍ പെട്ടപ്പോള്‍ പണം കൊണ്ടും, അല്ലാതെയും സഹകരിച്ച എല്ലാ നല്ലവരായ പ്രവാസികള്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.] 




37 comments:

  1. സങ്കടമായല്ലോ

    ReplyDelete
  2. Replies
    1. അതെ ,ശരിക്കും ആ കുട്ടി എന്നെ കരയിച്ചു

      Delete
  3. Shareefa Koodakkadavath20 January 2013 at 20:38

    AArkum ee vidi illadirikkatte vayichu karanhupoyi prarthikukamathrame....

    ReplyDelete
  4. K.s. Mohammad Ali20 January 2013 at 20:41

    ആര്‍ക്കും ഈ ഒരു വിധി വരുത്തരുതെന്നും പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
  5. സങ്കടമായല്ലോ :(

    ReplyDelete
  6. ഹൊ ദൈവമേ,
    പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
    Replies
    1. പ്രാര്‍ത്ഥനയില്‍ ഉണ്ടാകണം

      Delete
  7. വായിച്ചപ്പോള്‍ ശരിക്കും കരഞ്ഞു പോയി

    ReplyDelete
    Replies
    1. ആ കുട്ടിയെ കണ്ടപ്പോള്‍ കരഞ്ഞുപോയതുകൊണ്ടാണ് ഇങ്ങനെ ഒരു ശ്രമം നടന്നത്

      Delete
  8. പ്രാര്‍ത്ഥനയോടെ ..

    ReplyDelete
    Replies
    1. അത് മാത്രമെ ചെയ്യാന്‍ നമുക്ക് ഇനി കഴിയുള്ളൂ

      Delete
  9. Touching hard

    ReplyDelete
  10. സങ്കടമുണ്ട്.....
    പ്രാര്‍ത്ഥനകള്‍....

    ReplyDelete
  11. ജീവിച്ചു കൊതി തീരാത്ത ഉമ്മയെയും പറക്കമുറ്റാത്ത മൂന്ന് വയസ്സുള്ള മകനെയും കണ്ടു തിരിച്ചിറങ്ങുമ്പോള്‍ എന്‍റെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു ....അള്ളാഹു എല്ലാം സഹിക്കുവാനുള്ള ക്ഷമയും കരുത്തും ആ കുടുംബത്തിനു നല്‍കി അനുഗ്രഹിക്കുമാറാകട്ടെ .....തീര്‍ത്തും പാവപ്പെട്ട ആ കുടുംബത്തിനു ഒരു പാട് പേര്‍ അകമയിഞ്ഞു സഹായിച്ചതുമൂലം സാമ്പത്തിക പരാതീനതകള്‍ മാറിക്കൊണ്ടിരിക്കുന്നു എന്ന് പറയാം അതിനു വേണ്ടിയുള്ള കമ്മിറ്റി നന്നായി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു ...അള്ളാഹു അനുഗ്രഹിക്കട്ടെ ...എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ അവരെയും ഉള്‍പ്പെടുത്തുക.

    ReplyDelete
  12. ഹൃദയ സ്പര്‍ശമായ വിവരണം ... സുബൈര്‍
    എന്താ ചെയ്യുക ഇത് കഥയല്ലല്ലോ ജീവിതമല്ലേ .....
    അവര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം ..

    ReplyDelete
    Replies
    1. അതെ മജീദ്‌ , കഥയല്ല ...

      Delete
  13. വല്ലാത്തൊരു നീറ്റലായി മനസ്സില്‍. ആ കുടുംബം അനുഭവിക്കുന്ന ദുഖത്തിന്റെ ആഴം മനസ്സിലാകും. പടച്ചവന്‍ അവരെ കാക്കട്ടെ ആമീന്‍!

    ReplyDelete
  14. പടച്ചവന്‍ അവരെ കാക്കട്ടെ ആമീന്‍!

    ReplyDelete
  15. Nan vayechu kannu nerannupoye namukku prarthekkam

    ReplyDelete
    Replies
    1. അതെ ...പ്രാര്‍ത്ഥിക്കാം

      Delete
  16. അതെ സുബൈര്‍ ആദ്യത്തെ വരികള്‍ വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ ചിത്രം കിട്ടിയത് കൊണ്ട് .അന്ന് മുതല്‍ പ്രാര്‍ത്ഥനയില്‍ ഉള്ള ഒരാളാണ് അവന്‍ ..

    ReplyDelete
    Replies
    1. അതെ, ദോഹയില്‍ ജീവിക്കുന്ന നമ്മുടെ മുന്‍പില്‍ ഉണ്ടായ അപകടം

      Delete
  17. സങ്കടായല്ലോ തിരെ..

    ReplyDelete
    Replies
    1. അതെ ,കൊച്ചുമോള്‍ ...പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുക ആ കുടുംബത്തെയും

      Delete
  18. heart touching.....

    ReplyDelete
  19. മിനിപിസി10 February 2013 at 06:29

    ഉള്ളില്‍ വല്ലാത്ത നീറ്റല്‍ !തിരയ്ക്ക് എന്റെ എല്ലാ ആശംസകളും .

    ReplyDelete
    Replies
    1. നന്ദി വന്നതിനും അഭിപ്രായത്തിനും

      Delete