തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Sunday 18 November 2012

അഡോള്‍ഫ്‌ ഹിറ്റ്ലര്‍ സ്വാധീനിക്കുന്ന വിധം

"ശത്രുക്കളുടെ മരണമായാലും സന്തോഷിക്കരുത് , എന്നാല്‍ കരയാനും ആകുന്നില്ല" ബാല്‍താക്കറെയുടെ മരണം കേട്ടയുടന്‍ , ഇന്നലെ ഞാന്‍ എന്‍റെ ഫേസ്ബുക്ക് വാളില്‍ രാവിലെ തന്നെ പോസ്റ്റ്‌ ചെയ്ത വാക്കുകള്‍ . എന്‍റെ ജീവിതത്തില്‍ ഇന്നുവരെ ഒരു മരണവും എന്നെ സന്തോഷിപ്പിച്ചിട്ടില്ല . എന്നാല്‍ ബാല്‍താക്കറെയുടെ കാര്യത്തില്‍ എനിക്ക് മറിച്ചാണ് അനുഭവപ്പെട്ടത്. അങ്ങനെയാണല്ലോ ബാല്‍താക്കറെ നമുക്ക്, അനുഭവങ്ങള്‍ സമ്മാനിച്ചത്‌ . ബാല്‍താക്കറെ റോള്‍ മോഡല്‍ ആയി കാണുന്നത് അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ എന്ന വ്യക്തിയെയാകുന്നു. ആ ഒറ്റൊരു കാരണത്താല്‍ തന്നെ ഞാന്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലരെ വെറുക്കുന്നു. അഡോള്‍ഫ്‌ ഹിറ്റ്‌ലറുടെ ചെയ്തികള്‍ കൊണ്ട് വെറുക്കുന്നവര്‍ ആണ് മിക്കവരും. എന്നാല്‍ എനിക്ക് അഡോള്‍ഫ്‌ ഹിറ്റ്‌ലരെ വെറുക്കാന്‍ വേറെ കാരണമൊന്നും വേണ്ട, ബാല്‍താക്കറെയുടെ ഇഷ്ടതാരമായതിനാല്‍ ഞാന്‍ വെറുക്കുന്നു.

Wednesday 14 November 2012

ആസ്വാദകരെ തീരുമാനിക്കുന്ന സിനിമാക്കാര്‍ ...!

===========================================================
കേരളത്തിലെ ചലച്ചിത്ര മേഘലയില്‍ എല്ലാം കൊണ്ടും "തന്‍പോരിമ" നില നില്‍ക്കുന്ന ഒരു പ്രവണത നിലവിലുണ്ട്. അഭിനയ രംഗത്തായാലും നിര്‍മ്മാണ - സംവിധാന രംഗത്തായാലും അവരവരുടെ മേല്‍ക്കോയ്മ അവര്‍ പ്രകടിപ്പിക്കുന്നു. ഒന്നിനും ആരും വിട്ടുവീഴ്ച ചെയ്യുന്നില്ല. അതിന്‍റെതായ  പ്രശ്നങ്ങള്‍ മലയാള സിനിമയില്‍ നാം അടിക്കടി കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതിനാല്‍ അതിലെക്കൊന്നും ഞാന്‍ ഇപ്പോള്‍ ഇടപെടുന്നില്ല.

Tuesday 13 November 2012

അതിനു ഞാന്‍ എന്ത് ചെയ്യണമെടോ, താന്‍ പറഞ്ഞുതാ




പ്രവാസികള്‍ക്ക് എന്തുപറ്റിയാലും ഞാന്‍ എന്തു ചെയ്യണമെടോ....... താന്‍ പറ...!!!!

താന്‍ ഒന്നും ചെയ്യെണ്ട ഇങ്ങോട്ട് വരാതിരുന്നാല്‍ മതി 

Monday 5 November 2012

പ്രവാസി കരിദിനം


ഞാനും നിങ്ങളും കൊടുക്കുന്ന വരുമാനത്തില്‍ നിന്നാണ് നമ്മുടെ നാട്ടിലെ ഓരോ മന്ത്രിമാരും വിലസി നടക്കുന്നത്. നമ്മുടെ വോട്ട് കൊണ്ട് ജയിച്ചു മന്ത്രിയായതും പോരാഞ്ഞ് നമുക്ക് ഒരു പ്രശ്നം വന്നാല്‍ എന്തെങ്കിലും ചെയ്യും എന്ന് കരുതിയാണ് പ്രവാസികളുടെ മന്ത്രി എന്ന പേര് പോലും കിട്ടിയത്‌. നമുക്ക് വേണ്ടി ഒന്നും ചെയ്യില്ല എന്ന് മാത്രമല്ല ഓരോ പ്രവാസിയും തുച്ചമായി കിട്ടുന്ന ലീവ് ദിവസം പോലിസ്‌ സ്റ്റേഷനില്‍ ഒപ്പ് വെയ്ക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന ദുഃഖം നാം കാണേണ്ടതുണ്ട്. 

നാളെ ഇതാര്‍ക്കും സംഭവിക്കാം എന്ന രീതിയിലാണ് നാട്ടിലെ കാര്യങ്ങളുടെ കിടപ്പ്. അതിനാല്‍ നാം തീരുമാനിക്കുക ഏതു പാര്‍ട്ടിയില്‍പ്പെട്ട "രവി"യായാലും പ്രവാസ മണ്ണില്‍ നാം അവര്‍ക്ക് ഒരു സഹകരണവും നല്‍കില്ല എന്ന് മാത്രമല്ല , അവരെ കണ്ടതായി പോലും നടിക്കില്ല..........അവഗണിക്കുക ....പഠിപ്പിക്കുക ... നാം നമ്മുടെ ശക്തി കാണിക്കുക ....പ്രവാസി കരിദിനം ....വിജയിപ്പിക്കുക -തിര