നാട്ടില്‍ നിന്നും കൊണ്ടുവന്ന പ്രാരാബ്ദപ്പെട്ടിയുടെ ഭാരം കുറക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി അണിഞ്ഞ ഗള്‍ഫിലെ ഓഫീസ് ജോലി, വര്‍ഷങ്ങള്‍ക്കിപ്പുറം ആഡംബര ജീവിതത്തിനു വഴി മാറിയോ എന്ന സംശയം ഉള്ളിലുദിക്കാന്‍ പാകത്തില്‍ വന്ന മാറ്റങ്ങള്‍ക്കു കാരണമായ എന്‍റെ ജോലിയും കഴിഞ്ഞു രണ്ടു മണിക്ക് ഓഫീസില്‍ നിന്നും, മിസ്രിയോടു യാത്ര പറഞ്ഞ് കാറില്‍ കേറിയിരിക്കുമ്പോള്‍ എന്തോന്നില്ലാത്ത ആശ്വാസം. ഞാന്‍ കേറിയതും ഡ്രൈവര്‍ ഏസിയുടെ ബട്ടന്‍ കുറച്ചു കൂടി കൂട്ടി. എന്തോ! ശീതികരിച്ച സാഹജര്യം എന്നെ നിദ്രയിലേക്ക് കൂട്ടിക്കൊണ്ടുപ്പോയി. കണ്‍പോളകള്‍ ഇറുകിയണഞ്ഞു. ജോലിയുടെ ഭാരവും, ചൂടിന്റെ കാഠിന്യവും ശരീരത്തെ ക്ഷീണിപ്പിച്ചിരിക്കാം.
Sunday, 22 April 2012
Friday, 6 April 2012
Wednesday, 4 April 2012
സ്വപ്നം
ഞാന്‍ അവളോട്
ചോദിച്ചു, ഈ മഴയത്ത് നീ എവിടെയാണ് പോകുന്നത്. അവള്‍ എന്‍റെ ചോദ്യത്തിനു മുഖം നല്‍കാതെ
മഴ നനഞ്ഞുകൊണ്ട് നടന്നു പോകുകയാണ്. സമയം ഏകദേശം രാത്രിയുടെ യാമങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവളുടെ കിതപ്പിന് വേഗത കൂടിയോ...?
എവിടെയും അവളെ കണ്ടത് ഓര്‍മ്മയില്ല. ഇവിടെത്തെ ദേശത്ത് കാരിയാണോ എന്നും അറിയില്ല.
Labels:
കഥ
Subscribe to:
Posts (Atom)