തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Monday, 19 September 2011

"തിരോധാനം"

ക്യാമ്പസുകളില്‍ നിന്ന് ആണ്‍കുട്ടികള്‍ പടിയിറങ്ങാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി . ഇതിനെ പറ്റി തന്നെ ഞാന്‍ ഇതേ ബ്ലോഗില്‍ മുന്‍പ് ഒരു റിപ്പോര്‍ട്ട് പ്രസ്ദ്ധീകരിച്ചിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് , നമ്മുടെ നാട്ടിലെ ക്യാമ്പസുകളില്‍ ആണ്‍കുട്ടികള്‍ ആയിരുന്നു താരങ്ങള്‍. അവരുടെ രാഷ്ട്രീയവും, സാംസകാരിക പരിപാടികളും , കലാപരിപാടികളും, മറ്റും  ക്യാമ്പസും വിട്ട് നാടിന്‍റെ നാനാ ഭാഗങ്ങളില്‍  ചലനങ്ങള്‍ സ്രിഷ്ടിച്ചിരിന്നു . എന്നാല്‍ ഇന്ന് ക്യാമ്പസുകള്‍ മൌനാ-ആലസ്യത്തില്‍ ആണ്ടുപോയിരിക്കുന്നു.   അങ്ങനെയൊന്ന് നമ്മുടെ നാട്ടില്‍ ഉണ്ടോയെന്നു ആര്‍ക്കും ഒരു പിടിയും ഇല്ല. കാരണങ്ങള്‍ പലതാണ്. എന്നാല്‍ എനിയ്ക്ക് തോന്നുന്ന പ്രധാന കാരണം ക്യാമ്പസുകളില്‍ നിന്ന്‍  ആണ്‍കുട്ടികളുടെ  "തിരോധാനം" തന്നെയാണ്.  


മുകളില്‍ പറഞ്ഞ കാര്യം ഒരു ഉദാഹരണത്തില്‍ കൂടി പറയാം. മലയോര പ്രദേശമായ (മുസ്ലിം ഭൂരിപക്ഷ പ്രദേശം) സര്‍ സയ്യിദ്‌ കോളേജില്‍ ഇപ്പോള്‍ പഠിക്കുന്ന ആകെ കുട്ടികളുടെ എണ്ണം 1357 ആണ് . എന്നാല്‍ അതില്‍ 1014 കുട്ടികള്‍ പെണ്‍കുട്ടികള്‍ ആണ് . നമ്മുടെ നാട്ടിലെ പ്രബലനായ രണ്ടാമത്തെ മന്ത്രി പീ കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ള അനേകം രാഷ്ട്രീയ നേതാക്കന്മ്മരെയും, ബുദ്ധിജീവികളെയും നിര്‍മ്മിച്ചത്‌ ഇത്തരത്തില്‍ ഉള്ള ക്യാമ്പസുകള്‍ ആയിരുന്നു. ഇതേ പോലെ തന്നെയാണ് മൊകേരി കോളേജ്, പേരാമ്പ്ര, മടപ്പള്ളി കോളേജുകളും. നമുക്കറിയാം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്ന കോളേജുകളില്‍ ആദ്യകാലത്ത്‌ പെണ്‍കുട്ടികള്‍ വളരെ കുറവായിരുന്നു. എന്നാല്‍ ഇന്ന്‍ അങ്ങനെയല്ല അവര്‍ വളര്‍ന്ന്‍ പഠനഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. (ഇത് നമുക്ക്‌ സന്തോഷം നല്‍കുന്നുവെങ്കിലും ) ആണ്‍കുട്ടികളുടെ കാര്യത്തില്‍ നാം ഭയപ്പെടേണ്ടിയിരിക്കുന്നു. കാരണം നാളെ നമ്മുടെ നാടിന്‍റെ ഭാവി നിര്‍ണ്ണയിക്കാന്‍ നമ്മുടെ യുവതലമുറയെ എവിടെ വെച്ചാണ് നാം വാര്‍ത്തെടുക്കേണ്ടത്, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നോ അതോ, ചാരായ ഷാപ്പുകളില്‍ നിന്നോ? ചിന്തിക്കുവാന്‍ ഇനിയും നമുക്ക്‌ സമയമായിട്ടില്ലെ ?  ഇതില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാന്‍ പറ്റുന്നത് എന്താണ്. നമ്മുടെ നാട്ടില്‍ അല്ലെങ്കില്‍ നമ്മുടെ മക്കളില്‍ ആണ്‍കുട്ടികള്‍ ഇല്ലാത്തത്‌ കൊണ്ടല്ല മറിച്ച് , നമ്മുടെ നാട്ടിലെ അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ നമ്മുടെ കുട്ടികള്‍ മുന്‍പന്തിയില്‍ ഉണ്ടുതാനും.എവിടെയാണ് നമുക്ക്‌ പിഴച്ചത് ,ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.4 comments:

 1. Ithu aankuttikal padikkanjittalla.aankuttikal Professional cource kal padikkan Tamilnad,Karnataka & other professional colleges in kerala pokunnu.Veruthe BA,BCOM,BSC padichittu oru karyavumilla.Mashanmarakane pattoo.atinu thanne school illa.

  ReplyDelete
 2. ആണ്‍കുട്ടികള്‍ പഠിക്കാന്‍ പോകുന്നില്ല്ലെന്നോ ?അത് സത്യമാണോ ?അത്ഭുദം തോന്നുന്നു /

  ReplyDelete
 3. ഇത് വായിക്കാനും അഭിപ്രായം പറയാനും സന്മനസ്സ് കാണിച്ച ആശിക്കിനും , സിയാഫിനും നന്ദി

  ReplyDelete
 4. ആണ്‍കുട്ടികള്‍ പഠിക്കാന്‍ പോകുന്നില്ല ;വിമുഖത കാണിക്കുന്നു എന്നാ വാദത്തോട് എനിക്ക് യോജിപ്പില്ല,,,,,യുവ തലമുറയുടെ ചിന്തകളില്‍ ധാര്‍മ്മികതക്ക് ശോഷണം സംഭവിക്കുന്നു എന്നതില്‍ ഈയുള്ളവനും ആശങ്കപ്പെടുന്നു!!!

  ReplyDelete