തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Monday, 21 February 2011

ദോഹയില്‍ വാഹനാപകടത്തില്‍ മരിച്ച വി. എച്ച് മജീദിനെ ഓര്‍ക്കുമ്പോള്‍

കൂരിരുള്‍ മുറ്റിയോരീ പാതയോരത്ത്‌-
പതിഥനായെന്നെ നീ വിട്ടേച്ചു പോകയോ?
അലറിക്കരയുമീ ആഴിപ്പരപ്പിലെന്‍-
ആര്‍ത്തനാദത്തെ നീ കേള്‍ക്കതിരിക്കയോ?

നീ പകര്‍ന്നുള്ളതാം നേരിന്‍റെ പൂമ്പൊടി-
ഏറ്റു വളരുമീ ചെറുമൊട്ടുകള്‍ക്കിനി
നനവാര്‍ന്നൊരുമ്മയും പേറി നീ വന്നിടും-
ചിറകടിയെന്നിനി, കാതോര്‍ത്തിരിപ്പു ഞാന്‍.

. മാലാഖ വന്നു വിളിച്ചോരാ നാളില്‍ നീ,
പുഞ്ചിരി തൂകിതിരിച്ചയച്ചില്ലയോ?
ഇന്നു, മാലാഖ തന്‍ ചിറകേറി യാത്രയായ്
എന്തേ, മടുത്തുവോ ഞങ്ങള്‍ തന്‍ സൌഹ്യദം.

നാഥനെ സ്തോത്രം വിളിക്കും മിനാരത്തിന്‍
പാതയില്‍, നീ പോയ്‌ മറിഞ്ഞാ ഖബറിടം,
മഞ്ഞില്‍ കഴുകിയ നിന്‍ മേനി നോവാതെ
നിത്യവും പൂമെത്തയക്കിടുമീശ്വരന്‍.

മധുരമിട്ടായിയും, നിന്‍ചുണ്ടിലെ ചൂടു-
മോര്‍ത്തോര്‍ത്തു കാത്തിരിക്കുന്ന നിന്‍ പൊന്നിനായ്‌,
അലിവേതുമില്ലാതെ തിരികെക്കൊടുത്തു ഞാന്‍
കല്‍ക്കരികൊണ്ടു പൊതിഞ്ഞ നിന്‍ മേനിയെ..........


1 comment:

  1. കവിത വായിച്ചു.നന്നായിരിക്കുന്നു ഈ അനുസ്മരണം.പഷെ ഈ തുടരും എന്നത് മനസിലായില്ല!താങ്കൾ ഖത്തറിലാണെങ്കിൽ ഇവിടം ഒന്ന് സന്ദർശിക്കുക http://www.qatar-bloggers.blogspot.com.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 55198704

    ReplyDelete