"കപ്പ " ഒരു ഗ്രാമത്തെ മാറ്റിയതെങ്ങനെ എന്ന് നിങ്ങള്‍ക്കറിയെണ്ടേ. നാട്ടിലെ സാധാരണക്കാരുടെ ഭക്ഷണം ഇപ്പോള്‍ പണക്കാരുടെ തീന്‍ മേശയിലെ അലംകൃതമായ വിഭവം. ഗ്രാമത്തില്‍ നിന്നും പട്ടണത്തിലേക്ക് കുടിയേറിയ പുത്തന്‍ പണക്കാരന്‍ എന്നൊക്കെ നമുക്ക് കപ്പയെ വിശേഷിപ്പിക്കാം ....... എന്നാല്‍ കപ്പ ഒരു കാലത്ത് ഒരു സമൂഹത്തെ നീയന്ത്രിചിരിന്നു .അവരുടെ ആശയും അഭിലാഷവും ഒക്കെ ആയിരുന്നു ഈ ചങ്ങാതി .
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് ജില്ലയില്‍ നിന്ന് ധാരാളം കപ്പ കയറ്റിപ്പോയിരുന്നു. ഇപ്പോള്‍ വില വര്‍ധിച്ചതോടെ കപ്പ കിട്ടാതായിരിക്കുകയാണ്. ഹോട്ടലുകളിലെല്ലാം കപ്പക്ക് വലിയ വിലയാണ് ഈടാക്കുന്നത്. പുല്‍പള്ളി, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, മാനന്തവാടി, തിരുനെല്ലി മേഖലകളിലാണ് കപ്പകൃഷി വ്യാപകമായിരിക്കുന്നത്.
"കപ്പ ഒരു ഗ്രാമത്തെ മാറ്റി മറിച്ച വിതം" എങ്ങനെയാണ് എന്നത് നിങ്ങള്‍ക്കറിയെണ്ടേ... കാത്തിരിക്കുക....... തുടരും......
ജില്ലയിലെ നെല്‍വയലുകള്‍ കപ്പകൃഷിക്ക് വഴിമാറുന്നു. വില ഏറിയതാണ് കര്‍ഷകരെ കപ്പകൃഷിയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. ഒരു കിലോ കപ്പക്ക് 16 രൂപയാണ് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം ഇത് 12 രൂപയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഉല്‍പാദന ചെലവ് കുറവായതിനാല്‍ കര്‍ഷകര്‍ കപ്പകൃഷി ചെയ്യാന്‍ തയാറാകുന്നുണ്ട്. കപ്പത്തണ്ട് മുളച്ചതിനു ശേഷം ഒരു തവണ മാത്രമേ വളപ്രയോഗം നടത്തേണ്ടതുള്ളൂ. കീടനാശിനി പ്രയോഗം വേണ്ടാത്തതിനാല്‍ 90 ശതമാനം ജൈവകൃഷി രീതിയിലാണ് കപ്പ കൃഷി ചെയ്യുന്നത്.

"കപ്പ ഒരു ഗ്രാമത്തെ മാറ്റി മറിച്ച വിതം" എങ്ങനെയാണ് എന്നത് നിങ്ങള്‍ക്കറിയെണ്ടേ... കാത്തിരിക്കുക....... തുടരും......