തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Wednesday, 27 October 2010

തിര ഫ്ലാഷ് ന്യൂസ്‌

തിരയുടെ മാന്യ വായനക്കാര്‍ക്ക് ..ഈദ്‌ മുബാറക് .......
അല്ലാഹു അക്ബര്‍ ..... അല്ലാഹുഅക്ബര്‍.....

Sunday, 24 October 2010

എ. അയ്യപ്പന്‍ ഓര്‍മ്മയായി


അമ്പു ഏതു നിമിഷവും 
മുതുകില്‍ തറയ്ക്കാം  
പ്രാണനും കൊണ്ട് ഓടുകയാണ് 
എന്‍റെ രുചിയോര്‍ത്ത് 
അഞ്ചെട്ട് പേര്‍ 
കൊതിയോടെ 
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജനം സ്വീകരിച്ച്
അവന്‍റെ വായ്ക്ക് ഞാനിരയായി .......
എ. അയ്യപ്പന്‍ ഓര്‍മ്മയായി:- മരിച്ചിട്ട് ഇത്ര ദിവസങ്ങള്‍ കയിഞ്ഞിട്ടും കവിയെ സംസ്കരിക്കാന്‍ സര്‍ക്കാരിനു സമയമില്ല പോലും . അവരുടെ ഇലക്ഷന്‍ ബഹളം ഒക്കെ കയിഞ്ഞാല്‍ നോക്കാം എന്നാണ് നമ്മുടെ സാംസ്‌കാരിക മന്ത്രി എം . എ .ബേബി പറഞ്ഞത്. ഇതിനതിരെ നമ്മുടെ സംസകരിക നായകന്മാര്‍ രംഗത്ത്‌ വന്നിട്ടുണ്ട്. വടകര കട തിണകളില്‍ അന്തിയുരങ്ങിയിരുന്ന നമ്മുടെ പ്രിയപ്പെട്ട കവി എ .അയ്യപ്പന് തിരയുടെ പ്രണാമങ്ങള്‍ ..............................

Tuesday, 12 October 2010

അണയാത്ത വെളിച്ചം -രചന സുബൈര്‍ ബിന്‍ ഇബ്രാഹിം ദോഹ




സുഗമമായ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Monday, 4 October 2010

തിര Exclusive :-

തിര Exclusive :-  നമ്മുടെ സ്കൂൾ മുറ്റത്ത് ഇതൊക്കെ നടക്കുന്നു..... വിശ്വസിക്കുമോ? എന്ന  റിപ്പോര്‍ട്ടിന്റെ ബാക്കിപത്രം .................. കോഴിക്കോട് ഇപ്പോള്‍ കുട്ടികളെ കാത്തിരിക്കുന്നത് വൈറ്റ്നര്‍/നെയില്‍ പോളിഷ് എന്നീ രീതികളില്‍ കൂടിയുള്ള മയക്കു മരുന്നുകള്‍  ആകുന്നു  സ്കൂൾ മുറ്റത്ത്  പെണ്‍കുട്ടികളെ വലവീശുന്നത് എന്ന് പോലീസ് ഉദോഗസ്തന്‍മാര്‍ പറയുന്നു.... രക്ഷിതാക്കള്‍ സൂക്ഷിക്കുക ............

Friday, 1 October 2010

ഇന്ന് ലോക വൃദ്ധദിനം ...

ഒരു വൃദ്ധ ദിനം കൂടി വന്നെത്തിയിരിക്കുന്നു .വൈദ്യശാസ്ത്രതിലുണ്ടായ   അഭൂതപൂര്‍വമായ വളര്‍ച്ച കാരണം മരണ നിരക്ക്  കുറയുകയും, ജനങ്ങളുടെ ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്ത ഈ  സാഹചര്യത്തില്‍  ലോക      ജനസംഖ്യയില്‍  അവഗണിക്കാന്‍ പറ്റാത്ത ഒരു വിഭാഗമായി  വൃദ്ധന്മാര്‍ മാറി  കൊണ്ടിരിക്കയാണ്.

നമ്മുടെ കൊച്ചു  കേരളത്തില്‍  മാത്രം ഒമ്പത്‌  വൃദ്ധസദനങ്ങള്‍ ഉണ്ടെന്നും, ഈ പ്രതിഭാസം വളര്‍ന്നു  വരികയാണെന്നും കന്നക്കുകള്‍ സൂചിപ്പിക്കുന്നു.ഈയൊരു സാഹചര്യത്തില്‍ വൃദ്ധസദനങ്ങള്‍ ആണോ അതോ നമ്മുടെ സമീപ്യമാണോ അവര്‍ക്ക്‌ ആശസ്യകരമാവുക എന്ന് നമ്മള്‍ പുനരാലോചികെണ്ടിയിരിക്കുന്നു..

നാടക-സിനിമ നടിയായ ശാന്ത ദേവി ആരോരുമില്ലാതെ വൃദ്ധസദനത്തില്‍ എത്തിപ്പെട്ട വാര്‍ത്ത‍   നമ്മളെ ഏറെ നൊമ്പരപ്പെടുതിയിട്ടുണ്ട്.പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കുന്ന പ്രവണത നമ്മള്‍ അവസാനിപ്പികെണ്ടിയിരിക്കുന്നു,ഇല്ലെങ്കില്‍ മൌസുകളാല്‍ നിയന്ത്രികപ്പെടുന്ന നവ തലമുറ ഇന്നിന്‍റെ നമ്മളെ നാളെ എങ്ങിനെ പരിഗണിക്കുക എന്നത് നമ്മളെ വ്യകുലപെടുതെണ്ടാതല്ലേ?.എന്തെന്തു  മുന്‍കരുതലാണ്   നമ്മള്‍ ഇതിനായി കൈകൊടതെന്ന പുനരാലോചനക്ക് ഈ വരികള്‍ പ്രചോധനമായെങ്കില്‍ ...