തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Sunday, 26 August 2012


Sunday, 12 August 2012

പൗരന് ആശ്വാസമാകാത്ത നീതി പീഠം


“മെറ്റീരിയലിസം” ആണല്ലോ നമ്മുടെ നീതി ബോധം അളക്കാന്‍ കോടതികള്‍ ഉപയോഗിക്കുന്നത്. തെളിവുകള്‍ അതാണ്‌ പ്രധാനം. നമ്മുടെ ഭാരതത്തിലെ കോടതികളില്‍ 50% കേസ്സുകളും സത്യം ജയിക്കാതെ പ്രതികള്‍ ജയിച്ച ചരിത്രമാണുള്ളത്. അത് നമ്മുടെ ജുഡീഷ്യല്‍ വിവസ്ഥയുടെ ഒരു പോരയ്മകൂടിയാണ്. ലോകത്ത് ഏറ്റവും കുറവ് ശിക്ഷകള്‍ വിധിക്കുന്ന രാജ്യം ഏതെന്നു ചോദിച്ചാല്‍ നമുക്ക് പറയാന്‍ സാധിക്കുക സൌദി അറേബ്യ എന്നാകുന്നു. കാരണം അവിടെത്തെ കോടതികള്‍ ഇളവുകള്‍ നല്‍കുന്നതല്ല, മറിച്ചു അവിടെ നല്‍കുന്ന ശിക്ഷ പൊതുജനങ്ങള്‍ അറിയേ തന്നെ "നടപ്പിലാക്കുന്നു". അതിനാല്‍ ജനങ്ങള്‍ ശിക്ഷയുടെ കാഠിന്യത്തെ കുറിച്ച് ബോധവാന്‍മാര്‍ ആകുന്നു. അതുവഴി കുറ്റകൃത്യങ്ങള്‍ കുറയുന്നു. നമ്മുടെ നിയമത്തിന്‍റെ പഴുതുകള്‍ ഉപയോഗപ്പെടുത്തി നാട്ടില്‍ ദിനംപ്രതി കുറ്റകൃത്യങ്ങള്‍ കൂടുന്നു.